മഹേശ്വരി
പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോവയിൽ പിടിയിലായി. നേപ്പാൾ സ്വദേശിയായ യഷ് താപ്പേയാണ് കസ്റ്റഡിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലിസ് വ്യക്തമാക്കി. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലിസ് അറിയിച്ചു.
ആലപ്പുഴ സ്വദേശിനിയായ എഴുപത്തിയൊന്നുകാരി മഹേശ്വരിയെ കഴിഞ്ഞ ബുധനാഴ്ചയാണ് ഖോപോളിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കൾ പൊലിസിനെ അറിയിച്ച് ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യഷ് താപ്പേയിലേക്ക് പൊലിസ് എത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് കവർച്ചയും കൊലപാതകവും നടത്തിയതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
Tags : Murder Maharashtra Arrested Crime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash