ഉളുപ്പൂണി വനം ഓഫീസിലേക്ക് മാർച്ച് നടത്തി
1574673
Thursday, July 10, 2025 11:17 PM IST
ഉപ്പുതറ: ഉളുപ്പൂണി പ്രദേശത്തെ കർഷകരോട് വനം ഉദ്യോഗസ്ഥർ തുടരുന്ന ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് കർഷകസംഘം പുള്ളിക്കാനം വില്ലേജ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉളുപ്പൂണി വനം ഓഫീസിലേക്ക് മാർച്ച് നടത്തി.
കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എം.ജെ. വാവച്ചൻ സമരം ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി കൈവശമുള്ള കർഷകരുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനു തടസംനിൽക്കുന്ന വനം ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, കർഷകരുടെ ഭുമിയിലെ കടന്നുകയറ്റം അവസാനിപ്പിക്കുക, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു. കർഷകസംഘം ഏരിയാ പ്രസിഡന്റ് എം. ടി. സജി, സിപിഎം പുള്ളിക്കാനം ലോക്കൽ സെക്രട്ടറി എൻ.എം. കുശൻ, ജോമോൻ ദാസ്, കെ. ഗോപി എന്നിവർ പ്രസംഗിച്ചു.