തളിപ്പറന്പ്: സെഞ്ച്വറി ഫാഷൻ സിറ്റി തളിപ്പറന്പിലെ പുതിയ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 11ന് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിക്കും. ജെന്റ്സ് വിഭാഗത്തിന്റെ ഉദ്ഘാടനം തളിപ്പറന്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസും സാരി ആൻഡ് വെഡ്ഡിംഗ് സെക്ഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് വനിതാ വിഭാഗം ചെയർപേഴ്സൺ ഷൈൻ ബെനവനും നിർവഹിക്കും. കിഡ്സ് സെക്ഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർപേഴ്സൺ നീത ദീപക് ഉദ്ഘാടനം ചെയ്യും.
അഞ്ച് നിലകളിലായുള്ള തളിപ്പറമ്പ് ഹൈവേയിലെ മെഗാഷോറൂമിൽ വിവാഹ വസ്ത്രങ്ങളുടെയും ട്രെൻഡിയായ സാരികൾ, റെഡിമെയ്ഡുകൾ, അൺസ്റ്റിച്ചഡ് ചുരിദാറുകൾ, പുരുഷന്മാരുടെ നൂതന ഫാഷനിലുള്ള വസ്ത്രങ്ങൾ, കുട്ടികളുടെ എല്ലാതരം വസ്ത്രങ്ങൾക്കും പുറമെ പാർട്ടിവെയർ, ഫോർമൽസ്, ട്രഡീഷണൽ വസ്ത്രങ്ങൾ, പെരുന്നാൾ, വിഷു, ഈസ്റ്റർ സ്പെഷൽ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
വളരുന്ന തളിപ്പറമ്പിനൊപ്പം വലുതാകുന്ന സെഞ്ച്വറി ഫാഷൻ സിറ്റി തളിപ്പറമ്പിന്റെ പ്രൗഢിക്കും പാരമ്പര്യത്തിനും ഫാഷൻട്രെൻഡിനും മുതൽക്കൂട്ടായി മാറുമെന്ന് മാനേജിംഗ് പാർട്ണർമാരായ പി.അഷ്റഫ് ഹാജി , പി.സിദ്ദീഖ്, പി.ഇബ്രാഹിം, പി അബ്ദുൽ നാസർ, പി. ഫിറോസ്, പി.ഫസൽ, പി.റാഷിഖ്, പി.മുഹമ്മദ് ഷൈലാജ്, പി.ഫറാസ് മുഹമ്മദ്, പി.ഷാഹിഫ് സിദ്ദീഖ്, ഡോ.ഷാഹിസ് സിദ്ദിഖ് എന്നിവർ പറഞ്ഞു.