ഷാഫി പറമ്പിലിനെതിരായ പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഐഒസി ഓസ്ട്രേലിയ
Wednesday, October 15, 2025 10:50 AM IST
മെൽബൺ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് പ്രവർത്തകർക്കും പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഓസ്ട്രേലിയ മെൽബണിൽ യോഗം ചേർന്നു.
പോലീസിനെ ഉപയാഗിച്ചുള്ള സർക്കാരിന്റെ ഈ നടപടി ശബരിമല വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷൻ ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന്റെ പ്രതിഫലം അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കേണ്ടിവരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഐഒസി നാഷണൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൽ ഖാദിർ, ദേശീയ നേതാക്കൾ ബിജു സ്കറിയ, ഷൈബു പീച്ചിയോട് എന്നിവർ സംസാരിച്ചു.