ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ വി​വി​ധ യു​ജി, പി​ജി കോ​ഴ്‌​സു​ക​ള്‍ പാ​സാ​യ വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്ക് ബി​രു​ദ​ദാ​നം ന​ല്‍കി. ഹ​യ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ശ​ര്‍മി​ള മേ​രി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ജീ​വി​ത​വി​ജ​യം നേ​ടാ​ന്‍ ക​ഠി​ന പ​രി​ശ്ര​മ​ങ്ങ​ള്‍ക്കൊ​പ്പം മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡോ. ​ശ​ര്‍മി​ള പ​റ​ഞ്ഞു.

കോ​ള​ജ് ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നും പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നു​മു​ള്ള ക​ഴി​വ് നേ​ട​ണ​മെ​ന്ന് വി​കാ​രി​ജ​ന​റാ​ള്‍ പ​റ​ഞ്ഞു.
പൂ​ര്‍വ വി​ദ്യാ​ര്‍ഥി​നി​യും 2024 ലെ ​സി​വി​ല്‍ സ​ര്‍വീ​സ് 569-ാം റാ​ങ്ക് ജേ​താ​വു​മാ​യ വി. ​ഹേ​മ​യെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കോ​ള​ജ് പ്ര​ന്‍സി​പ്പ​ല്‍ ഡോ. ​റാ​ണി മ​രി​യ തോ​മ​സ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ജി​സി മാ​ത്യു, വിദ്യാ​ര്‍ഥി പ്ര​തി​നി​ധി ഷൈ​ന്‍ മ​രി​യ ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.