പീരുമേട് പോസ്റ്റ്മാസ്റ്റർ എം. മാടസ്വാമിയെ പണിമുടക്ക് അനുകൂലികൾ മർദിച്ചു
1574414
Wednesday, July 9, 2025 11:59 PM IST
പീരുമേട്: പീരുമേട് തപാൽ ഓഫീസിലെ പോസ്റ്റ്മാസ്റ്റർ എം. മാടസ്വാമിയെ പണിമുടക്ക് അനുകൂലികൾ മർദിച്ചു.
രാവിലെ ജോലിക്കെത്തിയ പോസ്റ്റ്മാസ്റ്റർ ഉൾപ്പെടെയുള്ള ജീവനക്കാരോട് പുറത്തിറങ്ങാൻ സമരാനുകൂലികൾ ആവശ്യപ്പെട്ടു. സംഘർഷാവസ്ഥയെ ത്തുടർന്ന് ഓഫീസ് പൂട്ടി പുറത്തിറങ്ങിയ മാടസ്വാമിയുടെ കരണത്ത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകൻ അടിക്കുകയായിരുന്നു.
തുടർന്ന് മാടസ്വാമിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ മുതൽ പീരുമേട്ടിൽ കണ്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി മാടസ്വാമി പൊലീസിന് മൊഴി നൽകി. മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ് മാടസ്വാമി.