കുമളിയിൽ സർക്കാർ ജീവനക്കാരനു മർദനം
1574421
Wednesday, July 9, 2025 11:59 PM IST
കുമളി: സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്കിനിടെ സർക്കാർ ജീവനക്കാരനു മർദനമേറ്റു. കുമളി മൈനർ ഇറിഗേഷൻ ഓഫീസിലെ ജീവനക്കാരൻ വിഷ്ണുവിനെയാണ് സമരാനുകൂലികളായ ചിലർ ചേർന്ന് ആക്രമിച്ചത്.
സമരാനുകൂലികളുടെ ആവശ്യപ്രകാരം ഓഫീസ് അടച്ച് പുറത്തു നിൽക്കുന്പോൾ സമരാനുകൂലികൾ എത്തി വിഷ്ണുവുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിനിടയിലായിരുന്നു മർദനം.
കഴിഞ്ഞ ഡിസംബറിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം പരിശീലന കാലയളവിലായതിനാലാണ് ജോലിക്കെത്തിയത്. ചികിത്സ തേടിയ ജീവനക്കാരൻ പോലീസിൽ പരാതി നൽകി.