ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ജ​ന മ​നഃ​സാ​ക്ഷി​യി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജും ച​മ്പ​ക്കു​ളം ഫെ​റോ​നാ യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സേ​വ് കു​ട്ട​നാ​ട് ഓ​പ്പ​ണ്‍ റേ​ഡി​യോ കാ​മ്പ​യി​ന് മ​ങ്കൊ​മ്പി​ല്‍ തു​ട​ക്ക​മാ​യി. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ട​നാ​ടി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളെ കാ​ലാ​നു​സൃ​ത​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഭ​ര​ണ​കൂ​ടം ത​യാ​റാ​കാ​ത്ത​താ​ണ് ഇ​വി​ട​ത്തെ നി​ര​വ​ധി​യാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മെ​ന്നും ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ അ​ന്ത​സും മ​ഹി​മ​യും ഉ​യ​ര്‍ത്താ​ന്‍ ഈ ​കാ​മ്പ​യി​ൻ വ​ഴി​തെ​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര കാ​യ​ല്‍ കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​റും കൃ​ഷി ശാ​സ്ത്ര​ജ്ഞ​നു​മാ​യ കെ.​ജി. പ​ത്മ​കു​മാ​ര്‍, റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍ദാ​ര്‍ ആ​ന്‍റ​ണി ആ​റി​ല്‍ച്ചി​റ, ടൂ​റി​സ്റ്റ് അ​ഡ്വൈ​സ​ര്‍ ജൂ​ബി കാ​ട്ടാ​മ്പ​ള്ളി, ഇ​റി​ഗേ​ഷ​ന്‍ വി​ഭാ​ഗം റി​ട്ട: അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ ജോ​സ​ഫ് മാ​ത്യു, കേ​ര​ള ഗ​വ. കോ​ണ്‍ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് ക​ണ്ണ​മ്പ​ള്ളി, ആ​ല​പ്പു​ഴ ജി​ല്ലാ മു​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​ര​ളീ​ധ​ര​ന്‍പി​ള്ള എ​ന്നി​വ​ര്‍ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

മീ​ഡി​യാ വി​ല്ലേ​ജ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ്, എ​സ്‌​ജെ​സി​സി പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​മാ​ത്യു മു​ര്യ​ങ്ക​രി, ബ​ര്‍സാ​ര്‍ ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, കെ.​സി. ജോ​ജോ, കെ. ​വി​പി​ന്‍ രാ​ജ്, ജ​യിം​സ് ക​ല്ലു​പാ​ത്ര, ജ​സ്റ്റി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​പ്പ​ണ്‍ റേ​ഡി​യോ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് പ​റ​ഞ്ഞു.