കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇന്നലെ മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തി. പരമ്പരാഗത വ്യവസായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വോട്ടർമാരെ നേരിൽ കണ്ടു. കാഞ്ഞിലേരി - പട്ടാരി ഖാദിയിലെ തൊഴിലാളികൾ,ശിവപുരം, മാലൂർ,അറയങ്ങാട്, കൊളക്കോട് , ചെങ്ങോം, മഞ്ഞളാംപുറം, കേളകം, ചുങ്കക്കുന്ന്, കൊട്ടിയൂർ, അമ്പായത്തോട്, അടയ്ക്കാത്തോട്, കണിച്ചാർ, മണത്തണ, തൊണ്ടിയിൽ, പേരാവൂർ, കാക്കയങ്ങാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കൊളക്കാട് സെന്റ് തോമസ് ചർച്ച്, പേരാവൂർ എസ് എച്ച് കോൺവെന്റ്, സെന്റ് ജോസഫ് ഫൊറോന ചർച്ച്, ആയോത്തുചാൽ മാതൃക തയ്യൽ യൂണിറ്റ്, മഞ്ഞളാംപുറം സാൻജോസ് ചർച്ച്, കേളകം ലിറ്റിൽ ഫ്ലവർ ചർച്ച്, കേളകം സെന്റ് ജോർജ് വലിയപള്ളി, സെന്റ് മേരീസ് സുനോറ പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കേളകം ബസ് സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളികൾ സ്ഥാനാർഥിയെ സ്വീകരിച്ചു.
മട്ടന്നൂർ മണ്ഡലത്തിലെ. ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ , ശിവപുരം ജുമാ മസ്ജിദ്, തബ്ലീഖ് പള്ളി എന്നിവിടങ്ങളിലും സന്ദർശിച്ചു. പ്രായധിക്യത്താൽ വിശ്രമ ജീവിതം നയിക്കുന്നപുത്തലത്ത് ജാനകി ടീച്ചർ , അന്തരിച്ച കാരായി കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകൾ സന്ദർശിച്ചു. രാജീവൻ എളയാവൂർ, കാഞ്ഞരോളി രാഘവൻ , കെ.ഫസൽ, സത്താർ ഇടുമ്പ, എ.ജയരാജൻ, എം.അഷ്ക്കർ, സി. ഭാർഗവൻ, ബൈജു വർഗീസ്, ജുബിലിചാക്കോ,ലിസി ജോസഫ്, പി.കെ ജനാർദ്ദനൻ, പി.സി രാമകൃഷ്ണൻ, സന്തോഷ് മണ്ണാർക്കുളം, ചാക്കോ തൈക്കുന്നേൽ, സണ്ണി വേലിക്കകത്ത്,വർഗീസ് ജോസഫ്,ഷഫീർ ചെക്കിയാട്ട്, കെ.പി നമേഷ് കുമാർ,സി ഹരിദാസ്, പി അബൂബക്കർ, റോയ് നമ്പുടാകം തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
എം.വി. ജയരാജൻ
ഇരിക്കൂറിൽ
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ ഇന്നലെ ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം നടത്തി. ചെന്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നാണ് പര്യടനം തുടങ്ങിയത്.
വെമ്പുവ തെരേസ ഭവൻ, കാഞ്ഞിരക്കൊല്ലി മുസ്ലിം പള്ളി, വിമലാംബിക ദേവാലയം, മണിക്കടവ് സെന്റ്തോമസ് ഫൊറോന ചർച്ച്,കോക്കാട് കോടപറമ്പ് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. കുംഭങ്ങോട്, ഉളിക്കൽ, ഉളിക്കൽ ടൗൺ, മാട്ടറ, കാലാങ്കി, അറബി, കോളിത്തട്ട്, ആനക്കുഴി, കല്ലംതോട്, പേരട്ട , കുണ്ടേരി, തൊട്ടിപ്പാലം എന്നിവിടങ്ങളിലും സന്ദർശിച്ചു.
എൽഡിഎഫ് നേതാക്കളായ പിവി ഗോപിനാഥൻ, സക്കീർ ഹുസൈൻ, കെ.ജി. ദിലീപ് തുടങ്ങിയവരരും കൂടെയുണ്ടായിരുന്നു. എം.വി. ജയരാജന്റെ പൊതുപര്യടന പരിപാടി ഇന്നാരംഭിക്കും. രാവിലെ എട്ടിന് തളിപ്പറന്പ് മണ്ഡലത്തിലെ വടക്കാഞ്ചേരിയിൽ നിന്നാണ് പൊതുപര്യടനം ആരംഭിക്കുക.
സി. രഘുനാഥ്
മുഴപ്പിലങ്ങാട്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ് മുഴപ്പിലങ്ങാട് മേഖലയിൽ പ്രചാരണം നടത്തി. രാവിലെ കോമത്ത് കൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ പങ്കെടുത്താണ് പര്യടനം ആരംഭിച്ചത്. മുഴപ്പിലങ്ങാട് ശ്രീകുറുമ്പക്കാവ് ഭഗവതി ക്ഷേത്ര പരിസരത്തെ വോട്ടർമാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർഥിച്ചു. സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട്, റിട്ട.കേണൽ കെ ഭാസ്കരൻ, റിട്ട.കേണൽ എം.പി ശ്രീജയൻ തുടങ്ങിയവരെ സന്ദർശിച്ചു.
മുഴപ്പിലങ്ങാട്ടെ ബലിദാനി സൂരജിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം കൂടക്കടവിൽ ബിജെപി കുടുംബ സംഗമത്തിൽ പങ്കെടുത്തു. എടക്കാട് മണ്ഡലം പ്രസിഡന്റ് ഷമീർ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. രാജൻ എന്നിവർ പ്രസംഗിച്ചു. ധർമടം മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ്, നിയോജക മണ്ഡലം സെക്രട്ടറി ആർ. ഷംജിത്ത് , ഷാജിമ, സി കെ രമേശൻ എന്നിവരും സ്ഥാനാർഥിയുടെ പര്യടന പരിപാടിയിൽ ഉണ്ടായിരുന്നു.