നാ​ളി​കേ​ര ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു: രാ​ഷ്‌ട്രീയ കി​സാ​ൻ മ​ഹാ​സം​ഘ്
Friday, March 29, 2024 12:25 AM IST
പ​യ്യാ​വൂ​ർ: അ​ന്പ​തി​നാ​യി​രം ട​ൺ പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കാ​നു​ള്ള സ​ബ്സി​ഡി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭ്യ​മാ​യി​രു​ന്നി​ട്ടും തേ​ങ്ങ സം​ഭ​രി​ക്കാ​നു​ള്ള പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മോ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളോ ഒ​രു​ക്കാ​ൻ ത​യാ​റാ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ൻ​ഫാം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ക​റി​യ നെ​ല്ലം​കു​ഴി. തേ​ങ്ങ​ക്ക് വി​ല​യി​ല്ലാ​തെ വ​ന്ന​തി​നാ​ൽ പ​റ​മ്പി​ൽ വീ​ണ് ന​ശി​ച്ചു​പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ട്ടും പ​തി​നാ​യി​രം ട​ൺ തേ​ങ്ങ പോ​ലും ഇ​തു​വ​രേ​യും സം​ഭ​രി​ച്ചി​ട്ടി​ല്ല.

ഇ​ത് ക​ർ​ഷ​ക​രോ​ടു​ള്ള ക​ടു​ത്ത വ​ഞ്ച​ന​യും അ​ത്യ​ധി​കം നി​രാ​ശാ​ജ​ന​ക​വു​മാ​ണെ​ന്നും സ്ക​റി​യ നെ​ല്ലം​കു​ഴി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം പ​യ്യാ​വൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ണ്ണി തു​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ളി​കേ​ര സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നോ​യ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​എ​ഫ്ആ​ർ​പി​എ​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് പു​തി​യേ​ട​ത്തു​പ​റ​മ്പി​ൽ, അ​ഗ​സ്റ്റ്യ​ൻ വെ​ള്ളാ​രം​കു​ന്നേ​ൽ, ദേ​വ​സ്യ ഐ​ന്തി​ക്ക​ൽ, വ​ർ​ഗീ​സ് വൈ​ദ്യ​ർ, വി​നോ​യ് ജോ​സ​ഫ്, ടോ​മി തോ​മ​സ് മ​ണ്ട​ളം, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, പീ​റ്റ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ, ജോ​യി ഉ​ളി​ക്ക​ൽ, അ​മ​ൽ കു​ര്യ​ൻ, വ​ത്സ​മ്മ ദേ​വ​സ്യ, കെ.​വി. ഗ​ർ​വാ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.