Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ATTACK

മു​ഷ്കി​നെ​തി​രേ വാ​ഗ്ദാ​ന​വേ​ലി പോ​രാ, ന​ട​പ​ടി​ത​ന്നെ വേ​ണം

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തോ​ളം​ത​ന്നെ ഭീ​ക​ര​മാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​തി​രി​ഞ്ഞ ഉ​ത്ത​ര​വു​ക​ളു​ണ്ടാ​ക്കു​ന്ന കെ​ടു​തി​ക​ൾ. ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ, അ​വ​യു​ടെ സ​ഞ്ചാ​ര​പാ​ത​ക​ൾ കൊ​ട്ടി​യ​ട​ച്ച​തു​കൊ​ണ്ടാ​ണെ​ന്ന ജി​ല്ലാ ക​ള​ക്‌​ട​റു​ടെ വി​ചി​ത്ര​മാ​യ ക​ണ്ടെ​ത്ത​ലാ​ണ് ഇ​തി​ൽ ഏ​റ്റ​വും പു​തി​യ​ത്. ഈ ​ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, വ​ന്യ​ജീ​വി​ക​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​കു​ന്ന വേ​ലി​ക​ളും കെ​ട്ടി​ട​നി​ർ​മാ​ണ​ങ്ങ​ളും പൊ​ളി​ക്ക​ണ​മെ​ന്നാ​ണ് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​ർ‌ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് ഉ​ത്ത​ര​വി​ട്ട​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

ഇ​ടു​ക്കി പ​ന്ത​ടി​ക്ക​ള​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വും ന​ട​പ​ടി​ക​ളും. പ​ന്ത​ടി​ക്ക​ളം ഉ​ന്ന​തി​ക്കു സ​മീ​പം വൈ​ദ്യു​ത​വേ​ലി​ക​ൾ മു​റി​ച്ചു​നീ​ക്കു​ക​യും ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി സോ​ളാ​ർ വേ​ലി​ക​ൾ നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു. കൈ​യേ​റി​യ സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത വൈ​ദ്യു​ത​വേ​ലി​ക​ളും അ​ന​ധി​കൃ​ത സോ​ളാ​ർ വേ​ലി​ക​ളു​മാ​ണ് നീ​ക്കം​ചെ​യ്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. യാ​തൊ​രു പ​ഠ​ന​ത്തി​ന്‍റെ​യും സ​ർ​വേ​യു​ടെ​യും പി​ൻ​ബ​ല​മി​ല്ലാ​ത്ത, ജി​ല്ലാ ക​ള​ക്‌​ട​റു​ടെ അ​സം​ബ​ന്ധ​ജ​ടി​ല​മാ​യ ക​ണ്ടെ​ത്ത​ലി​നു പി​ന്നാ​ലെ വ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ ഇ​ടു​ക്കി ജി​ല്ല​യി​ൽ ജ​ന​രോ​ഷം ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്.

ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ലാ​ണ് ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ്. മ​നു​ഷ്യ​രു​ടെ ദു​ര​ന്ത​മാ​ണോ മൃ​ഗ​ങ്ങ​ളു​ടെ വി​ള​യാ​ട്ട​മാ​ണോ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത് എ​ന്ന​താ​ണ് ചോ​ദ്യം. സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം വേ​ലി കെ​ട്ടി​യി​ല്ലെ​ങ്കി​ൽ നാ​ളെ സം​സ്ഥാ​ന​ത്തെ​വി​ടേ​ക്കും ഈ ​ഉ​ദ്യോ​ഗ​സ്ഥ മു​ഷ്ക് വ്യാ​പി​ച്ചേ​ക്കാം. വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത നി​ർ​ണ​യി​ക്കു​ന്ന​ത് വ​നം​വ​കു​പ്പാ​ണെ​ന്നി​രി​ക്കെ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് മു​ൻ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് ന​മു​ക്ക​റി​യാം. ദ​ന്ത​ഗോ​പു​ര​വാ​സി​ക​ളാ​യ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ധാ​ർ​ഷ്‌​ട്യം നി​റ​ഞ്ഞ തു​ല്യം​ചാ​ർ​ത്ത​ലു​ക​ൾ​കൊ​ണ്ട് അ​ല്ലെ​ങ്കി​ൽ​ത​ന്നെ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം എ​ന്ന ഓ​മ​ന​പ്പേ​രി​ട്ട്, മ​നു​ഷ്യ​ർ നി​ര​ന്ത​രം വ​ന്യ​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കി വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളെ സ്വാ​ഭാ​വി​ക ചെ​റു​ത്തു​നി​ൽ​പു മാ​ത്ര​മാ​ണെ​ന്ന രീ​തി​യി​ൽ ചി​ത്രീ​ക​രി​ക്കാ​നു​ള്ള കു​ത്സി​ത​ശ്ര​മ​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​പ്പോ​ഴും ഉ​ണ്ടാ​കാ​റു​ള്ള​ത്. കാ​ട്ടി​ൽ ക​ഴി​യേ​ണ്ട വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങി മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന വ​സ്തു​ത ബോ​ധ​പൂ​ർ​വം ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്നു.

