ഓടക്കൊല്ലി റബർ ഉത്പാദകസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1549362
Saturday, May 10, 2025 1:39 AM IST
പാലാവയൽ: ഓടക്കൊല്ലി റബർ ഉത്പാദകസംഘത്തിന്റെ പുതുതായി നിർമിച്ച ഓഫീസ് കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ചെറിയാൻ കാപ്പിൽ അധ്യക്ഷനായി.
പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിയിൽ, ചിറ്റാരിക്കാൽ റബർ ഉത്പാദകസംഘം പ്രസിഡന്റ് റെനി മംഗലത്ത്, പാലാവയൽ സംഘം പ്രസിഡന്റ് മാത്യു താമരശേരിൽ, തോമസ് കൊറ്റനാൽ, ടോമി കലവനാൽ എന്നിവർ പ്രസംഗിച്ചു. അസി. കൃഷി ഓഫീസർ ജയപ്രകാശ് വിള ഇൻഷുറൻസ് പദ്ധതികൾ വിശദീകരിച്ചു.
ജോൺ തോണക്കര, മത്തായി കളമ്പുകാട്ട്, എബ്രഹാം കടുകൻമാക്കൽ, ഷാജു കാപ്പിൽ എന്നിവരെ ആദരിച്ചു.