കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
Wednesday, October 8, 2025 7:37 AM IST
ഫുജൈറ ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദിബ ലുലു ഹൈപ്പർമാർക്കറ്റും കൈരളി ദിബയും സംയുക്തമായി ദിബ ലുലു ഹാളിൽ സംഘടിപ്പിച്ച ആഘോഷം പത്തോളം ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തോടെ ആരംഭിച്ചു.
ആഘോഷം കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മറ്റി അംഗം ഷജറത് ഹർഷൽ അധ്യക്ഷത വഹിച്ചു. മുൻ ഇടുക്കി എംഎൽഎ കെ. കെ ജയചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കൈരളി സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ ആശംസ അറിയിച്ചു. ദിബ ഡാൻസ് സ്കൂൾ, ദുബായ് സിംഗ് ബ്രോസ്, കൈരളി ദിബ കലാവിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീതനൃത്താവിഷ്കാരങ്ങളുമായി ഓണാഘോഷം ഉത്സവരംഗമായി. ദിബ ലുലു ഹൈപ്പർമാർക്കറ്റും ദിബയിലെ വിവിധ സ്ഥാപനങ്ങളും സ്പോൺസർ ചെയ്ത സമ്മാനങ്ങൾ പൂക്കള മത്സരം വിജയികൾക്കും കലാപ്രകടനങ്ങളിൽ പങ്കെടുത്തവർക്കും വിതരണം ചെയ്തു.
ദിബ്ബ യൂണിറ്റ് സെക്രട്ടറി റാഷിദ് കല്ലുംപുറം സ്വാഗതവും യൂണിറ്റ് ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു, അഷ്റഫ് പിലാക്കൽ, അൻവർഷാ, അബ്ദുൽകാദർ എടയൂർ, അബ്ദുല്ല, സുനിൽ ദത്ത്, സാബു, ഹരീഷ് , ഷക്കീർ, ഷൗക്കത്ത്, ശശികുമാർ ,യദുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് കൈരളി കുടുംബാഗങ്ങൾക്കു വിഭവസമൃദമായ ഓണസദ്യയും ഒരുക്കിയിരുന്നു.