Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam

Kottayam

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ബ്ലോ​ക്കി​ൽ പ്ര​ചാരണം സ​ജീ​വം

‌കു​റ​വി​ല​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് രം​ഗ​ത്തി​റ​ങ്ങു​ന്നു. ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​ൽ നി​ന്നു യു​വാ​ക്ക​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ മ​ത്സ​ര​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ജാ​ഗ്ര​ത​യ്ക്കാ​യി വി​വി​ധ കാ​മ്പ​യി​നു​ക​ളും പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കും.

യു​വാ​ക്ക​ളെ സ്പോ​ർ​ട്സി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു വേ​ണ്ടി ഗ​യിം ഓ​ൺ ഡ്ര​ഗ്‌​സ് ഓ​ഫ് എ​ന്ന തീ​മി​നെ അ​ടി​സ്ഥാ​ന​മാ​ക്കി പെ​നാ​ൽ​റ്റി ഷൂ​ട്ട്ഔ​ട്ട് മ​ത്സ​രം ഇ​ന്ന് മൂ​ന്നി​ന് ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ഓ​രോ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മു​ക​ളാ​ണ് കു​ര്യ​നാ​ട് ക​ളി​ക്ക​ളം ട​ർ​ഫി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം എം.​എം. ജേ​ക്ക​ബ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ബ്ലോ​ക്കി​ന് കീ​ഴി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, ജൂ​ബി തെ​ക്കേ​ൽ, സി.​ടി. രാ​ജ​ൻ, സി​ൻ​സി ജ​യ്സ​ൺ, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ എ​സ്. കൈ​മ​ൾ, എ​സ്.​വി. മു​കു​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ല്ല​റ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍ വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ‌

ക​ടു​ത്തു​രു​ത്തി: ക​ല്ല​റ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍ വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി ക​ല്ല​റ പ​ഞ്ചാ​യ​ത്ത്. ആ​വ​ശ്യ​മാ​യ സ്ഥ​ലം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് റോ​ഡ് വി​ക​സ​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മ​ന്ത്രി പി.​കെ. ബ​ഷീ​റി​നെ നേ​രി​ല്‍​ക്ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

ക​ല്ല​റ ജംഗ്ഷ ന്‍റെ വി​ക​സ​നം വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. യോ​ഗ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

മു​ട്ടു​ചി​റ-​ക​ല്ല​റ-​നീ​ണ്ടൂ​ര്‍ റോ​ഡും ക​ല്ല​റ-​വെ​ച്ചൂ​ര്‍ മി​നി ഹൈ​വേ​യും ചേ​രു​ന്ന​താ​ണ് ക​ല്ല​റ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ൻ. കു​റു​പ്പ​ന്ത​റ, കു​റ​വി​ല​ങ്ങാ​ട്, ആ​യാം​കു​ടി, കൈ​പ്പു​ഴ, നീ​ണ്ടൂ​ർ, ക​ടു​ത്തു​രു​ത്തി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് കൂ​റ്റ​ന്‍ ടോ​റ​സ്, ടി​പ്പ​ര്‍ ലോ​റി​ക​ളാ​ണ് ക​ല്ല​റ ജം​ഗ്ഷ​നി​ലെ​ത്തി ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല, കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് മ​ണ്ണു​മാ​യി പോ​കു​ന്ന​ത്.

നി​ര​വ​ധി ബ​സു​ക​ളും കു​മ​ര​കം, ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള ടൂ​റി​സ്റ്റു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ള്‍ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ജം​ഗ്ഷ​നി​ല്‍ എ​ത്തു​ന്ന​തോ​ടെ ഗ​താ​ഗ​ത കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ജം​ഗ്ഷ​നു സ​മീ​പം ത​ന്നെ​യാ​ണ് ക​ല്ല​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളും കൂ​ടി റോ​ഡി​ല്‍ എ​ത്തു​ന്ന​തോ​ടെ ടൗ​ണും ജംഗ്ഷനും ഗ​താ​ഗ​ത ക്കുരു​ക്കി​ലാ​വും.

മാ​റി വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ല്ല​റ ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​നാ​യി ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടും ഒ​ന്നും ഫ​ല​വ​ത്താ​യി​ല്ല. റോ​ഡി​ന് വീ​തി കൂ​ട്ടി സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചാ​ലേ ക​ല്ല​റ ജം​ഗ്ഷ​നി​ലെ പ്ര​ശ്‌​ന​ങ്ങ​ളും ഗ​താ​ഗ​ത ക്കുരു​ക്കും പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യൂ.

ഇ​തി​ന് പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ ഇ​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. ഇ​തി​നാ​യി സ്ഥ​ലം വി​ട്ടു ന​ല്‍​കാ​ന്‍ ഉ​ട​മ​ക​ള്‍ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നു. പ​ണം ന​ല്‍​കി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഉ​ണ്ടാ​യാ​ലേ ക​ല്ല​റ ജം​ഗ്ഷ​ന്‍ വി​ക​സ​നം സാ​ധ്യ​മാ​കൂ എ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്നു.

 

District News

മാ​ലി​ന്യ​ങ്ങ​ൾ ക​രി​യാ​റി​ലും കെ​വി ക​നാ​ലി​ലും തള്ളുന്ന​ത്

വൈ​ക്കം: മാം​സാ​വ​ശി​ഷ്‌​ട​ങ്ങ​ളും ശു​ചി​മു​റി മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ ക​രി​യാ​റി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ക​ടു​ത്ത മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി​യി​ലാ​യ​താ​യി പ​രാ​തി. വൈ​ക്കം തോ​ട്ടു​വ​ക്കം മു​ത​ൽ തോ​ട്ട​കം​വ​രെ​യു​ള്ള ഭാ​ഗ​ത്ത് കെ ​വി ക​നാ​ലി​ലും ക​രി​യാ​റി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​രി​യാ​റി​നെ​യും വേ​മ്പ​നാ​ട്ടു​കാ​യ​ലി​നേ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന കെ ​വി ക​നാ​ലി​ലും വ​ല്യാ​ന​പു​ഴ പാ​ല​ത്തി​നു സ​മീ​പ​വു​മാ​ണ് നി​ര​ന്ത​രം മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

ക​രി​യാ​റി​ലും തോ​ട്ടി​ലും രാ​സ​വ​സ്‌​തു ക​ല​ർ​ത്തി​യ ശു​ചി​മു​റി മാ​ലി​ന്യ​മ​ട​ക്കം ക​ല​ർ​ന്ന് ജ​ല മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സാം​ക്ര​മി​ക രോ​ഗ ഭീ​തി​യി​ലാ​ണ്. വ​ലി​യ​നാ​പ്പു​ഴ പാ​ല​വും പ​രി​സ​ര​വും രാ​ത്രി കാ​ല​ത്ത് ഇ​രു​ട്ടു​മൂ​ടി കി​ട​ക്കു​ന്ന​ത് മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ തോ​ട്ടി​ലും ആ​റ്റി​ലും വ്യാ​പി​ച്ച മാ​ലി​ന്യം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ക​ല​ർ​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​നാ​ണ് ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ക്കു​ന്നു.

വൈ​ക്കം ന​ഗ​ര​സ​ഭ​യും ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്ത് വ​ഴി​വി​ള​ക്ക് തെ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ സ്ഥി​തി​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വെ​ച്ചൂ​ർ റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ണി സ​ണ്ണി പ​റ​ഞ്ഞു. മ​ഴ തോ​ട്ടി​ലേ​ക്കും പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം വ്യാ​പി​ച്ച് പ്ര​ദേ​ശ​ത്ത് മാ​ത്ര​മ​ല്ല സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ രോ​ഗ ഭീ​ഷ​ണി​യാ​ണ് ഉ​യ​രു​ന്ന​ത്.

District News

ക​ടു​ത്തു​രു​ത്തിക്ക് ബ​ജ​റ്റി​ല്‍ വി​ക​സ​ന​ക്കുതി​പ്പേ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​കും

ക​ടു​ത്തു​രു​ത്തി: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ദീ​ര്‍​ഘ​കാ​ല​മാ​യി എം​എ​ല്‍​എ​യാ​യി​രു​ന്ന അ​ഡ്വ മോ​ന്‍​സ് ജോ​സ​ഫ് മ​ന്ത്രി​യാ​യ​തോ​ടെ വി​ക​സ​ന​രം​ഗ​ത്ത് ക​ടു​ത്തു​രു​ത്തി​യി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ളും സം​രംഭ​ങ്ങ​ളും വ​രു​മെ​ന്ന നി​ല​യി​ലാ​ണ് ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വ​രു​ന്ന ബ​ജ​റ്റി​നെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് സ​മ​ര്‍​പി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ള്‍

ബൈ​പ്പാ​സ്

വ​ര്‍​ഷ​ങ്ങ​ളാ​യി നി​ര്‍​മാ​ണം നി​ല​ച്ചു കി​ട​ന്ന ബൈ​പ്പാ​സ് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ഭൂ​രി​ഭാ​ഗം ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു​ള്ള സൗ​ക​ര്യ​ത്തി​ലാ​ക്കി​യ​ത്. ക​ടു​ത്തു​രു​ത്തി ബൈ​പ്പാ​സ് നി​ര്‍​മാ​ണ പൂ​ര്‍​ത്തീ​ക​ര​ണ​ത്തിനും സു​ര​ക്ഷാ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി തു​ക വ​ക​യി​രു​ത്തും. നി​ല​വി​ല്‍ ബൈ​പ്പാ​സി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ക​യോ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യം

നി​ല​വി​ല്‍ കെ​പി​പി​എ​ല്‍ വ​ക​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ലാ​ണ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​പ്പാ​ഞ്ചി​റ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന് സ​മീ​പം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ത​ട​സം നീ​ക്കി ഇ​തി​നാ​യി തു​ക വ​ക​യി​രു​ത്ത​ണം.

ആ​രോ​ഗ്യ​രം​ഗം

കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കും. മ​ര​ങ്ങാ​ട്ടു​പിള്ളി, ക​ട​പ്ലാ​മ​റ്റം ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച് സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്താ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം. ഉ​ഴ​വൂ​ര്‍ കെ.​ആ​ർ. നാ​രാ​യ​ണ​ന്‍ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം.

റോ​ഡ് വി​ക​സ​നം

ഏ​റ്റു​മാ​നൂ​ര്‍-​എ​റ​ണാ​കു​ളം റോ​ഡി​ലെ പു​ളി​ന്ത​റ ഉ​ള്‍​പെ​ടെ​യു​ള്ള അ​പ​ക​ട വ​ള​വു​ക​ള്‍ നി​വ​ര്‍​ത്താ​നും കു​റു​പ്പ​ന്ത​റ ക​വ​ല വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നു​മു​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കും. കീ​ഴൂ​ർ-​അ​റു​നൂ​റ്റി​മം​ഗ​ലം-​ഞീ​ഴൂ​ര്‍ റോ​ഡ് ഉ​ള്‍​പ്പെടെ ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കും. പ​ത്ത് റോ​ഡു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കൈ​മാ​റി​യി​ട്ടു​ള്ള​ത്. മൂ​ര്‍​ക്കാ​ട്ടി​ല്‍​പ​ടി-​വെ​ള്ളൂ​ര്‍ കെ​പി​പി​എ​ൽ-​റ​ബ​ര്‍ പാ​ര്‍​ക്ക് റോ​ഡ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്ക​ണം. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ റോ​ഡു​ക​ളും ഹൈ​ടെ​ക്കാ​ക്കും.

കു​ടി​വെ​ള്ളം

സ​ന്പൂ​ര്‍​ണ കു​ടി​വെ​ള്ള വി​ത​ര​ണ മ​ണ്ഡ​ല​മാ​യി ക​ട​ത്തു​രു​ത്തി​യെ മാ​റ്റും. ഇ​തി​നാ​യി ബൃ​ഹ​ത് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം വേ​ണം. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കും.

കെ​ട്ടി​ട നി​ര്‍​മാ​ണം

കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോംപ്ലം​ക്സ്, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മാ​ണം, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന് പു​തി​യ ഓ​ഫീ​സ് അ​ന​ക്സ് ബി​ല്‍​ഡിം​ഗ് പെ​രു​വ​യി​ലും നി​ര്‍​മി​ക്ക​ണം. വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​തു​വേ​ലി, പൂ​വ​ക്കു​ളം സ്‌​കൂ​ളു​ക​ള്‍​ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണം.

സ​യ​ന്‍​സ് സി​റ്റി

കു​റ​വി​ല​ങ്ങാ​ട് കേ​ര​ള സ​യ​ന്‍​സ് സി​റ്റി​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നും പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നു​മു​ള്ള പ്രവർത്തനം ന​ട​പ്പാ​ക്ക​ണം.

കോ​ട്ട​യം ടെ​ക്സ്റ്റൈ​ല്‍​സ്

കാ​ണ​ക്കാ​രി​യി​ലെ കോ​ട്ട​യം ടെ​ക്സ്റ്റൈ​ല്‍​സ് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യിട്ടുണ്ടാകണം.

കാ​ര്‍​ഷി​ക രം​ഗം

സ​മ്പൂ​ര്‍​ണ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന വി​ക​സ​ന-​വി​പ​ണ​ന കേ​ന്ദ്ര​മാ​യി ക​ടു​ത്തു​രു​ത്തി​യെ മാ​റ്റും. നെ​ല്‍​ക്കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. ക​ര്‍​ഷ​ക​ര്‍​ക്ക് പ്രോ​ജ​ന​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കും.

ക​ടു​ത്തു​രു​ത്തി​യി​ല്‍ വി​ക​സ​ന കു​തി​പ്പു​ണ്ടാ​കും അ​ഡ്വ മോ​ന്‍​സ് ജോ​സ​ഫ്

ഈ ​ബ​ജ​റ്റി​ല്‍ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ മാ​റ്റം സാ​ധ്യ​മാ​കു​ന്ന പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ക്കാ​ലം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് മു​മ്പി​ല്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍​പി​ച്ചെ​ങ്കി​ലും ഒ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ക​ടു​ത്തു​രു​ത്തി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ക​രു​ത​ലും ന​ല്‍​കും. ന​ല്ല പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കാം. അ​ഡ്വ മോ​ന്‍​സ് ജോ​സ​ഫ്, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി, ക​ടു​ത്തു​രു​ത്തി എം​എ​ല്‍​എ

District News

എം​​വി​​ഐ​​പി ക​നാ​ലി​ലേ​ക്ക് മാ​ലി​ന്യം തള്ളുന്നു : ശാപമോക്ഷം കിട്ടാതെ പെണ്ണാർതോട്

അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ നി​​വാ​​സി​​ക​​ൾ ഏ​​റെ​​ക്കാ​​ലം സ​​മ​​രം ചെ​​യ്ത് പെ​​ണ്ണാ​​ർ തോ​​ടു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ച എം​​വി​​ഐ​​പി ക​​നാ​​ൽ ഇ​​പ്പോ​​ൾ പെ​​ണ്ണാ​​ർ തോ​​ടി​​നും അ​​തി​​ര​​മ്പു​​ഴയ്​​ക്കും ശാ​​പ​​മാ​​യി​​രി​​ക്കു​​ന്നു. ക​​നാ​​ലി​​ലേ​​ക്ക് ത​​ള്ളു​​ന്ന മു​​ഴു​​വ​​ൻ മാ​​ലി​​ന്യ​​ങ്ങ​​ളും വ​​ന്ന​​ടി​​യു​​ന്ന​​ത് അ​​തി​​ര​​മ്പു​​ഴ ച​​ന്ത​​ക്കു​​ള​​ത്തി​​ലും പെ​​ണ്ണാ​​ർ തോ​​ട്ടി​​ലു​​മാ​​ണ്.

ക​​നാ​​ൽ ക​​ട​​ന്നു പോ​​കു​​ന്ന എ​​ല്ലാ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ആ​​ളു​​ക​​ൾ സ​​ർ​​വ​​മാ​​ലി​​ന്യ​​ങ്ങ​​ളും ക​​നാ​​ലി​​ലേ​​ക്ക് ത​​ള്ളു​​ക​​യാ​​ണ്. പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ, തെ​​ർ​​മോ​​കോ​​ൾ, തേ​​ങ്ങ​​യു​​ടെ തൊ​​ണ്ട്, ചി​​ര​​ട്ട, ഉ​​പ​​യോ​​ഗം ക​​ഴി​​ഞ്ഞ തു​​ണി തു​​ട​​ങ്ങി വൃ​​ക്ഷ​​ത്തി​​ന്‍റെ ശി​​ഖ​​ര​​ങ്ങ​​ൾ വ​​രെ​​യു​​ണ്ട് ഈ ​​മാ​​ലി​​ന്യ​​ങ്ങ​​ളി​​ൽ. മ​​ഴ​​ക്കാ​​ല​​മാ​​കു​​മ്പോ​​ൾ ക​​നാ​​ലി​​ൽ ഒ​​ഴു​​ക്കി​​ന് ശ​​ക്തി കൂ​​ടും. വി​​ദൂ​​ര സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​രെ അ​​തി​​ര​​മ്പു​​ഴ ച​​ന്ത​​ക്കു​​ള​​ത്തി​​ൽ എ​​ത്തും.

ആ​​ഴ്ച്ച​​ക​​ൾ​​ക്കു മു​​മ്പ് അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ പെ​​രു​​മ്പു​​ഴ ഭാ​​ഗ​​ത്ത് കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ർ ട​​ച്ചിം​​ഗ് വെ​​ട്ടി​​യ വൃ​​ക്ഷ ശി​​ഖ​​ര​​ങ്ങ​​ൾ ക​​നാ​​ലി​​ലേ​​ക്ക് ത​​ള്ളി​​യി​​രു​​ന്നു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി ഇ​​ക്കാ​​ര്യം കെ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്തി. പെ​​ണ്ണാ​​ർ തോ​​ട് ക​​ട​​ന്നു പോ​​കു​​ന്ന 22-ാം വാ​​ർ​​ഡ് മെം​​ബ​​ർ ജോ​​യ്സ് ആ​​ൻ​​ഡ്രൂ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ, ഒ​​ഴു​​കി​​യെ​​ത്തി​​യ മാ​​ലി​​ന്യ​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്യാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും പി​​ൻ​​വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. നീ​​ക്കം ചെ​​യ്താ​​ലും അ​​തി​​ലേ​​റെ മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​ത്.

മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​ട​​ഞ്ഞു നി​​ർ​​ത്തി നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​നു വേ​​ണ്ടി ച​​ന്ത​​ക്കു​​ള​​ത്തി​​നു സ​​മീ​​പം ക​​നാ​​ലി​​ൽ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​രു​​മ്പ് ഗ്രി​​ൽ സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും മ​​ര​​ച്ചി​​ല്ല​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ കു​​ത്തൊ​​ഴു​​ക്കി​​ൽ ഗ്രി​​ൽ ത​​ക​​ർ​​ന്നു പോ​​യി ക​​നാ​​ലി​​ലേ​​ക്കു​​ള്ള മാ​​ലി​​ന്യ നി​​ക്ഷേ​​പ​​ത്തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ ബോ​​ധ​​വ​​ത്കര​​ണം ആ​​വ​​ശ്യ​​മാ​​ണ്. ആ​​ർ​​ക്കും എ​​ന്തും ക​​നാ​​ലി​​ലേ​​ക്ക് ത​​ള്ളാം എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ.

ക​​നാ​​ൽ ക​​ട​​ന്നു പോ​​കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ഏ​​കോ​​പി​​പ്പി​​ച്ച് ബോ​​ധ​​വ​​ത്ക്ക​​ര​​ണം ന​​ട​​ത്തി ആ​​ളു​​ക​​ളെ മാ​​ലി​​ന്യം ത​​ള്ള​​ലി​​ൽ നി​​ന്ന് പി​​ന്തി​​രി​​പ്പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​ക​​ണം. ഒ​​പ്പം പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്ക​​ണം.

District News

കു​റു​നരിശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പാമ്പാടിക്കാർ

പാ​​മ്പാ​​ടി: പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നാ​​ട്ടു​​കാ​​ർ​​ക്ക് ആ​​ശ​​ങ്ക​​യാ​​യി കു​​റു​​നരി ശ​​ല്യം. ക​​ഴി​​ഞ്ഞ ഏ​​താ​​നും ആ​​ഴ്ച​​ക​​ളാ​​യി ജ​​ന​​വാ​​സ​​മേ​​ഖ​​ല​​ക​​ളി​​ൽ കു​​റു​​നരിയുടെ സാ​​ന്നി​​ധ്യം വ​​ർ​​ധി​​ച്ച​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ഭീ​​തി​​യി​​ലാ​​ണ്.

പ​​ക​​ൽ​​സ​​മ​​യ​​ങ്ങ​​ളി​​ൽ പോ​​ലും വീ​​ടു​​ക​​ളു​​ടെ തി​​ണ്ണ​​ക​​ളി​​ലും റോ​​ഡു​​ക​​ളി​​ലും ആ​​ളൊ​​ഴി​​ഞ്ഞ വീ​​ടു​​ക​​ളു​​ടെ സി​​റ്റൗ​​ട്ടു​​ക​​ളി​​ലും കു​​റു​​നരിയെ കാ​​ണു​​ന്ന​​ത് പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ചി​​ല വീ​​ടു​​ക​​ളി​​ൽ സോ​​ഫ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ ന​​ശി​​പ്പി​​ച്ച​​താ​​യും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. വീ​​ടി​​ന് പു​​റ​​ത്തു​​വ​​ച്ച ചെ​​രി​​പ്പു​​ക​​ളും മ​​റ്റ് വ​​സ്തു​​ക്ക​​ളും ക​​ടി​​ച്ചു​​കീ​​റു​​ന്ന സം​​ഭ​​വ​​ങ്ങ​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

പാ​​മ്പാ​​ടി മു​​ക്കാം​​കു​​ഴി ഭാ​​ഗ​​ത്തെ തെ​​ളി​​ക്കാ​​തെ കാ​​ടു​​പി​​ടി​​ച്ച് കി​​ട​​ക്കു​​ന്ന റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ളാ​​ണ് കു​​റു​​നരി ശ​​ല്യം വ​​ർ​​ധി​​ക്കാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​ഭ​​യം ക​​ണ്ടെ​​ത്തു​​ന്ന കു​​റു​​നരി ഭ​​ക്ഷ​​ണം തേ​​ടി ജ​​ന​​വാ​​സ​​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് എ​​ത്തു​​ക​​യാ​​ണെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. സ​​മീ​​പ​​ത്തെ സ്കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ കു​​റു​​നരി സാ​​ന്നി​​ധ്യം കാ​​ര​​ണം ആ​​ശ​​ങ്ക​​യി​​ലാ​​ണ്.

വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലും രാ​​ത്രി​​യി​​ലും കു​​റു​​നരി കൂ​​ട്ട​​മാ​​യി ഓ​​ലി​​യി​​ടു​​ന്ന​​ത് പ്ര​​ദേ​​ശ​​ത്ത് ഭീ​​തി​​ജ​​ന​​ക​​മാ​​യ അ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ൻ വ​​ന്യ​​ജീ​​വി വ​​കു​​പ്പ്, പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ എ​​ന്നി​​വ​​രു​​ടെ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ആ​​വ​​ശ്യ​​മാ​​ണെ​​ന്നാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യം.

കാ​​ടു​​പി​​ടി​​ച്ച് കി​​ട​​ക്കു​​ന്ന സ്വ​​കാ​​ര്യ ഭൂ​​മി​​ക​​ൾ വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നും കു​​റു​​നരിശ​​ല്യ​​ത്തി​​ന് ശാ​​ശ്വ​​ത പ​​രി​​ഹാ​​രം കാ​​ണു​​ന്ന​​തി​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ൾ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​കു​​ക​​യാ​​ണ്.

District News

തി​​രു​​ഹൃ​​ദ​​യ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജി​​ല്‍ ര​ക്ത​ദാ​ന വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം

കോ​​ട്ട​​യം: തി​​രു​​ഹൃ​​ദ​​യ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജി​​ല്‍ ര​​ക്ത​​ദാ​​ന വാ​​രാ​​ച​​ര​​ണ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി.
ര​​ക്തം ന​​ല്‍​കൂ ജീ​​വ​​ന്‍ ര​​ക്ഷി​​ക്കൂ എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യി കോ​​ട്ട​​യം തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗും എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​റും സം​​യു​​ക്ത​​മാ​​യി​​ട്ടാ​​ണു ലോ​​ക ര​​ക്ത​​ദാ​​ന വാ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

കോ​​ള​​ജി​​ലെ ഐ​​ക്യു​​എ​​സി, എ​​ന്‍​എ​​സ്എ​​സ്, എ​​സ്എ​​ന്‍​എ, എ​​സ്എ​​സ്ജി​​പി എ​​ന്നീ സം​​ഘ​​ട​​ന​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന വാ​​രാ​​ച​​ര​​ണം കോ​​ട്ട​​യം ഈ​​സ്റ്റ് എ​​സ്‌​​ഐ കീ​​ര്‍​ത്ത​​ന ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ. സി​​സ്റ്റ​​ര്‍ ആ​​ലീ​​സ്, എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ജീ​​ന റോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ബ്ല​​ഡ് ബാ​​ങ്ക് ഇ​​ന്‍-​​ചാ​​ര്‍​ജ് സി​​സ്റ്റ​​ര്‍ അ​​നി​​ലി​​റ്റ്, ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റും ല​​ബോ​​റ​​ട്ട​​റി സ​​ര്‍​വീ​​സ​​സ് മേ​​ധാ​​വി​​യു​​മാ​​യ ഡോ. ​​ടി.​​യു. ജി​​ഷ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി വി​​പു​​ല​​മാ​​യ ബോ​​ധ​​വ​​ത്‍​ക്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ളും പ്ര​​ത്യേ​​ക ര​​ക്ത​​ദാ​​ന ക്യാ​​മ്പു​​ക​​ളും ന​​ട​​ത്തു​​മെ​​ന്ന് കോ​​ള​​ജ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

District News

ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ൽ പു​തു​പ്പ​ള്ളി

കൂ​​രോ​​പ്പ​​ട: ലോ​​കം മു​​ഴു​​വ​​ൻ ഫു​​ട്ബോ​​ളി​​ൽ ആ​​വേ​​ശം കൊ​​ള്ളു​​മ്പോ​​ൾ ആ ​​വി​​കാ​​ര​​ത്തി​​ൽ ഒ​​ട്ടും പി​​ന്നി​​ല​​ല്ലെ​​ന്ന് തെ​​ളി​​യി​​ക്കു​​ക​​യാ​​ണ് പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ കാ​​യി​​ക​​പ്രേ​​മി​​ക​​ൾ.

ഇ​​ഷ്ട ടീ​​മു​​ക​​ളു​​ടെ ക​​ട്ടൗ​​ട്ടു​​ക​​ൾ സ്ഥാ​​പി​​ച്ചും ഫു​​ട്ബോ​​ൾ ച​​ർ​​ച്ച​​ക​​ൾ സ​​ജീ​​വ​​മാ​​ക്കി​​യും ആ​​രാ​​ധ​​ക​​ർ ആ​​വേ​​ശം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ, ഇ​​നി സൗ​​ഹൃ​​ദ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ത്തി​​നാ​​യി മൈ​​താ​​ന​​ത്തി​​റ​​ങ്ങാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ.

മ​​ത്സ​​ര​​ത്തി​​ന് മു​​ന്നി​​ൽ ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ ഉ​​ണ്ടാ​​കും എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. കൂ​​രോ​​പ്പ​​ട​​യി​​ലെ ഉ​​മ്മ​​ൻ ചാ​​ണ്ടി സ്പോ​​ർ​​ട്സ് അ​​രീ​​ന ട​​ർ​​ഫി​​ൽ 20 ന് ​​വൈ​​കു​​ന്നേ​​രം 6.30ന് ​​ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ എം​​എ​​ൽ​​എ ഇ​​ല​​വ​​ൺ ടീ​​മും മീ​​ഡി​​യ ഇ​​ല​​വ​​ൺ കോ​​ട്ട​​യം ടീ​​മും ത​​മ്മി​​ലാ​​ണ് ഏ​​റ്റു​​മു​​ട്ടു​​ക.

ഫു​​ട്ബോ​​ളി​​ലൂ​​ടെ സൗ​​ഹൃ​​ദ​​വും കാ​​യി​​ക സം​​സ്കാ​​ര​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ മ​​ത്സ​​രം കാ​​ണാ​​നെ​​ത്തു​​മെ​​ന്നാ​​ണ് സം​​ഘാ​​ട​​ക​​രു​​ടെ പ്ര​​തീ​​ക്ഷ.

District News

പ്രാ​ദേ​ശി​ക ഔ​ദ്യോ​ഗി​ക​ഭാ​ഷാ സ​മ്മേ​ള​നം

കോ​​ട്ട​​യം: കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ഥ​​മ സം​​യു​​ക്ത പ്രാ​​ദേ​​ശി​​ക ഔ​​ദ്യോ​​ഗി​​ക​​ഭാ​​ഷാ സ​​മ്മേ​​ള​​നം കോ​​ട്ട​​യം ഇ​​ന്ത്യ​​ന്‍ റ​​ബ​​ര്‍ ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ല്‍ ന​​ട​​ത്തി.

റ​​ബ​​ര്‍​ബോ​​ര്‍​ഡ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ എം. ​​വ​​സ​​ന്ത​​ഗേ​​ശ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ എ.​​കെ.​​എം. ക​​ശ്യ​​പ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കോ​​ഴി​​ക്കോ​​ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഹി​​ന്ദി വി​​ഭാ​​ഗം പ്ര​​ഫ.​​ഡോ. പ്ര​​ഭാ​​ക​​ര​​ന്‍ ഹെ​​ബ്ബാ​​ര്‍ ഇ​​ല്ല​​ത്ത് ഔ​​ദ്യോ​​ഗി​​ക​​ഭാ​​ഷ​​യു​​ടെ പ്രാ​​ധാ​​ന്യ​​ത്തെ കു​​റി​​ച്ച് പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഔ​​ദ്യോ​​ഗി​​ക ഭാ​​ഷാ വി​​ഭാ​​ഗം ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ സ​​ഞ്ച​​യ് പ​​ട്ടീ​​ല്‍, നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​സ്റ്റ്യൂ​​ട്ട് ഫോ​​ര്‍ റ​​ബ​​ര്‍ ട്രെ​​യി​​നിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ച്ച്. പ്രി​​യ വ​​ര്‍​മ്മ, റ​​ബ​​ര്‍ പ്രൊ​​ഡ​​ക്ഷ​​ന്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ഡോ. ​​ടി. സി​​ജു, ഇ​​ന്ത്യ​​ന്‍ റ​​ബ​​ര്‍​ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ദേ​​ബ​​ബ്ര​​ദ റാ​​യ് പ്ര​​സം​​ഗി​​ച്ചു.

District News

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ജി​എ​സ്ടി ദേ​ശീ​യ സെ​മി​നാ​ർ

അ​രു​വി​ത്തു​റ: ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് റി​സ​ർ​ച്ചി​ന്‍റെ (ഐ​സി​എ​സ്എ​സ്ആ​ർ) സ​ഹ​ക​ര​ണ​ത്തോ​ടെ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ളേ​ജി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്നു. കോ​ള​ജി​ലെ കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

"പു​തു​ത​ല​മു​റ ജി​എ​സ്ടി പ​രി​ഷ്കാ​ര​ങ്ങ​ൾ: ഇ​ന്ത്യ​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല, കാ​ർ​ഷി​ക മൂ​ല്യ​ശൃം​ഖ​ല​ക​ൾ, ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന സ്വാ​ധീ​നം' എ​ന്ന​താ​ണ് സെ​മി​നാ​റി​ന്‍റെ മു​ഖ്യ വി​ഷ​യം.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​കോ​ള​ജ് ഡി​ജി തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ റ​വ​ന്യൂ വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ഡോ. ​മ​നു ജെ. ​വെ​ട്ടി​ക്ക​ൻ ഐ​ഇ​എ​സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് സ​ന്ദേ​ശം ന​ൽ​കും.

ന്യൂ​ഡ​ൽ​ഹി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഫി​നാ​ൻ​സ് ആ​ൻ​ഡ് പോ​ളി​സി​യി​ലെ പ്ര​ഫ. സ​ച്ചി​ദാ​ന​ന്ദ മു​ഖ​ർ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജാ​മി​യ മി​ല്ലി​യ ഇ​സ്‌​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​വി​ജ​യ് കു​മാ​ർ പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു അ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

സെ​മി​നാ​ർ ക​ൺ​വീ​ന​ർ ഡോ. ​മി​ഥു​ൻ ജോ​ൺ സ്വാ​ഗ​ത​വും കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഷെ​റി​ൻ എ​ലി​സ​ബ​ത്ത് ജോ​ൺ ന​ന്ദി​യും പ​റ​യും.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ വി​വി​ധ പ്ലീ​ന​റി സെ​ഷ​നു​ക​ൾ, പാ​ന​ൽ ച​ർ​ച്ച​ക​ൾ, പ്ര​ബ​ന്ധ അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും.

ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്‌​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. കെ. ​ജെ. ജോ​സ​ഫ്, സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സ് ചാ​ത്തു​ക്കു​ളം തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സെ​മി​നാ​റി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കോ​ട്ട​യം ന​ബാ​ർ​ഡ് ഡി​ജി​എം റെ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക "സം​വാ​ദ സ​ദ​സ്' (Public Dialogue Session) സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ജി​എ​സ്ടി പ​രി​ഷ്കാ​ര​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ​ക്ഷേ​മ​ത്തെ​യും ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഈ ​ച​ർ​ച്ച​യി​ൽ ക​ർ​ഷ​ക​ർ, ഗ്രാ​മീ​ണ സം​രം​ഭ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

District News

മ​നു​ഷ്യ​രെ സ്വ​ർ​ഗ​ത്തി​ലെ​ത്തി​ക്കു​ക മി​ഷ​ൻ ലീ​ഗി​ന്‍റെ ല​ക്ഷ്യം: മാ​ർ തോ​മ​സ് ത​റ​യി​ൽ

ച​ങ്ങ​നാ​ശേ​രി: പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ ലോ​ക​ത്ത് മ​നു​ഷ്യ​രെ സ്വ​ർ​ഗ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ചെ​റു​പു​ഷ്പ മി​ഷ​ൻലീ​ഗി​ന്‍റെ​യും ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ​യും ല​ക്ഷ്യ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ചെ​റു​പു​ഷ്പ മി​ഷ​ൻലീ​ഗ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ 2026-27 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖാ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ക്ഷ്യം തെ​റ്റാ​തെ ജീ​വി​ക്കാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ് വി​ശു​ദ്ധ​ർ. അ​വ​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ൾ വാ​യി​ക്കാ​ൻ കു​ടും​ബ​ങ്ങ​ളി​ൽ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഒ​ഫേ​ൽ ബി​നോ​യി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. സ്ക​റി​യ ക​ന്യാ​കോ​ണി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ൻ​സ​ണ്‍ ജോ​സ​ഫ്, ഷൈ​രാ​ജ് വ​ർ​ഗീ​സ്, ഷാ​ജി ചു​ര​പ്പു​ഴ എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

അ​തി​രൂ​പ​ത ഡ​യ​റ​ക്‌ട​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മാ​ർ​ഗ​നി​ർ​ദേ​ശ സ​ന്ദേ​ശം ന​ൽ​കി. അ​തി​രൂ​പ​ത ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ മത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ന്പ​റ, സി​സ്റ്റ​ർ ജെ​സ്‌​ലി​ൻ ജെ​എ​സ്, ബോ​ബി തോ​മ​സ്, സി​സ്റ്റ​ർ മേരി റോ​സ് ഡി​എ​സ്എ​ഫ്എ​സ്, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ക്കാ​ട്ട്, ലൂ​ക്ക് അ​ല​ക്സ്, സാ​ലി​ച്ച​ൻ തുന്പേ​ക്ക​ളം, ജു​വാ​ന മേ​രി ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

റോ​ഹ​ൻ ബെ​ന്നി, നേ​ഹ ഷൈ​ൻ, ഡി​റ്റി മ​രി​യ സ​ണ്ണി, ദി​വ്യ മ​രി​യ ജെ​യിം​സ്, മി​നി തോ​മ​സ്, ജോ​സ​ഫ് മാ​ത്യു തോ​മ​സ്, ഷോ​ണ്‍ മ​രി​യ ഷൈ​ജു, അ​ൽ​ഫോ​ൻ​സ് മാ​ത്യു, ക്രി​സ്റ്റീ​ന സൂ​സ​ൻ ജോ​യ്സ്, ജാ​സ്മി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് തോ​മ​സ്, പി.​കെ. സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷാ​ജി ചു​ര​പ്പു​ഴ ക്ലാ​സ് ന​യി​ച്ചു.

District News

ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നം: പ​രി​ശീ​ല​ന ക്ലാ​സും ക്വി​സും സം​ഘ​ടി​പ്പി​ച്ചു

അ​രു​വി​ത്തു​റ: ലോ​ക ഭ​ക്ഷ്യസു​ര​ക്ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ലെ ഫു​ഡ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷ പ​രി​ശീ​ല​ന ക്ലാ​സും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ക്ഷ്യസു​ര​ക്ഷ ക്വി​സും സം​ഘ​ടി​പ്പി​ച്ചു.

ഭ​ക്ഷ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സം​ര​ഭ​ക​ർ, വി​വി​ധ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും "ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ' എ​ന്നീ വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ട്ട​യം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ എ.​എ. അ​ന​സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പി​ന്‍റെ എം​പാ​ന​ല്ഡ് ട്രെ​യി​ന​റാ​യ സ​നു​ഷ് ച​ന്ദ്ര​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്സ് കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ടു, ഫു​ഡ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ് ഹെ​ഡ് മി​നി മൈ​ക്കി​ൾ, ച​ങ്ങ​നാ​ശേ​രി സെ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​സ്നേ​ഹ എ​സ്. നാ​യ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

സെ​മി​നാ​റി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ക്ഷ്യ സു​ര​ക്ഷ ക്വി​സും സം​ഘ​ടി​പ്പി​ച്ചു.

District News

സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ൽ സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ ​എം​പ്ലോ​യ​ബി​ലി​റ്റി എ​ഡ്ജ്' ദ്വി​ദി​ന സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

തൊ​ഴി​ൽ രം​ഗ​ത്ത് വി​ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പൂ​ഞ്ഞാ​ർ എം​എ​ൽ​എ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ബ​ർ​സാ​ർ ആ​ൻ​ഡ് കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ധു​നി​ക തൊ​ഴി​ൽ​മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​വ​രെ സ​ജ്ജ​രാ​ക്കു​ന്ന​തി​നും ഇ​ത്ത​രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ളും പാ​ലാ ക​രി​യ​ർ ഹൈ​റ്റ്സ് ഡ​യ​റ​ക്‌​ട​റു​മാ​യ പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ, ക​രി​യ​ർ ഹൈ​റ്റ്സ് പാ​ലാ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ക​രു​ണ​ക്ക​ൽ, കോ​ർ​പ്പ​റേ​റ്റ് ട്രെ​യി​ന​ർ​മാ​രാ​യ ജി​ൻ​സി ജോ​സ​ഫ്, ഷീ​ന മ​റി​യം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കോ​മേ​ഴ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മി​ഥു​ൻ ജോ​ൺ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് : പ​​രി​​ഹാ​​ര​​ത്തി​​ന് അ​​ണ്ട​​ർ​​പാ​​സി​​നു​​ള്ള സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന്

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ശീ​​മാ​​ട്ടി ജം​​ഗ്ഷ​​നി​​ലും ക​​ഞ്ഞി​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ലും അ​​ണ്ട​​ര്‍​പാ​​സ് നി​​ര്‍​മി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ചേം​​ബ​​ര്‍ ഓ​​ഫ് കൊ​​മേ​​ഴ്സ് ആ​​ന്‍​ഡ് ഇ​​ന്‍​ഡ​​സ്ട്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കോ​​ട്ട​​യ​​ത്തെ സ്‌​​കൈ​​വാ​​ക്ക് പ​​ദ്ധ​​തി​​ക്കൊ​​പ്പം കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യും സൗ​​ക​​ര്യ​​ങ്ങ​​ളും മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കു​​ള്ള ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന ജം​​ഗ്ഷ​​ന്‍, ക​​ഞ്ഞി​​ക്കു​​ഴി ജം​​ഗ്ഷ​​നും എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് അ​​ണ്ട​​ര്‍​പാ​​സ് നി​​ര്‍​മി​​ക്കേ​​ണ്ട​​ത്. അ​​ണ്ട​​ര്‍​പാ​​സ് യാ​​ഥാ​​ര്‍​ഥ്യ​​മാ​​യാ​​ല്‍ പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് ത​​ട​​സ​​മി​​ല്ലാ​​ത്ത യാ​​ത്ര സാ​​ധ്യ​​മാ​​കും.

അ​​ടി​​ക്ക​​ടി വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ക്കു​​ക​​യും വ്യാ​​പാ​​ര-​​സേ​​വ​​ന മേ​​ഖ​​ല വി​​ക​​സി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ നി​​ല​​വി​​ലെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ മാ​​ത്ര​​മ​​ല്ല, ഭാ​​വി​​യി​​ലെ ഗ​​താ​​ഗ​​ത ആ​​വ​​ശ്യ​​ങ്ങ​​ളും മു​​ന്‍​കൂ​​ട്ടി ക​​ണ്ടാ​​ണു പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ക്കേ​​ണ്ട​​തെ​​ന്ന് ചേം​​ബ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​മാ​​യ നി​​ര്‍​ദേ​​ശ​​ങ്ങ​​ളും പ്രാ​​ഥ​​മി​​ക ആ​​ശ​​യ​​ങ്ങ​​ളും ഉ​​ള്‍​ക്കൊ​​ള്ളു​​ന്ന പ്ര​​മേ​​യം ചേം​​ബ​​ര്‍, സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നു സ​​മ​​ര്‍​പ്പി​​ക്കും.

District News

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കാ​​​ൻ​​​സ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ റേ​​​ഡി​​​യേ​​​ഷ​​​ൻ മു​​​റി​​​യി​​​ൽ വെ​​​ള്ള​​​ക്കെ​​​ട്ട്

ഗാ​​​ന്ധി​​​ന​​​ഗ​​​ർ: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളെ റേ​​​ഡി​​​യേ​​​ഷ​​​ന് വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന മു​​​റി​​​യി​​​ൽ വെ​​​ള്ള​​​ക്കെ​​​ട്ട്. മ​​​ഴ ക​​​ന​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​മു​​​റി​​​യി​​​ൽ വെ​​​ള്ള​​​ക്കെ​​​ട്ട് രൂ​​​പ​​​പ്പെ​​​ട്ട​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ പ​​​ഴ​​​യ ബ്ലോ​​​ക്കി​​​ലാ​​​ണ് കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്ക് റേ​​​ഡി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന മു​​​റി. കാ​​​ൻ​​​സ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗ​​​ത്തു​​​ള്ള ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ലെ ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ ശു​​​ചി​​​മു​​​റി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് മ​​​ലി​​​ന​​​ജ​​​ലം റേ​​​ഡി​​​യേ​​​ഷ​​​ൻ മെ​​​ഷീ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന മു​​​റി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​​ത്. ഇ​​തി​​ന്‍റെ ഡ്രെ​​​യി​​​നേ​​​ജ് ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലും റേ​​​ഡി​​​യേ​​​ഷ​​​ൻ ന​​​ട​​​ക്കു​​​ന്ന മു​​​റി താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലു​​​മാ​​​ണ്.

മ​​​ഴ ക​​​ന​​​ത്ത​​​പ്പോ​​​ൾ ഓ​​​ട​​​യി​​​ൽ നി​​​ന്നു വെ​​​ള്ളം ക​​​വി​​​ഞ്ഞൊ​​​ഴു​​​കി മു​​​റി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലൂ​​​ടെ ഒ​​​ഴു​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​പ്പം ശു​​​ചി​​​മു​​​റി​​​യി​​​ലെ വെ​​​ള്ളം കോ​​​ൺ​​​ക്രീ​​​റ്റി​​​നു​​​ള്ളി​​​ലൂ​​​ടെ ചോ​​​ർ​​​ന്നൊ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​താ​​​ണ് നി​​​ര​​​വ​​​ധി രോ​​​ഗി​​​ക​​​ൾ ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തു​​​ന്ന റേ​​​ഡി​​​യേ​​​ഷ​​​ൻ മു​​​റി​​​യു​​​ടെ അ​​​വ​​​സ്ഥ.
മു​​​റി​​​യി​​​ൽ വെ​​​ള്ള​​​ക്കെ​​​ട്ടാ​​​യ​​​ത​​​റി​​​ഞ്ഞു കാ​​​ൻ​​​സ​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​സു​​​രേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​റ്റൊ​​​രു ഡ്രെ​​​യി​​​നേ​​​ജ് ഉ​​​ണ്ടാ​​​ക്കി അ​​​തി​​​ലൂ​​​ടെ മ​​​ലി​​​ന​​​ജ​​​ലം ഒ​​​ഴു​​​ക്കി വി​​​ട്ട് മു​​​റി ശു​​​ചീ​​​ക​​​രി​​​ച്ച് ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കേ​​​ടാ​​​യ റേ​​​ഡി​​​യേ​​​ഷ​​​ൻ മെ​​​ഷീ​​​ൻ ന​​​ന്നാ​​​ക്കി രോ​​​ഗി​​​ക​​​ൾ​​​ക്ക് ചി​​​കി​​​ത്സ ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്. മ​​​ഴ ക​​​ന​​​ത്ത​​​തോ​​​ടെ ചോ​​​ർ​​​ന്നൊ​​​ലി​​​ക്കു​​​ന്ന മു​​​റി​​​യി​​​ൽ ചി​​​കി​​​ത്സ അ​​​സാ​​​ധ്യ​​​മാ​​​കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നി​​​ടെ മു​​​റി​​​യി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ ച​​​വി​​​ട്ടി ഒ​​​രു രോ​​​ഗി തെ​​​ന്നി​​​വീ​​​ണ​​​താ​​​യും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ദി​​​വ​​​സേ​​​ന 160 ഓ​​​ളം രോ​​​ഗി​​​ക​​​ൾ​​​ക്ക് റേ​​​ഡി​​​യേ​​​ഷ​​​ൻ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന കെ​​​ട്ടി​​​ട​​​വും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്ക് മാ​​​റ്റി സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ​​​യും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​രു​​​ടെ​​​യും ആ​​​വ​​​ശ്യം.

District News

മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് മ​​​റ​​​ക്കാ​​​നാ​​​കാ​​​ത്ത ക​​​ണ്ട​​​ല​​​മ്മ​​​ച്ചി

കു​​​മ​​​ര​​​കം: പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സ്വ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ന​​​ല്ലൊ​​​രു​​​ഭാ​​​ഗം നീ​​​ക്കി​​​വെ​​​ച്ച ക​​​ണ്ട​​​ല​​​മ്മ​​​ച്ചി​​​യെ പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് മ​​​റ​​​ക്കാ​​​നാ​​​കി​​​ല്ല. വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​നോ​​​ട് അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന കു​​​മ​​​ര​​​ക​​​ത്ത് ഒ​​​ട്ടു​​​മി​​​ക്ക പു​​​ര​​​യി​​​ട​​​ങ്ങ​​​ൾ​​​ക്കു ചു​​​റ്റും ചെ​​​റി​​​യ കൈ​​​ത്താേ​​​ടു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​റ​​​മ്പു​​​ക​​​ളു​​​ടെ തീ​​​രം ഇ​​​ടി​​​ഞ്ഞു പോ​​​കാ​​​തെ സൂ​​​ക്ഷി​​​ക്കു​​​ക ദു​​​ഷ്ക​​​ര​​​മാ​​​യി​​​രു​​​ന്നു. പു​​​ര​​​യി​​​ട​​​ങ്ങ​​​ളി​​​ലെ മ​​​ണ്ണൊ​​​ലി​​​ച്ചു പോ​​​കാ​​​തെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഏ​​​റ്റ​​​വും ഉ​​​ത്ത​​​മം ക​​​ണ്ട​​​ലു​​​ക​​​ളാ​​​ണെ​​​ന്ന അ​​​റി​​​വാ​​​ണ് മ​​​റി​​​യാ​​​മ്മ കു​​​ര്യ​​​നെ ക​​​ണ്ട​​​ൽ വ​​​ള​​​ർ​​​ത്താ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

മ​​​റി​​​യാ​​​മ്മ​​​യു​​​ടെ പി​​​താ​​​വാ​​​യ വാ​​​ച്ച​​​ച്ചി​​​റ​​​യി​​​ൽ വി.​​​സി. കു​​​രു​​​വി​​​ള ബേ​​​ക്ക​​​ർ സാ​​​യി​​​പ്പി​​​ന്‍റെ ബം​​​ഗ്ലാ​​​വി​​​ലെ നി​​​ത്യ​​​സ​​​ന്ദ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്നു. സാ​​​യി​​​പ്പ് ക​​​ണ്ട​​​ൽ ചെ​​​ടി​​​ക​​​ൾ ന​​​ട്ടു പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​കൃ​​​ഷ്ട​​​നാ​​​യി കു​​​രു​​​വി​​​ള​​​യും സ്വ​​​ന്തം പു​​​ര​​​യി​​​ട​​​ത്തി​​​ന്‍റെ ചു​​​റ്റി​​​ലും ക​​​ണ്ട​​​ൽ തൈ​​​ക​​​ൾ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി പ​​​രി​​​പാ​​​ലി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. പി​​​താ​​​വി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് മ​​​റി​​​യാ​​​മ്മ ക​​​ണ്ട​​​ൽ ന​​​ടാ​​​നാ​​​രം​​​ഭി​​​ച്ച​​​ത്. ചെ​​​പ്പ​​​ന്നു​​​ക്ക​​​രി കു​​​ര്യ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​യി ആ ​​​കു​​​ടും​​​ബ​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​വി​​​ടെ വ്യാ​​​പ​​​ക​​​മാ​​​യി ക​​​ണ്ട​​​ൽ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് പ​​​രി​​​സ്ഥി​​​തി മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​വ​​​ർ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്. കാ​​​യ​​​ലി​​​ൽ​​​കൂ​​​ടി ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന ക​​​ണ്ട​​​ൽ തൈ​​​ക​​​ളെ​​​ല്ലാം അ​​​ങ്ങ​​​നെ ചെ​​​പ്പ​​​ന്നു​​​ക്ക​​​രി പ​​​റ​​​മ്പ​​​രി​​​കി​​​ൽ നി​​​ര നി​​​ര​​​യാ​​​യി സ്ഥാ​​​നം പി​​​ടി​​​ച്ചു.

ശാ​​​സ്ത്ര​​​ലോ​​​കം ക​​​ണ്ട​​​ൽ ചെ​​​ടി​​​ക​​​ളു​​​ടെ പ്രാ​​​ധാ​​​ന്യം മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്പു ത​​​ന്നെ അ​​​വ​​​യെ ക​​​ണ്ട​​​ല​​​മ്മ​​​ച്ചി സം​​​ര​​​ക്ഷി​​​ച്ചു. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് ക​​​ണ്ട​​​ല​​​മ്മ​​​ച്ചി​​​യെ തേ​​​ടി ക​​​ണ്ട​​​ൽ പ്രേ​​​മി​​​ക​​​ളും ഗ​​​വേ​​​ഷ​​​ക​​​രും എ​​​ത്തി​​​യ​​​ത്. 2009 ഒ​​​ക്‌​​​ടോ​​​ബ​​​ർ 18ന് ​​​ക​​​ണ്ട​​​ല​​​മ്മ​​​ച്ചി ഇ​​​ഹ​​​ലോ​​​ക​​​വാ​​​സം വെ​​​ടി​​​ഞ്ഞു. ത​​​നി​​​ക്ക് 11 മ​​​ക്ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ് ഈ ​​​പ​​​രി​​​സ്ഥി​​​തി​​​സ്നേ​​​ഹി പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. അ​​​തി​​​ൽ പ​​​തി​​​നൊ​​​ന്നാ​​​മ​​​ത്തേ​​​തു മ​​​ക​​​ളാ​​​യ ക​​​ണ്ട​​​ൽ ചെ​​​ടി​​​ക​​​ൾ ആ​​​ണെ​​​ന്നാ​​​ണ് പ്ര​​​കൃ​​​തി​​​യെ​​​യും ക​​​ണ്ട​​​ൽ​​​ച്ചെ​​​ടി​​​ക​​​ളെ​​​യും വ​​​ള​​​രെ​​​യ​​​ധി​​​കം സ്നേ​​​ഹി​​​ച്ച മ​​​റി​​​യാ​​​മ്മ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ അ​​​വ​​​ർ നാ​​​ട്ടു​​​കാ​​​രു​​​ടെ ക​​​ണ്ട​​​ല​​​മ്മ​​​ച്ചി​​​യാ​​​യി.

നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കും ക​​​ണ്ട​​​ല​​​മ്മ​​​ച്ചി അ​​​വ​​​കാ​​​ശി​​​യാ​​​യി. ഇ​​​പ്പോ​​​ൾ മ​​​ക്ക​​​ളാ​​​യ ചാ​​​ക്കോ​​​ച്ച​​​ൻ, ടോ​​​മി, ടോ​​​മി​​​യു‌​​​ടെ ഭാ​​​ര്യ റെ​​​നി, മ​​​ക്ക​​​ളാ​​​യ റ്റോ​​​ണി, റോ​​​ണി, മ​​​രി​​​യ എ​​​ന്നി​​​വ​​​രാ​​​ണ് ചെ​​​പ്പു​​​ന്ന​​​ക്ക​​​രി ത​​​റ​​​വാ​​​ട്ടി​​​ലു​​​ള്ള​​​ത്.​​​ഇ​​​വ​​​രു​​​ടെ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പാേ​​​ൾ ക​​​ണ്ട​​​ലു​​​ക​​​ൾ.

District News

മാ​​​ന്നാ​​​നം കെ​​​ഇ കോ​​​ള​​​ജി​​​ന് റാ​​​ങ്കു​​​ക​​​ളു​​​ടെ തി​​​ള​​​ക്കം

മാ​​​ന്നാ​​​നം: എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ മാ​​​ന്നാ​​​നം കെ​​​ഇ കോ​​​ള​​​ജി​​​ന് അ​​​ഭി​​​മാ​​​ന നേ​​​ട്ടം. വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലാ​​​യി ഒ​​​മ്പ​​​തു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ റാ​​​ങ്കു​​​ക​​​ൾ നേ​​​ടി.

റ്റി​​​യ ബാ​​​സ്റ്റി​​​ൻ (കൊ​​​മേ​​​ഴ്‌​​​സ് ഒ​​​ന്നാം റാ​​​ങ്ക്), അ​​​ക്സ മ​​​രി​​​യ ജേ​​​ക്ക​​​ബ് (കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഒ​​​ന്നാം റാ​​​ങ്ക്), അ​​​ൽ​​​ക്ക സ​​​ന്തോ​​​ഷ് (കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ര​​​ണ്ടാം റാ​​​ങ്ക്), അ​​​ശ്വ​​​തി നാ​​​രാ​​​യ​​​ൻ (കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ മൂ​​​ന്നാം റാ​​​ങ്ക്),

എ​​​യ്ഞ്ച​​​ല ജി​​​ജു (സൈ​​​ക്കോ​​​ള​​​ജി ര​​​ണ്ടാം റാ​​​ങ്ക്), ദി​​​യ ജോ​​​ർ​​​ജ് (സൈ​​​ക്കോ​​​ള​​​ജി എ​​​ട്ടാം റാ​​​ങ്ക്), അ​​​മൂ​​​ല്യ ജി​​​യോ (സൈ​​​ക്കോ​​​ള​​​ജി ഒ​​​മ്പ​​​താം റാ​​​ങ്ക്), നി​​​ധി എ​​​ച്ച്. (സൈ​​​ക്കോ​​​ള​​​ജി 10-ാം റാ​​​ങ്ക്), അ​​​ലീ​​​ന ജോ​​​ഴ്സ​​​ൺ (കെ​​​മി​​​സ്ട്രി ആ​​​റാം റാ​​​ങ്ക്), എ​​​ന്നി​​​വ​​​രാ​​​ണ് റാ​​​ങ്ക് ജേ​​​താ​​​ക്ക​​​ൾ.

District News

1000 ഫ​ല​വൃ​ക്ഷത്തൈ​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കും

കോ​ട്ട​യം: എം.​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ഓ​ര്‍മ​ക്കാ​യി പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ആ​ര്‍ജെ​ഡി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 1000 ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ത്ഘാ​ട​നം സി​എം​എ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ഞ്ജു ശോ​ശ​ന്‍ ജോ​ര്‍ജ് നി​ര്‍വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ന്‍ പ്ര​ഫ. അ​മ്പ​ല​പ്പു​ഴ രാ​മ​വ​ര്‍മ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് വൃ​ക്ഷ​ത്തൈ ന​ട്ട​ത്. ആ​ര്‍ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബെ​ന്നി കു​ര്യ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു മൂ​ല​യി​ല്‍, രാ​ജാ, ശ്രീ​കു​മാ​ര്‍, എം.​വി. ജോ​ണ്‍, സു​രേ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ജോ​ര്‍ജ്കു​ട്ടി ഞ​ള്ളാ​നി, ജോ​സി ജ​യിം​സ്, അ​ഡ്വ. ഏ​ബ്ര​ഹാം പി. ​തോ​മ​സ്, കെ.​ആ​ര്‍. മ​നോ​ജ്കു​മാ​ര്‍, ഇ.​ഡി. ജോ​ര്‍ജ്, റി​ജോ പാ​ദു​വാ, പ്രി​ന്‍സ് തോ​ട്ട​ത്തി​ല്‍, കെ. ​എ​സ് ബെ​ന്നി, എ​ന്‍. അ​പ്പു​ക്കു​ട്ട​ന്‍, ടോ​മി ദേ​വ​സ്യാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് എ​ക്‌​സ​ല​ന്‍ഷ്യാ-26 മെ​രി​റ്റ് അ​വാ​ര്‍ഡ് വി​ത​ര​ണം ഏ​ഴി​ന്

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍ക്കാ​യി ഒ​രു​ക്കു​ന്ന എ​ക്‌​സ​ല​ന്‍ഷ്യാ സീ​സ​ണ്‍-3 മെ​രി​റ്റ് അ​വാ​ര്‍ഡ്-26​ഉം മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ്മാ​ര​ക എ​ക്‌​സ​ല​ന്‍ഷ്യാ സീ​സ​ണ്‍-4 ജ​ന​റ​ല്‍ ക്വി​സ് മ​ത്സ​രവി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​സ്ബി കോ​ള​ജി​ലെ മാ​ര്‍ കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കും. അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​കാ​രി​ ജ​ന​റാ​ള്‍ ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. സാ​വി​യോ മാ​നാ​ട്ട്, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ബി​നു ഡൊ​മി​നി​ക്,ഷി​ജി ജോ​ണ്‍സ​ണ്‍, സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വി​നു ജോ​ബ് എം​എ​ല്‍എ, എ​സ്ബി കോ​ള​ജ് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ജാ​ന്‍സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ക്കും. അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള 850 വി​ദ്യാ​ര്‍ഥി​ക​ള്‍ അ​വാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങും.

District News

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചൂ​ട് കാ​ല​ത്തി​ന് ഈ ​വ​ർ​ഷം സാ​ക്ഷ്യം വ​ഹി​ക്കും: റോ​ക്ക്സി മാ​ത്യു കോ​ൾ

അ​രു​വി​ത്തു​റ: എ​ൽ​ലി​നോ പ്ര​തി​ഭാ​സം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തീ​വ്ര​മാ​യ ചൂ​ടി​ന് 2026 സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് പ്ര​ശ്സ​ത പ​രി​സ്ഥി​തി ശാ​സ്‌​ത്ര​ജ്ഞ​ൻ റോ​ക്‌​സി മാ​ത്യു കോ​ൾ പ​റ​ഞ്ഞു.

സ​ഹ​സ്രാ​ബ്‌​ദ​ങ്ങ​ളോ​ളം ഭൗ​മാ​ന്ത​രീ​ക്ഷ​ത്തെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന കാ​ർ​ബ​ൺ വ്യാ​പ​ന​ത്തെ ത​ട​യാ​ൻ സം​ഘ​ടി​ത​വും അ​സൂ​ത്രി​ത​വു​മാ​യ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്ന ക്ലൈ​മ​റ്റ് ക​ഫെ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ളേ​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും മീ​ന​ച്ചി​ൽ റി​വ​ർ ആ​ൻ​ഡ് റെ​യി​ൻ മോ​ണി​റ്റ​റിം​ഗ് നെ​റ്റ് വ​ർ​ക്കും ഈ​രാ​റ്റു​പേ​ട്ട മു​ൻ​സി​പ്പാ​ലി​റ്റി​യും സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന മ​ഴ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ഈ​രാ​റ്റു​പേ​ട്ട മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ജെ​യിം​സ് കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 28 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന മ​ഴ​മാ​പി​നി​ക​ളി​ൽ​രേ​ഖ​പ്പെ​ടു​ത്തു​ന്ന മ​ഴ​യു​ടെ അ​ള​വ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​ക്കാ​ണ് ഇ​തോ​ടെ തു​ട​ക്ക​മാ​യ​ത്.

ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ വി​ശ​ദി​ക​ര​ണ​വും പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ​യും പ്ര​ശ​സ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ബി ഇ​മ്മാ​നു​വ​ൽ പൂ​ണ്ടി​ക്കു​ളം വി​ശ​ദി​ക​രി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ർ​സാ​ർ റ​വ.ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​ന്നി തോ​മ​സ്, ഡോ.​ അ​ഞ്ചു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

District News

നൂ​റു​മേ​നി റീ​ജ​ൺ​ത​ല മ​ത്സ​രം: ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ച​ങ്ങ​നാ​ശേ​രി: നൂ​റു​മേ​നി വ​ച​ന മ​നഃ​പാ​ഠ മ​ത്സ​രം സീ​സ​ൺ-4 റീ​ജ​ൺ​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മീ​ഡി​യ ഹാ​ളി​ൽ ന​ട​ന്ന പ്ര​ത്യേ​ക വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, നൂ​റു​മേ​നി ചെ​യ​ർ​മാ​ൻ സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി കാ​ച്ചാം​കോ​ട്, കു​ടും​ബ​ക്കൂ​ട്ടാ​യ്മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ഫ. ജോ​സ​ഫ് ടി​റ്റോ നേ​ര്യം​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ കൈ​ത​ക്ക​ളം, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ക്കു ജോ​സ​ഫ്, ബ്ര​ദ​ർ സെ​ബി​ൻ ത​ട്ടു​ത​റ, ഓ​മ​ന അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റീ​ജ​ൺ​ത​ല മ​ത്സ​ര​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ

കു​ട്ട​നാ​ട് റീ​ജ​ൺ: എ​ട​ത്വാ ഫൊ​റോ​ന​യി​ൽ​നി​ന്ന് റെ​ജി സാം ​മീ​ന​ത്തേ​ക്കോ​ണി​ൽ ആ​ൻ​ഡ് ഫാ​മി​ലി (കി​ഴ​ക്കേ മി​ത്ര​ക്ക​രി), കു​ഞ്ഞു​മോ​ൾ ലാ​ലി ക​ണി​ച്ചേ​രി​ൽ ആ​ൻ​ഡ് ഫാ​മി​ലി (മു​ട്ടാ​ർ ഓ​ൾ​ഡ്), തേ​ർ​ഡ്: സോ​ൾ​ജി സോ​ണി പെ​രു​ന്ത​റ​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ക​രു​വാ​റ്റ), പി.​ജെ. ത​ങ്ക​ച്ച​ൻ പു​ന്ന​പ്പ​റ​മ്പി​ൽ ആ​ൻ​ഡ് ഫാ​മി​ലി (പു​തു​ക്ക​രി). ആ​ല​പ്പു​ഴ ഫൊ​റോ​ന​യി​ൽ​നി​ന്ന് റി​യ റീ​ത്ത സെ​ബാ​സ്റ്റ്യ​ൻ ചെ​മ്പി​ൽ​ചി​റ​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ആ​റാ​ട്ടു​വ​ഴി), കൃ​പ അ​ന്ന സോ​ണി അ​റു​പ​തി​ൽ​ച്ചി​റ ആ​ൻ​ഡ് ഫാ​മി​ലി (കൈ​ത​വ​ന), ജൂ​നി​യ വി. ​ജോ​സ് മ​ല​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (പു​ത്ത​ന​ങ്ങാ​ടി), എ​മി സാ​ജു ക​ല്ല​ൻ​ചി​റ​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ത​ത്തം​പ​ള്ളി) ച​മ്പ​ക്കു​ളം ഫൊ​റോ​ന​യി​ൽ​നി​ന്ന് ലി​സ​മ്മ ജോ​സ​ഫ് നൂ​റ്റെ​ട്ടി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ന​ർ​ബോ​ന​പു​രം),

ഷൈ​നി കെ.​ജെ. ചെ​മ്മ​ങ്ങാ​ട് ആ​ൻ​ഡ് ഫാ​മി​ലി (പൊ​ങ്ങ), കു​ഞ്ഞു​മോ​ൾ ജ​യ്മോ​ൻ പ​ന്ത്ര​ണ്ടി​ൽ​ചി​റ ആ​ൻ​ഡ് ഫാ​മി​ലി (വൈ​ശ്യം​ഭാ​ഗം), ആ​ൻ റി​യ മാ​ർ​ട്ടി​ൻ പൂ​ത്ത​റ​ച്ചി​റ ആ​ൻ​ഡ് ഫാ​മി​ലി (വ​ട​ക്കേ അ​മി​ച്ച​ക​രി). പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​യി​ൽ​നി​ന്ന് ഷൈ​നി ടോം ​പ​ന​ങ്ങാ​ട്ട് ആ​ൻ​ഡ് ഫാ​മി​ലി (പു​ളി​ങ്കു​ന്ന്), മ​റി​യ​മ്മ ആ​ന്‍റ​ണി ക​ള​ത്തി​ൽ ആ​ൻ​ഡ് ഫാ​മി​ലി (മ​ണ​ലാ​ടി), ജോ​സ്ന സോ​ണി മ​ട്ടാ​ഞ്ചേ​രി ആ​ൻ​ഡ് ഫാ​മി​ലി (കാ​വാ​ലം), സാ​ലി​മ്മ ആ​ന്‍റ​ണി ന​ടു​വി​ലേ​ടം ആ​ൻ​ഡ് ഫാ​മി​ലി (കാ​യ​ൽ​പ്പു​റം). മു​ഹ​മ്മ ഫൊ​റോ​ന​യി​ൽ​നി​ന്ന് മോ​ളി​മ്മ പീ​ലി​പ്പോ​സ് മ​ണ്ണു​മ​ഠം ആ​ൻ​ഡ് ഫാ​മി​ലി (മു​ഹ​മ്മ), എ​വ്‌​ലി​ൻ ആ​ന്‍റ​ണി കൊ​ല്ല​ശേ​രി ആ​ൻ​ഡ് ഫാ​മി​ലി (പാ​ദു​വ​പു​രം), ജോ​യി​ച്ച​ൻ കെ.​ഒ. കോ​നാ​ട്ട് ആ​ൻ​ഡ് ഫാ​മി​ലി (എ​സ്എ​ൽ പു​രം), ജൂ​വ​ൽ തെ​രേ​സ് മോ​ബി​ൻ ക​ന്നി​മേ​ൽ ആ​ൻ​ഡ് ഫാ​മി​ലി (എ​സ്എ​ൽ പു​രം).

കോ​ട്ട​യം റീ​ജ​ൺ: കോ​ട്ട​യം ഫൊ​റോ​ന​യി​ൽ​നി​ന്ന് ലീ​ന ജോ​ബി പു​ളി​ക്ക​ൽ ആ​ൻ​ഡ് ഫാ​മി​ലി (അ​രു​വി​ക്കു​ഴി), സോ​ളി സ​ജി വെ​ങ്ങാ​ലി​ക്കു​ന്നേ​ൽ ആ​ൻ​ഡ് ഫാ​മി​ലി (അ​രു​വി​ക്കു​ഴി), തേ​ർ​ഡ്: സീ​ന വ​ർ​ഗീ​സ് തൂ​മ്പു​ങ്ക​ൽ ആ​ൻ​ഡ് ഫാ​മി​ലി (പ​ങ്ങ​ട). കു​ട​മാ​ളൂ​ർ ഫൊ​റോ​ന​യി​ൽ​നി​ന്ന് വ​ർ​ഗീ​സ് കു​രു​വി​ള കു​ന്നും​പു​റ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി (കു​ട​മാ​ളൂ​ർ), ലി​ജി ഫ്രൈ​ഡെ​ക്സ് പാ​ട്ട​ത്തി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ആ​ർ​പ്പൂ​ക്ക​ര), ലോ​യി​ഡ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ ആ​ൻ​ഡ് ഫാ​മി​ലി (മു​ടി​യൂ​ർ​ക്ക​ര), ദി​വ്യ ലി​ജു കാ​ട്ടു​നി​ലം ആ​ൻ​ഡ് ഫാ​മി​ലി (ഐ​ക്ക​ര​ച്ചി​റ). അ​തി​ര​മ്പു​ഴ ഫൊ​റോ​ന​യി​ൽ​നി​ന്ന് ലി​ബി​ന റോ​സ് സെ​ബാ​സ്റ്റ്യ​ൻ ഞൊ​ട്ടം​കു​ന്നേ​ൽ ആ​ൻ​ഡ് ഫാ​മി​ലി (കോ​ട്ട​യ്ക്കു​പു​റം), ഷീ​ബ മ​രി​യ ലൂ​ക്കോ​സ് ക​ണ്ണ​മ്പാ​ടം ആ​ൻ​ഡ് ഫാ​മി​ലി (നാ​ല്പാ​ത്തി​മ​ല), ഷെ​ൽ​വി വി​ൽ​സ​ൺ പ​ണ്ടാ​ര​മാ​ലി​യി​ൽ ആ​ൻ​ഡ് ടീം (​പു​ന്ന​ത്ത​റ), ജാ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പു​ല്ലാ​ട്ടു​കാ​ലാ​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ഏ​റ്റു​മാ​നൂ​ർ).

ച​ങ്ങ​നാ​ശേ​രി റീ​ജ​ൺ: ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന​യി​ൽ​നി​ന്ന് ജ​സ്റ്റി​ൻ ആ​ന്‍റ​ണി പ​ള്ളാ​ത്തു​മ​ഠം ആ​ൻ​ഡ് ഫാ​മി​ലി (വെ​രൂ​ർ), കാ​ർ​മ​ൽ ജോ​സ് മാ​റാ​ട്ടു​ക​ളം ആ​ൻ​ഡ് ഫാ​മി​ലി (പാ​റേ​ൽ), റെ​ജി മാ​ത്യു വേ​ളി​ശേ​രി​ൽ ആ​ൻ​ഡ് ഫാ​മി​ലി (വെ​രൂ​ർ), ഫോ​ർ​ത്ത്: രാ​ജീ​വ് ബോ​ബി വേ​ങ്ങാ​ന്ത​റ ആ​ൻ​ഡ് ഫാ​മി​ലി (ചീ​രം​ചി​റ). തു​രു​ത്തി ഫൊ​റോ​ന​യി​ൽ​നി​ന്ന് മി​നി ജോ​സി പാ​ലാ​ത്ര ആ​ൻ​ഡ് ഫാ​മി​ലി (കു​റി​ച്ചി), റാ​ണി ജോ​ജോ പ​ട്ട​രു​ക​ളം ആ​ൻ​ഡ് ഫാ​മി​ലി (ഈ​ര), ജോ​ൺ​സി സേ​വ്യ​ർ എ​ട്ടി​ൽ ആ​ൻ​ഡ് ഫാ​മി​ലി (കാ​വാ​ലം), സ്മി​ത തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ൻ​ഡ് ഫാ​മി​ലി (പൊ​ടി​പ്പാ​റ). തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന​യി​ൽ​നി​ന്ന് മ​രി​റ്റാ സ്ക​റി​യ ക​ണ്ണം​കോ​ട്ട​ൽ ആ​ൻ​ഡ് ഫാ​മി​ലി (പാ​യി​പ്പാ​ട്), ജ​സ്റ്റി​ൽ കെ. ​ജോ​ൺ കോ​ച്ചേ​രി​ൽ ആ​ൻ​ഡ് ഫാ​മി​ലി (തൃ​ക്കൊ​ടി​ത്താ​നം), ബോ​ബി ജോ​സ​ഫ് പു​ളി​മൂ​ട്ടി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ഫാ​ത്തി​മാ​പു​രം), വ​ത്സ​മ്മ തോ​മ​സ് തോ​പ്പി​ൽ ആ​ൻ​ഡ് ഫാ​മി​ലി (തൃ​ക്കൊ​ടി​ത്താ​നം). ചെ​ങ്ങ​ന്നൂ​ർ ഫൊ​റോ​ന​യി​ൽ​നി​ന്ന് ലൗ​ലി റെ​ജി മ​ണ​ക്കു​ന്നേ​ൽ ആ​ൻ​ഡ് ഫാ​മി​ലി (പു​തു​ശേ​രി), സെ​ക്ക​ൻ​ഡ്: ബെ​ൻ​സി ജ​സ്റ്റി​ൻ കാ​യ​ൽ​ചി​റ ആ​ൻ​ഡ് ഫാ​മി​ലി (ചെ​ങ്ങ​ന്നൂ​ർ).

തി​രു​വ​ന​ന്ത​പു​രം റീ​ജ​ൺ: തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​യി​ൽ​നി​ന്ന് ജോ​സു​കു​ട്ടി തോ​മ​സ് മ​ട​ത്തു​വ​യ​ലി​ൽ ആ​ൻ​ഡ് ഫാ​മി​ലി (വ​ട്ടി​യൂ​ർ​ക്കാ​വ്), എ​ൻ.​എ​ഫ്. ഫ്രാ​ൻ​സി​സ് നാ​ഞ്ഞി​ല​ത്ത് ആ​ൻ​ഡ് ഫാ​മി​ലി (പൊ​ങ്ങം​മൂ​ട്), തേ​ർ​ഡ്: മി​നി ബി​ജു കൊ​ല്ല​പ്പ​ള്ളി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ക​ണ്ണ​മ്മൂ​ല), ഷീ​ബ ബൈ​ജു പ​ട​ന​ത​റ​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ശ്രീ​കാ​ര്യം). കൊ​ല്ലം - ആ​യൂ​ർ ഫൊ​റോ​ന​യി​ൽ​നി​ന്ന് ഡോ. അ​ഞ്ജ​ന ജോസി ക​ട​ന്തോ​ട് ആ​ൻ​ഡ് ഫാ​മി​ലി (പു​ന​ലൂ​ർ), ബീ​ന തോ​മ​സ് മേ​ള​ത്തി​ൽ ആ​ൻ​ഡ് ഫാ​മി​ലി (കൊ​ല്ലം), നി​ഷാ ജോ​ർ​ജ് മു​ല്ല​ക്ക​രി​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ആ​ന​ക്കു​ളം), മേ​രി മാ​ത്യു ത​ത്തം​പ​ള്ളി​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (മീ​ൻ​കു​ളം). അ​മ്പൂ​രി ഫൊ​റോ​ന​യി​ൽ​നി​ന്ന് അ​ഭി​ജി​ത്ത് എം. ​സു​രേ​ഷ് മ​ണ​ലി​വി​ല​ക​ത്ത് ആ​ൻ​ഡ് ടീം (​രാ​ജ​ഗി​രി).

നെ​ടും​കു​ന്നം റീ​ജ​ൺ: കു​റു​മ്പ​നാ​ടം ഫൊ​റോ​ന​യി​ൽ​നി​ന്ന് അ​ലാ​ന മ​രി​യ ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ൻ​ഡ് ഫാ​മി​ലി (കു​റു​മ്പ​നാ​ടം), ഏ​ലി​യാ​മ്മ ജോ​സ​ഫ് മൂ​ല​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (മാ​ട​പ്പ​ള്ളി), ജോ​ളി ജോ​സ​ഫ് മ​ണ​വേ​ലി ആ​ൻ​ഡ് ഫാ​മി​ലി (മാ​മ്മൂ​ട്), സി​ൽ​വി​യ ആ​ന്‍റ​ണി റോ​സി​വി​ല്ല ആ​ൻ​ഡ് ഫാ​മി​ലി (മാ​ട​പ്പ​ള്ളി). നെ​ടും​കു​ന്നം ഫൊ​റോ​ന​യി​ൽ​നി​ന്ന് ലാ​ലി ജോ​ർ​ജ് തു​ണ്ടി​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി (മു​ണ്ട​ത്താ​നം), അ​ജി സോ​ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ൻ​ഡ് ഫാ​മി​ലി (നെ​ടു​മ​ണ്ണി), ജി​സാ ജോ​ർ​ജ് കൂ​രി​ക്കാ​ട് ആ​ൻ​ഡ് ഫാ​മി​ലി (ച​മ്പ​ക്ക​ര), വി.​സി. ജോ​ൺ വ​ട​ക്കേ​മു​റി ആ​ൻ​ഡ് ഫാ​മി​ലി (നെ​ടു​മ​ണ്ണി). മ​ണി​മ​ല ഫൊ​റോ​ന​യി​ൽ​നി​ന്ന് മാ​ഗി മേ​രി തോ​മ​സ് കു​മ്പി​ളു​വേ​ലി​ൽ ആ​ൻ​ഡ് ഫാ​മി​ലി (കു​ള​ത്തൂ​ർ), ജോ​ബി​നാ റോ​ബി​ൻ കു​ത്തു​ക​ല്ലു​ങ്ക​ൽ ആ​ൻ​ഡ് ഫാ​മി​ലി (മ​ണി​മ​ല), മോ​നി​ക്കു​ട്ടി ജോ​ൺ ളാ​നി​ത്തോ​ട്ടം ആ​ൻ​ഡ് ഫാ​മി​ലി (മ​ണി​മ​ല), ടി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ചാ​രു​വേ​ലി​ൽ ആ​ൻ​ഡ് ഫാ​മി​ലി (ചു​ങ്ക​പ്പാ​റ).

മ​ത്സ​ര കേ​ന്ദ്ര​ങ്ങ​ൾ: അ​തി​രൂ​പ​ത​യു​ടെ അ​ഞ്ച് റീ​ജ​നി​ലാ​യി ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ ഓ​ഡി​യോ വി​ഷ്വ​ൽ റൗ​ണ്ടാ​യാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കു​ട്ട​നാ​ട് റീ​ജ​ൺ​ത​ല മ​ത്സ​രം പു​ന്ന​പ്ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ലും ച​ങ്ങ​നാ​ശേ​രി​യു​ടേ​ത് വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സി​ലും കോ​ട്ട​യ​ത്ത് അ​തി​ര​മ്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സി​ലും നെ​ടും​കു​ന്ന​ത്ത് നെ​ടും​കു​ന്നം ബി​എ​ഡ് കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി സെ​ന്‍റ് തോ​മ​സ് ഹാ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

District News

അ​ധ്യാ​പ​ക​ർ അ​റി​വി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ക​ണം: റ​വ. ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ

അ​രു​വി​ത്തു​റ: അ​ധ്യാ​പ​ക​ർ അ​റി​വി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്ന് വെ​രി റ​വ. ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ പ​റ​ഞ്ഞു.

ക്ലാ​സ്‌​റൂ​മു​ക​ൾ​ക്ക് പു​റ​ത്തു നി​ന്നും ക്ലാ​സ് റൂ​മു​ക​ൾ​ക്ക​ക​ത്തേ​യ്ക്ക് അ​റി​വ് എ​ത്തി​ക്കു​വാ​നു​ള്ള ദൗ​ത്യ​മാ​ണ് അ​ധ്യ​പ​ക​ർ​ക്കു​ള്ള​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടി ഉ​പ​ജീ​വ​ന​വും അ​തി​ജീ​വ​ന​വും സാ​ധ്യ​മാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്ന അ​ക്കാ​ഡ​മി​ക്ക് റി​ട്രി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യൂ​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​ട്രി​റ്റി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ.​ഡോ. റ്റി.​സി. ത​ങ്ക​ച്ച​ൻ ക്ലാ​സ് ന​യി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി വ​ര​വേ​ൽ​ക്കാ​നു​ള്ള ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ​ക്ക് റി​ട്രി​റ്റി​ൽ രൂ​പം ന​ൽ​കി.

District News

ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷം : ട്രയൽ റൺ നടത്തി

കോ​ട്ട​യം: ദീ​പി​ക​യു​ടെ ഒ​രു വ​ര്‍ഷം നീ​ണ്ടു നി​ല്‍ക്കു​ന്ന ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ന്ന​ത​ത​ല യോ​ഗ​വും ട്ര​യ​ല്‍ റ​ണ്ണും റി​ക്രി​യേ​ഷ​നും ന​ട​ത്തി.

ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍കു​മാ​ര്‍ മീ​ണ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ അ​മി​ത് ശ​ര്‍മ, ത​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ട്ര​യ​ല്‍ റ​ണ്ണും ഉ​ന്ന​ത​ത​ല​യോ​ഗ​വും.

പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടു മു​ത​ല്‍ മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ള്‍ വ​രെ റോ​ഡി​നി​രു​വ​ശ​വും ബാ​രി​ക്കേ​ഡ് കെ​ട്ടി വേ​ര്‍തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ല്‍ ഇ​തുവ​ഴി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. സ​മ്മേ​ള​നം ന​ട​ക്കു​ന്ന മാ​മ്മ​ന്‍മാ​പ്പി​ള ഹാ​ളി​ല്‍ ഉ​പ​രാ​ഷ്‌ട്ര​പ​തി​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഗ്രീ​ന്‍ റൂം ​ഉ​ണ്ടാ​യി​രി​ക്കും.

ഗ്രീ​ന്‍ റൂം, ​ലി​ഫ്റ്റ്, സ്റ്റേ​ജ്, സ്റ്റേ​ജി​ലെ സം​വി​ധാ​ന​ങ്ങ​ള്‍, ഓ​ഡി​യ​ന്‍സി​ന്‍റെ ഇ​രി​പ്പ​ിട​ങ്ങ​ള്‍, മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​ള്ള അ​റേ​ഞ്ച്‌​മെ​ന്‍റ്, റി​ഫ്ര​ഷ്‌​മെ​ന്‍റ് ഏ​രി​യ തു​ട​ങ്ങി​യ​വ​ ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ഹാ​ളി​ലും ന​ട​ത്തി. കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്ണി​ന്‍റെ ഭാ​ഗ​മാ​യി ദീ​പി​ക ജീ​വ​ന​ക്കാ​ര്‍ക്കും വോ​ള​ണ്ടി​യേ​ഴ്‌​സി​നും സ​മ്മേ​ള​ത്തി​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല ന​ല്‍കി​യ​വ​ര്‍ക്കു​മാ​യി യോ​ഗം ചേ​ര്‍ന്നു.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷാ​ചു​മ​ത​ല നി​ര്‍വ​ഹി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട 800 ല​ധി​കം പോ​ലീ​സു​കാ​ര്‍ക്ക് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റു​ടെ​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക​യും പോ​ലീ​സ് ക്ല​ബി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​രു​ക​യും ചെ​യ്തു.

പ്ര​വേ​ശ​നം പാ​സ് മൂ​ലം

ദീ​പി​ക​യു​ടെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പാ​സു​ള്ള​വ​ര്‍ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.

പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍ കൃ​ത്യം 1.30ന് ​സ​മ്മേ​ള​ന ഹാ​ളി​ല്‍ പ്ര​വേ​ശി​ക്ക​ണം. ബാ​ഗ്, കു​ട, ഇ​ല​ക്‌ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, കു​പ്പി​വെ​ള്ളം, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ ഹാ​ളി​നു​ള്ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. സ​മ്മേ​ള​ന ഹാ​ളി​ല്‍ പ്ര​വേ​ശി​ച്ച​യു​ട​ന്‍ എ​ല്ലാ​വ​രും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണം. ദേ​ശീ​യ​ഗാ​നം, ദേ​ശീ​യ ഗീ​തം, പ്രാ​ര്‍ഥ​നാ​ഗാ​നം എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വേ​ദി​യി​ല്‍നി​ന്നു ത​രു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.

സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ഉ​പ​രാ​ഷ് ട്ര​പ​തി കോ​ട്ട​യം വി​ട്ട​തി​നു ശേ​ഷം മാ​ത്ര​മേ സ​മ്മേ​ള​ന ഹാ​ളി​ല്‍നി​ന്നു പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നുമു​ത​ല്‍

കോ​ട്ട​യം: സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍ക്കാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ വി​പു​ല​മാ​യ പാ​ര്‍ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നുമു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ സ​മ്മേ​ള​ന​ത്തി​നു എ​ത്തു​ന്ന​വ​ര്‍ ഒ​ന്നി​നു മു​മ്പാ​യി സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ എ​ത്തി​ച്ചേ​ര​ണം. റോ​ഡ​രി​കി​ല്‍ പാ​ര്‍ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.

വി​ഐ​പി വാ​ഹ​ന​ങ്ങ​ള്‍
വി​ഐ​പി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ ജ​റൂസ​ലെം പ​ള്ളി മൈ​താ​ന​ത്ത് പാ​ര്‍ക്ക് ചെ​യ്യ​ണം.

പ​ത്ര ഏ​ജ​ന്‍റു​മാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍

കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ബി​സി​എം കോ​ള​ജ് മൈ​താ​ന​ത്ത് പാ​ര്‍ക്ക് ചെ​യ്യ​ണം.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഡി​എ​ഫ്‌​സി അം​ഗ​ങ്ങ​ള്‍, ദീ​പി​ക സ്റ്റാ​ഫ്, മ​റ്റു വി​ശി​ഷ്‌ടാ​തി​ഥി​ക​ള്‍
ഇ​വ​രു​ടെ കാ​റു​ക​ള്‍, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ മാ​ര്‍ ഏ​ലി​യാ ക​ത്തീ​ഡ്ര​ല്‍ മൈ​താ​ന​ത്തും ബ​സേ​ലി​യോ​സ് കോ​ള​ജ് മൈ​താ​ന​ത്തും പാ​ര്‍ക്ക് ചെ​യ്യ​ണം.

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍

സ​മ്മേ​ള​ന​ത്തി​നു​ള്ള ആ​ളു​ക​ളു​മാ​യി വ​രു​ന്ന ബ​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പ്ര​തി​നി​ധി​ക​ളെ സ​മ്മേ​ള​ന ഹാ​ളി​ന് സ​മീ​പ​ത്ത് ഇ​റ​ക്കി​യ​ശേ​ഷം നാ​ഗ​മ്പ​ടം പോ​പ്പ് മൈ​താ​ന​ത്തോ മ​റ്റ് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലോ മാ​റ്റി പാ​ര്‍ക്ക് ചെ​യ്യ​ണം.

District News

മാ​ധ്യ​മ സ്വാ​ധീ​നം സ​ത്യം തി​രി​ച്ച​റി​യു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി​യെ​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​കു​മ്പോ​ള്‍ സ​ത്യം തി​രി​ച്ച​റി​യാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സ​മ്പ​ര്‍ക്ക മാ​ധ്യ​മ​ദി​ന സം​ഗ​മം കു​രി​ശും​മൂ​ട് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്.

മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​നം സാ​മൂ​ഹ്യ​ന​ന്മ​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ വി​ല്ലേ​ജ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

അ​തി​രൂ​പ​ത​യു​ടെ ഒ​രു വ​ര്‍ഷം നീ​ളു​ന്ന മാ​ധ്യ​മ പ്രേ​ഷി​ത പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​യു​ടെ അ​വ​ത​ര​ണ​വും മാ​ക് ടി​വി മീ​ഡി​യ അ​വാ​ര്‍ഡ് ദാ​ന​വും ന​ട​ന്നു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍ഫ്‌​ളു​വ​ന്‍സ​ര്‍ സെ​ബി​ന്‍ സി​റി​യ​ക്കി​നും മീ​ഡി​യ ജേ​ര്‍ണ​ലി​സം അ​വാ​ര്‍ഡ് ജോ​ര്‍ജി ജോ​സി​നും സ​മ്മാ​നി​ച്ചു. മാ​ക് ടി​വി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ജി​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍ പ്ര​സം​ഗി​ച്ചു. ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, ഫാ. ​സാ​വി​യോ മാ​നാ​ട്ട്, ഫാ. ​മാ​ത്യു മു​രി​യ​ങ്ക​രി, ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

സ​മ്മാ​നി​ച്ച മ​റ്റ് അ​വാ​ര്‍ഡു​ക​ള്‍: മി​ക​ച്ച അ​ല്മാ​യ ക​മ്യൂ​ണി​ക്കേ​റ്റ​ര്‍- കു​ര്യാ​ക്കോ​സ് വീ​ട്ടി​ക്ക​ല്‍ (ഈ​ശോ വൈ​ബ്), മി​ക​ച്ച യു​വ​ജ​ന മാ​ധ്യ​മ പ്രേ​ഷി​ത പ്ര​വ​ര്‍ത്ത​നം- എ​സ്എം​വൈ​എം കി​ട​ങ്ങ​റ, സെ​മി​നാ​രി ക​മ്മ്യൂ​ണി​ക്കേ​റ്റ​ര്‍-​ഡീ​ക്ക​ന്‍ നോ​യ​ല്‍ ബി. ​വ​ര്‍ഗീ​സ്, സ​ന്യാ​സി​നി ക​മ്യൂ​ണി​ക്കേ​റ്റ​ര്‍-​എ​സ്എ​ച്ച് മീ​ഡി​യ, പാ​ലാ, ഇ​ട​വ​ക മാ​ധ്യ​മ പ്ര​വ​ര്‍ത്ത​നം-​സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക ച​മ്പ​ക്കു​ളം, വൈ​ദി​ക ക​മ്മ്യൂ​ണി​ക്കേ​റ്റ​ര്‍-​ഫാ. ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ല്‍.

District News

ഒറ്റ മഴ: റോഡുകൾ വെള്ളത്തിൽ

ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പെ​​യ്ത ക​​ന​​ത്ത​​മ​​ഴ​​യി​​ല്‍ വി​​വി​​ധ റോ​​ഡു​​ക​​ള്‍ വെ​​ള്ള​​ത്തി​​ലാ​​യി. കാ​​ല്‍​ന​​ടയാ​​ത്ര​​ക്കാ​​രും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന സ​​ഞ്ചാ​​രി​​ക​​ളും ദു​​രി​​ത​​ത്തി​​ലാ​​യി. ച​​ങ്ങ​​നാ​​ശേ​​രി വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ കു​​രി​​ശും​​മൂ​​ടി​​നു സ​​മീ​​പ​​മു​​ള്ള പ​​മ്പ്ഹൗ​​സ് റോ​​ഡ് ജം​​ഗ്ഷ​​ന്‍, വ​​ലി​​യ​​കു​​ളം, വെ​​രൂ​​ര്‍ ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ ന​​ഗ​​റി​​ലു​​ള്ള പെ​​ട്രോ​​ള്‍ പ​​മ്പി​​നു മു​​ന്‍​വ​​ശം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് വെ​​ള്ള​​ക്കെ​​ട്ട് രൂ​​പ​​പ്പെ​​ട്ട​​ത്.

ഒ​​ഴു​​ക്ക് ത​​ട​​സം പ​​രി​​ഹ​​രി​​ക്കാ​​ന്‍ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ളെ​​ല്ലാം വി​​ഫ​​ല​​മാ​​യ​​തോ​​ടെ​​യാ​​ണ് ഈ ​​ഭാ​​ഗ​​ങ്ങ​​ളി​​ലെ​​ല്ലാം വെ​​ള്ള​​ക്കെ​​ട്ട് രൂപപ്പട്ടത്. കു​​രി​​ശും​​മൂ​​ടി​​നു സ​​മീ​​പം പ​​മ്പ്ഹൗ​​സ് റോ​​ഡ് ജം​​ഗ്ഷ​​നി​​ലെ ട്രാ​​ന്‍​സ്‌​​ഫോ​​ര്‍​മ​​റി​​നു​​സ​​മീ​​പ​ത്താ​​ണ് നൂ​​റു​​മീ​​റ്റ​​റോ​​ളം​​സ്ഥ​​ല​​ത്ത് വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്. ശ​​ക്ത​​മാ​​യ മ​​ഴ​​യി​ൽ ഇ​​വി​​ടെ രൂ​​പ​​പ്പെ​​ടു​​ന്ന വെ​​ള്ളം ഒ​​ഴി​​കി​​പ്പോ​​കാ​​ന്‍ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്ല. വെ​​രൂ​​ര്‍ ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ ന​​ഗ​​റി​​ലു​​ള്ള പെ​​ട്രോ​​ള്‍ പ​​മ്പി​​നു മു​​ന്‍​വ​​ശ​​ത്ത് മ​​ഴ​​പെ​​യ്താ​​ലു​​ട​​നെ വെ​​ള്ള​​ക്കെ​​ട്ട് രൂ​​പ​​പ്പെ​​ടു​​ന്ന​​ത് സാ​​ധാ​​ര​​ണ​​മാ​​ണ്. നി​​ര​​വ​​ധി അ​​പ​​ക​​ട​​ങ്ങ​​ള്‍ ന​​ട​​ന്നി​​ട്ടു​​ള്ള സ്ഥ​​ല​​മാ​​ണി​​ത്.

വെ​​ള്ള​​ക്കെ​​ട്ടി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​തി​​ക്കു​​മ്പോ​​ള്‍ കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ ദേ​​ഹ​​ത്ത് ചെ​​ളി​​വെ​​ള്ളം പ​​തി​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്. വെ​​ള്ള​​ക്കെ​​ട്ടി​​ല്‍നി​​ന്നു മാ​​റി സ​​ഞ്ച​​രി​​ക്കാ​​ന്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ വെ​​ട്ടി​​ക്കു​​ന്ന​​തും അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മാ​​ണ്. എം​​സി റോ​​ഡി​​ല്‍ പെ​​രു​​ന്ന രാ​​ജേ​​ശ്വ​​രി ജം​​ഗ്ഷ​​നി​​ലും വെ​​ള്ള​​ക്കെ​​ട്ട് സാ​​ധാ​​ര​​ണ​​മാ​​ണ്.

റോ​​ഡ് വി​​ക​​സ​​ന​​ത്തി​​നാ​​യി വെ​​ട്ടി​​യ മ​​ര​​ങ്ങ​​ളും ശി​​ഖ​​ര​​ങ്ങ​​ളും മാ​​റ്റി​​യി​​ല്ല

ച​​ങ്ങ​​നാ​​ശേ​​രി വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ വ​​ലി​​യ​​കു​​ള​​ത്ത് ജം​​ഗ്ഷ​​ന്‍ വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വെ​​ട്ടി​​യ മ​​ര​​ങ്ങ​​ളും ശി​​ഖ​​ര​​ങ്ങ​​ളും ഫു​​ട്പാ​​ത്തി​​ല്‍ കൂ​​ടി​​യി​ട്ടി​രി​ക്കു​ക​യാ​ണ്. മാ​​സ​​ങ്ങ​​ള്‍​ക്കു​​മു​​മ്പ് വെ​​ട്ടി​​യ മ​​ര​​ങ്ങ​​ളാ​​ണ് റോ​​ഡ​​രി​​കി​​ല്‍ കു​​ന്നു​​കൂ​​ടി കി​​ട​​ക്കു​​ന്ന​​ത്. ഇ​​ത് കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്ക് ദു​​രി​​ത​​മാ​​കു​​ക​​യാ​​ണ്.

പാ​​റേ​​ല്‍​പ്പ​​ള്ളി​​ക്കും എ​​സ്ബി സ്‌​​കൂ​​ളി​​നു ഇ​​ട​​യി​​ലു​​ള്ള ഫു​​ട്പാ​​ത്തി​​ലും സ​​മാ​​ന​​രീ​​തി​​യി​​ല്‍ മ​​ര​​ശി​​ഖ​​ര​​ങ്ങ​​ള്‍ കു​​ന്നു​​കൂ​​ടി കി​​ട​​പ്പു​​ണ്ട്. പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​മു​​മ്പ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പും ന​​ഗ​​ര​​സ​​ഭ, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളും വി​​ഷ​​യ​​ത്തി​​ല്‍ ഇ​​ട​​പെ​​ട്ട് മ​​ര​​ങ്ങ​​ളു​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ള്‍ ഫു​​ട്പാ​​ത്തി​​ല്‍​നി​​ന്നും നീ​​ക്കം​​ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.

District News

മാ​​ട​​പ്പ​​ള്ളി​യി​ൽ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഞ്ഞ​​പ്പി​​ത്തം പ​​ട​​രു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ​​വാ​​ര്‍​ഡു​​ക​​ളി​​ല്‍ മ​​ഞ്ഞ​​പ്പി​​ത്തം വ്യാ​​പ​​ക​​മാ​​കു​​ന്നു. കു​​റു​​മ്പ​​നാ​​ടം, വെ​​ള്ളു​​ക്കു​​ന്ന്, പു​​ളി​​യാ​​ങ്കു​​ന്ന്, തെ​​ങ്ങ​​ണ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് മ​​ഞ്ഞ​​പ്പി​​ത്ത​​രോ​​ഗം ക​​ണ്ടെ​​ത്തി​​യ​​ത്. വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ലാ​​യി ഇ​​രു​​പ​​തോ​​ളം​​പേ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ത​​ര​​ണം ചെ​​യ്ത ​ജ​​ല​​ത്തി​​ല്‍നി​​ന്നാ​​ണ് മ​​ഞ്ഞ​​പ്പി​​ത്തം പ​​ട​​ര്‍​ന്ന​​തെ​​ന്ന് ആ​​രോ​​പ​​ണം ഉ​​യ​​രു​​ന്നു​​ണ്ട്.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശ​​ത്ത് മ​​ഞ്ഞ​​പ്പി​​ത്തം റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കി​​ണ​​റു​​ക​​ളു​​ടെ​​യും ജ​​ല​​സ്രോ​​ത​​സു​​ക​​ളു​​ടെ​​യും ക്ലോ​​റി​​നേ​​ഷ​​ന്‍, വീ​​ടു​​ക​​ള്‍ തോ​​റു​​മു​​ള​​ള രോ​​ഗ​​പ്ര​​തി​​രോ​​ധ ബോ​​ധ​​വ​​ത്ക​ര​​ണം, ബോ​​ധ​​വ​​ത്ക​​ര​​ണ അ​​നൗ​​ണ്‍​സ്‌​​മെ​​ന്‍റ് തു​​ട​​ങ്ങി​​യ എ​​ല്ലാ പ്ര​​തി​​രോ​​ധ പ​​രി​​പാ​​ടി​​ക​​ളും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

മാ​​ര്‍​ച്ച് മൂ​​ന്നാം ആ​​ഴ്ച മു​​ത​​ല്‍ മേ​​യ് ആ​​ദ്യ​​വാ​​രം വ​​രെ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 22 വാ​​ര്‍​ഡ്ക​​ളി​​ലും വാ​​ഹ​​ന​​ത്തി​​ല്‍ കു​ടി​വെ​ള്ളം വി​​ത​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. നാ​​ല് വാ​​ര്‍​ഡ്ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ള്‍ മ​​ഞ്ഞ​​പ്പി​​ത്തം റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഒ​​രു വാ​​ര്‍​ഡി​​ല്‍ ആ​​ഴ്ച​​യി​​ല്‍ ഒ​​രു ദി​​വ​​സ​​മാ​​ണ് കു​ടി​വെ​ള്ള വി​​ത​​ര​​ണം ന​​ട​​ന്നി​​ട്ടു​​ള്ള​ത്.

മ​​റ്റ് സ്രോ​​ത​​സു​​ക​​ളി​​ലെ വെ​ള്ള​വും ജ​​ന​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കാം. വ​​ര​​ള്‍​ച്ച രൂ​​ക്ഷ​​മാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് വെ​ള്ളം വി​​ത​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന്‍റെ പേ​​രി​​ല്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ മ​​ഞ്ഞ​​പ്പി​​ത്തം പ​​ട​​രു​​ന്ന​​താ​​യി ബോ​​ധ​​പൂ​​ര്‍​വ​​മാ​​യി കു​​പ്ര​​ചാ​​ര​​ണം ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ 22 വാ​​ര്‍​ഡി​​ലും ഈ ​​രോ​​ഗ​​ബാ​​ധ ഉ​​ണ്ടാ​​കേ​​ണ്ട​​ത​​ല്ലേ​​യെ​​ന്നും പ്ര​​സി​​ഡ​​ന്‍റ് ചോ​​ദി​​ച്ചു. രോ​​ഗ​​ബാ​​ധ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി ആ​​രോ​​ഗ്യ​​വ​​കു​​പ്പു​​മാ​​യി ചേ​​ര്‍​ന്ന് എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളും കൈ​​ക്കൊ​​ണ്ടി​​ട്ടു​​ണ്ടെ​​ന്നും പ്ര​​സി​​ഡ​​ന്‍റ് അ​​റി​​യി​​ച്ചു.

District News

മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി

വൈ​ക്കം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക മ​ഴ​ക്കാ​ല പ​രി​ശോ​ധ​ന മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് തു​ട​ങ്ങി. വൈ​ക്കം ആ​ശ്ര​മം സ്‌​കൂ​ൾ മൈ​താ​ന​ത്ത് ആ​രം​ഭി​ച്ച പ​രി​ശോ​ധ​നാ ക്യാ​മ്പ് 20ന് ​സ​മാ​പി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വൈ​ക്കം താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ്, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, രേ​ഖ​ക​ൾ, അ​ടി​യ​ന്ത​ര സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്ക് യ​ഥാ​സ​മ​യം ഹാ​ജ​രാ​യി സ്റ്റി​ക്ക​ർ ല​ഭി​ക്കാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വൈ​ക്കം ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്ക് വൈ​ക്കം ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​ജി. ബി​ജു, എം​വി​എ​മാ​രാ​യ മെ​ൽ​വി​ൽ ക്ലീ​റ്റ​ർ, ഭ​ര​ത്ച​ന്ദ്ര​ൻ, എ​എം​വി​മാ​രാ​യ സോ​ബി ജോ​ൺ, അ​നൂ​പ്, വ​രു​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

നീ​ർ​പ്പാ​റ അ​സീ​സി മൗ​ണ്ട് ബ​ധി​ര വി​ദ്യാ​ല​യത്തിന് ‌ 30-ാം വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം വി​ജ​യത്തിളക്കം

ത​ല​യോ​ല​പ്പ​റ​മ്പ്: വെ​ള്ളൂ​ർ നീ​ർ​പ്പാ​റ അ​സീ​സി മൗ​ണ്ട് ബ​ധി​ര​വി​ദ്യാ​ല​യം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി 30-ാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യം കൊ​യ്തു.

നാ​ല് ആ​ൺ​കു​ട്ടി​ക​ളും നാ​ലു പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. കേ​ൾ​വി​യു​ടെ ലോ​കം അ​ന്യ​മാ​യ കു​ട്ടി​ക​ൾ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​തി​യാ​ണ് പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വു പു​ല​ർ​ത്തു​ന്ന​ത്.

സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​മാ​യ ഇ​വി​ടെ വി​ദ്യാ​ഥ​ക​ൾ​ക്കു സൗ​ജ​ന്യ ഭ​ക്ഷ​ണ​വും ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം നേ​ടി​ത്ത​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​നി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റീ​ന തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

District News

ഇ​ന്ധ​ന​പ്ര​തി​സ​ന്ധിക്കു കാരണം തെ​റ്റാ​യ വി​ദേ​ശ​ന​യം: വി.​എം. സു​ധീ​ര​ൻ

ത​ല​യോ​ല​പ്പ​റ​മ്പ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ വി​ദേ​ശ​ന​യ​മാ​ണ് ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന​പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ൻ. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് എ​തി​രേ ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ൻ ഡി. ​ബാ​ബു, കെ.​ബി​നി​മോ​ന്‍ എം​എ​ൽ​എ, പി.​വി. പ്ര​സാ​ദ്, പി.​പി. സി​ബി​ച്ച​ൻ, ഷൈ​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

District News

കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത​ നാ​ശം

വെ​ച്ചൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വെ​ച്ചൂ​രി​ൽ ക​ന​ത്ത നാ​ശം. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ലൈ​നി​ലു​മാ​യി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ൾ​ക്കു നാ​ശം സം​ഭ​വി​ച്ചു. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​നി​യും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. വെ​ച്ചൂ​ർ അ​ഞ്ചാം വാ​ർ​ഡി​ൽ ക​ല്ലി​ത്ത​റ ശ്യാം​ലാ​ലി​ന്‍റെ വീ​ടി​നു മീ​തെ മ​രം വീ​ണ് ഷീ​റ്റു​മേ​ഞ്ഞ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പു​ത്ത​ൻ​ത​റ സ​ന്തോ​ഷി​ന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ടി​നു മു​ക​ളി​ൽ വ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ടി​നു ഭാ​ഗീ​ക​മാ​യി കേ​ടു​പാ​ടു സം​ഭ​വി​ച്ചു. ശാ​സ്‌​ത​ക്കു​ളം ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ​നി​ന്ന കൂ​റ്റ​ൻ ആ​ൽ​മ​രം മ​റി​ഞ്ഞു​വീ​ണു. ദേ​വ​സ്വം​ക​രി പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്ത‌ു നി​ന്നി​രു​ന്ന വ​ൻ മ​ര​വും കാ​റ്റി​ൽ ക​ട​പു​ഴ​കി നി​ലം​പൊ​ത്തി.

കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണ് 15 വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി അ​ക്ഷീ​ണം യ​ത്നി​ച്ച് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ഊ​ർ​ജി​ത​ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്.

District News

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കുട്ടികളെ തടഞ്ഞ് എസ്എഫ്ഐ

പൂ​​വ​​ത്തി​​ള​​പ്പ്: തെക്കുംതല കെ.ആർ. നാരായ ണൻ ഫിലിം ഇസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കാനെ ത്തിയ കുട്ടികളഎ തടഞ്ഞ് എസ്എഫ്ഐ. ഫി​​ലിം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ പാ​​മ്പാ​​ടി എ​​ൻ​​എ​​സ്എ​​സ് 215-ാം ന​​മ്പ​​ർ ക​​ര​​യോ​​ഗ​​ത്തി​​ലെ മ​​ന്നം ബാ​​ല​​സ​​മാ​​ജ​​ത്തി​​ലെ 35 കു​​ട്ടി​​ക​​ളെ​​യും ഒ​​പ്പ​​മെ​​ത്തി​​യ അ​​ഞ്ച് ഭാ​​ര​​വാ​​ഹി​​ക​​ളെ​​യു​​മാ​​ണ് ത​​ട​​ഞ്ഞ​​ത്. എ​സ്എ​ഫ്ഐ പ്ര​​തി​​നി​​ധി​​ക​​ളെ​​ന്ന് പ​​റ​​ഞ്ഞെ​​ത്തി​​യ​​വ​​രാ​​ണ് ത​​ട​​ഞ്ഞ​​ത്.

എ​​ല്ലാ ശ​​നി​​യാ​​ഴ്ച​​യും ഫി​​ലിം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും സം​​ഘ​​ങ്ങ​​ൾ​​ക്കും സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​ന് അ​​വ​​സ​​ര​​മു​​ണ്ട്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​നു​​മ​​തി തേ​​ടി​​യ ശേ​​ഷ​​മാ​​ണ് ഇ​​ന്ന​​ലെ ബാ​​ല​​സ​​മാ​​ജ​​ത്തി​​ലെ കു​​ട്ടി​​ക​​ളും അ​​ഞ്ച് ഭാ​​ര​​വാ​​ഹി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന സം​​ഘം ഫി​​ലിം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ എ​​ത്തി​​യ​​ത്. ഒ​​രു മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള ക്ലാ​​സു​​ക​​ൾ ഇ​​വ​​ർ​​ക്കാ​​യി ന​​ട​​ക്കു​​ന്ന​​തി​​നി​​ടി​​യി​​ലാ​​ണ് എ​സ്എ​ഫ്ഐ പ്ര​​തി​​നി​​ധി​​ക​​ൾ ത​​ട​​സ​​വു​​മാ​​യി എ​​ത്തി​​യ​​ത്. സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​യു​​ടെ പേ​​രി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ത​​ട​​ഞ്ഞ​​ത്. വാ​​ക്കേ​​റ്റ​​വും ന​​ട​​ന്നു. തു​​ട​​ർ​​ന്നു സ​​ന്ദ​​ർ​​ശ​​നം അ​​വ​​സാ​​നി​​പ്പി​​ച്ച് ഇ​​വ​​ർ മ​​ട​​ങ്ങി.

കൃ​​ത്യ​​മാ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണ് ബാ​​ല​​സ​​മാ​​ജം അം​​ഗ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്. അ​​വ​​ർ​​ക്കു​​ണ്ടാ​​യ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ​​ക്ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ർ സ​​ണ്ണി ജോ​​സ​​ഫ് ഖേ​​ദം രേ​​ഖ​​പ്പെ​​ടു​​ത്തി.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ൾ​​ക്ക് ശേ​​ഷം പോ​​ലീ​​സി​​ലും ബാ​​ലാ​​വ​​ക​​ാശ ക​​മ്മീ​​ഷ​​നിലും പ​​രാ​​തി ന​​ൽ​​കു​​മെ​​ന്ന് ക​​ര​​യോ​​ഗം സെ​​ക്ര​​ട്ട​​റി അ​​ജി​​ത്ത് കു​​മാ​​ർ അ​​റി​​യി​​ച്ചു.
ഫി​​ലിം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് സ​​ന്ദ​​ർ​​ശി​​ച്ച മ​​ന്നം സ​​മാ​​ജ​​ത്തി​​ലെ കു​​ട്ടി​​ക​​ളെ ത​​ട​​ഞ്ഞ എ​​സ്എ​​ഫ്‌​​ഐ​​ക്കാ​​ർ​​ക്കെ​​തി​​രേ ബാ​​ലാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്ന് ബി​​ജെ​​പി മ​​ധ്യ​​മേ​​ഖല പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി പ്ര​​തി​​ക​​രി​​ച്ചു.

എ​സ്‌​എ​ഫ്‌​ഐ നി​ല​പാ​ട് പ്രാ​കൃ​ത​വും കാ​ട​ത്ത​വും: ചാ​ണ്ടി ഉ​മ്മ​ൻ

പ​​ള്ളി​​ക്ക​​ത്തോ​​ട്: കെ.​ആ​​ർ. നാ​​രാ​​യ​​ണ​​ൻ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് വി​​ഷ്വ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ആ​​ർ​​ട്സ് ൽ ​​അ​​ക്കാ​​ദ​​മി​​ക് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി മു​​ൻ​​കൂ​​ർ അ​​നു​​മ​​തി​വാ​​ങ്ങി എ​​ത്തി​​യ എ​​ൻ​എ​​സ്എ​​സ് ബാ​​ല​​സ​​മാ​​ജം വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ന്യാ​​യ​​മാ​​യി ത​​ട​​ഞ്ഞ ന​​ട​​പ​​ടി സ​​മ​​ര​​മ​​ല്ല, മ​​റി​​ച്ച് സ​​മ​​രാ​​ഭാ​​സ​​വും കാ​​ട​ത്ത​വും പ്രാ​​കൃ​​ത​​വു​​മാ​​ണെ​​ന്ന് ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ.

എ​​സ്എ​​ഫ്ഐ ​സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട് തി​​ക​​ഞ്ഞ ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ​​ത​യാണ്. രാ​​ഷ്‌​ട്രീ​യ തോ​​ൽ​​വി​​യു​​ടെ നി​​രാ​​ശ വി​​ദ്യാ​​ർ​​ഥി​​ക​​ളോ​​ടും പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ടും തീ​​ർ​​ക്കു​​ന്ന​​ത് ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വി​​മ​​ർ​​ശി​​ച്ചു.

District News

ന​​വ​​സ​​ന്യാ​​സി​​നി​​ക​​ളെ അ​​നു​​മോ​​ദി​​ക്കും

പ​​ട്ടി​​ത്താ​​നം: ന​​ഴ്‌​​സ​​റി ക്ലാ​​സ് മു​​ത​​ല്‍ ഒ​​രു​​മി​​ച്ച് പ​​ഠി​​ച്ച് സ്‌​​നേ​​ഹ​​ഗി​​രി ​സ​​ന്യാ​​സി​​നി​​മാ​​രാ​​യി സ​​മ​​ര്‍​പ്പി​​ത ജീ​​വി​​തം തെ​​ര​​ഞ്ഞെ​​ടു​​ത്ത ര​​ത്ന​​ഗി​​രി സെ​​ന്‍റ് തോ​​മ​​സ് ഇ​​ട​​വ​​ക​​യി​​ല്‍​പ്പെ​​ട്ട ഡോ​​ണാ തെ​​രേ​​സി​​നെ​​യും ആ​​തി​​ര തെ​​രേ​​സി​​നെ​​യും ഇ​​ട​​വ​​ക സ​​മൂ​​ഹം അ​​നു​​മോ​​ദി​​ക്കും.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​നു​​ള്ള വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യെ​ത്തു​​ട​​ര്‍​ന്ന് ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ത​​റ​​പ്പേ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ. ​​ഡോ. തോ​​മ​​സ് മേ​​നാ​​ച്ചേ​​രി അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ക​​രി​​ങ്ങോ​​ട്ടി​​ല്‍ സി​​ബി-​സാ​​ലി ദ​​മ്പ​​തി​​ക​​ളു​​ടെ ര​​ണ്ട് മ​​ക്ക​​ളി​​ല്‍ മൂ​​ത്ത​​യാ​​ളാ​​ണ് സി​​സ്റ്റ​​ര്‍ ഡോ​​ണാ. തു​​ണ്ട​​ത്തി​​ല്‍ റോ​​യി-​ജൂ​​ലി ദ​​മ്പ​​തി​​ക​​ളു​​ടെ മൂ​​ന്ന് മ​​ക്ക​​ളി​​ല്‍ മൂ​​ത്ത​​യാ​​ളാ​​ണ് സി​​സ്റ്റ​​ര്‍ ആ​​തി​​ര.

ന​​വ​​സ​​ന്യാ​​സി​​നി​​മാ​​ര്‍ ര​​ത്ന​​ഗി​​രി അ​​ല്‍​ഫോ​​ന്‍​സ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ളി​​ല്‍ പ​​ഠ​​നം ആ​​രം​​ഭി​​ച്ച് പ​​ട്ടി​​ത്താ​​നം സെ​ന്‍റ് ബോ​​നി​​ഫ​​സ് യു​പി സ്‌​​കൂ​​ള്‍, കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ​​ഠി​​ച്ച് ഇ​​ട​​വ​​ക​​യി​​ലെ സ​​ണ്‍​ഡേ സ്‌​​കൂ​​ളി​​ലും സ​​തീ​​ര്‍​ഥ്യ​​രാ​​യി ഇ​​പ്പോ​​ള്‍ സ​​മ​​ര്‍​പ്പി​​ത ജീ​​വി​​തം തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തി​​ല്‍ കൂ​​ട്ടു​​കാ​​രും വീ​​ട്ടു​​കാ​​രും ഇ​​ട​​വ​​ക​​ജ​​ന​​വും ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ്.

District News

‘തെ​​ങ്ങ് ച​​തി​​ക്കി​​ല്ല’ എ​​ന്ന ചൊ​​ല്ല് യാ​​ഥാ​​ർ​​ഥ്യ​​മാ​​യി

കു​​മ​​ര​​കം: മ​​ല​​യാ​​ളി​​ക​​ൾ​​ക്കി​​ട​​യി​​ലു​ള്ള ഒ​​രു പ​​ഴ​​ഞ്ചൊ​​ല്ല് കു​​മ​​ര​​ക​​ത്ത് യാ​​ഥാ​​ർ​​ഥ്യ​​മാ​​യി. ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും ക​​ട​​പ​​ഴു​​കി​വീ​​ണ തെ​​ങ്ങാ​​ണ് പ​​ഴ​​ഞ്ചൊ​​ല്ല് ശ​​രി​​യാ​​ണെ​​ന്ന് തെ​​ളി​​യി​​ച്ച​​ത്. കു​​മ​​ര​​കം ആ​​റാം വാ​​ർ​​ഡി​​ൽ ഓ​​ട്ടോ​റി​ക്ഷാ ഡ്രൈ​​വ​​ർ ചോ​​തി​​ര​​ക്കു​​ന്നേ​​ൽ തോ​​മ​​സ് പി. ​​മാ​​ത്യു(കൊ​​ച്ചു​​മോ​​ൻ)വി​​ന്‍റെ വീ​​ട്ടി​​ലാ​​ണ് സം​​ഭ​​വം. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഓ​​ട്ടം ക​​ഴി​​ഞ്ഞെ​​ത്തി ഓ​​ട്ടോ​റി​​ക്ഷാ പ​​തി​​വു പോ​​ലെ വീ​​ട്ടു​​മു​​റ്റ​​ത്ത് പാ​​ർ​​ക്ക് ചെ​​യ്തു.

ഉ​റ​ക്ക​ത്തി​നിടെ വ​ലി​യ ശ​​ബ്ദം കേ​​ട്ട് ഉ​​ണ​​ർ​​ന്നു. പു​​റ​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ൾ ക​​ണ്ട​​കാ​​ഴ്ച കൊ​​ച്ചു​​മോ​​നെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി. വീ​​ടി​​നും ഓ​​ട്ടോ​റി​ക്ഷ​​യ്ക്കും ഇ​​ട​​യി​​ലൂ​​ടെ ഒ​​രു ന​​ഷ്ട​​വും ഉ​​ണ്ടാ​​ക്കാ​​തെ തെ​​ങ്ങ് നി​​ലം പൊ​​ത്തി​ക്കി​​ട​​ക്കു​​ന്നു. അ​ല്പം മാ​റി​യി​രു​ന്നെ​ങ്കി​ൽ ഓ​​ട്ടോ​​യു​​ടെ മു​​ക​​ളി​​ലും മ​​റു​​വ​​ശ​​ത്തേ​​ക്ക് മാ​​റി​​യാ​​ൽ വീ​​ടി​​ന്‍റെ മു​​ക​​ളി​​ലും തെ​​ങ്ങ് പ​​തി​​ക്കു​​മാ​​യി​​രു​​ന്നു.

കു​​ടും​​ബ​​ത്തി​​ന്‍റെ അ​​ത്താ​​ണി​​യാ​​യ ഒ​​ട്ടോ​​റി​ക്ഷ​യ്ക്കോ വീ​​ടി​​നോ ഒ​​രു പോ​​റ​​ൽ പോ​​ലും ഏ​​ൽ​​പി​​ക്കാ​​തെ നി​​ലം​​പൊ​​ത്തി​​ക്കി​​ട​​ക്കു​​ന്ന തെ​​ങ്ങ് ക​​ണ്ട​​പ്പോ​​ൾ കൊ​​ച്ചു​​മോ​​ൻ ഉ​​ള്ളി​​ൽ പ​​റ​​ഞ്ഞു തെ​​ങ്ങ് ച​​തി​​ക്കി​​ല്ല.

District News

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ദി​നം 20ന് ​തൃ​ക്കൊ​ടി​ത്താ​ന​ത്ത്

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ 140-ാമ​ത് അ​തി​രൂ​പ​താ​ദി​നാ​ച​ര​ണം 20ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫെ​റോ​നാ പ​ള്ളി​യി​ലെ ഫാ. ​ഡൊ​മി​നി​ക് തോ​ട്ടാ​ശേ​രി ന​ഗ​റി​ല്‍ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ. അ​തി​രൂ​പ​ത സ്ഥാ​പി​ക്ക​പ്പെ​ട്ട​തി​ന്‍റെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ച​രി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​രൂ​പ​താ​ദി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. അ​ഞ്ച് ജി​ല്ല​ക​ളി​ലെ 250 ഇ​ട​വ​ക​ക​ളി​ലാ​യി 82,000 കു​ടും​ബ​ങ്ങ​ളി​ലെ നാ​ലു​ല​ക്ഷ​ത്തി​ല്‍​പ​രം വ​രു​ന്ന വി​ശ്വാ​സി പ്ര​തി​നി​ധി​ക​ളും സ​ന്യ​സ്ത പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രും ഉ​ള്‍​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും അ​തി​രൂ​പ​താ​ദി​ന​ത്തി​ല്‍ ആ​രം​ഭം കു​റി​ക്കും.

പൊ​തു​സ​മ്മേ​ള​നം രാ​വി​ലെ 10ന് ​മ​ല​ങ്ക​ര പ​ത്ത​നം​തി​ട്ട രൂ​പ​താ ബി​ഷ​പ് ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​നാ​കും. മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും മു​ഖ്യാ​തി​ഥി കേ​ര​ള നേ​വ​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ക​മ്മ​ഡോ​ര്‍ വ​ര്‍​ഗീ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​പി.​വി. ജെ​റോം എ​ന്നി​വ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് അ​തി​രൂ​പ​താ ആ​ന്തം ആ​ല​പി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും. മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ക്കും.

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി സ​മ്മേ​ള​ന​ന​ഗ​ര്‍ പ​രി​ച​യ​പ്പെ​ടു​ത്തും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ച​ങ്ങ​ങ്ക​രി അ​തി​രൂ​പ​താ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. എ​ഫ്‌​സി​സി കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ർ ബ്രി​ജി എ​ഫ്‌​സി​സി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. ഡോ. ​രേ​ഖ മാ​ത്യൂ​സ്, യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ലൂ​സി പീ​ലി​പ്പോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര അ​തി​രൂ​പ​താ​ദി​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പ​താ​ക കൈ​മാ​റ​ലും ന​ട​ത്തും. അ​തി​രൂ​പ​താ​ദി​ന കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ചെ​റി​യാ​ന്‍ ക​ക്കു​ഴി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തും. സ്‌​നേ​ഹ​വി​രു​ന്നോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.

അ​തി​രൂ​പ​താ​ദി​ന​ത്തി​ന്‍റെ ഇ​ട​വ​ക​ത​ല ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ വ​ര്‍​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​തി​രൂ​പ​ത ന​ട​ത്തു​ന്ന കാ​ര്‍​പ് അ​സ്‌​പെ​യ​ർ, ദ​ളി​ത് ക​ത്തോ​ലി​ക്ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി തു​ട​ങ്ങി‌‌​യ​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ക്കും. ശാ​ന്താ ജോ​സി​നും ഡോ. ​കെ.​സി. ജോ​സ​ഫി​നും എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ്
അ​തി​രൂ​പ​ത​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക ശാ​ന്താ ജോ​സ്, മു​ൻ എം​എ​ൽ​എ ഡോ. ​കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ക്കും.

ആ​ദ​ര​വു​ക​ള്‍

സി​സ്റ്റ​ർ ആ​ലീ​സ് ഫൈ​ന സി​എം​സി, നി​യ​മ വി​ദ​ഗ്ധ​ന്‍ അ​ഡ്വ. കെ.​സി. ജോ​ര്‍​ജ് ക​ള​രി​ക്ക​ൽ, ക​ര്‍​ഷ​ക​ൻ ജോ​സ് ജോ​ണ്‍ വേ​ങ്ങാ​ന്ത​റ, പ്രോ ​ലൈ​ഫ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഏ​ബ്ര​ഹാം പു​ത്ത​ന്‍​ക​ളം, ക​ലാ​കാ​ര​ൻ സി.​എ. ആ​ന്‍റ​ണി ചെ​ന്നി​ത്ത​ല വെ​രൂ​ർ, കൂ​ടു​ത​ല്‍ മ​ക്ക​ളു​ള്ള ജി​നോ ആ​ന്‍​ഡ് ടി​നു, ജോ​സ​ഫ് ആ​ന്‍​ഡ് ജോ​സി ദ​മ്പ​തി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ പു​ര​സ്കാ​രം. കൂ​ടാ​തെ മി​ക​ച്ച യു​വ​സം​രം​ഭ​ക​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡും ന​ല്‍​കും. കെ​സി​ബി​സി, സി​ബി​സി​ഐ, സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച അ​തി​രൂ​പ​താം​ഗ​ങ്ങ​ളെ പ്ര​ത്യേ​കം അ​ദ​രി​ക്കും.

ഛായാ​ചി​ത്ര-ദീ​പ​ശി​ഖ പ്ര​യാ​ണ​ങ്ങ​ള്‍ 19ന്

ച​​ങ്ങ​​നാ​​ശേ​​രി: തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്ത് 20നു ​​ന​​ട​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ 140-ാമ​​ത് അ​​തി​​രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ മു​​ന്നോ​​ടി​​യാ​​യി 19നു ​​വി​​ള​​മ്പ​​ര​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ​​വ​​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​​മു​​ദാ​​യ​​ത്തി​​നും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നും വി​​ശി​​ഷ്ട സം​​ഭാ​​വ​​ന​​ക​​ള്‍ ന​​ല്‍​കി​​യ വ്യ​​ക്തി​​ക​​ളെ പ്ര​​ത്യേ​​ക​​മാ​​യി അ​​നു​​സ്മ​​രി​​ക്കും.

അ​​ന്നേ​​ദി​​വ​​സം രാ​​വി​​ലെ 10ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​ള​​യ​​ത്തു​​ള്ള, സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി അ​​ക്കാ​​മ്മ ചെ​​റി​​യാ​​ന്‍ സ്മാ​​ര​​ക​​ത്തി​​ല്‍​നി​​ന്ന് മി​​ഷ​​ന്‍ ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം ആ​​രം​​ഭി​​ക്കും. മോ​​ണ്‍. ജോ​​ണ്‍ തെ​​ക്കേ​​ക്ക​​ര ദീ​​പം​​തെ​​ളി​​ച്ച് കൈ​​മാ​​റും.
മി​​ഷ​​ന്‍ലീ​​ഗ് അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ടി​​ന്‍റോ സെ​​ബാ​​സ്റ്റ്യ​​ന്‍ ഏ​​റ്റു​​വാ​​ങ്ങും. വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ സ്വീ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം നാ​​ലു​​കോ​​ടി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന പ്ര​​യാ​​ണം തൃ​​ക്കൊ​​ടി​​ത്താ​​നം മേ​​ഖ​​ലാ മി​​ഷ​​ന്‍​ലീ​​ഗ് അം​​ഗ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ച്ച് സൈ​​ക്കി​​ള്‍ റാ​​ലി​​യാ​​യി സ​​മ്മേ​​ള​​ന ന​​ഗ​​രി​​യി​​ലേ​​ക്ക് ആ​​ന​​യി​​ക്കും.

ഛാ​യാ​​ചി​​ത്ര പ്ര​​യാ​​ണം ഫാ. ​​ഡൊ​​മി​​നി​​ക് തോ​​ട്ടാ​​ശേ​​രി ആ​​ദ്യ ചെ​​യ​​ര്‍​മാ​​നാ യി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി മു​​നി​സി​​പ്പാ​​ലി​​റ്റി​​യി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കും. മു​​നി​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​മി ജോ​​സ​​ഫ് അ​​നാഛാ​​ദ​​നം ചെ​​യ്ത് യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്സ് സെ​​ബാ​​സ്റ്റ്യ​​ന്‍ മ​​ഞ്ഞു​​മ്മേ​​ലി​​നു കൈ​​മാ​​റും. ഛായാ​​ചി​​ത്ര പ്ര​​യാ​​ണം വി​​വി​​ധ ഇ​​ട​​വ​​ക​​ളു​​ടെ സ്വീ​​ക​​ര​​ണം ഏ​​റ്റു​​വാ​​ങ്ങി സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും.

അ​​തി​​രൂ​​പ​​ത ദി​​ന​​ത്തി​​ന്‍റെ വി​​ജ​​ദ​​യ​​ത്തി​​നാ​​യി അ​​തി​​രൂ​​പ​​താ​​ത​​ല​​ത്തി​​ല്‍ ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ മോ​​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്​​ക്കാ​​ട്ട്, വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​രാ​​യ മോ​​ണ്‍. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി, മോ​​ണ്‍. സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ല്‍, മോ​​ണ്‍. ജോ​​ണ്‍ തെ​​ക്കേ​​ക്ക​​ര, ചാ​​ന്‍​സ​​ല​​ര്‍ ഫാ. ​ഡോ. ജോ​​ര്‍​ജ് പു​​തു​​മ​​ന​​മു​​ഴി​​യി​​ല്‍, പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​ആ​​ന്‍റ​​ണി മാ​​ളേ​​ക്ക​​ല്‍, തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി, അ​​തി​​രൂ​​പ​​താ​​ദി​​ന കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍​മാ​​രാ​​യ ഫാ. ​​ചെ​​റി​​യാ​​ന്‍ ക​​ക്കു​​ഴി, ഫാ. ​​ജോ​​സ​​ഫ് പാ​​റ​​യ്ക്ക​​ല്‍, ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​ത്തി​​വീ​​ട്ടി​​ല്‍, ഇ​​ട​​വ​​ക വി​​കാ​​രി​​മാ​​ര്‍, കൈ​​ക്കാ​​ര​​ന്‍​മാ​​ര്‍, അ​​ത്മാ​​യ​​നേ​​താ​​ക്ക​​ള്‍ എ​​ന്നി​​വ​​രു​​ടെ ചു​​മ​​ത​​ല​​യി​​ല്‍ പ​​രി​​പാ​​ടി​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​നാ​​യി ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ന​​ട​​ന്നു​​വ​​രു​​ന്നു.

നൂ​​ത​​ന പ​​ദ്ധ​​തി​​ക​​ളു​​മാ​​യി അ​​തി​​രൂ​​പ​​ത

ച​​ങ്ങ​​നാ​​ശേ​​രി: സ​​മു​​ദാ​​യ​​ശ​​ക്തീ​​ക​​ര​​ണ വ​​ര്‍​ഷാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​തി​​രൂ​​പ​​ത ​ര​​ണ്ടു നൂ​​ത​​ന പ​​ദ്ധ​​തി​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു. പ​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്തു ന​​ട​​ക്കു​​ന്ന അ​​തി​​രൂ​​പ​​താ​​ദി​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ നി​​ര്‍​വ​​ഹി​​ക്കും‌.

കു​ട്ടി​ക​ളെ ല​​ഹ​​രി​​ക്കെ​​ണി​​ക​​ളി​​ല്‍​നി​​ന്നും മ​​റ്റും ര​​ക്ഷി​​ക്കു​​ക, മി​​ക​​ച്ച ക​​രി​​യ​​റു​​ക​​ള്‍ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​ക്കൊ​​ടു​​ക്കു​​ക തു​​ട​​ങ്ങി​​യ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് അ​​സ്‌​​പെ​​യ​​ര്‍. ആ​​ദ്യ​​വ​​ര്‍​ഷം അ​​തി​​രൂ​​പ​​ത സ​​ണ്ടേ​​സ്‌​​കൂ​​ളി​​കൂ​​ളി​​ലെ 2000 കു​​ട്ടി​​ക​​ള്‍​ക്കാ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.

District News

അ​രനൂ​റ്റാ​ണ്ടി​നു ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന് അ​രു​വി​ത്തു​റ കോ​ള​ജി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥികൾ

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ 1974 -76 പ്രി​ഡി​ഗ്രി ഫ​സ്റ്റ് ഗ്രൂ​പ്പ് ബാ​ച്ചി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം അ​രു​വി​ത്തു​റ കോ​ളജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്നു. കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ.​ മാ​ത്യു ച​ന്ദ്ര​ൻ കു​ന്നേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​.

കോ​ളജ് പ്രി​ൻ​സി​പ്പൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ്, മു​ൻ ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. തോ​മ​സ് വി. ​അ​ല​പ്പാ​ട്ട്, പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളാ​യ മു​ൻ പിഎ​സ്‌സി ​അം​ഗം പ്രഫ. ലോ​പ്പ​സ് മാ​ത്യു, നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​സി. സ​ണ്ണി, പി.എ​സ്. സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.​

പ്രാ​യ​ത്തെ​യും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ച് 56 പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ച​ട​ങ്ങി​നെ​ത്തി.​ ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചും സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കു​ചേ​ർ​ന്നും അ​വ​ർ കൂ​ടി​ച്ചേ​ര​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

Kerala

മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

കോ​ട്ട​യം: ചെ​റു​വ​ള്ളി പ​ള്ളി​പ്പ​ടി​യി​ൽ മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ങ്ങ​ഴ കാ​ഞ്ഞി​ര​പ്പാ​റ മ​ഴ​വ​ഞ്ചേ​രി​യി​ൽ വി​ഷ്ണു (32) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ വി​ഷ്ണു ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ചെ​ക്ക് ഡാ​മി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ഷ്ണു​വി​നെ കാ​ണാ​താ​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

District News

യൂ​ത്ത് എ​ക്സ്പോ 'സ​ർ​ഗ​പ​ഥം 2k26' 26ന്

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ വി​ശ്വ​ക​ർ​മ്മ സം​ഘ​ട​ന​ക​ളും പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജും സം​യു​ക്ത​മാ​യി സ​ർ​ഗ​പ​ഥം 2k26 എ​ന്ന പേ​രി​ല്‍ മെ​ഗാ യൂ​ത്ത് എ​ക്സ്പോ എ​ന്ന പ്രോ​ഗ്രാം ഈ ​മാ​സം 26ന് ​രാ​വി​ലെ 10ന് ​പൊ​ൻ​കു​ന്നം സ്വ​ദേ​ശി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

മി​ക​ച്ച ജോ​ലി നേ​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക​രി​യ​ർ ഓ​റി​യ​ന്‍റേ​ഷ​ൻ, ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം, മൊ​ബൈ​ൽ ഫോ​ൺ ദു​രു​പ​യോ​ഗ​ത്തെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം എ​ന്നി​വ പ​രി​പാ​ടി​യു‌​ടെ ഭാ​ഗ​മാ​ണ്.

കൂ​ടാ​തെ ആ​ധു​നി​ക പ​ഠ​ന രീ​തി​ക​ളാ​യ വെ​ർ​ച്യു​ൽ റി​യാ​ലി​റ്റി (വി​ആ​ർ) ഓ​ഗ്മെ​ന്‍റ​ഡ് റി​യാ​ലി​റ്റി (എ​ആ​ർ) റോ​ബോ​ട്ടി​ക്‌​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജി​ൻ​സ്, മെ​ഷീ​ൻ ലേ​ണിം​ഗ്, ഡേ​റ്റ സ​യ​ൻ​സ്, ഏ​വി​യേ​ഷ​ൻ, ഹോ​ട്ട​ൽ മാ​നേ​ജ്‌​മ​ന്‍റ്, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളു​ടെ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും എ​ക്സി​ബി​ഷ​നു​ക​ളും സ്റ്റാ​ളു​ക​ളും ക​രി​യ​ര്‍ ആ​പ്റ്റി​ട്യു​ഡ് ടെ​സ്റ്റും മ്യൂ​സി​ക്ക​ല്‍ ഡി​ജെ​യും ഉ​ണ്ടാ​വും.

വി​ശ്വ​ക​ർ​മ്മ ചാ​രി​റ്റ​ബി​ൾ സൊ​സെ​റ്റി പ്ര​സി​ഡ​ന്‍റ് കെ.എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗം രാ​ജേ​ഷ് മ​ണി​മ​ല (സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ഫ് പോ​ലി​സ് ക്രൈം ​ബ്രാ​ഞ്ച്) ഉ​ദ്ഘാ​ട​നം ചെ​യ്യും.

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ളും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, മോ​നി​ഷ എം. ​മോ​ഹ​ന​ൻ, ജി​നു തോ​മ​സ്, റ്റി​ജോ മോ​ൻ ജേ​ക്ക​ബ്, നാ​ന്‍​സി ഡി​ക്രു​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

വി​ശ്വ​ക​ർ​മ്മ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ കെ.​കെ. ഹ​രി, സി.​ബി. മോ​ഹ​ന​ൻ, ദീ​പ്തി ഹ​രി​കു​മാ​ർ, റി​നു എം, ​പി.​എം. സു​രേ​ഷ് , കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൾ​മാ​രാ​യ പി.​ആ​ർ. ര​തീ​ഷ്, സു​പ​ർ​ണ രാ​ജു എ​ന്നി​വ​രും പി.​ആ​ർ. ബി​ന്ദു, പി.​ആ​ർ. ബീ​ന, പി.​സി. രാ​ജി, പി. ​അ​നു​രാ​ഗ് തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കും.

പ്ര​വേ​ശ​നം സൗ​ജ​ന്യം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 98 47 72 52 46, 99 95 14 32 54, 79 07 51 52 26.

District News

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 20ന് ​ഉ​യ​ർ​ത്തി​ത്തു​ട​ങ്ങും

കു​മ​ര​കം: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 20 -ന് ​തു​റ​ന്നു​തു​ട​ങ്ങാ​ൻ ധാ​ര​ണ​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഓ​ൺ​ലൈ​നാ​യി കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നും. മാ​ർ​ച്ച് 15-ന് ​തു​റ​ക്കേ​ണ്ട ഷ​ട്ട​റു​ക​ൾ 36 ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് തു​റ​ക്കാ​ൻ തു​ട​ങ്ങു​ക. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 11 - ന് ​ഷ​ട്ട​ർ തു​റ​ന്നി​രു​ന്നു.

ഷ​ട്ട​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് അ​പ്പ​ർ കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് ദോ​ഷ​ക​ര​മാ​യി ഭ​വി​ക്കു​ക​യാ​ണ് . കാ​ർ​ഷി​ക ക​ല​ണ്ട​ർ അ​നു​സ​രി​ച്ച് നെ​ൽ​കൃ​ഷി​യി​റ​ക്കാ​ത്ത​താ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​ത് വൈ​കാ​ൻ കാ​ര​ണം.

ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​മാ​കാ​നും പോ​ള​യും പാ​യ​ലും തി​ങ്ങി​നി​റ​യാ​നു​മു​ള്ള പ്ര​ധാ​ന കാ​ര​ണം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി ഉ​പ്പു​വെ​ള്ള​ത്തെ ത​ട​യു​ന്ന​താ​ണ്. കു​ട്ട​നാ​ട്ടി​ലെ നാ​ളി​കേ​ര കൃ​ഷി പ​രാ​ജ​യ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും മ​ത്സ്യ​സ​മ്പ​ത്തു കു​റ​യാ​നു​ള്ള കാ​ര​ണ​വും ത​ണ്ണീ​ർ​മ​ക്കം ബ​ണ്ട് അ​ട​ച്ചി​ടു​ന്ന​താ​ണ്.

അ​ടു​ത്ത വ​ർ​ഷം മു​ത​ലെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പു​ഞ്ച കൃ​ഷി​യി​റ​ക്കു​ക​യും മാ​ർ​ച്ച് 15 -നു​ത​ന്നെ ഷ​ട്ട​ർ ഉ​യ​ർ​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

ജി.​വി. രാ​ജ അ​വാ​ർ​ഡ് നേ​ടി​യ ജേ​ക്ക​ബ് ജോ​സ​ഫി​ന് അ​രു​വി​ത്തു​റ കോ​ള​ജി​ൽ സ്വീ​ക​ര​ണം

അ​രു​വി​ത്തു​റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് വോ​ളി​ബോ​ൾ കോ​ച്ച് ജേ​ക്ക​ബ് ജോ​സ​ഫി​ന് കോ​ള​ജി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീം മു​ൻ ​ക്യാ​പ്റ്റ​ൻ ടോം ​ജോ​സ​ഫ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ സ​മ്മേ​ള​ന​ത്തിന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് ജേ​ക്ക​ബ് ജോ​സ​ഫ് മ​റു​പ​ടി ന​ൽ​കി. ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ൽ ഇ​ടം നേ​ടി​യ കെ.​എ​സ്. സു​ജി​ത്ത്, കേ​ര​ള യൂ​ത്ത് വോ​ളി ബോ​ൾ ടീം ​ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ൾ​സ് ടോ​മി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

District News

അ​രു​വി​ത്തു​റ ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​വും 40-ാം വെ​ള്ളി ആ​ച​ര​ണ​വും

അ​രു​വി​ത്തു​റ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ങ്ങ​ൾ​ക്ക് 40-ാം വെ​ള്ളി​യോ​ടെ തു​ട​ക്ക​മാ​കും.​

40-ാം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30, 6.45, 8.00, 9.15 ,10.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലും വൈ​കുന്നേരം നാ​ലി​നും ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.​

അ​ന്നേ​ദി​വ​സം രാ​വി​ലെ 9.30, 11.00, വൈ​കുന്നേരം 5.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ഫൊ​റോ​നാ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടു ​കൂ​ടി​യ കു​രി​ശി​ന്‍റെ വ​ഴി വ​ല്യ​ച്ച​ൻ മ​ല​യി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടും.

രാ​വി​ലെ എ​ട്ടു മു​ത​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ 40-ാം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തെ തി​രു​ക​ർ​മ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് കി​ഴ​ക്കി​ന്‍റെ കാ​ൽ​വ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ മ​ല​യു​ടെ രാ​ജ​ശി​ല്പി റ​വ.ഫാ. തോ​മ​സ് ഓ​ലി​ക്ക​ലി​നെ ആ​ദ​രി​ക്കും.

മോ​ൺ റ​വ.ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് വ​ല്യ​ച്ച​ൻ മ​ല​യി​ൽ സ​ന്ദേ​ശം ന​ൽ​കും.​ 29ന് ​വി​പു​ല​മാ​യ ഓ​ശാ​ന ഞാ​യ​റാ​ഴ്ച ആ​ച​ര​ണ​ങ്ങ​ൾ ദൈ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.​ 30ന് രാ​വി​ലെ 6.30ന് ​ദൈ​വാ​ല​യ​ത്തി​ൽ പാ​ലാ രൂ​പ​താ പ്രോ​ട്ടോ​സി​ഞ്ച​ല്ലൂ​സ് മോ​ൺ റ​വ.ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.​

തു​ട​ർ​ന്ന് 40 മ​ണി ആ​രാ​ധ​ന ആ​രം​ഭി​ക്കും.​ ഏ​പ്രി​ൽ ഒന്നിന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​ത്തോ​ടെ 40 മ​ണി ആ​രാ​ധ​ന സ​മാ​പി​ക്കും.​ ഏ​പ്രി​ൽ മൂന്നിന് ​അ​തി വി​പു​ല​മാ​യ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ങ്ങ​ൾ വ​ല്യ​ച്ച​ൻ മ​ല​യി​ൽ ന​ട​ക്കും.

രാ​വി​ലെ 11 മു​ത​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ പാ​ന​വാ​യ​ന ഉ​ണ്ടാ​വും. വെ​ള്ളി​യാ​ഴ്ച​ത്തെ ഔ​ദ്യോ​ഗി​ക തി​രു​ക​ർ​മ​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​രു​വി​ത്തു​റ ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് നാ​ലി​ന് ക​രു​ണ​യു​ടെ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടു​കൂ​ടി കു​രി​ശി​ന്‍റെ വ​ഴി ചൊ​ല്ലി വ​ല്യ​ച്ച​ൻ മ​ല​ക​യ​റും.

അ​രു​വി​ത്തു​റ ഫൊ​റോ​ന തീ​ർഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ റ​വ.ഫാ. ​ഷീ​ൻ പാ​ല​യ്ക്കാ​ത​ട​ത്തി​ലും വ​ല്ല്യ​ച്ച​ൻ മ​ല​യി​ൽ റ​വ.​ഫാ. സെ​ബാ​സ്റ്റ്യ​ൻ കു​റ്റി​യാ​നി​ക്ക​ലും സ​ന്ദേ​ശം ന​ൽ​കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏഴ് മു​ത​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണം ഉ​ണ്ടാ​വും.

40-ാം വെ​ള്ളി, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വ​ല്യ​ച്ച​ൻ മ​ല​യി​ൽ നാ​ല് ഗ്രൗ​ണ്ടു​ക​ളി​ലാ​യി വാ​ഹ​ന പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ക്കും. ഇ​തോ​ടൊ​പ്പം മ​ല​യ​ടി​വാ​ര​ത്തെ പാ​ർ​ക്കിംഗ് ഗ്രൗ​ണ്ടി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാം.​

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച അ​രു​വി​ത്തു​റ സ്റ്റേ​ഡി​യ​ത്തി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ദുഃ​ഖ വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ പാ​ലാ - ഭ​ര​ണ​ങ്ങാ​നം - കൊ​ണ്ടൂ​ർ - കോ​ള​ജ് റോ​ഡ് വ​ഴി അ​രു​വി​ത്തു​റ​യി​ലേ​ക്ക് വ​ൺ​വേ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം വ​ല്യ​ച്ച​ൻ മ​ല​യി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍​ക്കാ​യി കു​ടി​വെ​ള്ള മു​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി വെ​രി റ​വ.ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

District News

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു ചൂ​​​​ടേ​​​​റു​​​​ന്നു

അ​​​​ധ്യാ​​​​പ​​​​ക​​​​രോ​​​​ട് വോ​​​​ട്ട​​​​ഭ്യ​​​​ര്‍ഥി​​​​ച്ച് വി​​​​നു ജോ​​​​ബ്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ​​​​ത്തി യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി വി​​​​നു ജോ​​​​ബ് വോ​​​​ട്ട് അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചു. തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍ഡ​​​​റി സ്‌​​​​കൂ​​​​ളി​​​​ലും കെ​​​​പി​​​​എ​​​​സ്ടി​​​​എ അ​​​​ധ്യാ​​​​പ​​​​ക സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ​​​​ന്‍സ് യു​​​​പി സ്‌​​​​കൂ​​​​ളി​​​​ലു​​​​മെ​​​​ത്തി​​​​യാ​​​​ണ് വോ​​​​ട്ട് തേ​​​​ടി​​​​യ​​​​ത്.

തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​ന​​​​ത്തു ന​​​​ട​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് മ​​​​ണ്ഡ​​​​ലം ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഷി ഫി​​​​ലി​​​​പ്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ്് മോ​​​​ട്ടി മു​​​​ല്ല​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഇ​​​​ന്ന് അ​​​​ഞ്ചി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വെ​​​​സ്റ്റ് മ​​​​ണ്ഡ​​​​ലം ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ മു​​​​നി​​​​സി​​​​പ്പ​​​​ല്‍ മി​​​​നി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ലും പാ​​​​യി​​​​പ്പാ​​​​ട് മ​​​​ണ്ഡ​​​​ലം ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ നാ​​​​ലു​​​​കോ​​​​ടി സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് ഹാ​​​​ളി​​​​ലും ന​​​​ട​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് കു​​​​റി​​​​ച്ചി​​​​യി​​​​ലും മ​​​​ണ്ഡ​​​​ലം ക​​​​ണ്‍വ​​​​ന്‍ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഫ്ളെ​ക്സ് ബോ​ര്‍ഡു​ക​ള്‍ തീ​വ​ച്ചു ന​ശി​പ്പി​ച്ചു

തൃ​ക്കൊ​ടി​ത്താ​നം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി വി​നു ജോ​ബി​ന്‍റെ തൃ​ക്കൊ​ടി​ത്താ​നം പീ​ടി​ക​പ്പ​ടി-​ചെ​മ്പു​പു​റം റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ളെ​ക്സ് ബോ​ര്‍ഡു​ക​ള്‍ തീ​വ​ച്ചു ന​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം മ​ണ്ഡ​ലം യുഡിഎഫ് ഇ​ല​ക്‌​ഷ​ന്‍ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധി​ച്ചു. ചെ​യ​ര്‍മാ​ന്‍ മോ​ട്ടി മു​ല്ല​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ.​എ. ജോ​സ​ഫ്, ജ​യിം​സ് പ​താ​രം​ചി​റ, ബാ​ബു രാ​ജേ​ന്ദ്ര​ന്‍, ബാ​ബു കു​ട്ട​ന്‍ചി​റ, ദി​നേ​ശ​ന്‍ മ​ടു​ക്ക​ത്താ​നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​​​ര്‍ജെ​​​ഡി നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം

ചങ്ങനാശേരി: എ​​​ല്‍ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി ജോ​​​ബ് മൈ​​​ക്കി​​​ളി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ാര​​​ണാ​​​ര്‍ഥം ആ​​​ര്‍ജെ​​​ഡി നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി സി. ​​​ചീ​​​ര​​​ഞ്ചി​​​റ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ മാ​​​ത്യു മൂ​​​ല​​​യി​​​ല്‍, മ​​​ഹി​​​ളാ ജ​​​ന​​​ത ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഓ​​​മ​​​ന വി​​​ദ്യാ​​​ധ​​​ര​​​ന്‍, സു​​​രേ​​​ഷ് പു​​​ഞ്ച​​​ക്കോ​​​ട്ടി​​​ല്‍, ടി.​​​ഡി. വ​​​ര്‍ഗീ​​​സ്, കെ.​​​എ​​​സ്. മാ​​​ത്യൂ​​​സ്, ഇ.​​​ഡി. ജോ​​​ര്‍ജ്, റെ​​​ജി എ​​​ട​​​ത്ത​​​റ, ലാ​​​ല്‍ പ്ലാം​​​തോ​​​പ്പി​​​ല്‍, മ​​​ണി ക​​​രി​​​ങ്ങ​​​ണാ​​​മ​​​റ്റം എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ജോ​​​ബ് മൈ​​​ക്കി​​​ള്‍ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ വോ​​​​ട്ട് തേ​​​​ടി ബി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​മേ​​​​നോ​​​​ന്‍

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​ന്‍ഡി​​​​എ സ്ഥാ​​​​നാ​​​​ര്‍ഥി ബി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​മേ​​​​നോ​​​​ന്‍ പെ​​​​രു​​​​ന്ന ബ​​​​സ് സ്റ്റാ​​​​ന്‍ഡ്, റെ​​​​ഡ്‌​​​​സ്‌​​​​ക്വ​​​​യ​​​​ര്‍ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ര്‍, വ്യ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, ഓ​​​​ട്ടോ-​​​​ടാ​​​​ക്‌​​​​സി ഡ്രൈ​​​​വ​​​​ര്‍മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രോ​​​​ട് വോ​​​​ട്ട് അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചു.

ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എ. ​​​​മ​​​​നോ​​​​ജ്, മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗോ​​​​പ​​​​ന്‍ മ​​​​ണി​​​​മു​​​​റി, അ​​​​നി​​​​ല്‍ ബാ​​​​ബു, മ​​​​ഹി​​​​ളാ​​​​മോ​​​​ര്‍ച്ച പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍, യു​​​​വ മോ​​​​ര്‍ച്ച പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ജോ​​​​ബ് മൈ​​​​ക്കി​​​​ളി​​​​നായി മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ന്നെ​​​​ത്തും

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​ല്‍ഡി​​​​എ​​​​ഫ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ലം സ്ഥാ​​​​നാ​​​​ര്‍ഥി ജോ​​​​ബ് മൈ​​​​ക്കി​​​​ളി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണാ​​​​ര്‍ഥം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് പെ​​​​രു​​​​ന്ന ബ​​​​സ് സ്റ്റാ​​​​ന്‍ഡി​​​​ല്‍ ചേ​​​​രു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​സം​​​​ഗി​​​​ക്കും. സ്ഥാ​​​​നാ​​​​ര്‍ഥി ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍, എ​​​​ല്‍ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

മു​​​​ഴു​​​​വ​​​​ന്‍ എ​​​​ല്‍ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രും പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. ജോ​​​​സ​​​​ഫും പ്ര​​​​സി​​​​ഡ​​​​ന്‍റ് ലാ​​​​ലി​​​​ച്ച​​​​ന്‍ കു​​​​ന്നിപ്പ​​​​റ​​​​മ്പി​​​​ലും അ​​​​റി​​​​യി​​​​ച്ചു.

Kerala

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം: മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ

കോട്ടയം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല.

സു​പ്രീം​കോ​ട​തി​യി​ലെ ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് സ​ർ​ക്കാ​രി​ന്‍റേ​തി​ൽ നി​ന്ന് ഭി​ന്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ഈ ​ഘ​ട്ട​ത്തി​ൽ നി​ല​പാ​ട് ചോ​ദി​ച്ചി​ട്ടി​ല്ല. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ച്ച ഏ​ഴു ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. സ​മ​യ​മാ​കു​മ്പോ​ൾ അ​ത് വ്യ​ക്ത​മാ​ക്കാം. സ്വ​ർ​ണ​കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് താ​നാ​ണ്. സ​ർ​ക്കാ​രാ​ണ് പ്ര​തി​ക​ളെ പി​ടി​പ്പി​ച്ച​തെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

District News

സ്ഥാനാർഥികൾ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി​യി​ലെ യൂ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മോ​ന്‍​സ് ജോ​സ​ഫ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ മി​നി തോ​മ​സി​നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​ത്. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ ജോ​സ​ഫ് ഒ​ഴു​ക​യി​ല്‍, ലൂ​ക്കോ​സ് മാ​ക്കീ​ല്‍, മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ർ എ​ന്നി​വ​രൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വൈ​ക്കം: വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​പ്ര​ദീ​പും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​അ​ജി​ത്തും നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വൈ​ക്കം ക​ച്ചേ​രി​ക്ക​വ​ല​യി​ലെ എ​ൻ​ഡി​എ ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​നി​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​ന​ത്തോ​ടെ വൈ​ക്കം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11ന് ​വ​ര​ണാ​ധി​കാ​രി പി.​ആ​ർ. അ​ഭി​ലാ​ഷ് മു​ൻ​പാ​കെ കെ. ​അ​ജി​ത്ത് നാ​മ​നി​ർ​ദ്ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

അ​ജി​ത്തി​ന് ബി​എം​എ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ൽ​കി​യ​ത്. ബി​ജെ​പി കോ​ട്ട​യം വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ​ലാ​ൽ, ബി​ഡി​ജെ​എ​സ് കോ​ട്ട​യം വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സെ​ൻ, നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു മ​ത്താ​യി, അ​ഡ്വ. അ​ജി​ത്ത് ബാ​ബു, സു​മേ​ഷ് കൊ​ല്ലേ​രി, പ്രീ​ജു കെ. ​ശ​ശി, കെ.​ആ​ർ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു ത​ല​യോ​ല​പ്പറ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളിൽ വോ​ട്ട് തേ​ടും.

ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​വ​ട​ക്കേ​ന​ട ദേ​വ​സ്വം ഗ്രൗ​ണ്ടി​ൽ​നി​ന്നു സി​പി​ഐ ഓ​ഫീ​സ​ിൽ നി​ന്ന് പ്ര​ക​ട​ന​മാ​യി വൈ​ക്കം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​പ്ര​ദീ​പ്, വ​ര​ണാ​ധി​കാ​രി പി.​ആ​ർ. അ​ഭി​ലാ​ഷി​നു മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​പ്പി​ച്ച​ത്.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. സ​ന്തോ​ഷ് കു​മാ​ർ, എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പി. ​സു​ഗ​ത​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ വി. ​ജോ​സ​ഫ്, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ആ​ർ. സു​ശീ​ല​ൻ, ടി.​എ​ൻ. ര​മേ​ശ​ൻ, സി.​കെ. ആ​ശ എം​എ​ൽ​എ, കെ. ​ശെ​ൽ​വ​രാ​ജ്, അ​ഡ്വ. കെ.​കെ. ര​ഞ്ജി​ത്ത്, ഡോ. ​സി.​എം. കു​സു​മ​ൻ, എം.​ഡി. ബാ​ബു​രാ​ജ്, സാ​ബു പി. ​മ​ണ​ലൊ​ടി, പി. ​ശ​ശി​ധ​ര​ൻ, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

District News

ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടി​ൽ ‌ഫ്ര​ഞ്ച് ദ​മ്പ​തി​ക​ളു​ടെ കാ​യ​ൽ​യാ​ത്ര

കു​മ​ര​കം: സം​സ്ഥാ​ന​ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലൂ​ടെ ന​ട​ത്തി​യ യാ​ത്ര ഫ്ര​ഞ്ച് ദ​മ്പ​തി​ക​ൾ​ക്ക് വി​സ്മ​യ​മാ​യി. കു​റ​ഞ്ഞ ചെ​ല​വി​ൽ കാ​യ​ലി​ലൂ​ടെ ഇ​ത്ര ആ​ന​ന്ദ​ക​ര​മാ​യി യാ​ത്ര ചെ​യ്യാ​ൻ ല​ഭി​ച്ച അ​വ​സ​രം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് മൈ​ക്കി​ളും ജൂ​ലി​യും ബോ​ട്ടു ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞു.

മു​ഹ​മ്മ-​മ​ണി​യാ​പ​റ​മ്പ് ബോ​ട്ട് സ​ർ​വീ​സാ​ണ് വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള ഫ്ര​ഞ്ച് സ്വ​ദേ​ശി​ക​ളാ​യ മൈ​ക്കി​ൾ ജോ​ണും ഭാ​ര്യ ജൂ​ലി​യു​മാ​ണ് കാ​യ​ൽ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​സ​ർ​വീ​സി​നെ പ്ര​ശം​സി​ച്ച​ത്.

രാ​വി​ലെ 11.30ന് ​മു​ഹ​മ്മ​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​യി​ൽ വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ​യും പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന്‍റെ​യും വി​ശേ​ഷ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ ദ​മ്പ​തി​ക​ൾ​ക്ക് വി​വ​രി​ച്ചു ന​ൽ​കി. കു​മ​ര​കം ചീ​പ്പു​ങ്ക​ൽ മു​ത​ൽ ചെ​റി​യ തോ​ടു​ക​ളി​ലൂ​ടെ​യു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ യാ​ത്ര ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ അ​സു​ല​ഭ അ​നു​ഭ​വ​മാ​ണെ​ന്നും ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു.

മി​ക​ച്ച യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​നും ഇ​വ​ർ ന​ന്ദി അ​റി​യി​ച്ചു. സ്രാ​ങ്ക് ആ​ദ​ർ​ശ് കു​പ്പ​പ്പു​റം, മാ​സ്റ്റ​ർ മ​ധു, ലാ​സ്ക​ർ​മാ​രാ​യ ബ​ച്ച​ൻ മു​ഹ​മ്മ, മ​നോ​ജ്, ഡ്രൈ​വ​ർ ബി​ജു ക​ണ്ണ​ങ്ക​ര എ​ന്നീ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ത്തെ​യും ദ​മ്പ​തി​ക​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

Kerala

ഏ​ഴു ഡി​സി​സി​ക​ളി​ൽ പു​തി​യ അ​ധ്യ​ക്ഷ​ന്മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴു ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ വ​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ വ​​​രു​​​ന്ന​​​ത്.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രരം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നേ​​​തൃ​​​ത്വം വ​​​രു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫി​​​നു പ​​​ക​​​രം പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റും വ​​​ന്നേ​​​ക്കാം.

സ​​​ണ്ണി ജോ​​​സ​​​ഫ് പേ​​​രാ​​​വൂ​​​രി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​ക. എം​​​പി​​​മാ​​​രാ​​​യ ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രി​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് കൊ​​​ച്ചി​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി. ഷി​​​യാ​​​സി​​​നു പ​​​ക​​​രം പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ സീ​​​റ്റ് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യാ​​​യ എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​യെ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ എ​​​ൻ. ശ​​​ക്ത​​​ൻ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്. ഇ​​​വി​​​ടെ ചെ​​​ന്പ​​​ഴ​​​ന്തി അ​​​നി​​​ൽ അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ പേ​​​ർ പ​​​രി​​​ഗ​​​ണ​​​നാപ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​തീ​​​ഷ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ലാ​​​ണ് കോ​​​ന്നി​​​യി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി. യു​​​ഡി​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് കൂ​​​ടി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​യാ​​​ളാ​​​കും പ​​​ത്ത​​​നം​​​തി​​​ട്ട ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ക. കോ​​​ട്ട​​​യം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്.

മ​​​ല​​​പ്പു​​​റ​​​ത്തെ വി.​​​എ​​​സ്. ജോ​​​യ് ത​​​വ​​​നൂ​​​രി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​തോ​​​ടെ പു​​​തി​​​യ ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​യി. പാ​​​ല​​​ക്കാ​​​ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ത​​​ങ്ക​​​പ്പ​​​ൻ നെ​​​ന്മാ​​​റ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി. ത​​​ങ്ക​​​പ്പ​​​നു പ​​​ക​​​രം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക്ക് പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും വൈ​​​കാ​​​തെ​​​യു​​​ണ്ടാ​​​കും. കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി​​​പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​പ്ര​​​വീ​​​ണ്‍​കു​​​മാ​​​റും മ​​​ത്സ​​​രരം​​​ഗ​​​ത്താ​​​ണ്.

District News

റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് അ​രു​വി​ത്തു​റ​യു​ടെ അ​ക്ഷ​ര തേ​ജ​സ്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​നെ നാ​ടി​ന്‍റെ ബ​ഹു​മു​ഖ വ​ള​ർ​ച്ച​യ്ക്ക് ഉ​പ​യു​ക്ത​മാ​ക്കി​യ അ​രു​വി​ത്തു​റ​യു​ടെ പ്രി​യ​പ്പെ​ട്ട റ​വ.ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ അന്തരിച്ചു. 20 വ​ർ​ഷം അ​രു​വി​ത്തു​റ കോ​ള​ജി​ന്‍റെ അ​ധ്യാ​പ​ക​നാ​യും പ്രി​ൻ​സി​പ്പ​ളാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം അ​രു​വി​ത്തു​റ​യു​ടെ സ​മ​ഗ്രവ​ള​ർ​ച്ച​യ്ക്ക് വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

അ​രു​വി​ത്തു​റ കോ​ള​ജ് ക​ട​വി​ൽ നി​ന്നും പൂ​ഞ്ഞാ​ർ ഹൈ​വേ​യി​ലേ​ക്ക് ഒ​രു പാ​ലം എ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ 1997ൽ ​സ​ർ​ക്കാ​രി​ന്‍റെ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ സ്കീ​മി​ലേ​ക്ക് 18 ല​ക്ഷം രൂ​പ കോ​ള​ജി​ന്‍റെ വി​ഹി​ത​മാ​യി അ​ട​ച്ച് 1998 പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് അ​ദ്ദേ​ഹ​ത്തിന്‍റെ ക്രാ​ന്തദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.​

അ​രു​വി​ത്തു​റ കോ​ളജി​ന് യു​ജി​സി അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തോ​ടൊ​പ്പം എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും തു​ട​ക്ക​മി​ട്ടു. അ​രു​വി​ത്തു​റ കോ​ള​ജി​ൽ സ്വാ​ശ്ര​യ വി​ഭാ​ഗം ആ​രം​ഭി​ച്ച് നി​ര​വ​ധി തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ​ക്കും അ​ദ്ദേ​ഹം തു​ട​ക്ക​മി​ട്ടു.

പി​ന്നീ​ട് ഈ ​സ്വാ​ശ്ര​യ വി​ഭാ​ഗം വ​ള​രു​ക​യും ഏ​താ​ണ്ട് 15000-ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി പ​ഠ​ന അ​വ​സ​രം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ അ​രു​വി​ത്തു​റ കോ​ള​ജി​ന് ഒ​രു വ​ലി​യ ഓ​ഡി​റ്റോ​റി​യം നി​ർ​മിച്ചു.​ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ആ​രം​ഭി​ച്ചു.​

ഒ​പ്പം അ​രു​വി​ത്തു​റ കോ​ള​ജി​ന് ഒ​രു മ​നോ​ഹ​ര​മാ​യ ക​വാ​ട​വും ഒ​രു​ക്കി. ഏ​ഷ്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി ക്യാ​മ്പ​സി​ൽ നി​ന്നും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ഒ​രു ടെ​ലി​വി​ഷ​ൻ ചാ​ന​ലി​നും ക്യാ​മ്പ​സ് ക​മ്യൂ​ണി​റ്റി ടെ​ലി​കാ​സ്റ്റിം​ഗ് സെ​ന്‍റർ എ​ന്ന ആ​ശ​യ​ത്തി​നും 15 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്രാ​ദേ​ശി​ക കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രെ കോ​ർ​ത്തി​ണ​ക്കി സെന്‍റ് ജോ​ർ​ജ് കോ​ള​ജ് കേ​ബി​ൾ നെ​റ്റ്‌വർ​ക്ക് എ​ന്ന ബൃ​ഹ​ത്താ​യ കേ​ബി​ൾ ശൃം​ഖ​ല​യ്ക്കും അ​ദ്ദേ​ഹം രൂ​പം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​നും പു​രോ​ഗ​മ​ന ചി​ന്ത​യ്ക്കും അ​ച്ച​ട​ക്ക​ത്തി​നും ഒ​രേ​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളായി​രു​ന്നു അ​ദ്ദേ​ഹം ക​ലാ​ല​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ നാ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ നാല് സ്റ്റാ​ർ പ​ദ​വി നേ​ടി​യ പ്ര​ദേ​ശ​ത്തെ ഏ​ക ക​ലാ​ല​യ​മാ​യി​രു​ന്നു അ​രു​വി​ത്തു​റ കോ​ള​ജ്.​

അ​രു​വി​ത്തു​റ കോ​ള​ജ് പ്രി​ൻ​സി​പ്പ​ളായി റ​വ. ഡോ ​സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ട് കു​ന്നേ​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ല​യ​ള​വ് അ​രു​വി​ത്തു​റ കോ​ള​ജി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ് പ​റ​ഞ്ഞു.

ഒ​രു വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ എ​ന്ന​തി​ന​പ്പു​റം ആ​ത്മീ​യ​ത​യു​ടെ ആ​ഴ​ങ്ങ​ൾ ദ​ർ​ശി​ച്ച പു​രോ​ഹി​ത ശ്രേ​ഷ്ഠ​നായിരുന്നു അ​ദ്ദേ​ഹം. ഇ​ട​വ​ക വി​കാ​രി​യെ​ന്ന നി​ല​യി​ൽ മേ​ലു​കാ​വു​മ​റ്റം, കൂ​ട്ടി​യ്ക്ക​ൽ ളാ​ലം, മ​ര​ങ്ങാ​ട്ടു​പ​ള്ളി, ഇ​ല​ഞ്ഞി തു​ട​ങ്ങി​യ ദേ​വാ​ല​യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

1946 ജൂ​ൺ രണ്ടിന് ​പ്ലാ​ശ​നാ​ൽ ആ​ല​പ്പാ​ട്ടു​ക്കു​ന്നേ​ൽ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 1972 ജ​നു​വ​രി അഞ്ചിനാ​ണ് വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച​ത്. പാ​ലാ കി​ഴ​ത​ടി​യൂ​ർ സെന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ പാ​സ്ട്ര​ൽ അ​സി​സ്റ്റ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​കെ​യാ​ണ് അ​ദ്ദേ​ഹം വിടവാങ്ങിയത്.​

നി​ര്യാ​ണ​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ. ​മാ​ത്യു ച​ന്ദ്ര​ൻകു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു

​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വ്യാ​ഴാ​ഴ്ച രണ്ടിന് ​പ​ന​യ്ക്ക​പ്പാ​ല​ത്തു​ള്ള അ​ദ്ദേ​ഹ​ത്തിന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ്ലാ​ശ​നാ​ൽ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.​

District News

പാ​ച​ക​വാ​ത​ക ക്ഷാ​മം : ച​ങ്ങ​നാ​ശേ​രി​യി​ലെ ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ളും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി താ​​​​ലൂ​​​​ക്കി​​​​ലെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും ത​​​​ട്ടു​​​​ക​​​​ട​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ലി​​​​ലേ​​​​ക്ക്. താ​​​​ലൂ​​​​ക്കി​​​​ലെ പ​​​​ത്തോ​​​​ളം ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളി​​​​ല്‍​നി​​​​ന്നാ​​​​യി വി​​​​വി​​​​ധ ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍​ക്ക് അ​​​​യ്യാ​​​​യി​​​​ര​​​​ത്തോ​​​​ളം വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക​​​​ര്‍​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യ​​​​തോ​​​​ടെ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളും വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, 1550 രൂ​​​​പ​​​​യ്ക്ക് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​ര്‍ 2400 മു​​​​ത​​​​ല്‍ 2600 രൂ​​​​പ​​​​വ​​​​രെ ന​​​​ല്‍​കി​​​​യാ​​​​ണ് ഹോ​​​​ട്ട​​​​ലു​​ക​​​​ള്‍ ഇ​​​​ന്ന​​​​ലെ വാ​​​​ങ്ങി​​​​യ​​​​ത്. സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മ​​​​വും വി​​​​ല​​​​യി​​​​ല്‍ കു​​​​ത്ത​​​​നെ​​​​യു​​​​ണ്ടാ​​​​യ വ​​​​ര്‍​ധ​​​​ന​​​​വും ഹോ​​​​ട്ട​​​​ല്‍ വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് ഹോ​​​​ട്ട​​​​ല്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ കാ​​​​ന്‍റീ​​​​നു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി വാ​​​​ണി​​​​ജ്യ​​​​സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ന​​​​ല്‍​കാ​​​​നാ​​​​ണ് പെ​​​​ട്രോ​​​​ളി​​​​യം ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശം. ഇ​​​​വ​​​​രു​​​​ടെ ബു​​​​ക്കിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ഏ​​​​ന്‍​സി​​​​ക​​​​ള്‍ പെ​​​​ട്രോ​​​​ളി​​​​യം ക​​​​മ്പ​​​​നി​​​​യെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ​മാ​​​​ത്ര​​​​മേ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​വൂ​​വെ​​​​ന്നും ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

സാ​​​​ധാ​​ര​​​​ണ ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍​ക്ക് ദി​​​​നം​​​​പ്ര​​​​തി ര​​​​ണ്ടി​​​​നും മൂ​​​​ന്നി​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ വേ​​​​ണ്ടി​​​​വ​​​​രും. ദി​​​​നം​​​​പ്ര​​​​തി മൂ​​​​വാ​​​​യി​​​​രം രൂ​​​​പ അ​​​​ധി​​​​ക​​​​മാ​​​​യി ന​​​​ല്‍​കി​​​​യാ​​​​ണ് മൂ​​​​ന്നു സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​ഞ്ചി​​​​ലേ​​​​റേ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍ സൂ​​​​ക്ഷി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലെ​​​​ന്ന നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.
ക​​​​ടു​​​​ത്ത വേ​​​​ന​​​​ലും നോ​​​​മ്പു​​​​കാ​​​​ല​​​​വു​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ ക​​​​ച്ച​​​​വ​​​​ടം പൊ​​​​തു​​​​വേ കു​​​​റ​​​​ഞ്ഞ് ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍ ന​​​​ഷ്ട​​​​ത്തി​​​​ല്‍ നീ​​​​ങ്ങു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം ഹോ​​​​ട്ട​​​​ല്‍ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന് ഇ​​​​രു​​​​ട്ട​​​​ടി​​​​യാ​​​​യ​​​​ത്.

ബു​​​​ക്കിംഗ് 25 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം

പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ ഗാ​​​​ര്‍​ഹി​​​​ക ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു നി​​​​ല​​​​വി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പാ​​​​ച​​​​വാ​​​​ത​​​​ക ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് കെ​​​​വൈ​​​​സി​​​​യും മ​​​​സ്റ്റ​​​​റിം​​​​ഗും നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​ട്ടു​​​​ണ്ട്. പാ​​​​ച​​​​ക​​വാ​​​​ത​​​​ക ഏ​​​​ജ​​​​ന്‍​സി വ​​​​ഴി​​​​യോ സ്മാ​​​​ര്‍​ട്ട് ഫോ​​​​ണ്‍ ​വ​​​​ഴി ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചോ മ​​​​സ്റ്റ​​​​റിം​​​​ഗ് ന​​​​ട​​​​ത്താ​​​​നാ​​​​കും. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റ​​​​വി​​​​വി​​​​ല്ലാ​​​​ത്ത​​​​വ​​​​ര്‍​ക്ക് അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ ഏ​​​​ജ​​​​ന്‍​സി ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ല്‍ നേ​​​​രി​​​​ട്ടെ​​​​ത്തി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

ഒ​​​​രു സി​​​​ലി​​​​ണ്ട​​​​ര്‍ കൈ​​​​പ്പ​​​​റ്റി 25 ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​ക്കു​​​​മാ​​​​ത്ര​​​​മേ പാ​​​​ച​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​നാ​​​​യി ബു​​​​ക്കു ചെ​​​​യ്യാ​​​​നാ​​​​കൂ എ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​​യും നി​​​​ല​​​​വി​​​​ല്‍വ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ബു​​​​ക്കിം​​​​ഗ് സെ​​​​ര്‍​വ​​​​റു​​​​ക​​​​ളി​​​​ലും ത​​​​ക​​​​രാ​​​​റു​​​​ക​​​​ള്‍ നേ​​​​രി​​​​ട്ട​​​​താ​​​​യി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ഹോ​​​​ട്ട​​​​ല്‍ കി​​​​ച്ച​​​​ണ്‍ നേ​​​​ര​​​​ത്തെ അ​​​​ട​​​​യ്ക്കേ​​​​ണ്ടി വ​​​​രും

ഹോ​​​​ട്ട​​​​ല്‍ വ്യ​​​​വ​​​​സാ​​​​യം പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​ലാ​​​​ണ് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം നേ​​​​രി​​​​ട്ട​​​​ത്. ക​​​​ച്ച​​​​വ​​​​ടം ന​​​​ന്നേ കു​​​​റ​​​​വാ​​​​ണ്. ദി​​​​നം​​​​പ്ര​​​​തി മൂ​​​​ന്നു സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം രൂ​​​​പ അ​​​​ധി​​​​കം ന​​​​ല്‍​കി വാ​​​​ങ്ങേ​​​​ണ്ടി വ​​​​രു​​​​ന്നു. ഈ ​​​​അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ കി​​​​ച്ച​​​​ണ്‍ നേ​​​​ര​​​​ത്തേ അ​​​​ട​​​​യ്‌​​​​ക്കേ​​​​ണ്ടി വ​​​​രും.

രാ​​​​ജേ​​​​ഷ് ജോ​​​​സ​​​​ഫ്
ഹോ​​​​ട്ട​​​​ല്‍ ആ​​​​ര്‍​ക്കാ​​​​ലി​​​​യ
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി

District News

കൊ​യ്‌​ത്തി​ന് യ​ന്ത്ര​മി​ല്ലാ​തെ ക​ർ​ഷ​ക​ർ

പെ​രു​വ: വി​ള​ഞ്ഞ നെ​ല്ല് കൊ​യ്‌​തെ​ടു​ക്കാ​ന്‍ യ​ന്ത്ര​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ൽ.15 വ​ര്‍​ഷ​ത്തി​ലേ​റേ​യാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന കൊ​യ്ത്തു​മെ​തി​യ​ന്ത്രം ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ പ​ഞ്ചാ​യ​ത്തും  കൃ​ഷി വ​കു​പ്പും. 15 വ​ര്‍​ഷം മു​മ്പ് 25 ല​ക്ഷം രൂ​പ മു​ട​ക്കി മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ കൊ​യ്ത്തു​മെ​തി യ​ന്ത്ര​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന​ത്.

ഏ​ക്ക​ര്‍ ക​ണ​ക്കി​ന് പാ​ട​ത്തെ നെ​ല്ലാ​ണ് വി​ള​ഞ്ഞു​കി​ട​ക്കു​ന്ന​ത്. സ്വ​കാ​ര്യ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് അ​മി​ത വാ​ട​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.പെ​രു​വ: വി​ള​ഞ്ഞ നെ​ല്ല് കൊ​യ്‌​തെ​ടു​ക്കാ​ന്‍ യ​ന്ത്ര​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ൽ.15 വ​ര്‍​ഷ​ത്തി​ലേ​റേ​യാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന കൊ​യ്ത്തു​മെ​തി​യ​ന്ത്രം ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ പ​ഞ്ചാ​യ​ത്തും  കൃ​ഷി വ​കു​പ്പും. 15 വ​ര്‍​ഷം മു​മ്പ് 25 ല​ക്ഷം രൂ​പ മു​ട​ക്കി മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ കൊ​യ്ത്തു​മെ​തി യ​ന്ത്ര​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന​ത്. ഏ​ക്ക​ര്‍ ക​ണ​ക്കി​ന് പാ​ട​ത്തെ നെ​ല്ലാ​ണ് വി​ള​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

സ്വ​കാ​ര്യ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് അ​മി​ത വാ​ട​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.നി​സാ​ര ത​ക​രാ​റു​മാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന യ​ന്ത്രം ന​ന്നാ​ക്കാ​ത്ത​ത് സ്വ​കാ​ര്യ കൊ​യ്ത്തു​യ​ന്ത്ര ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നു ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. മാ​റി​വ​രു​ന്ന ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളോ​ട് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ക​ര്‍​ഷ​ക​ര്‍ യ​ന്ത്രം ആ​വ​ശ്യ​പ്പെ​ട്ടു കൃ​ഷി ഓ​ഫീ​സ​റെ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. യ​ന്ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യെ​ച്ചൊ​ല്ലി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും കൃ​ഷി ഓ​ഫീ​സ​റും പ​ര​സ്പ​ര​മു​ള്ള പ​ഴി​ചാ​ര​ല്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ക​യാ​ണ്.  ര​ണ്ടാ​ഴ്ച​ക​ള്‍​ക്കു ശേ​ഷം ബാ​ക്കി കൊ​യ്ത്ത് ആ​രം​ഭി​ക്കാ​നി​രി​ക്കെ യ​ന്ത്ര​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നു ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

സ്വ​കാ​ര്യ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​കൊ​ണ്ടും കൊ​യ്യു​മ്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യാ​ണു ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക​മാ​യി ചെ​ല​വാ​കു​ന്ന​ത്. ത​ക​രാ​റി​ലാ​യ കൊ​യ്ത്തു യ​ന്ത്രം ന​ന്നാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. 

District News

ച​ക്കാ​മ്പു​ഴ യു​പി സ്കൂൾ ശ​താ​ബ്‌ദി ആ​ഘോ​ഷങ്ങൾക്ക് തി​രിതെ​ളി​ഞ്ഞു

ച​ക്കാ​മ്പു​ഴ: പ്ര​ദേ​ശ​ത്തെ ആ​ദ്യ​കാ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ച​ക്കാ​മ്പു​ഴ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​മ​പു​രം ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.കെ. ശാ​ന്താ​റാം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ആ​ൻ മ​രി​യ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി​റ്റി രാ​ജ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജീ​ന​സ് നാ​ഥ്, കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ ബേ​ബി ഉ​ഴു​ത്തു​വാ​ൽ, വാ​ർ​ഡ് മെ​ബ​ർ സൗ​മ്യ സേ​വ്യ​ർ, രാ​മ​പു​രം എഇഒ ​ജോ​ളി​മോ​ൾ ഐ​സ​ക്, രാ​മ​പു​രം ബി​പി​സി ജോ​ഷി കു​ര്യ​ൻ, എ​സ്ബി​ഐ ച​ക്കാ​മ്പു​ഴ ബ്രാ​ഞ്ച് മാ​നേ​ജ​ർ ല​ക്ഷ്മി ആ​ർ. നാ​യ​ർ, ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എ​ൻ. സു​രേ​ഷ്, വ​ത്സ​മ്മ ത​ങ്ക​ച്ച​ൻ, പു​തി​യ പ്ര​സി​ഡ​ന്‍റ് എം.ജി. ബി​ജു, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ പി.പി. മാ​ധ​വ കൈ​മ​ൾ, ഗി​രീ​ഷ് കൃ​ഷ്ണ​ൻ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജി​ൻ​സി എ​ബ്ര​ഹാം, സീ​നി​യ​ർ അ​സി​സ്റ്റന്‍റ് ആ​ർ. അ​നു​പ​മ, സീ​നി​യ​ർ ടീ​ച്ച​ർ എം.ആ​ർ. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ സ്കൂ​ളി​ന്‍റെ ആ​രം​ഭ​ത്തി​നാ​യി വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ആ​ർ​ത്ത​വ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​വും മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണ​വും ന‌​ട​ത്തി

അ​രു​വി​ത്തു​റ: കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും വി​മ​ൺസെ​ല്ലി​ന്‍റെ​യും കോ​ട്ട​യം ജി​ല്ല ഹ​രി​ത മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​ത്ത​വ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​വും മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ഫാ​ത്തി​മ അ​ൻ​സ​ർ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ര്‍​സാ​ര്‍ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സിപ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, വി​മ​ൻ​സ് സെ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ തേ​ജി​മോ​ൾ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​ഷ്ണു​പ്ര​സാ​ദ്, അ​ഞ്ജു ജെ​യിം​സ്, ജ​യ്ന ​ജെ​യിം​സ്, ജ്യോ​തി ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ച്ചു.

എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​ന്നി തോ​മ​സ്, മ​രി​യ ജോ​സ്, കോ​ള​ജ് വി​മ​ൻ​സ് സെ​ൽ ക​ൺ​വീ​നേ​ഴ്സാ​യ ഡോ. ​അ​നു തോ​മ​സ്, നാ​ൻ​സി വി. ​ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

മ​​ത്സ്യ​​മാ​​ർ​​ക്ക​​റ്റി​​ൽ വാ​​ട്ട​​ർ ട്രീ​​റ്റ്മെ​​ന്‍റ് പ്ലാ​​ന്‍റ് സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് ജ​​ന​​കീ​​യ വി​​ക​​സ​​നസ​​മി​​തി

ഏ​​റ്റു​​മാ​​നൂ​​ർ: മ​​ത്സ്യ​​മാ​​ർ​​ക്ക​​റ്റി​​ൽ വാ​​ട്ട​​ർ ട്രീ​​റ്റ്മെ​​ന്‍റ് പ്ലാ​​ന്‍റ് സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ന​​ഗ​​ര​​സ​​ഭാ ആ​​സ്ഥാ​​ന​​ത്തോ​​ട് ചേ​​ർ​​ന്നു​​കി​​ട​​ക്കു​​ന്ന മ​​ത്സ്യ​​മാ​​ർ​​ക്ക​​റ്റി​​ൽ​​നി​​ന്നും വ​​രു​​ന്ന മ​​ലി​​ന​​ജ​​ലം ഏ​​റ്റു​​മാ​​നൂ​​ർ പ​​ട്ട​​ണ​​വും പ​​രി​​സ​​ര​​വു​​മാ​​കെ മ​​ലി​​നീ​​ക​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ന് ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​രം കാ​​ണു​​വാ​​ൻ വാ​​ട്ട​​ർ ട്രീ​​റ്റ്മെ​​ന്‍റ് പ്ലാ​​ന്‍റ് എ​​ത്ര​​യും വേ​​ഗം സ്ഥാ​​പി​​ക്ക​​ണം.

ഇ​​തി​​ന് ഏ​​ക​​ദേ​​ശം 40 ല​​ക്ഷം രൂ​​പ ചെ​​ല​​വു വ​​രും. പ്ലാ​​ന്‍റി​​നാ​​യി ശു​​ചി​​ത്വ​​മി​​ഷ​​നി​​ൽ നി​​ന്നും 60 ശ​​ത​​മാ​​നം മു​​ത​​ൽ 70 ശ​​ത​​മാ​​നം വ​​രെ തു​​ക ല​​ഭി​​ക്കും. മാ​​ർ​​ക്ക​​റ്റി​​ൽ ഇ​​പ്പോ​​ഴു​​ള്ള സ്ഥ​​ലം പ്ലാ​​ന്‍റി​​നാ​​യി ന​​ഗ​​ര​​സ​​ഭ വി​​ട്ടു​​കൊ​​ടു​​ക്ക​​ണ​​മെ​​ന്ന് ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി. ​​രാ​​ജീ​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വൈ​​ക്കം റോ​​ഡി​​ൽ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ ബ​​സ്ബേ​​യോ​​ടു ചേ​​ർ​​ന്ന് ടേ​​ക്ക് എ ​​ബ്രേ​​ക്ക് പ​​ദ്ധ​​തി​​യി​​ൽ ടോ​​യ്‌​​ല​​റ്റും വി​​ശ്ര​​മ​​മു​​റി​​യും സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ബ​​സ്ബേ​​യോ​​ടു ചേ​​ർ​​ന്നു കി​​ട​​ക്കു​​ന്ന സ്ഥ​​ലം പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ്. കെ​​എ​​സ്ടി​​പി ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് ടേ​​ക്ക് എ ​​ബ്രേ​​ക്ക് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്ക​​ണം. ടോ​​യ്‌​​ല​​റ്റും വി​​ശ്ര​​മ​​മു​​റി​​യും നി​​ർ​​മി​​ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ഹാ​​യ​​വും ല​​ഭി​​ക്കും. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ൻ ന​​ഗ​​ര​​സ​​ഭ മു​​ൻ​​കൈ​​യെ​​ടു​​ക്ക​​ണം.

അ​​തി​​ര​​മ്പു​​ഴ റോ​​ഡി​​നെ എം​​സി റോ​​ഡു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന ലി​​ങ്ക് റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കു​​ക, ഹാ​​സ്യ​​സ​​മ്രാ​​ട്ട് എ​​സ്.​​പി. പി​​ള്ള​​യു​​ടെ നാ​​മ​ധേ​​യ​​ത്തി​​ൽ ചി​​റ​​ക്കു​​ള​​ത്തി​​നു സ​​മീ​​പം കു​​ട്ടി​​ക​​ൾ​​ക്കും വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കും വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​ന് മു​​ൻ​​സി​​പ്പ​​ൽ പാ​​ർ​​ക്ക് സ്ഥാ​​പി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളും ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി ഉ​​ന്ന​​യി​​ച്ചു.

District News

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മം അ​​തി​​രൂ​​ക്ഷം

മാ​​ര്‍ക്ക​​റ്റ് നി​​വാ​​സി​​ക​​ള്‍ കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി നെ​​ട്ടോ​​ട്ട​​ത്തി​​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും സ​​മീ​​പ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മം രൂ​​ക്ഷം. ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മ​​ത്തി​​ല്‍ ന​​ഗ​​രം ന​​ട്ടം​​തി​​രി​​യു​​ന്നു. കൃ​​ത്യ​​മാ​​യ അ​​നു​​പാ​​ത​​ത്തി​​ല്‍ ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ശു​​ദ്ധ​​ജ​​ലം എ​​ത്തി​​യി​​ട്ട് പ​​ത്തു​​ദി​​വ​​സ​​ങ്ങ​​ള്‍ പി​​ന്നി​​ട്ടെ​​ന്നാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. പൈ​​പ്പ് വെ​​ള്ളം മാ​​ത്രം ആ​​ശ്ര​​യി​​ച്ചു ക​​ഴി​​യു​​ന്ന​​വ​​രാ​​ണ് ദു​​രി​​ത​​ത്തി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. പ​​ല വീ​​ടു​​ക​​ളി​​ലും വെ​​ള്ളം വി​​ല​​കൊ​​ടു​​ത്ത് വാ​​ങ്ങി​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

ച​​ങ്ങ​​നാ​​ശേ​​രി മാ​​ര്‍ക്ക​​റ്റ്, പ​​ണ്ട​​ക​​ശാ​​ല​​ക്ക​​ട​​വ്, ബോ​​ട്ട്‌​​ജെ​​ട്ടി, കാ​​ക്കാം​​തോ​​ട്, മ​​ണ​​ലോ​​ടി​​ച്ചി​​റ, പോ​​ത്തോ​​ട് ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​ത്. ന​​ഗ​​ര​​സ​​ഭ ഒ​​ന്നാം വാ​​ര്‍ഡി​​ല്‍ ആ​​ളു​​ക​​ള്‍ തി​​ങ്ങി​​പ്പാ​​ര്‍ക്കു​​ന്ന ഉ​​ന്ന​​തി ഏ​​രി​​യാ​​യി​​ലും ര​​ണ്ടാം വാ​​ര്‍ഡി​​ലെ ആ​​ത്ത​​ക്കു​​ന്ന്, പ​​രു​​ത്തി​​ക്കാ​​ട്ടു​​ക​​ളം, 36-ാംവാ​​ര്‍ഡി​​ല്‍പ്പെ​​ട്ട കോ​​യി​​പ്രം സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ ഭാ​​ഗ​​ങ്ങ​​ളി​​ലു​​മാ​​ണ് ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മം നേ​​രി​​ടു​​ന്ന​​ത്.

തി​​രു​​വ​​ല്ല ക​​ല്ലി​​ശേ​​രി​​യി​​ല്‍നി​​ന്നും വെ​​ള്ളം പ​​മ്പു ചെ​​യ്ത് തി​​രു​​വ​​ല്ല​​യി​​ലെ​​ത്തി​​ച്ച് അ​​വി​​ടെ​​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ചെ​​റു​​ക​​ര​​ക്കു​​ന്നി​​ലെ​​ത്തി​​ച്ചാ​​ണ് ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു ജ​​ല​​വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. തി​​രു​​വ​​ല്ല​​യി​​ല്‍നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​ക്ക് അ​​ര്‍ഹ​​മാ​​യ വെ​​ള്ളം പ​​മ്പു​​ചെ​​യ്യാ​​നാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന​​ക​​ള്‍ ല​​ഭി​​ക്കു​​ന്ന​​ത്.

District News

ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യം കാ​​യി​​ക​​പ്രേ​​മി​​ക​​ള്‍ക്കു സ​​മ​​ര്‍പ്പി​​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: ആ​​ധു​​നി​​ക​​രീ​​തി​​യി​​ല്‍ ന​​വീ​​ക​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി മു​​ന്‍സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കാ​​യി​​ക മ​​ന്ത്രി വി. ​​അ​​ബ്‌​​ദു​​റ​​ഹി​​മാ​​ന്‍ നി​​ര്‍വ​​ഹി​​ച്ചു. ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്ക​​ള​​മാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​തെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ 150 കോ​​ടി രൂ​​പ മു​​ട​​ക്കി 25 സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ല്‍ അ​​ഞ്ചു​​വ​​ര്‍ഷ​​ത്തി​​നി​​ടെ ന​​വീ​​ക​​രി​​ച്ചെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല​​ര്‍മാ​​രാ​​യ ബീ​​ന ജോ​​ബി, പി.​​എ. ന​​സീ​​ര്‍, രേ​​ഖ ശി​​വ​​കു​​മാ​​ര്‍, അ​​ജി​​ത സ​​ലാം, സ്റ്റേ​​ഡി​​യം ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. വി​​ജ​​യ​​ന്‍, കെ.​​ഡി. സു​​ഗ​​ത​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

സം​​സ്ഥാ​​ന കാ​​യി​​ക​​വ​​കു​​പ്പ് അ​​നു​​വ​​ദി​​ച്ച 5.25 കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് സ്റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ച്ച​​ത്. 109 മീ​​റ്റ​​ര്‍ നീ​​ള​​വും 69 മീ​​റ്റ​​ര്‍ വീ​​തി​​യു​​മു​​ള്ള ഗ്രൗ​​ണ്ടി​​ല്‍ ആ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യിരി​​ക്കു​​ന്ന​​ത്.

സ്റ്റേ​​ഡി​​യം പ​​രി​​പാ​​ല​​ന​​ത്തി​​ന് ക​​മ്മി​​റ്റി വേ​​ണം

മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ തു​​ട​​ർ​​പ​​രി​​പാ​​ല​​ന​​ത്തി​​നാ​​യി സ്റ്റേ​​ഡി​​യം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രെ ചേ​​ർ​​ത്തു ന​​ഗ​​ര​​സ​​ഭ സ്റ്റേ​​ഡി​​യം ഡെ​​വ​​ല​​പ്മെ​​ന്‍റ് ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്ന് ക​​രു​​തു​​ന്നു. പ​​രി​​പാ​​ല​​ന​​മി​​ല്ലാ​​താ​​യാ​​ൽ ഗ്രൗ​​ണ്ട് ന​​ശി​​ക്കും.

ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ

ന​​ഗ​​ര​​സ​​ഭ​​യെ അ​​വ​​ഗ​​ണി​​ച്ചു, യു​​ഡി​​എ​​ഫ് ച​​ട​​ങ്ങ് ബ​​ഹി​​ഷ്‌​​ക​​രി​​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍മാ​​നെ​​യും കൗ​​ണ്‍സി​​ല​​ര്‍മാ​​രെ​​യും അ​​വ​​ഗ​​ണി​​ച്ച​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് യു​​ഡി​​എ​​ഫ് ബ​​ഹി​​ഷ്‌​​ക​​രി​​ച്ചു.
മു​​ന്‍ എം​​എ​​ല്‍എ സി.​​എ​​ഫ്. തോ​​മ​​സി​​ന്‍റെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍നി​​ന്നു ര​​ണ്ടു കോ​​ടി രൂ​​പ​​യും മു​​ന്‍ സ​​ര്‍ക്കാ​​ര്‍ കാ​​യി​​ക​​വ​​കു​​പ്പി​​ല്‍ നി​​ന്ന​​നു​​വ​​ദി​​ച്ച തു​​ക​​യും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​ത്.

26ന് ​​ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കു​​മെ​​ന്നാ​​ണ് ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍സി​​ലി​​ന് അ​​റി​​യി​​പ്പ് ല​​ഭി​​ച്ച​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് കൗ​​ണ്‍സി​​ല്‍ യോ​​ഗം ചേ​​രു​​ക​​യും ന​​ട​​പ​​ടി​​ക​​ള്‍ കൈ​​ക്കൊ​​ള്ളു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ല്‍, തീ​​യ​​തി മാ​​റ്റി​​യ​​തോ പ​​രി​​പാ​​ടി സം​​ബ​​ന്ധി​​ച്ചോ യാ​​തൊ​​രു​​വി​​ധ കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളോ അ​​റി​​യി​​പ്പോ ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തി​​ല്‍ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​വും യോ​​ഗ​​ത്തി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് ബ​​ഹി​​ഷ്‌​​ക​​രി​​ച്ച​​തെ​​ന്ന് ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​സ​​മി​​തി അ​​റി​​യി​​ച്ചു.

ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍മാ​​നെ മു​​ഖ്യാ​​തി​​ഥി​​യാ​​യാ​​ണ് ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭ​​യു​​ടെ സ്റ്റേ​​ഡി​​യം ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കേ​​ണ്ട ചു​​മ​​ത​​ല​​യാ​​ണ് ചെ​​യ​​ര്‍മാ​​നു​​ള്ള​​ത്. വാ​​ര്‍ഡ് കൗ​​ണ്‍സി​​ല​​റെ​​യാ​​ണ് ച​​ട​​ങ്ങി​​ല്‍ സ്വാ​​ഗ​​ത​​ത്തി​​നു നി​​യോ​​ഗി​​ച്ച​​ത്. എം​​എ​​ല്‍എ കാ​​ട്ടി​​യ​​ത് നീ​​തി​​കേ​​ടാ​​ണെ​​ന്നും യു​​ഡി​​എ​​ഫ് പാ​​ര്‍ല​​മെ​​ന്‍റ​​റി പാ​​ര്‍ട്ടി​​യോ​​ഗം ആ​​രോ​​പി​​ച്ചു.

ചെ​​യ​​ര്‍മാ​​ന്‍ ജോ​​മി ജോ​​സ​​ഫ്, പാ​​ര്‍ല​​മെ​​ന്‍റ​​റി പാ​​ര്‍ട്ടി ലീ​​ഡ​​റും വൈ​​സ് ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണു​​മാ​​യ കെ.​​എം. നെ​​ജി​​യ, സ​​ന്തോ​​ഷ് ആ​​ന്‍റ​​ണി, സി​​യാ​​ദ് അ​​ബ്ദു​​റ​​ഹി​​മാ​​ൻ, ഷൈ​​നി ഷാ​​ജി, അം​​ബി​​ക വി​​ജ​​യ​​ന്‍, മാ​​ര്‍ട്ടി​​ന്‍ സ്‌​​ക​​റി​​യ, എ​​സ്.​​എ​​ച്ച്. ആ​​ര്യ​​മോ​​ള്‍, ജി​​നി​​മോ​​ള്‍ ഷാ​​ജി, ശോ​​ഭ​​ന വി​​ശ്വം​​ഭ​​ര​​ന്‍, ഷെ​​മി ബ​​ഷീ​​ര്‍, സ​​ബീ​​ന നി​​ഷാ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

District News

കെ​​​സി​​​എ​​​സ്എ​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ സ​​​മി​​​തി​​​ക്കു പു​​​തുനേ​​​തൃ​​​ത്വം

ച​​​ങ്ങ​​​നാ​​​ശേ​​​രി: കെ​​​സി​​​എ​​​സ്എ​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ സ​​​മി​​​തി​​​യു‌ടെ 2026-29 കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​ന്ദേ​​​ശ​​​നി​​​ല​​​യം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തി. അ​​​തി​​​രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ റ​​​വ.​​​ഡോ. ജോ​​​ബി ആ​​​ന്‍റ​​​ണി മൂ​​​ല​​​യി​​​ല്‍ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കു​​​റു​​​മ്പ​​​നാ​​​ടം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ ബി​​​നു കു​​​ര്യാ​​​ക്കോ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി എ​​​ല്‍പി വി​​​ഭാ​​​ഗം അ​​​ഞ്ജ​​​ന സെ​​​ബാ​​​സ്റ്റ്യ​​​ന്‍ (സെ​​​ന്‍റ് ജോ​​​സ​​​ഫ്, ച​​​ങ്ങ​​​നാ​​​ശേ​​​രി),

യു​​​പി വി​​​ഭാ​​​ഗം ജേ​​​ക്ക​​​ബ് ജോ​​​ണ്‍ (സെ​​​ന്‍റ് മേ​​​രീ​​​സ് കൂ​​​ത്ര​​​പ്പ​​​ള്ളി), ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ഭാ​​​ഗം എ​​​ബി ടോം ​​​സി​​​ബി (സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ട​​​ത്വ), ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി വി​​​ഭാ​​​ഗം ടോം ​​​ചാ​​​ക്കോ (എ​​​സ്ബി ച​​​ങ്ങ​​​നാ​​​ശേ​​​രി), ജ​​​ന​​​റ​​​ല്‍ ഓ​​​ര്‍ഗ​​​നൈ​​​സ​​​റാ​​​യി സി​​​സ്റ്റ​​​ര്‍ മെ​​​റി​​​ന്‍ മൂ​​​ന്നാ​​​റ്റി​​​ന്‍മു​​​ഖം എ​​​സ്എ​​​ബി​​​എ​​​സ് (സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് വാ​​​ഴ​​​പ്പ​​​ള്ളി), ജോ​​​യി​​​ന്‍റ് ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍ സി​​​സ്റ്റ​​​ര്‍ ഷാ​​​ര്‍ല​​​റ്റ് എ​​​സ്എ​​​ച്ച് (സെ​​​ന്‍റ് ആ​​​ന്‍സ് ച​​​ങ്ങ​​​നാ​​​ശേ​​​രി), ട്ര​​​ഷ​​​റ​​​ര്‍ മ​​​നോ​​​ജ് ചാ​​​ക്കോ (സെ​​​ന്‍റ് ജോ​​​ര്‍ജ് മ​​​ണി​​​മ​​​ല) എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യി ജി​​​ജോ​​​മോ​​​ന്‍ തോ​​​മ​​​സ് (സെ​​​ന്‍റ് ആ​​​ന്‍സ് ച​​​ങ്ങ​​​നാ​​​ശേ​​​രി), സ​​​ജി​​​ന്‍ എ​​​ന്‍. (സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് വാ​​​ഴ​​​പ്പ​​​ള്ളി), സി​​​സ്റ്റ​​​ര്‍ ചൈ​​​ത​​​ന്യ സി​​​എം​​​സി (സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് മി​​​ത്ര​​​ക്ക​​​രി), സ​​​ബീ​​​ഷ് നെ​​​ടും​​​പ​​​റ​​​മ്പി​​​ല്‍ (സെ​​​ന്‍റ് ആ​​​ന്‍സ് ച​​​ങ്ങ​​​നാ​​​ശേ​​​രി), സി​​​സ്റ്റ​​​ര്‍ റോ​​​സ്ബെ​​​ല്ലാ വ​​​ട​​​ക​​​ര എ​​​സ്എ​​​ബി​​​എ​​​സ് (സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് വാ​​​ഴ​​​പ്പ​​​ള്ളി), അ​​​ല്‍ഫോ​​​ന്‍സാ ജോ​​​സ​​​ഫ് (എ​​​സ്എ​​​ച്ച് സ്‌​​​കൂ​​​ള്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി)എന്നിവരേ യും ജീ​​​സ​​​സ് കി​​​ഡ്സ് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​റാ​​​യി ടി​​​ന്‍റു ആ​​​ന്‍ തോ​​​മ​​​സി (അ​​​മ​​​ലോ​​​ത്ഭ​​​വ സ്‌​​​കൂ​​​ള്‍, പു​​​ളി​​​ങ്കു​​​ന്ന്) നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

പു​​​തി​​​യ അ​​​തി​​​രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഫാ. ​​​ജേ​​​ക്ക​​​ബ് ക​​​ള​​​ത്തി​​​വീ​​​ട്ടി​​​ലി​​​നെ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ നി​​​യ​​​മി​​​ച്ചു.

District News

ക​​റു​​ക​​ച്ചാ​​ൽ-​​മ​​ണി​​മ​​ല റോ​​ഡ് : വ​​ള​​വു​​ക​​ളി​​ലെ ന്യൂ​​ന​​ത അ​​പ​​ക​​ട​​ങ്ങ​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ന്നു

ക​​റു​​ക​​ച്ചാ​​ല്‍: ന​​വീ​​ക​​ര​​ണ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​യി​​ട്ടും വ​​ള​​വു​​ക​​ളി​​ലെ ന്യൂ​​ന​​ത​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ര്‍ന്ന് ക​​റു​​ക​​ച്ചാ​​ല്‍-​​മ​​ണി​​മ​​ല റോ​​ഡി​​ല്‍ അ​​പ​​ക​​ട​​ങ്ങ​​ള്‍ വ​​ര്‍ധി​​ക്കു​​ന്ന​​താ​​യി പ​​രാ​​തി. ക​​ട​​യ​​നി​​ക്കാ​​ട് പ​​ള്ളി​​പ്പ​​ടി മു​​ത​​ല്‍ അ​​മ്പ​​ല​​പ്പ​​ടി വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് അ​​പ​​ക​​ട​​ങ്ങ​​ള്‍ പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. റോ​​ഡ് വി​​ക​​സി​​പ്പി​​ച്ച​​പ്പോ​​ൾ വ​​ള​​വു​​ക​​ളു​​ടെ വീ​​തി വ​​ര്‍ധി​​പ്പി​​ക്കു​​ക​​യോ ദൃ​​ശ്യ​​മാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യോ ചെ​​യ്തി​​ല്ലെ​​ന്ന​​താ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​രോ​​പ​​ണം.

