കു​ന്ന​ത്തൂ​ർ ജോ​സ് മൗ​ണ്ട് പ​ള്ളിയിൽ തിരു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, April 13, 2024 1:15 AM IST
പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ ജോ​സ് മൗ​ണ്ട് പ​ള്ളി​യി​ൽ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഇടവക വി​കാ​രി ഫാ.​ ബി​ജു മ​റ്റ​ത്തി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന തു​ട​ങ്ങി​യ​വ​യ്ക്ക് റ​വ.​ ഡോ.​ ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ൽ നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ൺ​ഡേ സ്കൂ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് കു​ന്ന​ത്തൂ​ർ അ​ങ്ക​ണ​വാ​ടി ജം​ഗ്ഷ​നി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ ഊ​ട്ട് നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.