മൂ​റോ​ൻ തൈ​ലം വെ​ഞ്ചി​രി​ച്ചു
Tuesday, March 26, 2024 8:09 AM IST
ആ​ല​ക്കോ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് കീ​ഴി​ലു​ള്ള പ​ള്ളി​ക​ളി​ലേ​ക്ക് മാ​മോ​ദീ​സ, സ്ഥൈ​ര്യ​ലേ​പ​നം, പ​ട്ടം ന​ൽ​ക​ൽ, തൈ​ലാ​ഭി​ഷേ​കം എ​ന്നി​വ​യ്ക്കു​പ​യോ​ഗി​ക്കു​ന്ന മൂ​റോ​ൻ അ​ഭി​ഷേ​ക തൈ​ല​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പ് ക​ർ​മം ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു. എ​ല്ലാ വ​ർ​ഷ​വും വി​ശു​ദ്ധ വാ​ര​ത്തി​ലൊ​രു​ദി​വ​സ​മാ​ണ് മൂ​റോ​ൻ തൈ​ലം വെ​ഞ്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ‌​ഫ് പാം​പ്ലാ​നി, ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, മോ​ൺ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, മോ​ൺ. മാ​ത്യൂ ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും അ​ഭി​ഷേ​ക​തൈ​ല​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പ് ക​ർ​മ​ത്തി​ലും ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ 230 തോ​ളം വൈ​ദി​ക​ർ പ്ര​ദ​ക്ഷി​ണ​മാ​യി ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​ര​വ​ധി വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.