പ്രിയങ്ക ഗാന്ധി
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും സംഘടനാ ശക്തിപ്പെടുത്തലിന്റെയും പൂർണ ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകാനാണ് നേതൃത്വത്തിന്റെ നീക്കം. സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രധാന പ്രചാരണ മുഖമായും അവർ രംഗത്തുണ്ടാകും.
പ്രധാന സഖ്യകക്ഷിയായ സമാജ്വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കും അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചകൾക്കും പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും. സഖ്യത്തിന്റെ ഭാഗമായി നൂറ് സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. യുപി കോൺഗ്രസ് നേതൃത്വവുമായി പ്രിയങ്ക ഗാന്ധി ഇതിനകം നിർണായക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
വിവിധ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രൂപീകരണത്തിന് മേൽനോട്ടം വഹിച്ചതായും സൂചനകളുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യചർച്ചകളിൽ പ്രിയങ്ക ഗാന്ധി നിർണായക പങ്കുവഹിച്ചിരുന്നു.
Tags : UPAssemblyElection PriyankaGandhi Congress UttarPradesh UPElection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash