Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DailyNews

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; 12കാ​ര​ന് ദാ​രു​ണാ​ന്ത്യം

മും​ബൈ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​പാ​ർ​ട്ട്മെ​ന്‍റി​ലെ ലി​ഫ്റ്റി​ന്‍റെ ഷാ​ഫ്റ്റി​ലേ​ക്ക് വീ​ണ് 12കാ​ര​ന് ദാ​രു​ണാ​ന്ത്യം. മും​ബൈ സ്വ​ദേ​ശി ജെ​യി​ൻ ഷെ​യ്ഖ് ആ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ലെ നെ​ഹ്‌​റു ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കൂ​ട്ടു​കാ​രോ​ടൊ​പ്പം ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​തി​നി​ടെ ലി​ഫ്റ്റി​ന് സ​മീ​പം ഒ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലി​ഫ്റ്റി​ന്‍റെ വാ​തി​ലി​ൽ ചാ​രി നി​ൽ​ക്കു​ന്ന​തി​നി​ടെ വാ​തി​ൽ പെ​ട്ടെ​ന്ന് തു​റ​ക്കു​ക​യാ​യി​രു​ന്നു.

ആ ​സ​മ​യം ലി​ഫ്റ്റ് മൂ​ന്നാം നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ 10ാം നി​ല​യി​ൽ നി​ന്ന് വീ​ണ ജെ​യി​ൻ മൂ​ന്നാം നി​ല​യി​ലു​ള്ള ലി​ഫ്റ്റി​ന്‍റെ മു​ക​ളി​ലേ​ക്ക് പ​തി​ച്ചു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​ഴ് മാ​സ​മാ​യി കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​ന് സാ​ങ്കേ​തി​ക ത​രാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ നെ​ഹ്‌​റു ന​ഗ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up