വ​ന​ത്തി​നു​ള്ളി​ൽ വെ​ള്ള​വും ഭ​ക്ഷ​ണ​വും കി​ട്ടാ​തെ​വ​രു​മ്പോ​ഴാ​ണ് വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. കാ​ട്ടി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​വും മാം​സ​ഭോ​ജി​ക​ളാ​യ മൃ​ഗ​ങ്ങ​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ണ്ടാ​യി​ട്ടു​ള്ള ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വ​നം​വ​കു​പ്പും റ​വ​ന്യു വ​കു​പ്പും ചേ​ർ​ന്ന് ജ​ന​ങ്ങ​ളെ കൊ​ല​യ്ക്കു കൊ​ടു​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത്. വ​നം ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഉ​ത്ത​ര​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വ​ന്യ​ജീ​വി​ക​ളെ വ​ന​ത്തി​നു​ള്ളി​ൽ നി​ർ​ത്തി സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം വ​നം​വ​കു​പ്പി​നാ​ണ്. എ​ന്നാ​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി മ​നു​ഷ്യ​ർ ത​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ല്ലാം ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന ക്രൂ​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് പു​തി​യ നി​ർ​ദേ​ശം​കൊ​ണ്ടു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ അ​വ​ർ​ക്ക​വ​കാ​ശ​പ്പെ​ട്ട ഭൂ​മി​യി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളു​മൊ​ക്കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​വി​ധേ​യ​മാ​യ രീ​തി​യി​ൽ കൃ​ഷി ചെ​യ്തു ജീ​വി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യാ​ണ് ഫ​ല​ത്തി​ൽ ഈ ​ഉ​ത്ത​ര​വ്. മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ കെ​ട്ടു​ന്ന വേ​ലി​ക​ൾ​പോ​ലും മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഉ​ള്ള വേ​ലി​ക​ൾ​കൂ​ടി പൊ​ളി​ച്ചു​ക​ള​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ ജീ​വ​നും ജീ​വി​തോ​പാ​ധി​ക​ൾ​ക്കും എ​ന്തു സു​ര​ക്ഷ​യെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ര​ണ​കൂ​ട​വും മ​റു​പ​ടി ന​ൽ​കേ​ണ്ട​ത്.

ആ​ന​ത്താ​ര​ക​ൾ ത​ട​ഞ്ഞു​ള്ള അ​ന​ധി​കൃ​ത വൈ​ദ്യു​ത​വേ​ലി​ക​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തെ​ന്നും ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു​മാ​ണ് വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. ആ​ന​ത്താ​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ നീ​ക്കം ചെ​യ്യേ​ണ്ട ആ​ന​ക​ളെ നീ​ക്കം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

വൈ​ദ്യു​തി​വേ​ലി​യെ​പ്പോ​ലും വ​ക​വ​യ്ക്കാ​ത്ത വ​ന്യ​മൃ​ഗ​ങ്ങ​ൾ മ​ന്ത്രി വാ​ക്കു​ക​ൾ​കൊ​ണ്ട് കെ​ട്ടു​ന്ന വേ​ലി​യെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഇ​ത്ത​രം വാ​ഗ്ദാ​ന​വേ​ലി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും കെ​ട്ടി​പ്പൊ​ക്കു​ന്നു​ണ്ട്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ, പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​നു മാ​ത്രം ഒ​രു കു​റ​വു​മി​ല്ല. വ​ള​രെ ശ​ക്ത​വും വ്യ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ൾ​കൊ​ണ്ടു മാ​ത്ര​മേ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നാ​കൂ. അ​തി​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്കാ​ണ് മ​ന്ത്രി നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത്. വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ധാ​ർ​ഷ്‌​ട്യ​ത്തെ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ത്തി​ന് എ​ത്ര​ത്തോ​ളം നി​യ​ന്ത്രി​ക്കാ​നാ​കും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ന​ട​പ​ടി​ക​ളു​ടെ ഫ​ല​പ്രാ​പ്തി.

ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് എ​ത്ര​യും പെ​ട്ടെ​ന്നു പി​ൻ​വ​ലി​ക്കു​ക​യും ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ശ​രി​യാ​യ കാ​ര​ണം ക​ണ്ടെ​ത്തി വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യു​മാ​ണ് അ​ടി​യ​ന്ത​രാ​വ​ശ്യം. അ​തി​ൽ കു​റ​ഞ്ഞൊ​ന്നു​കൊ​ണ്ടും മ​ല​യോ​ര​ത്തെ അ​ധ്വാ​നി​ക്കു​ന്ന ക​ർ​ഷ​ക​ർ തൃ​പ്തി​പ്പെ​ടു​ക​യി​ല്ല. കാ​ര​ണം, അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള വെ​റു​മൊ​രു ടെ​ന്നീ​സ് മ​ത്സ​ര​മ​ല്ല, അ​വ​രു​ടെ ജീ​വ​നും ജീ​വി​ത​വു​മാ​ണ്.

 

National

മ​ണി​പ്പു​രി​ൽ‌ 15 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ നാ​ഗ വി​ഭാ​ഗ​ത്തി​ലെ 15 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. ത​മേ​യി സ​ബ്‌​ഡി​വി​ഷ​നി​ലെ ടാ​ക്കോ നാ​ഗാ ഗ്രാ​മ​വാ​സി​യാ​യ എ​ൻ.​കെ. മ​ഹി​ൽ​ലാ​ക്ബൗ​വി​ന്‍റെ മ​ക​ൻ എ​ൻ.​കെ. വി​ഫെ​ൻ​ബൗ ആ​ണ് മ​രി​ച്ച​ത്.

ത​മെം​ഗ്‌​ലോം​ഗ് ജി​ല്ല​യി​ലെ ത​മേ​യി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വി​ഫെ​ൻ​ബൗ​വി​ന് വെ​ടി​യേ​റ്റ​ത്. അ​ജ്ഞാ​ത സാ​യു​ധ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം. ഏ​ക​ദേ​ശം 20 ത​വ​ണ വെ​ടി​യു​തി​ർ​ത്ത​താ​യി പ്രാ​ദേ​ശി​ക വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

Kerala

നാദാപുരത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്ജിദിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് ( 22 ) ആണ് പരിക്കേറ്റത്. നെഞ്ചിലും തലയ്ക്കും സാരമായി പരിക്കേറ്റ ഫിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരാൾ ഫിനാന്‍റെ ബന്ധുവാണ്. പരിക്ക് സാരമല്ല.  വീടിനടുത്തെ പറമ്പിൽ കാട് വെട്ടുന്നതിനിടെ ആണ് മുഹമ്മദ് ഫിനാനെ ജീവി ആക്രമിച്ചത്.

ആക്രമിച്ചത് പുലി ആണെന്ന സംശയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ആയഞ്ചേരി പഞ്ചായത്ത് പരിസരത്തും സമാന രീതിയിൽ പുലിയെ കണ്ടതായി പ്രചരിച്ചിരുന്നു. ഫനാൻ ആക്രമിക്കപ്പെട്ട സ്ഥലത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളുണ്ട്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

Kerala

സഹോദരനോടുള്ള വൈരാഗ്യം; 15കാരിയെ വഴിയില്‍ തടഞ്ഞ് ഭീഷണി, മുഖത്തേക്ക് പുകയൂതിയെന്നും പരാതി

കൊച്ചി: സഹോദരനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ 15കാരിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സിഗരറ്റ് വലിച്ചു പുക മുഖത്തേക്ക് ഊതി അലോസരപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

ഓച്ചന്തുരുത്ത് സ്വദേശിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പുതുവൈപ്പ് സാന്താക്രോസ് സ്‌കൂളിന് സമീപം വച്ചായിരുന്നു സംഭവം. കണ്ടാല്‍ അറിയാവുന്ന രണ്ടുപേരാണ് ഭീഷണിപ്പെടുത്തിയത്. ഞാറക്കല്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

National

ഡ​ല്‍​ഹി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

ന്യൂ​ഡ​ല്‍​ഹി:​ഡ​ല്‍​ഹി​യി​ലെ തി​മ​രു​പൂ​രി​ല്‍ ര​ണ്ട് വ​യ​സു​കാ​ര​ന് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്ക്. അ​ബ്ബാ​സ് എ​ന്ന കു​ട്ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വീ​ടി​ന് പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ നേ​രെ തെ​രു​വു​നാ​യ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. നാ​യ കു​ട്ടി​യെ ആ​ക്ര​മി​ക്കു​തി​ന്‍്‌​റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. പൊ​ലി​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

