പണിമുടക്കിന് ഐക്യദാർഢ്യവുമായി പത്രപ്രവർത്തക യൂണിയൻ
1574417
Wednesday, July 9, 2025 11:59 PM IST
തൊടുപുഴ: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പ്രസ് ക്ലബ്ബിനു സമീപത്തുനിന്നും ആരംഭിച്ച പ്രകടനം ഗാന്ധിസ്ക്വയർ ചുറ്റി പ്രസ് ക്ലബ്ബിനു മുന്നിൽ സമാപിച്ചു. ലേബർ കോഡ് പിൻവലിക്കുക, വേജ് ബോർഡ് പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രകടനത്തിൽ നിരവധി മാധ്യമപ്രവർത്തകർ പങ്കെടുത്തു.
തുടർന്നു നടന്ന ഐക്യദാർഢ്യ സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഐ മുൻ ജില്ലാ സെക്രട്ടറിയുമായ കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് കണ്ണോളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, മുൻ പ്രസിഡന്റുമാരായ ഹാരിസ് മുഹമ്മദ്, സോജൻ സ്വരാജ്, ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, ട്രഷറർ ആൽവിൻ തോമസ്, കമ്മിറ്റിയംഗങ്ങളായ വി.വി.നന്ദു, ഷിയാസ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.