രാപ്പകല്‍സമരം സമാപിച്ചു
1549363
Saturday, May 10, 2025 1:39 AM IST
കാഞ്ഞങ്ങാട്: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നശേഷി നിയമനങ്ങള്‍ അംഗീകരിച്ച് അധ്യാപകര്‍ക്ക് ശമ്പള സ്കെയില്‍ അനുവദിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍.
കാഞ്ഞങ്ങാട് ഡിഇഒ ഓഫീസ് പരിസരത്ത് നടന്ന കെപിഎസ്ടിഎ രാപ്പകല്‍ സമരത്തിന്റെ സമാപനപരിപാടി ഉദ്ഘാടനം ചയയുകയായിരുന്നു അദ്ദേഹം.
റവന്യു ജില്ലാ പ്രസിഡന്റ് പി.ടി.ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ് മുഖ്യഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റുമാരായ ബി.പി.പ്രദീപ്കുമാര്‍, സാജിദ് മവ്വല്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
റവന്യു ജില്ലാ സെക്രട്ടറി കെ.ഗോപാലകൃഷ്ണന് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി രജനി കെ.ജോസഫ് നന്ദിയും പറഞ്ഞു.