പാ​ത​യോ​ര​ങ്ങ​ളി​ൽ ലൈ​ബ്ര​റി​യു​മാ​യി ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Tuesday, March 26, 2024 7:57 AM IST
ക​ണ്ണൂ​ർ: ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത​യോ​ര​ങ്ങ​ളി​ൽ വ​ഴി​യോ​ര ലൈ​ബ്ര​റി-​അ​ക്ഷ​ര​ക്കൂ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ജ​ന​ങ്ങ​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക, വാ​യി​ക്കു​ക​യും ഉ​യ​ർ​ന്നു ചി​ന്തി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക, പാ​ത​യോ​ര​ങ്ങ​ൾ ശു​ചി​ത്വ സു​ന്ദ​ര​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ ടി. ​ര​വീ​ന്ദ്ര​ൻ, കൂ​ക്കി​രി രാ​ജേ​ഷ്, കോ​ർ​പ​റേ​ഷ​ൻ ആ​സൂ​ത്ര​ണ​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. വി​നോ​ദ്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ, ഇ​ആ​ര്‍​എ വ​നി​താ വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ പ​ത്മി​നി സ​ന്തോ​ഷ്, കെ.​ടി. സൂ​ര്യ, കെ.​കെ. ല​തി​ക അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലെ ര​ണ്ട് പാ​ത​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യാ​ണ് അ​ക്ഷ​ര​ക്കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത് ഇ​നി ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി അ​ക്ഷ​ര​ക്കൂ​ട് സ്ഥാ​പി​ക്കും. ദി​ന​പ​ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും അ​ക്ഷ​ര​ക്കൂ​ട്ടി​ൽ ഉ​ണ്ടാ​കും. ഇ​രു​ന്നു വാ​യി​ക്കാ​നാ​യി ബെ​ഞ്ചും ഒ​രു​ക്കി​യി​ട്ടു​ണ്ട്.