കു​വൈ​റ്റ് സി​റ്റി: കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളും , നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ഫി​റ കു​വൈ​റ്റ് ( FIRA KUWAIT -- Federation of Indian Registered Associations Kuwait)സൂം പ്ലാ​റ്റ് ഫോ​മി​ൽ ​സം​ഘ​ടി​പ്പി​ച്ചു.

ഫി​റ സെ​ക്ര​ട്ട​റി ചാ​ൾ​സ് പി ​ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫി​റ ക​ൺ​വീ​ന​റും നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് കു​വൈ​റ്റി​ലെ ഫി​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഷ​മീം ഖാ​ൻ എ​സ് എ​ച്ച് ( നോ​ർ​ക്ക​അ​ണ്ട​ർ സെ​ക്ര​ട്ട​റി ടു ​കേ​ര​ള സ്റ്റേ​റ്റ്, എ​ച്ച്എ ഒ, മാ​നേ​ജ​ർ (പ്രൊ​ജ​ക്ട് സ് ) ​വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫി​റ ജോ​യി​ൻ്റ് ക​ൺ​വീ​ന​ർ ഷൈ​ജി​ത് മോ​ഡ​റേ​റ്റ​റാ​യി. കു​വൈ​റ്റി​ലെ പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് വെ​ബി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.


വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്ത സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, നോ​ർ​ക്ക പ​ദ്ധ​തി​ക​ൾ​ക്ക് പൂ​ർ​ണ്ണ സ​ഹ​ക​ര​ണം ഉ​റ​പ്പു​ന​ൽ​കി. സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് നോ​ർ​ക്ക ഗ​വ. സെ​ക്ര​ട്ട​റി ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി. ഫി​റ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ ന​ന്ദി പ​റ​ഞ്ഞു. ഫി​റ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബ​ത്താ​ർ വൈ​ക്കം മീ​റ്റിം​ഗ് ഏ​കോ​പ​ന​വും നി​ർ​വഹിച്ചു.