ന​ഗ​രൂ​രി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം; 11 വ​യ​സു​കാ​ര​ന് കൈ​വി​ര​ൽ ന​ഷ്ട​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 11 വ​യ​സു​കാ​ര​ന് കൈ​വി​ര​ൽ ന​ഷ്ട​പ്പെ​ട്ടു. മൊ​ട്ട​ലു​വി​ള സ്വ​ദേ​ശി​ക​ളാ​യ രാ​ജു - അ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ​ര​ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ കാ​ലി​നും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. ശ​ര​ൺ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് സ​ഹോ​ദ​രി​യോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ വ​ല​തു​കൈ​യി​ലെ വി​ര​ലി​ന്‍റെ പ​കു​തി​ഭാ​ഗം നാ​യ ക​ടി​ച്ചെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​ള​യ കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kerala

വ​ട​ക​ര തി​രു​വ​ള്ളൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; നാ​ല് പേ​ർ​ക്ക് ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: വ​ട​ക​ര തി​രു​വ​ള്ളൂ​രി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൂ​ന്ന് വ​യ​സു​ള്ള മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ തെ​രു​വു​നാ​യ മൂ​ന്ന് വ​യ​സു​കാ​രി​യെ ക​ടി​ച്ചു​കൊ​ണ്ടു​പോ​കാ​നും ശ്ര​മി​ച്ചി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ടു. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.

 

International

ജ​ർ​മ​നി​യി​ൽ സി​ന​ഗോ​ഗി​നു​നേ​രേ ആക്രമണം: അ​ഫ്ഗാ​ൻ പൗ​ര​ൻ പി​ടി​യി​ൽ

ബ​​​​ർ​​​​ലി​​​​ൻ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ജ​​​​ർ​​​​മ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ വു​​​​പ്പ​​​​ർ​​​​റ്റാ​​​​ലി​​​​ൽ സി​​​ന​​​ഗോ​​​ഗി​​​ൽ തീ​​​​യി​​​​ടാ​​​​ൻ ശ്ര​​​മം. സം​​​ഭ​​​വ​​​ത്തി​​​ൽ 37കാ​​​​ര​​​​നാ​​​​യ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ പൗ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യി. പ്രാ​​​​ദേ​​​​ശി​​​​ക​​​ സ​​​​മ​​​​യം ഇ​​​ന്ന​​​ലെ ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം.

സി​​​​ന​​​​ഗോ​​​​ഗി​​​​ന്‍റെ പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​യാ​​​​ൾ ദ്രാ​​​​വ​​​​ക​​​​മൊ​​​​ഴി​​​​ച്ച് തീ ​​​​കൊ​​​​ളു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാ​​​​മ​​​​ത്തെ പ്ര​​​​വേ​​​​ശ​​​​ന ക​​​​വാ​​​​ട​​​​ത്തി​​​​ലും ഇ​​​​യാ​​​​ൾ തീ​​​​യി​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചു.

എ​​​​ന്നാ​​​​ൽ യ​​​ഹൂ​​​ദ​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട് തീ​​​യ​​​​ണ​​​​ച്ച​​​​തി​​​​നാ​​​​ൽ വ​​​​ൻ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി.

Kerala

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം സ്ത്രീ​ക​ളെ വിവസ്ത്ര​രാ​ക്കി വൻ കവർച്ച; അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി​യ ശേ​ഷം സ്ത്രീ​ക​ളെ വി​വ​സ്​ത്ര​രാ​ക്കി വ​ന്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

പാ​ലാ​രി​വ​ട്ടം സം​സ്‌​കാ​ര ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വ്യാഴാഴ്ച പുല​ര്‍​ച്ചെ​യാ​ണ് ന​ടു​ക്കു​ന്ന മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പശ്ചിമബം​ഗാ​ള്‍, ആ​സാം സ്വ​ദേ​ശി​ക​ളാ​ണ് മോ​ഷ​ണ​ത്തി​നി​ര​യാ​യ​ത്.

പു​ല​ര്‍​ച്ചെ 12.30 ഓ​ടെ പ്ര​തി​ക​ള്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നാ​യി​രു​ന്നു മോ​ഷ​ണം. വാ​തി​ല്‍ ത​ക​ര്‍​ത്ത് അക​ത്ത് ക​ട​ന്ന പ്ര​തി​ക​ള്‍ വീ​ട് പൂ​ട്ടി​യ ശേ​ഷം ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തിയാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

