ലോക ടൂറിസം ദിനത്തിൽ ബഹ്റനിൽ സായാഹ്ന ടൂർ സംഘടിപ്പിച്ചു
സുനിൽ തോമസ്
Monday, October 13, 2025 11:19 AM IST
മനാമ: ബഹ്റനിൽ വ്യത്യസ്തമായ രീതിയിൽ ടൂറിസം ദിനം അടയാളപ്പെടുത്തുന്നതിനായി ലോക ടൂറിസം ദിനത്തിൽ ടൂർ നടത്തിയ BTEA, BACA, MOTT, BPTC സംയുക്തമായി സംഘടിപ്പിച്ചതു അഭിമാനവും മികച്ച അനുഭവവും പ്രദാനം ചെയ്തു.
ബഹ്റനിൽ നാഷണൽ മ്യൂസിയം, അൽ ജസ്ര ക്രാഫ്റ്റ് വില്ലേജ്, കാനൂ മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പ് ടൂറിൽ ഒരവസരം കിട്ടി പങ്കെടുക്കുന്നത് ഇതാദ്യമാണ്.
ബഹ്റനിൽ നാഷണൽ മ്യൂസിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച നാല് മണിക്കൂർ നീണ്ടുനിന്ന ടൂർ ബാബ് അൽ ബഹ്റനിലെ കാനൂ മ്യൂസിയം, അൽ ജസ്ര ഗ്രാമത്തിലെ ക്രാഫ്റ്റ് സെന്റർ ഉൾപ്പെടെ വിശദമായ ടൂർ ഗൈഡുമായി രാത്രി ഏഴിന് അവസാനിച്ചു.
അൽ ജസ്ര ക്രാഫ്റ്റ് വില്ലേജിൽ പ്രദർശനം, തത്സമയ ഉത്പാദനം, വിൽപ്പന എന്നിവയ്ക്കായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ കരകൗശല കേന്ദ്രങ്ങൾക്കായി ഒരുക്കിയ കേന്ദ്രം പ്രത്യേകമായി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധികാരികളെ ശരിക്കും അഭിനന്ദിക്കുന്നു.
ഭാവി തലമുറകൾക്ക് സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനായി ഒരു കുടക്കീഴിൽ കരകൗശല വസ്തുക്കൾക്കായി എല്ലാം ഒരു പദ്ധതിയിൽ പ്രാദേശിക ജനങ്ങളെയും സമ്പദ്വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് ശ്രദ്ധേയമാണ്.
പവിഴ ദ്വീപിന്റെ സമ്പന്നവും പഴയതുമായ സാംസ്കാരിക പൈതൃകമായ മൺപാത്ര നിർമ്മാണം പോലുള്ള പരമ്പരാഗത കരകൗശല വസ്തുക്കളാണ് സഞ്ചാരികളെ ആകർഷിക്കുന്ന അൽ ജസ്ര ക്രാഫ്റ്റ് സന്ദർശനത്തിന്റെ പ്രത്യേകത.
ഗ്രാമപ്രദേശത്തെ ക്രാഫ്റ്റ് സെന്റർ സന്ദർശന വേളയിൽ തുണി നെയ്ത്തും അന്യം നിന്നു പോകാതെ പുതുതലമുറക്ക് ലഭിക്കുന്ന സംരംഭക പ്രോത്സാഹനവും ആകർഷണീയമാണ്. കേരളത്തിലും ഇത്തരം സംരംഭങ്ങൾ ഒരു കുടക്കീഴിൽ ക്രമീകരിക്കുന്നത് തലമുറ വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് മാതൃകയാക്കാവുന്നതാണ്.
വരാനിരിക്കുന്ന കാലാവസ്ഥാ അനുകൂല സീസണിൽ ബിപിടിസിയുടെ പിന്തുണയോടെ പൊതു ഗതാഗതം പ്രോത്സാഹനത്തിന്റെ ഭാഗമായി ടൂർ ഗൈഡുകളുമായി കൂടുതൽ ഗ്രൂപ്പ് ടൂറുകൾ നടത്തും എന്ന് പ്രതീക്ഷിക്കുന്നു.