പ്രവാസി ലീഗൽ സെൽ പത്രസമ്മേളനം ശനിയാഴ്ച
Saturday, October 11, 2025 10:23 AM IST
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പദ്ധതിയുടെ ആവിഷ്കർത്താക്കളായ നോർക്ക റൂട്സ് പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനം പരിഗണിച്ച് സർക്കാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടന്ന് ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നിർദേശിച്ചിരുന്നു.
ഈ വിഷയം വിശദീകരിക്കുന്നതിനായി ഒരു പത്രസമ്മേളനം ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രവാസി ലീഗൽ സെൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു പത്രസമ്മേളനം നടത്തുകയാണ്. മാധ്യമ സുഹൃത്തുക്കൾ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.