മൂന്നു ലക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 10 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും 1,20,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ പ്ര​തി​ക​ള്‍ ഇ​വി​ടെ പ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ടി​എം കാ​ര്‍​ഡി​ന്‍റെ പാ​സ്‌​വേ​ര്‍​ഡ് ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങി​യ ശേ​ഷം യു​പി​ഐ ഇ​ട​പാ​ടി​ലൂ​ടെ 12,000 രൂ​പ​യും പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ളെ മോ​ഷ്ടാ​ക്ക​ള്‍ ബ​ല​മാ​യി വി​വ​സ്ത്ര​രാ​ക്കി. തു​ട​ര്‍​ന്ന് സ്ത്രീ​ക​ളി​ലൊ​രാ​ള്‍ ക​ഴു​ത്തി​ല്‍ ധ​രി​ച്ചി​രു​ന്ന ഒ​രു പ​വ​ന്‍ തൂ​ക്ക​മു​ള്ള 1,20,000 രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ മാ​ല​യും, നാ​ല് ഗ്രാം ​തൂ​ക്ക​മു​ള്ള 60,000 രൂ​പ വി​ല​യു​ള്ള ഒ​രു ജോ​ഡി സ്വ​ര്‍​ണ ക​മ്മ​ലും മോ​ഷ്ടി​ച്ച ശേ​ഷം ക​ട​ന്നു​ക​ളയുകയായിരുന്നു.

Kerala

സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

പിറവം: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. പിറവം ടൗണില്‍ കൊച്ചുപള്ളി-സ്‌നേഹ ഭവന്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30ന് ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്റെ മകന്‍ അരുണ്‍ കുമാറിനെ (31) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെട്രോള്‍ ഒഴിച്ച് കത്തിച്ച നെച്ചൂര്‍ പെരുമ്പിള്ളില്‍ വിജയന്‍റെ മകന്‍ ജിഷ്ണുവും പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അരുണ്‍ ഫോണ്‍ വിളിച്ച് ജിഷ്ണുവിന്‍റെ മാതാവിനോട് അസഭ്യം പറഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പെട്രോളൊഴിച്ച് കത്തിക്കലില്‍ എത്തിയത് എന്നുമാണ് വിവരം.

അരുണ്‍ പിറവത്തെ ഒരു ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കാണ്. ജിഷ്ണു കുടുംബസമേതം സൗദിയിലായിരുന്നു. ഈയടുത്താണ് നാട്ടില്‍ അവധിക്കു വന്നത്. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഇരുവരും മൊബൈല്‍ ഫോണിലൂടെ തര്‍ക്കമുണ്ടായി. അരുണ്‍ കൊച്ചുപള്ളി റോഡിലുണ്ടന്നറിഞ്ഞ് ജിഷ്ണുവും സുഹൃത്തുക്കളും ഇവിടേക്ക് എത്തുകയായിരുന്നു.

ഫോണ്‍ വിളി പ്രശ്‌നത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ ജിഷ്ണു കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ അരുണിന്‍റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഈ സമയം ജീഷ്ണുവിന്‍റെ ദേഹത്തും പെട്രോള്‍ തെറിച്ചിരുന്നു. ഇതിനിടെ ജിഷ്ണു സിഗരറ്റ് ലാമ്പ് കത്തിച്ചപ്പോള്‍ സ്വന്തം ദേഹത്ത് ആദ്യം തീ പിടിക്കുകയും അത് അരുണിലേക്ക് പടരുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിന്‍റെ നില ഗുരുതരമാണ്. ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൂന്നു പേരെ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

National

ജിരാം വാലി മാവോയിസ്റ്റ് ആക്രമണം: പത്തു പ്രതികൾക്കും തൂക്കുകയർ

ജ​​​​​ഗ​​​​​ദ​​​​​ൽ​​​​​പു​​​​​ർ: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ജി​​​​​രാം വാ​​​​​ലി​​​​​യി​​​​​ൽ ഉ​​​​​ന്ന​​​​​ത കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 29 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട മാ​​​​​വോ​​​​​യി​​​​​സ്റ്റ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ക്കേ​​​​​സി​​​​​ലെ പ​​​​​ത്തു പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കും വ​​​​​ധ​​​​​ശി​​​​​ക്ഷ.

ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ വ​​​​​നി​​​​​ത​​​​​ക​​​​​ളാ​​​​​ണ്. ജ​​​​​ഗ​​​​​ദ​​​​​ൽ​​​​​പു​​​​​രി​​​​​ലെ പ്ര​​​​​ത്യേ​​​​​ക എ​​​ൻ​​​ഐ​​​എ കോ​​​​​ട​​​​​തി ജ​​​ഡ്ജി അ​​​ജ​​​യ് സിം​​​ഗ് ര​​​ജ്പു​​​ത് ആ​​​ണു ശി​​​​​ക്ഷ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. പ്ര​​​തി​​​ക​​​ൾ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന് കഴിഞ്ഞ അ​​​ഞ്ചി​​​നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

