ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​നി​ലെ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ അ​ങ്ക​മാ​ലി അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടും നാ​ട്ടി​ൻ​പു​റ​ത്തെ ഓ​ർ​മ്മ​ക​ളു​ടെ നി​റ​വോ​ടും കൂ​ടെ വി​പു​ല​മാ​യി ഈ മാസം 18ന് നടത്തപ്പെടുന്നു.

മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും സ​ഹോ​ദ​ര്യ​വും പ്ര​ക​ട​മാ​ക്കു​ന്ന ഈ ​ആ​ഘോ​ഷ​ത്തി​ൽ അ​ങ്ക​മാ​ലി എംഎ​ൽഎ റോ​ജി എം. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി കൈ​കോ​ർ​ക്കു​ന്ന പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി ലോ​ഗ​ൻ മേ​യ​ർ ജോ​ൺ ര​വ​ൺ നും ​മ​റ്റ് പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സം​ഗീ​തം, നൃ​ത്തം, നാ​ട​കം, വി​നോ​ദം തു​ട​ങ്ങി മ​ല​യാ​ളി പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സാ​യം സ​ന്ധ്യ​യി​ൽ നാ​ട്ടി​ൻ​പു​റ​ത്തെ കു​റി​ച്ചു​ള്ള ഡോ​ക്യൂ​മെ​ന്‍ററി​യും, വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും പാ​ര​മ്പ​ര്യ സം​ഗീ​ത​വും പ്രേ​ക്ഷ​ക​ർ​ക്ക് അ​പൂ​ർ​വ​മാ​യൊ​രു അ​നു​ഭ​വം സ​മ്മാ​നി​ക്കും.


അ​തോ​ടൊ​പ്പം, ജ​ന്മ​നാ​ടി​നൊ​രു കൈ​ത്താ​ങ്ങാ​യി, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന​രു​മാ​യ​വ​ർ​ക്കാ​യി ഒ​രു ചാ​രി​റ്റി ഫ​ണ്ട് കൈ​മാ​റു​ന്ന​തും ഈ ​ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും.

ലോ​ക​പ്ര​ശ​സ്ത അ​ങ്ക​മാ​ലി ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യോ​ടെ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ്യ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ട്ടി​ൻ​പു​റ​ത്തെ ഓ​ർ​മ്മ​ക​ളും രു​ചി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് അ​നു​ഭ​വി​ക്കാ​നാ​കും.

ക​ല​യും സം​സ്കാ​ര​വും ക​രു​ണ​യും ഒ​ന്നി​ക്കു​ന്ന ഈ ​അ​ങ്ക​മാ​ലി അ​യ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ല​യാ​ളി മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് ഓ​സ്ട്രേ​ലി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും അ​ങ്ക​മാ​ലി അ​യ​ൽ​ക്കൂ​ട്ടം ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

Saju Paul -0404 233 479, Poly Parakadan -0431 257 797.