മലങ്കര ആർച്ച്ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്രേലിയയുടെ കൗൺസിൽ രൂപീകരിച്ചു
എബി പൊയ്ക്കാട്ടിൽ
Wednesday, October 15, 2025 7:36 AM IST
മെൽബൺ: മലങ്കര ആർച്ച്ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്രേലിയയുടെ 2025-27 വർഷത്തേക്കുള്ള ആർച്ച്ഡയോസിസ് കൗൺസിൽ രൂപീകരിച്ചു. ഗീവർഗീസ് മോർ അത്താനാസിയോസിന്റെ നേതൃത്വത്തിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ ഫാ. ജോസഫ് കുന്നപ്പിള്ളി വൈസ് പ്രസിഡന്റായും ഫാ. ഡാനിയേൽ പാലോസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് പ്രധാന ഭാരവാഹികളായി അബിൻ ബേബി ജോയിന്റ് സെക്രട്ടറിയും പിആർഒ ആയും, കുരിയാച്ചൻ പി. കെ. ട്രഷററായും, ജോണി വർഗീസ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മോൺസി ചാക്കോയാണ് കൗൺസിലിന്റെ ഓഡിറ്റർ. ബെന്നി അബ്രഹാം, ജിൻസൻ കുര്യൻ എന്നിവർ എക്സ്ഓഫീഷ്യോ അംഗങ്ങളായി സേവനം അനുഷ്ഠിക്കും.
ഫാ.ഡോ.ജേക്കബ് ജോസഫ്, ഫാ.ഷിജു ജോർജ്, ഫാ. ബിനിൽ ടി. ബേബി, ഫാ. ജിനു കുരുവിള, ജോബിൻ ജോസ്, തോമസ് സ്കറിയ, മാർഷൽ കെ. മത്തായി, അജിത്ത് മാത്യു, ഷിബു പോൾ തുരുത്തിയിൽ, എബി പോൾ, സൻജു ജോർജ്, സ്മിജോ പോൾ, എബി പൊയ്ക്കാട്ടിൽ, ഡോ. ജിമ്മി വർഗീസ്, ജിതിൻ പുന്നക്കുഴത്തിൽ ജേക്കബ് എന്നിവരെ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു.
സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയുണ്ടായി. സൺഡേ സ്കൂൾ ഡയറക്ടറായി ഫാ.ഡോ.ജേക്കബ് ജോസഫ്, എംഎംവിഎസ് വൈസ് പ്രസിഡന്റായി ഫാ. ബിനിൽ ടി. ബേബി, എസ്ഒഎസ്എംഎ വൈസ് പ്രസിഡന്റായി ഫാ. റോബിൻ ഡാനിയേൽ, യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റായി ഡി. മെൽവിൻ ജോളി, പ്രീമാരിറ്റൽ കോഴ്സ് കോഓർഡിനേറ്ററായി ഫാ. ഷിജു ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.