നവയുഗം "ഓണപ്പൊലിമ' ആഘോഷങ്ങൾ അൽഹസയിൽ അരങ്ങേറി
Monday, October 13, 2025 3:24 PM IST
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റി ഒരുക്കിയ "ഓണപ്പൊലിമ' എന്ന ഓണാഘോഷ പരിപാടികൾ ഷുഖൈക്കിൽ അരങ്ങേറി. അൽഹസ ഷുഖൈയ്ക്ക് അൽനുജും ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടിയാണ് ആരംഭിച്ചത്.
നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും ഓണസദ്യയിൽ പങ്കെടുത്തു. തുടർന്ന് ഗാനമേള, നൃത്തങ്ങൾ എന്നിവ ഉൾപ്പെടുന്ന കലാപരിപാടികൾ അരങ്ങേറി. ആഘോഷപരിപാടികളിൽ സ്വദേശികളായ സൗദി പൗരന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ സാജൻ കണിയാപുരം, ബിജു വർക്കി, ശ്രീകുമാർ വെള്ളല്ലൂർ, ഗോപകുമാർ, നിസാം കൊല്ലം, വിവിധ പ്രവാസിസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നവയുഗം മേഖല കമ്മിറ്റി പ്രസിഡന്റ് സുനിൽ വലിയാട്ട്, മേഖല ആക്ടിംഗ് സെക്രട്ടറി ബക്കർ മൈനാഗപ്പളളി, ജീവകാരുണ്യ കൺവീനർ സിയാദ് പള്ളിമുക്ക്, ട്രഷറർ ജലീൽ കല്ലമ്പലം, മേഖല നേതാക്കളായ ഷിബുതാഹിർ, ഹനീഫ, ബഷീർ പള്ളിമുക്ക്, ഷെഫീഖ്, സുധീർ കുന്നികോട്, മുഹ്സിൻ താഹിർ, കൊൽപുള്ളി ബിജു, വിജയൻ, സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.