നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ ഹെൽപ്പ് ഡെസ്കുമായി ഫിറ കുവൈറ്റ്
Thursday, October 9, 2025 6:53 AM IST
കുവൈറ്റ് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ ന്ധനോർക്ക കെയർന്ധ പദ്ധതിയിൽ ചേരുവാൻ താൽപര്യപ്പെടുന്നവർക്ക് ഫിറ കുവൈറ്റ് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.
കേരളസർക്കാന്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമക്ക് സാധുതയുള്ള നോർക്ക ഐഡി കാർഡ് ഉണ്ടായിരിക്കണം. കാലാവധിയുള്ള നോർക്ക ഐഡി കാർഡുള്ള, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ താൽപര്യപ്പെടുന്ന പ്രാഥമിക അപേക്ഷക / അപേക്ഷകൻ, നോർക്ക കഉ കാർഡിന്റെ കോപ്പിയോടൊപ്പം പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ / പാസ്പോര്ട്ട് / ജനനസർട്ടിഫിക്കറ്റ് / മറ്റു അനുവദനീയമായ രേഖകളിൽ ഏതെങ്കിലുമൊന്ന്)രേഖകൾ നേരിട്ടോ/ഇമെയിൽ വഴിയോ കൈമാറാവുന്നതാണ്.
നോർക്ക റൂട്സിന്റെ നോർക്ക ഐഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, ഐഡി കാർഡ് മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും ഹെൽപ്പ് ഡെസ്കുമായി എത്രെയും പെട്ടെന്ന് ബന്ധപ്പെട്ട് ഐ ഡി കാർഡ് സാധുവാക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
+965 60671045,+91 6282713637,+965 41105354 വാട്ട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫിറ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.