പ്രതീകാത്മക ചിത്രം
ലക്നോ: ജൂണിയർ വിദ്യാർഥികളെ പാതിരാത്രിയിൽ വീഡിയോ കോളിലൂടെ റാഗ് ചെയ്തുവെന്ന കുറ്റത്തിന് ലക്നോ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 38 എംബിബിഎസ് വിദ്യാർഥികളെ മൂന്നുമാസത്തേക്ക് സസ്പൻഡ് ചെയ്തു.
ഇതിൽ 36 പേർ രണ്ടാംവർഷ വിദ്യാർഥികളാണ്. രണ്ടുപേർ ആദ്യവർഷ വിദ്യാർഥികളും. ഓരോരുത്തർക്കും 25,000 രൂപ പിഴയും വിധിച്ചു.
ഒരുവർഷത്തേക്ക് സ്കോളർഷിപ്പ് ഉൾപ്പടെ ആനുകൂല്യങ്ങൾക്ക് വിദ്യാർഥികളെ പരിഗണിക്കില്ലെന്നു സർവകലാശാല വക്താവ് പ്രഫ.കെ.കെ. സിംഗ് പറഞ്ഞു.
ജൂണിയർ വിദ്യാർഥികളുടെ പരാതിയുടെയും സർവകലാശാല പരിശോധന സമിതിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി.
Tags : Ragging UttarPradesh students suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash