കെപിഎ ഹമദ് ടൗൺ ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
Tuesday, October 7, 2025 4:47 PM IST
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾട്ടൺ ഹോട്ടലിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബഹറിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബ്ലഡ് ഡോണേഴ്സ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, ബഹറിൻ ബില്ലാവാസ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ. ശ്രീദേവി രാജൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.
കെപിഎ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതം പറഞ്ഞു.


കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി ബിനിത അജിത്, സീനിയർ അംഗം അജികുമാർ സർവാൻ എന്നിവർ ആശംസകൾ അറിയിച്ചു.
ട്രഷറർ സുജേഷ് നന്ദി രേഖപ്പെടുത്തി. കലാപരിപാടികൾ അവതരിപ്പിച്ച കെപിഎ സൃഷ്ടി സിമ്പണി കലാകാരന്മാരെയും കലാകാരികളെയും കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം മൊമന്റോ നൽകി. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കുട്ടികളും കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികളും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.