ക​​ട​​യ​​നി​​ക്കാ​​ട്ടെ കൊ​​ടും​​വ​​ള​​വ് ഏ​​റെ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി​​ട്ടും അ​​വി​​ടെ ആ​​വ​​ശ്യ​​മാ​​യ മു​​ന്ന​​റി​​യി​​പ്പ് സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ഈ ​​വ​​ള​​വി​​ലൂ​​ടെ വേ​​ഗ​​ത്തി​​ലെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​ല​​പ്പോ​​ഴും നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​​​മാ​​യി എ​​തി​​ര്‍ദി​​ശ​​യി​​ലേ​​ക്ക് നീ​​ങ്ങു​​ന്ന​​താ​​ണ് അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന കാ​​ര​​ണം. ക​​റു​​ക​​ച്ചാ​​ൽ-​​മ​​ണി​​മ​​ല റോ​​ഡി​​ലേ​​ക്ക് ചാ​​മം​​പ​​താ​​ല്‍-​​ക​​ട​​യ​​നി​​ക്കാ​​ട് റോ​​ഡ് ചേ​​രു​​ന്ന ഭാ​​ഗ​​വും അ​​പ​​ക​​ട​​ഭീ​​ഷ​​ണി നി​​റ​​ഞ്ഞ​​താ​​ണ്. ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തു​​നി​​ന്നു വരുന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ വ​​ല​​തു​​ഭാ​​ഗം ചേ​​ര്‍ന്നു സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ചാ​​മം​​പ​​താ​​ല്‍ ഭാ​​ഗ​​ത്തു​​നി​​ന്ന് എ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളുമായി കൂ​​ട്ടി​​യി​​ടി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത വ​​ര്‍ധി​​ക്കു​​ന്നു. റോ​​ഡി​​ന്‍റെ വീ​​തി താ​​ര​​ത​​മ്യേ​​ന കു​​റ​​വാ​​യ​​തി​​നാ​​ല്‍ ചെ​​റി​​യ പി​​ഴ​​വു​​ക​​ള്‍പോ​​ലും വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന​​താ​​യി നാ​​ട്ടു​​കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സ​​ത്തി​​നി​​ടെ മൂ​​ന്ന് അ​​പ​​ക​​ട​​ങ്ങ​​ള്‍ ഈ ​​ഭാ​​ഗ​​ത്തു റി​​പ്പോ​​ര്‍ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ കാ​​റ​​പ​​ക​​ട​​ത്തി​​ല്‍ ഒ​​രാ​​ള്‍ മ​​ര​​ണ​​മ​​ട​​ഞ്ഞു. ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ ക​​ട​​യ​​നി​​ക്കാ​​ട് അ​​ഞ്ചാ​​നി സ്വ​​ദേ​​ശി​​ക​​ളാ​​യ കാ​​ര്‍ യാ​​ത്ര​​ക്കാ​​ര്‍ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പട്ടു. ദി​​ശ​​തെ​​റ്റി​​യെ​​ത്തി​​യ മി​​നി​​ലോ​​റി കാ​​റി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കൊ​​ടും​​വ​​ള​​വു​​ക​​ളി​​ല്‍പോ​​ലും ന​​ട​​ത്തു​​ന്ന ഓ​​വ​​ര്‍ടേ​​ക്കിം​​ഗ് അ​​പ​​ക​​ട​​ങ്ങ​​ള്‍ വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​താ​​യി നാ​​ട്ടു​​കാ​​ര്‍ ആ​​രോ​​പി​​ക്കു​​ന്നു. വ​​ള​​വ് പൂ​​ര്‍ണ​​മാ​​യി പി​​ന്നി​​ടു​​ന്ന​​തി​​ന് മു​​ന്പേ ചി​​ല​​ര്‍ വാ​​ഹ​​ന​​ങ്ങ​​ളെ മ​​റി​​ക​​ട​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത് എ​​തി​​ര്‍ദി​​ശ​​യി​​ല്‍ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്ക് ഇ​​ട​​യാ​​ക്കു​​ന്നു. ഇ​​ട​​തു​​വ​​ശ​​ത്തു​​കൂ​​ടി പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ വ​​ല​​തു​​വ​​ശ​​ത്തേ​​ക്ക് നീ​​ങ്ങു​​ന്ന​​തും അ​​പ​​ക​​ട​​സാ​​ധ്യ​​ത കൂ​​ട്ടു​​ന്നു.

ക​​ട​​യ​​നി​​ക്കാ​​ട് അ​​മ്പ​​ല​​പ്പ​​ടി​​ക്കും ചാ​​മം​​പ​​താ​​ല്‍ റോ​​ഡ് ആ​​രം​​ഭി​​ക്കു​​ന്ന ഭാ​​ഗ​​ത്തി​​നും ഇ​​ട​​യി​​ല്‍ വേ​​ഗ​​നി​​യ​​ന്ത്ര​​ണ ഉ​​പാ​​ധി​​ക​​ള്‍, പ്ര​​ത്യേ​​കി​​ച്ച് സ്പീ​​ഡ് ബ്രേ​​ക്ക​​റു​​ക​​ള്‍ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും വ്യ​​ക്ത​​മാ​​യ റോ​​ഡ് മാ​​ര്‍ക്കിം​​ഗും മു​​ന്ന​​റി​​യി​​പ്പ് ബോ​​ര്‍ഡു​​ക​​ളും സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.
അ​​പ​​ക​​ട​​വ​​ള​​വു​​ക​​ള്‍ ശാ​​സ്ത്രീ​​യ​​മാ​​യി പ​​രി​​ഷ്‌​​ക​​രി​​ച്ചു ട്രാ​​ഫി​​ക് നി​​യ​​ന്ത്ര​​ണം ശ​​ക്ത​​മാ​​ക്കി​​യാ​​ല്‍ മാ​​ത്ര​​മേ ഈ ​​ഭാ​​ഗ​​ത്തെ അ​​പ​​ക​​ട​​പ​​ര​​മ്പ​​ര​​യ്ക്ക് അ​​റു​​തി​​യാ​​കൂ​​വെ​​ന്ന​​താ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍.

District News

വി​മാ​ന​ത്താ​വ​ളം: സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ര​ട​ക്കം 24 പു​തി​യ ത​സ്തി​ക​ക​ൾ

എ​രു​മേ​ലി: നി​ർ​ദി​ഷ്‌​ട ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് ഇ​നി സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ര​ട​ക്കം 24 പു​തി​യ ത​സ്തി​ക​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം നാ​ടി​ന്‍റെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു.

നേ​ര​ത്തേ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് സ​ർ​ക്കാ​ർ ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​ണ്. എ​ന്നാ​ൽ, ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​ന് മു​മ്പ് ന​ട​ത്തേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ അ​ള​വ് നി​ർ​ണ​യ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ, ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് അ​ള​ന്ന് നി​ർ​ണ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​റ്റെ​ടു​ത്ത മ​റ്റ് മു​ഴു​വ​ൻ സ്വ​കാ​ര്യ ഭൂ​മി​യും സ​ർ​വേ ന​ട​ത്തി നി​ർ​ണ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​സ്റ്റേ​റ്റ് ഭൂ​മി കൂ​ടാ​തെ കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​യി മാ​റി​യി​രു​ന്നു.

കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തോ​ടെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ്വീ​ക​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ന​ട​ത്താ​ൻ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ര​ട​ക്കം 24 പു​തി​യ ത​സ്തി​ക​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ ഇ​പ്പോ​ൾ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​വും 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ഷ്‌​ടപ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും അ​ട​ക്കം പാ​ക്കേ​ജ് ത​യാ​റാ​ക്ക​ലും ഉ​ൾ​പ്പെടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ൽ ചെ​യ്തു തീ​ർ​ക്കേ​ണ്ട​തു​ണ്ട്.

അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തോ​ടെ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രു​മോ എ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ഒ​പ്പം കോ​ട​തി​യി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച് ഇ​നി​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്നു​ള്ള സം​ശ​യ​വു​മു​ണ്ട്.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് 11 ത​സ്തി​ക​ക​ള്‍ പു​തി​യ​താ​യി റ​വ​ന്യു വ​കു​പ്പി​ലും 13 ത​സ്തി​ക​ക​ള്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലും സൃ​ഷ്ടി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പു​തി​യ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ, എ​ൽ​എ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

District News

യാ​ത്രാ​ക്ലേ​ശം പ​രി​ഹരിക്കണം

ക​ടു​ത്തു​രു​ത്തി: കാ​ല​ങ്ങ​ളാ​യി മാ​ത്താം​ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ പു​റം​ബ​ണ്ടി​ല്‍ താ​മ​സി​ക്കു​ന്ന പ​ത്തു കു​ടും​ബ​ങ്ങ​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ര്‍​ഡാ​യ എ​ഴു​മാ​ന്തു​രു​ത്തി​ല്‍​പ്പെ​ട്ട നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണി​ത്. 125 ഏ​ക്ക​ര്‍ വ​രു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് മാ​ത്താം​ക​രി. വീ​പ്പ​ത്തോ​ണി​യി​ലൂ​ടെ മാ​ത്താം​ക​രി-​കാ​ള​ത്തോ​ടി​നു മ​റു​ക​ര​യെ​ത്തി വേ​ണം ഇ​വ​ര്‍​ക്കു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍. മ​റു​ക​ര​യെ​ത്തി എ​ഴു​മാ​ന്തു​രു​ത്ത് കി​ഴ​ക്കേ​പ്പു​റം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ബ​ണ്ടി​ലൂ​ടെ അ​ര കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചു​വേ​ണം പ്ര​ധാ​ന റോ​ഡി​ലേ​ക്കെ​ത്താ​ന്‍.

ഒ​രു വ​ശ​ത്തെ​ക്ക‌‌ു പോ​യാ​ല്‍ എ​ഴു​മാ​ന്തു​രു​ത്ത് ഷാ​പ്പു​പ​ടി​യി​ലേ​ക്കും മ​റു​വ​ശ​ത്തേ​ക്കു പോ​യാ​ല്‍ പു​ലി​ത്തു​രു​ത്ത് ചാ​ലി​ത്ര​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്കും എ​ത്താ​നാ​കും. കു​ട്ടി​ക​ൾ​ക്ക് സ്‌​കൂ​ളി​ല്‍ പോ​ക​ണ​മെ​ങ്കി​ല്‍ മ​റു​ക​ര​യെ​ത്താ​ന്‍ ഈ ​വീ​പ്പ​ത്തോ​ണി മാ​ത്ര​മാ​ണ് ആ​ശ്ര​യം. ഇ​വി​ടെ​യു​ള്ള താ​മ​സ​ക്കാ​ര്‍ ചേ​ര്‍​ന്നാ​ണ് വീ​പ്പ​ത്തോ​ണി നി​ര്‍​മി​ച്ച​ത്. പ​ത്തു വ​ര്‍​ഷം മു​മ്പു​വ​രെ യാ​ത്ര​യ്ക്കാ​യി ഇ​വി​ടെ പ​ഞ്ചാ​യ​ത്തു​വ​ക ക​ട​ത്തു​വ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട​ത് നി​ന്നു​പോ​കു​ക​യാ​യി​രു​ന്നു.

മാ​ത്താം​ക​രി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് തൊ​ട്ടി​പ്പ​റ​മ്പ് തോ​ടും കി​ഴ​ക്കു​ഭാ​ഗ​ത്ത് കാ​ര​ക്ക​ല്‍​തോ​ടും മ​റ്റൊ​രു​ഭാ​ഗ​ത്ത് പു​ലി​ത്തു​രു​ത്ത് തോ​ടു​മാ​ണു​ള്ള​ത്. പാ​ട​വ​ര​മ്പ​ത്തു കൂ​ടെ ര​ണ്ടു കീ​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചാ​ല്‍ കാ​ല്‍​ന​ട​യാ​യി ഇ​വ​ര്‍​ക്ക് മ​ധു​ര​വേ​ലി-​എ​ഴു​മാ​ന്തു​രു​ത്ത് റോ​ഡി​ലെ തു​രു​ത്ത് ഭാ​ഗ​ത്തേ​ക്ക് എ​ത്താ​നാ​കും.

ഇ​വി​ടെ​യു​ള്ള ബ​ണ്ട് മാ​ത്ര​മാ​ണ് പു​റം​ലോ​ക​വു​മാ​യി മാ​ത്താം​ക​രി​യെ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്നു​ള്ളൂ. എ​ന്നാ​ല്‍, ഇ​തു​വ​ഴി​യു​ള്ള സ​ഞ്ചാ​രം കൃ​ഷി ന​ട​ക്കു​ന്ന കാ​ല​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വ​ര​മ്പി​ല്‍​ക്കൂ​ടി മാ​ത്ര​മേ സാ​ധ്യ​മാ​കൂ​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

മാ​ത്താം​ക​രി പാ​ട​ശേ​ഖ​ര​ത്തേ​ക്കു നെ​ല്‍​ക്കൃ​ഷി​ക്കാ​യി വി​ത്തും വ​ള​വു​മെ​ല്ലാ​മാ​യി ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​രും വീ​പ്പ​ത്തോ​ണി​യു​ള്ള ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. മാ​ത്താം​ക​രി​യി​ലേ​ക്കു റോ​ഡും പാ​ല​വും നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​മാ​ര്‍​ക്കും എം​എ​ല്‍​എ​യ്ക്കും നി​വേ​ദ​നം ന​ല്‍​കി​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം പി.​ഡി. ബാ​ബു പ​റ​ഞ്ഞു.

District News

ത​ടി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പി​ന്‍റെ ട​യ​ര്‍ ‌ഓ​ട്ട​ത്തി​നി​ടെ ഊ​രി​ത്തെ​റി​ച്ചു

ക​ടു​ത്തു​രു​ത്തി; ത​ടി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പി​ന്‍റെ ട​യ​ർ ഓ​ട്ട​ത്തി​നി​ടെ ഊ​രി​ത്തെ​റി​ച്ചു. മീ​റ്റ​റു​ക​ളോ​ളം ട​യ​റി​ല്ലാ​തെ മു​ന്നോ​ട്ട് ഓ​ടി​യ പി​ക്ക​പ്പ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ​ നി​ന്നു. വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം 3.30ന് ​ക​ടു​ത്തു​രു​ത്തി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ആ​പ്പാ​ഞ്ചി​റ ഭാ​ഗ​ത്തു​നി​ന്നു മു​ട്ടു​ചി​റ ഭാ​ഗ​ത്തേ​ക്കു ത​ടി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വാ​ഹ​ന​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്തെ ട​യ​റാ​ണ് ഊ​രി​ത്തെ​റി​ച്ച​ത്. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും മു​ന്നി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തും അ​പ​ക​ടം ഒ​ഴി​വാ​ക്കി. വാ​ഹ​ന​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ത​ടി ക​യ​റ്റി​യ ശേ​ഷം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ല്‍​നി​ന്നു നീ​ക്കു​ക​യാ​യി​രു​ന്നു.

District News

ഡോ. ​കു​മാ​ർ ബാ​ഹു​ലേ​യ​ൻ നൂ​റി​ന്‍റെ നി​റ​വി​ൽ

വൈ​ക്കം: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ന്യൂ​റോ സ​ർ​ജ​നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യു​ള്ള ഡോ​ക്ർ​മാ​രു​ടെ വി​ദ​ഗ്ധ​സം​ഘ​ത്തി​ലെ അം​ഗ​വു​മാ​യി​രു​ന്ന ഡോ. ​കു​മാ​ർ ബാ​ഹു​ലേ​യ​ൻ നൂ​റാം ജ​ന്മ​ദി​ന നി​റ​വി​ൽ. ജീ​വി​ത​ത്തി​ന്‍റെ ന​ല്ലൊ​രു​പ​ങ്ക് വി​ദേ​ശ​ത്ത് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ മു​ഴു​കി​യി​രു​ന്ന ഡോ. ​കു​മാ​ർ ബാ​ഹു​ലേ​യ​ൻ നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​ദ​ഗ്ധ ചി​കി​ൽ​സ ല​ഭി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വി​ക​സി​ത​പ്ര​ദേ​ശ​മാ​യി​രു​ന്ന ചെ​മ്മ​നാ​ക​രി​യി​ൽ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ബ്രെ​യി​ൻ ആ​ൻ​ഡ് സ്പൈ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ച്ച​തോ​ടെ ചെ​മ്മ​നാ​ക​രി ലോ​ക​പ്ര​ശ​സ്ത​മാ​യി.

സ്വ​ന്തം നാ​ട്ടു​കാ​ർ​ക്കാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ വ​ഴി​യൊ​രു​ക്കി. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി നി​ല​കൊ​ണ്ട പ്രി​യ​പ്പെ​ട്ട ഡോ​ക്ട​റു​ടെ നൂ​റാം ജ​ന്മ​ദി​നം നാ​ടി​ന്‍റെ​യാ​കെ ആ​ഘോ​ഷ​മാ​യി മാ​റു​ക​യാ​ണ്.

ഉ​ദ​യ​നാ​പു​ര​ത്തെ അ​ക്ക​ര​പ്പാ​ട​മെ​ന്ന അ​വി​ക​സി​ത പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ 1925 മാ​ർ​ച്ച് അ​ഞ്ചി​ന് ക​ള​ത്തി​ൽ കു​മാ​ര​ൻ - ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ഡോ. ​ബാ​ഹു​ലേ​യ​ൻ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ​ട​പൊ​രു​തി​യാ​ണ് ലോ​ക​മ​റി​യു​ന്ന ന്യൂ​റോ സ​ർ​ജ​നാ​യി മാ​റി​യ​ത്. കു​ട്ടി​ക്കാ​ല​ത്ത് ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ ചി​കി​ത്സ​കി​ട്ടാ​തെ മ​രി​ച്ച​തി​ന്‍റെ തീ​രാ​നോ​വാ​ണ് അ​വി​ക​സി​ത​പ്ര​ദേ​ശ​മാ​യ ചെ​മ്മ​നാ​ക​രി​യി​ൽ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ബ്രെ​യി​ൻ ആ​ൻ​ഡ്‌ സ്‌​പൈ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്കാ​ൻ ഡോ. ​ബാ​ഹു​ലേ​യ​നെ പ്രേ​രി​പ്പി​ച്ച​ത്.

ചെ​മ്മ​നാ​ക​രി​യി​ല‌െ​യും വൈ​ക്ക​ത്തെ​യും ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മേ ന​ഴ്സിം​ഗ് കോ​ള​ജ്, ഫി​സി​യോ തെ​റാ​പ്പി കോ​ള​ജ് എ​ന്നി​വ​യും ബാ​ഹു​ലേ​യ​ൻ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ചു. നൂ​റി​ന്‍റെ നി​റ​വി​ലും നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും അ​ള​വ​റ്റ് സ്നേ​ഹി​ക്കു​ന്ന ഡോ. ​കു​മാ​ർ ബാ​ഹു​ലേ​യ​ന്‍റെ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നാ​യി നാ​ടും പ്രാ​ർ​ഥ​നാ​നി​ര​ത​മാ​കു​യാ​ണ്.

District News

വൈ​ക്ക​ത്തെ പഴ​യ ബോ​ട്ടുജെ​ട്ടി പു​ന​ർ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

വൈ​ക്കം: നൂ​റ്റാ​ണ്ട് പി​ന്നി​ട്ട വൈ​ക്ക​ത്തെ പ​ഴ​യ ബോ​ട്ടു​ജെ​ട്ടി ത​നി​മ നി​ല​നി​ർ​ത്തി പു​ന​ർ​നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ജീ​ർ​ണി​ച്ച മേ​ൽ​ക്കൂ​ര​യും ത​ടി പാ​കി​യ ഭി​ത്തി​ക​ളും പു​തു​ക്കി​പ്പ​ണി​തു. പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ളും ഉ​യ​ർ​ത്തി​പ്പ​ണി​ത ത​റ​യി​ൽ ടൈ​ൽ പാ​ക​ലു​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം പ​ണി​ക​ൾ പൂ​ർ​ത്തീക​രി​ച്ച് ബോ​ട്ട്ജെ​ട്ടി ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​കും.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പ​ഴ​യ ബോ​ട്ടു​ജെ​ട്ടി ചോ​ർ​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. രാ​ജ​ഭ​ര​ണ​കാ​ല​ത്തെ ശം​ഖു​മു​ദ്ര​യു​ടെ ഗ​രി​മ​പേ​റു​ന്ന ജെ​ട്ടി ത​നി​മ ​നി​ല​നി​ർ​ത്തി പു​ന​ർ​നി​ർ​മി​ച്ച് ച​രി​ത്ര​സ്മാ​ര​ക​മാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 42 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാം ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യ​ത്. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മ​ഹാ​ത്മ​ജി വ​ന്നി​റ​ങ്ങി​യ​ത് ഈ ​ബോ​ട്ടു​ജെ​ട്ടി​യി​ലാ​ണ്. പു​ന​ർ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നാ​ണ്.

District News

അ​​ജി​​ത്തി​​ന്‍റെ ബി​​ജെ​​പി പ്ര​​വേ​​ശ​​നം തു​​റ​​ന്നു​​കാ​​ട്ടാ​​ൻ സി​​പി​​ഐ വി​​ശ​​ദീ​​ക​​ര​​ണ​ യോ​​ഗ​​ങ്ങ​ളി​​ലേ​​ക്ക്

വൈ​​ക്കം: സി​​പി​​ഐ​​യു​​ടെ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ചു​​വ​​പ്പു​​കോ​​ട്ട​​യാ​​യ വൈ​​ക്ക​​ത്ത് പ്രാ​​ദേ​​ശി​​ക ത​​ല​​ത്തി​​ൽ നേ​​താ​​ക്ക​​ൾ പാ​​ർ​​ട്ടി​​വി​​ടു​​ന്ന​​ത് അ​​തീ​​വ ഗൗ​​ര​​വ​​മാ​​യി ക​​ണ്ട് പ്രാ​​ദേ​​ശി​​ക ​പ്ര​​ശ്ന​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കി പ​​രി​​ഹ​​രി​​ക്കാ​​നും പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് അ​​വ​​ബോ​​ധം ന​​ൽ​​കാ​​നും രാ​​ഷ്‌​ട്രീ​​യ വി​​ശ​​ദീ​​ക​​ര​​ണ​​യോ​​ഗ​​മ​​ട​​ക്കം സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ നേ​​തൃ​​ത്വം. പാ​​ർ​​ട്ടി​​യു​​ടെ സം​​ഘ​​ട​​നാ​​ശേ​​ഷി പ്ര​​ക​​ട​​മാ​​ക്കു​​ന്ന​​ത​​ര​​ത്തി​​ൽ ആ​​യി​​ര​​ങ്ങ​​ളെ അ​​ണി​​നി​​ര​​ത്തി​​യു​​ള്ള ആ​​ദ്യ രാ​​ഷ്‌​ട്രീ​​യ വി​​ശ​​ദീ​​ക​​ര​​ണ യോ​​ഗ​​വും ശ​​ക്തി​​പ്ര​​ക​​ട​​ന​​വും ആ​​റി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ജെ​​ട്ടി​​മൈ​​താ​​നി​​യി​​ൽ ന​​ട​​ക്കും.

പാ​​ർ​​ട്ടി​​യി​​ൽ അ​​ർ​​ഹി​​ക്കു​​ന്ന പ​​രി​​ഗ​​ണ​​ന കി​​ട്ടു​​ന്നി​​ല്ലെ​​ന്നു പ​​റ​​ഞ്ഞാ​​ണ് പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ൾ പ​​ല​​രും പാ​​ർ​​ട്ടി​ വി​​ട്ട​​ത്. പ​​ല സ്ഥാ​​ന​​ങ്ങ​​ളും ല​​ഭി​​ച്ച​​വ​​ർ പാ​​ർ​​ല​​മെ​​ന്‍റ​​റി വ്യാ​​മോ​​ഹം മൂ​​ലം പാ​​ർ​​ട്ടി​​യു​​മാ​​യി ക​​ല​​ഹി​​ച്ചാ​ണ് പാ​​ർ​​ട്ടി​​വി​​ട്ട​​തെ​​ന്ന് അ​​ണി​​ക​​ളെ നേ​​തൃ​​ത്വം ബോ​​ധ്യ​​പ്പെ​​ടു​​ത്തി​​വ​​രു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ര​​ണ്ടു ത​​വ​​ണ എം​​എ​​ൽ​​എ​​യാ​​യ, മൂ​​ന്നു ത​​വ​​ണ എം​​എ​​ൽ​​എ​​യാ​​യി​​രു​​ന്ന മു​​തി​​ർ​​ന്ന നേ​​താ​​വി​​ന്‍റെ മ​​ക​​ൻ കെ. ​​അ​​ജി​​ത്ത് ബി​​ജെ​​പി​​യി​​ൽ ചേ​​ക്കേ​​റി​​യ വാ​​ർ​​ത്ത പാ​​ർ​​ട്ടി​ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ​​ൻ സ്ഫോ​​ട​​നം ഉ​​ണ്ടാ​​ക്കി​​യ​​ത്.

പാ​​ർ​​ട്ടി​​യു​​ടെ മ​​ണ്ഡ​​ലം അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന അ​​ജി​​ത്ത് ര​​ണ്ടു വ​​ർ​​ഷം ഗു​​രു​​വാ​​യൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് മെം​​ബ​​റു​​മാ​​യി​​രു​​ന്നു. പാ​​ർ​​ട്ടി ജി​​ല്ലാ എ​​ക്സി​​ക്യൂ​​ട്ടി​​വി​​ൽ​​നി​​ന്ന് അ​​ജി​​ത്തി​​നെ ജി​​ല്ലാ കൗ​​ൺ​​സി​​ലി​​ലേ​​ക്കു ത​​രം​​താ​​ഴ്ത്തി​​യ​​പ്പോ​​ൾ മ​​റ്റു ചി​​ല​​ർ​​ക്ക് ബ​​ഹു​​ജ​​ന സം​​ഘ​​ട​​ന​​ക​​ളി​​ൽ വ​​ലി​​യ സ്ഥാ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​യ​​ത് അ​​ജി​​ത്തി​​നെ പ്ര​​കോ​​പി​​പ്പി​​ച്ച​​താ​​യി അ​​ടു​​പ്പ​​മു​​ള്ള​​വ​​ർ പ​​റ​​യു​​ന്നു.

ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ത്വം ല​​ഭി​​ക്കാ​​തി​​രു​​ന്ന​​വ​​രി​​ൽ ചി​​ല​​രും സ്ഥാ​​പി​​ത താ​​ത്പ​​ര്യ​​ത്തി​​ന്‍റെ പേ​​രി​ൽ മ​റ്റു ചി​​ല​​രും പാ​​ർ​​ട്ടി ​വി​​ട്ട​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​സ്വ​​സ്ഥ​​ത​​ക​​ൾ ഇ​​പ്പോ​​ഴും ശ​​മി​​ച്ചി​​ട്ടി​​ല്ല. ടി​​വി പു​​ര​​ത്ത് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി പാ​​ർ​​ട്ടി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യ നേ​​താ​​വ് പാ​​ർ​​ട്ടി​​ക്ക് ഏ​​റെ സ്വാ​​ധീ​​ന​​മു​​ള്ളി​​ട​​ത്ത് തോ​​റ്റ​​തി​​നു പി​​ന്നി​ൽ പാ​​ർ​​ട്ടി​​യി​​ലെ ഭി​​ന്ന​​ത​​യാ​​ണ് കാ​​ര​​ണ​​മെ​​ന്ന വാ​​ദ​​ഗ​​തി​​യാ​​ണു​​ള്ള​​ത്.

ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള ത​​ല​​യാ​​ഴം, വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ​​നി​​ന്ന് പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ള​​ട​​ക്കം പാ​​ർ​​ട്ടി വി​​ടു​​ന്നു​​ണ്ട്. .അ​​ജി​​ത്തി​​ന് ഒ​​രു ത​​വ​​ണ​​കൂ​​ടി മ​​ത്സ​​രി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ര​​ണ്ടു ത​​വ​​ണ​​യെ​​ന്ന പാ​​ർ​​ട്ടി​​യി​​ലെ നി​​ബ​​ന്ധ​​ന അ​​തി​​നു ത​​ട​​സ​​മാ​​യി. പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​നു സ​​ർ​​ക്കാ​​ർ അ​​ർ​​ഹി​​ക്കു​​ന്ന പ​​രി​​ഗ​​ണ​​ന ന​​ൽ​​കാ​​ത്ത​​തി​​ലെ പ്ര​​തി​​ഷേ​​ധം മൂ​​ല​​മാ​​ണ് പാ​​ർ​​ട്ടി​​വി​​ട്ടു ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​തെ​​ന്ന വാ​​ദം ബാ​​ലി​​ശ​​മാ​​ണെ​​ന്നും പാ​​ർ​​ട്ടി മാ​​റ്റ​​ത്തി​​നു പി​​ന്നി​​ൽ സ്വാ​​ർ​​ഥ​​മോ​​ഹം മാ​​ത്ര​​മാ​​ണെ​​ന്നാ​​ണ് സി​​പി​​ഐ നേ​​തൃ​​ത്വം ആ​​രോ​​പി​​ക്കു​​ന്ന​​ത്.

Latest News

Corehub Up