പ്ര​​​മീ​​​ള മോ​​​ഡി​​​യം, ചൈ​​​തു ലേ​​​കം, സു​​​മി​​​ത്ര പൂ​​​നെം മോ​​​ഡി​​​യം. മു​​​ക്ക മ​​​ണ്ഡാ​​​വി, കോ​​​സ ക​​​വാ​​​സി, ആ​​​യ​​​ത മാ​​​ർ​​​കം, മ​​​ദ്കാ​​​മി ദേ​​​വ, ജോ​​​ഗ മ​​​ദ്കാ​​​മി, ബ​​​ൻ​​​ജാ​​​മി സ​​​ന്ന, മ​​​ഹാ​​​ദേ​​​വ് നാ​​​ഗ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണു വ​​​ധ​​​ശി​​​ക്ഷ.

കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ൻ റാ​​​​​ലി​​​​​ക്കു നേ​​​​​ർ​​​​​ക്ക് 2013 മേ​​​​​യ് 25നാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​വോ​​​​​യി​​​​​സ്റ്റ് ആ​​​​​ക്ര​​​​​മ​​​​​ണം. കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി വി.​​​​​സി. ശു​​​​​ക്ല, ഛത്തീ​​​​​സ്ഗ​​​​​ഡ് മു​​​​​ൻ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് മ​​​​​ഹേ​​​​​ന്ദ്ര ക​​​​​ർ​​​​​മ, അ​​​​​ന്ന​​​​​ത്തെ പി​​​​​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ന​​​​​ന്ദ്കു​​​​​മാ​​​​​ർ പ​​​​​ട്ടേ​​​​​ൽ, മ​​​​​ക​​​​​ൻ ദി​​​​​നേ​​​​​ഷ് , മു​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ ഉ​​​​​ദ​​​​​യ് മു​​​​​ദ​​​​​ലി​​​​​യാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രും സാ​​​​​ധാ​​​​​ര​​​​​ണ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും സു​​​​​ര​​​​​ക്ഷാ​​​​​ സൈ​​​​​നി​​​​​ക​​​​​രും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ഛത്തീ​​​സ്ഗ​​​ഡി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​നി​​​ര​​​യൊ​​​ന്നാ​​​കെ തു​​​ട​​​ച്ചു​​​നീ​​​ക്ക​​​പ്പെ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നു​​​വെ​​​ന്നും കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. 2019ൽ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി എ​​​സ്ഐ​​​ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

National

മുൻ കേന്ദ്രമന്ത്രി വിജയ് സാംപ്ലയ്ക്ക് ആക്രമണത്തിൽ പരിക്ക്

ച​​​​ണ്ഡി​​​​ഗ​​​​ഡ്: അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ ത​​​​ക​​​​ർ​​​​ത്ത​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​ടെ മു​​​​ൻ​​​​ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി​​​​നേ​​​​താ​​​​വു​​​​മാ‍യ വി​​​​ജ​​​​യ് സാം​​​​പ്ല​​​​യ്ക്കു​​​​നേരേ ആ​​​​ക്ര​​​​മ​​​​ണം.

പ​​​​ഞ്ചാ​​​​ബി​​​​ലെ ഹോ​​​​ഷി​​​​യാ​​​​ർ​​​​പു​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ​മൈ​​​​ക്ര​​​​ഫോ​​​​ണി​​​​ന് അ​​​​ടി​​​​യേ​​​​റ്റ മു​​​​ൻ​​​​ മ​​​​ന്ത്രി​​​​യു​​​​ടെ മൂ​​​​ക്കി​​​​നു പ​​​​രി​​​​ക്കേ​​​​റ്റു.

ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ബി​​​​എ​​​​സ്പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടി.

ക​​​​ഴി​​​​ഞ്ഞ​​​​ ദി​​​​വ​​​​സം പ്ര​​​​ദേ​​​​ശ​​​​ത്തെ വ്യാ​​​​പാ​​​​ര​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​മ​​​യ്ക്കു​​​നേരേ അ​​​​ജ്ഞാ​​​​ത​​​​സം​​​​ഘം ക​​​​ല്ലെ​​​റി​​​ഞ്ഞി​​​രു​​​ന്നു. ഇ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​ണ് മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സ്ഥ​​​​ല​​​​ത്തെ ത്തിയ​​​​ത്.

