ജൂണിയർ റെഡ്ക്രോസ് കൗണ്‍സിലേഴ്സ് മീറ്റ് നടത്തി
1574671
Thursday, July 10, 2025 11:17 PM IST
തൊടുപുഴ: തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗണ്‍സിലേഴ്സ് മീറ്റ് എ.പി.ജെ. അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ റെഡ്ക്രോസ് ചെയർമാൻ പി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ. പി.എൻ. ഷാജി ലഹരിവിരുദ്ധ സന്ദേശം നൽകി. തൊടുപുഴ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജൂണിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ജെആർസി ജില്ലാ പ്രസിഡന്റ് ജയിംസ് ടി. മാളിയേക്കൽ, റെഡ്ക്രോസ് പ്രതിനിധി പി.എസ്. ഭോഗീന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജെനി വി. രാഘവൻ, അടിമാലി ഉപജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. ജിജിമോൻ, ഐആർഡിഎസ് തൊടുപുഴ താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട്, റെഡ്ക്രോസ് ജില്ലാ പ്രതിനിധി കെ.എം. ജലാലുദീൻ, ജെആർസി ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ ജ്യോതി പി. നായർ, തൊടുപുഴ സബ് ജില്ല കോ-ഓർഡിനേറ്റർ സുനിത മോഹൻ എന്നിവർ പ്രസംഗിച്ചു.
ഇന്നു 11ന് കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ കൗണ്‍സിലേഴ്സ് യോഗം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി എം.ഡി. അർജുനൻ അധ്യക്ഷത വഹിക്കും.
കട്ടപ്പന വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ ആൻസണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. റെഡ്ക്രോസ് സംസ്ഥാന എക്സിക്യൂട്ടീവംഗം പി.എം. ഫ്രാൻസിസ് ലഹരിവിരുദ്ധജ്വാല തെളിക്കും. മുനിസിപ്പൽ കൗണ്‍സിലർ ജോയി ആനിത്തോട്ടം, ഉപജില്ലാ കോ-ഓർഡിനേറ്റർമാരായ ടി. ശിവകുമാർ, എൻ. പ്രജിത, സിനി കെ.വർഗീസ് എന്നിവർ പ്രസംഗിക്കും.