ആനയാടികുത്ത് പാറയിൽനിന്നു വീണ് യുവാവിനു പരിക്ക്
1574420
Wednesday, July 9, 2025 11:59 PM IST
തൊമ്മൻകുത്ത്: ആനയാടികുത്ത് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരി പാറയുടെ മുകളിൽനിന്നു കാൽ വഴുതി താഴേക്കു വീണു പരിക്കേറ്റു. ആലപ്പുഴ സ്വദേശി സനു (29) ആണ് അപകടത്തിൽപ്പെട്ടത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോലഞ്ചേരിയിൽ നിന്നാണ് ഇയാളുൾപ്പെടുന്ന നാലംഗ സംഘം ആനയാടികുത്ത് സന്ദർശനത്തിനെത്തിയത്. എറണാകുളത്ത് ഡിസൈനിംഗ് കന്പനി ജോലിക്കാരനാണ് സനു. പാറയുടെ മുകളിൽ നിന്നു ചിത്രമെടുക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാരും കാളിയാർ പോലീസും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കാളിയാർ എസ്എച്ച്ഒ ബിജു ലൂക്കോസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.