National

മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നേ​രെ മു​ട്ട​യേ​റ്; ആ​ക്ര​മ​ണം ടി​എം​സി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ

കോ​ല്‍​ക്ക​ത്ത: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നേ​രെ മു​ട്ട​യേ​റ്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ന​ദി​യ​യി​ൽ ടി​എം​സി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് മ​ഹു​വ മൊ​യ്ത്ര ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ മ​ഹു​വ മൊ​യ്ത്ര​യ്ക്കെ​തി​രാ​യി മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ക്കു​ക​യും ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും ചെ​യ്തു. ഒ​രു സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി വെ​ടി​യു​ണ്ട​ക​ള്‍ നേ​രി​ട്ട​തു​പോ​ലെ​യാ​ണ് താ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ട്ട​തെ​ന്ന് മ​ഹു​വ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Kerala

റി​സോ​ര്‍​ട്ട് ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം: മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ റി​സോ​ര്‍​ട്ട് ന​ട​ത്തി​പ്പു​കാ​ര​നാ​യ ശ്യാ​മി​നെ ആ​ക്ര​മി​ച്ച ശേ​ഷം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് കൗ​നേ​ന്‍ (40), മു​ഹ​മ്മ​ദ് ഹി​റോ​സ് (46), സെ​യ്യ​ദ് സ​ലിം (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. വെ​ള്ള​റ​ട പൊ​ലി​സ് ആ​ണ് ക​ര്‍​ണാ​ട​ക​ത്തി​ലെ സ​ത്യ​മം​ഗ​ലം കാ​ട്ടി​ല്‍​നി​ന്ന് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

പി​ടി​യി​ലാ​യ​വ​ർ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ ക​വ​ര്‍​ച്ച, മോ​ഷ​ണം, ക്വ​ട്ടേ​ഷ​ന്‍, ഗു​ണ്ടാ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദനം; നാലംഗ സംഘം ബസ് തകര്‍ത്തതായി പരാതി

കൊച്ചി: കാറില്‍ സഞ്ചരിച്ചിരുന്ന നാലംഗ സംഘം സ്വകാര്യ ബസിനെ റോഡില്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായും ബസിന്‍റെ ഗ്ലാസ് തകര്‍ത്തതായും പരാതി. വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭുവനേശ്വരി എന്ന ബസിന്‍റെ ഡ്രൈവര്‍ മുത്തകുന്നം തുരുത്തിപ്പുറം മേക്കാന്‍ തുരുത്തില്‍ ലിബിനാണ് (39) മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഞാറക്കല്‍ പെരുമ്പിള്ളിയില്‍ വച്ചായിരുന്നു സംഭവം. നാല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസിന്‍റെ പിന്നില്‍ ഉരസിയതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ ബസിന് വട്ടം വെച്ച് തടഞ്ഞിടുകയും ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ മദിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.

Kerala

സൗ​ദി​ക്ക് നേ​രെ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം; 13 പേ​ർ​ക്ക് പ​രി​ക്ക്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ട് ഹൂ​തി വി​മ​ത​രു​ടെ ബാ​ല്ലി​സ്റ്റി​ക് മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. 13 സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ രാ​ജ്യ​ത്തെ മൂ​ന്ന് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ഖ​മീ​സ് മു​ശൈ​ത്ത്, അ​ബ​ഹ, താ​യി​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് യെ​മ​നി​ലെ അ​റ​ബ് സ​ഖ്യ​സേ​നാ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി അ​റി​യി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രെ​യും സി​വി​ലി​യ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് സ​ഖ്യ​സേ​ന വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 13 പേ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ മേ​ഖ​ല​യി​ലെ ഏ​ഴ് വീ​ടു​ക​ൾ​ക്കും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഖ​മീ​സ് മു​ശൈ​ത്ത്, അ​ബ​ഹ, താ​യി​ഫ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ബാ​ല്ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച ഡ്രോ​ണു​ക​ളും തൊ​ടു​ത്ത​ത്. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യ​താ​യും സി​വി​ലി​യ​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും സ​ഖ്യ​സേ​നാ വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ആലുവയില്‍ യുവാവിനെ ആക്രമിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം; റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മുമ്പും സമാന സംഭവം

കൊച്ചി: ആലുവയില്‍ യുവാവിനെ ആക്രമിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘമെന്ന് റിപ്പോർട്ട്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജു (27) ആണ് ആക്രമണത്തിനിരയായത്. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിന്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലിസ് ജോഫിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം.

രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്‌നില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മൂന്നര പവന്‍ തൂക്കംവരുന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാർഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഐസിയുവിലാക്കി.

മുമ്പും സമാന സംഭവങ്ങള്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്‍വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര്‍ തുടര്‍ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്‌ഫോമില്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.

Kerala

ആ​ലു​വ നഗരമധ്യത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച

കൊ​ച്ചി: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച. പ്ര​വാ​സി മ​ല​യാ​ളി ജോ​ഫി​ൻ ജി​ജു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ജോ​ഫി​ന്‍റെ ത​ല​യ്ക്ക് ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ​യാ​ണ് അ​ക്ര​മി​ക​ൾ ജോ​ഫി​നെ ക​ല്ലെ​റി​ഞ്ഞു വീ​ഴ്ത്തി​യ​ത്.

