ലെ​ന്‍​സ്‌​ഫെ​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Thursday, March 28, 2024 1:49 AM IST
ക​ണ്ണൂ​ര്‍: കു​ടും​ബ​ശ്രീ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളെ കെ​ട്ടി​ട​നി​ര്‍​മാ​ണാ​നു​മ​തി​ക്കുവേ​ണ്ട പ്ലാ​ന്‍ വ​ര​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നെ​തി​രേ ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ൻ ഓ​ഫീ സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. തു​ട​ര്‍​ന്നു ന​ട​ന്ന ധ​ര്‍​ണ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന തൊ​ഴി​ല്‍ സം​ര​ക്ഷ​ണ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ഭാ​ത് ജ​ങ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷന്‍റെ മു​ന്നി​ല്‍ സ​മാ​പി​ച്ചു.

ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. പ്ര​സീ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി.​സി. ജ​ഗ​ത്പ്യാ​രി, പോ​ള ച​ന്ദ്ര​ന്‍, എം.​പി. സു​ബ്ര​മ​ണ്യ​ന്‍, കെ. ​രാ​ജീ​വ​ന്‍, കെ. ​ശ​ശീ​ന്ദ്ര​ന്‍, കെ. ​പു​രു​ഷോ​ത്ത​മ​ന്‍, എ.​കെ. ജ​യ​ച​ന്ദ്ര​ന്‍, ടി.​സി.​വി. ദി​നേ​ശ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.