പ​ത്മ​കു​മാ​റി​ന്‍റെ ദു​രൂ​ഹ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ
Tuesday, April 16, 2024 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര:​നെ​ടു​മ​ൺ​കാ​വ് സ്വ​ദേ​ശി​യാ​യ പ​ത്മ​കു​മാ​റി​ന്‍റെ ദു​രൂ​ഹ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ലും ബ​ന്ധുക്ക​ളും അ​വ​ശ്യ​പ്പെ​ട്ടു.

ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റാ​യി മൂ​ന്നാ​റി​ലു​ള്ള റി​സോ​ർ​ട്ടി​ൽ ജോ​ലി ചെ​യ്ത് വ​ര​വേ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു .

മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വും നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നെ​ടു​മ​ൺ​കാ​വി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി .

അ​ഡ്വ .വി .കെ.സ​ന്തോ​ഷ്‌ കു​മാ​റി​ന്‍റെഅ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം കെ​എ​സ് റ്റി ​എ ജി​ല്ലാ ട്രെ​ഷ​റ​ർ ആ​ദ​ർ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

​യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സു​നി​ത​കു​മാ​രി വാ​ക്ക​നാ​ട് , സി​ന്ധു ഓ​മ​ന​ക്കു​ട്ട​ൻ, ഗീ​താ​കു​മാ​രി, റ്റി ​.എ​സ് . ഓ​മ​ന​ക്കു​ട്ട​ൻ, തി​ല​ക​ൻ ഉ​ള​കോ​ട്, ഡി ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ,അ​ബ്ദു​ൽ റ​ഹ്മാ​ൻ, കെ .​ജി .ഉ​ണ്ണി​ത്താ​ൻ, ര​വീ​ന്ദ്ര​ൻ പി​ള്ള,ജെ ​എ​സ് എ​സ് നേ​താ​വ് രാ​ജേ​ന്ദ്ര​ൻ, ശ​ങ്ക​ര​പ്പി​ള്ള, ശ​ശി​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ, എസ്. ബി​നു അ​മ്പി​ളി,കു​ടി​ക്കോ​ട് വി​ശ്വ​ൻ,ഈ​യ​ല്ലൂ​ർ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ആ​ളു​ക​ൾ ധ​ർ​ണയി​ൽ പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ മാ​സം 18 ന് ​മൂ​ന്നാ​റിലെ റി​സോ​ർ​ട്ടി​ൽ നെ​ടു​മ​ൺ​കാ​വ് പ​ന്ത​പ്ലാ​റ് വീ​ട്ടി​ൽ പ​ത്മ​കു​മാ​റി​നെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ലാണ് കാ​ണ​പ്പെ​ട്ട​ത്. ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ ആ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.ഇ​തി​നെ തു​ട​ർ​ന്ന് പ​ദ്മ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ കോ​ത​മം​ഗ​ലം ധ​ർ​മഗി​രി ആ​ശു​പ​ത്രി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം ഏ​റ്റ് വാ​ങ്ങി​സംസ്കരിച്ചു.

റി​സോ​ർ​ട്ടി​ലെ സി ​റ്റി വി​ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി​ക​ളി​ലും മ​ര​ണം കൊ​ല​പാ​ത​ക​മാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് സം​ശ​യ​മു​ണ്ടാ​യി.

തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നാട്ടുകാരും ബന്ധുക്കളും സ​മ​ര​രം​ഗ​ത്തേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

റി​സോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റിന്‍റെ ഗു​രു​ത​ര വീ​ഴ്ച​ക​ൾ പ​ദ്മ​കു​മാ​ർ ചൂ​ണ്ടി കാ​ണി​ച്ച​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലുള്ള വൈ​രാ​ഗ്യം കൊ​ല​പെ​ടു​ത്തു​ന്ന​തി​ൽ എ​ത്തു​ക​യാ​യി​രു​ന്നുവെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ സം​ശ​യി​ക്കു​ന്ന​ത്. ക​ഫ് സി​റ​പ്പി​ൽ വി​ഷം ക​ല​ർ​ത്തി കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, കൊ​ല്ലം റൂ​റ​ൽ എ​സ് പി ​മാ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.