ലാൽകെയേഴ്സിന്റെ "ഹൃദയപൂര്‍വ്വം തുടരും ലാലേട്ടന്' ശ്രദ്ധേയമായി
Monday, October 13, 2025 2:19 PM IST
സൽമാനിയ: നടൻ മോഹൻലാലിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിന്റെ ആഘോഷവും ഓണാഘോഷവും സംയുക്തമായി "ഹൃദയപുര്‍വ്വം തുടരും ലാലേട്ടന്' എന്നപേരില്‍ സംഘടിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്ററന്റിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ലാൽകെയേഴ്സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. മോഹൻലാലിനെ രണ്ടു തവണ ബഹറനിൽ എത്തിച്ച പ്രമുഖ ഇവന്റ് ഓർഗനൈസർ മുരളീധരൻ പള്ളിയത്തിനെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് മോഹൻലാലിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം കേക്ക് മുറിച്ചു ആഘോഷിച്ചു. സിനിമാ താരം സന്ധ്യ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ആശംസകള്‍ നേര്‍ന്നു. ട്രഷറർ അരുൺ ജി. നെയ്യാർ നന്ദി പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ, ഓണക്കളികൾ എന്നിവ അരങ്ങേറി. അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണസദ്യ ഒരുക്കിയിരുന്നു. കെപിഎ സിംഫണി അവതരിപ്പിച്ച മോഹൻലാൽ ഹിറ്റ് ഗാനങ്ങളുടെ ഗാനോപഹാരം പരിപാടിക്ക് മാറ്റുകൂട്ടി.

വൈസ് പ്രസിഡന്റ് അരുൺ തൈക്കാട്ടിൽ, ജെയ്സൺ, ജോയിന്റ് സെക്രട്ടറി വിഷ്ണു വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിപിൻ, ബിബിൻ, നിധിൻ തമ്പി, തുളസിദാസ്, ഷാൻ, അമൽ, വൈശാഖ്, ബേസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.