ഓണാഘോഷം സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്
Wednesday, October 15, 2025 1:39 PM IST
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പാക്) "കിഴക്കിന്റെ വെനീസ് പൊന്നോണം 2025' എന്ന പേരിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബാസിയയിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം അൽ അൻസാരി എക്സ്ചേഞ്ച് ഓപ്പറേഷൻസ് മേധാവി ശ്രീനാഥ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ അഡ്വ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ചെയർമാൻ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറർ സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, വനിതാവേദി ചെയർപേഴ്സൺ ലിസൻ ബാബു എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു. സംഘടനയിലെ തന്നെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ അത്തപ്പൂക്കളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര, ഗാനമേള, നാടൻപ്പാട്ട്, പുലിക്കളി, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.
ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, പ്രജീഷ് മാത്യു, അശോകൻ വെൺമണി, ലിബു പായിപ്പാടൻ, രാഹുൽ ദേവ്, മനു പത്തിച്ചിറ, ജോൺ തോമസ് കൊല്ലകടവ്, ഫ്രാൻസിസ് ചെറുകോൽ, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, സാം ആന്റണി, സലിം പതിയാരത്ത്, ശശി വലിയകുളങ്ങര, സിബി പുരുഷോത്തമൻ, ജിജോ കായംകുളം, മനോജ് ചെങ്ങന്നൂർ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, അജി കുട്ടപ്പൻ, അനീഷ് അബ്ദുൽ ഗഫൂർ സാൽമിയ, വിഷ്ണു ജി. നായർ, സന്ദീപ് നായർ, സുരേഷ് കുമാർ കെ. എസ്, അജിത് തോമസ് കണ്ണമ്പാറ, വിൽസൺ കറുകയിൽ, ശരത് കുടശനാട്, ആദർശ് ദേവദാസ്, ഷീന മാത്യു, അനിത അനിൽ, സുനിത രവി, സാറാമ്മ ജോൺസ്, ബിന്ദു ജോൺ, ദിവ്യ സേവ്യർ, പൗർണമി സംഗീത്, സിമി രതീഷ്, ആനി മാത്യു, കീർത്തി സുമേഷ്, അശ്വതി സന്ദീപ് എന്നിവർ നേതൃത്വം നൽകി.