വാഹനാപകടം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു
Friday, October 10, 2025 4:48 PM IST
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂസനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി - ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്ല.