സോനു ബിജുവിനെ മന്ത്രി ആദരിച്ചു
1574669
Thursday, July 10, 2025 11:17 PM IST
തൊടുപുഴ: ശ്രീലങ്കയിൽ നടന്ന അന്തർദേശീയ റോൾബോൾ ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ മുട്ടം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സോനു ബിജുവിനെ ആദരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഹണി ജോസ് അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, പിടിഎ പ്രസിഡന്റ് സി.പി. സാജൻ, സ്റ്റാഫ് പ്രതിനിധി ബിനോയി പോൾ, അധ്യാപകൻ പി.കെ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജി. ബിനോളിൻ എന്നിവർ പ്രസംഗിച്ചു.