തു​ട​ർ​ന്ന് ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൈ​യ്യും കാ​ലും കെ​ട്ടി​യ​ശേ​ഷം പ്ര​തി​ക​ൾ ഇ​യാ​ളെ സ​മീ​പ​ത്തെ ക​നാ​ലി​ൽ ത​ള്ളി​യി​ട്ട് മാ​ല​യും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ഫി​ൻ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജെ​ഫി​ന്‍റെ വാ​രി​യെ​ല്ലി​നും കൈ​യ്ക്കും താ​ടി​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ക​വ​ർ​ച്ചാ സം​ഘ​ത്തി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Kerala

കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കീ​​​ഴ്പ്പ​​​ള്ളി അ​​​ത്തി​​​ക്ക​​​ലി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ട്ട​​​മ്മ​​​യ്ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്ക്. അ​​​ത്തി​​​ക്ക​​​ൽ കു​​​ണ്ടു​​​മാ​​​ങ്ങോ​​​ട് റോ​​​ഡി​​​നോ​​​ട് ചേ​​​ർ​​​ന്ന കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ മേ​​​ന​​​മ്പ​​​ട​​​ത്ത് ടോ​​​മി​​​യു​​​ടെ ഭാ​​​ര്യ സു​​​ജാ​​​ത(52)​​​യ്ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 ഓ​​​ടെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ക​​​പ്പ പ​​​റി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ പ​​​തു​​​ങ്ങി​​​ക്കി​​​ട​​​ന്ന കാ​​​ട്ടു​​​പ​​​ന്നി സു​​​ജാ​​​ത​​​യെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴു​​​ത്തി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വേ​​​റ്റ സു​​​ജാ​​​ത​​​യെ കീ​​​ഴ്പ്പ​​​ള്ളി പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ച് പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ​​​ശേ​​​ഷം ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് സു​​​ജാ​​​ത​​​യു​​​ടെ ചെ​​​രു​​​പ്പും തോ​​​ർ​​​ത്തും ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള​​​വ ര​​​ക്ത​​​ത്തി​​​ൽ കു​​​തി​​​ർ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പ്ര​​​ദേ​​​ശ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി ചു​​​റ്റി​​​ത്തി​​​രി​​​യു​​​ന്ന​​​തു ക​​​ണ്ട​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​ശോ​​​ഭ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​മ്മി അ​​​ന്തീ​​​നാ​​​ട്ട്, ക്ഷേ​​​മ​​​കാ​​​ര്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ജോ​​​ർ​​​ജ് ആ​​​ലാം​​​പ​​​ള്ളി എ​​​ന്നി​​​വ​​​ർ ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​യാ​​​യ പ​​​ന്നി​​​യെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പം ത​​​ന്പ​​​ടി​​​ച്ച പ​​​ന്നി​​​യെ പ​​​ഞ്ചാ​​​യ​​​ത്ത് ഷൂ​​​ട്ട​​​ർ​​​മാ​​​രാ​​​യ കു​​​ര്യ​​​ൻ കൈ​​​പ്പ​​​നാ​​​നി​​​ക്ക​​​ൽ, ജോ​​​ബി സെ​​​ബാ​​​സ്റ്റ്യ​​​ൻ, പി.​​​എം. മാ​​​ത്യു എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം പ​​​ന്നി​​​യെ സം​​​സ്ക​​​രി​​​ച്ചു. സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ് വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും എ​​​സ്ഐ എ​​​ൻ. രാ​​​ജീ​​​വ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ആ​​​റ​​​ളം പൊ​​​ലി​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

Kerala

അ​രു​വി​ക്ക​ര​യി​ൽ പൊ​ലി​സി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര​യി​ൽ പൊ​ലി​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പൊ​ലി​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലും പ്ര​തി അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ വ​ട്ട​ക്കു​ളം സ്വ​ദേ​ശി സ​ഞ്ജു ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​രു​വി​ക്ക​ര മൈ​ലം കോ​ള​നി​യി​ൽ സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​രു​വി​ക്ക​ര പൊ​ലി​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സം​ഘ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി​യ പ്ര​തി ഗ്രേ​ഡ് എ​സ്ഐ​യെ മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ ത​ല്ലി​ത​ക​ർ​ക്കു​ക​യും ചെ​യ്തു. ‌

തു​ട​ർ​ന്ന് പൊ​ലി​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. പി​ടി​യി​ലാ​യ സ​ഞ്ജു​വി​നെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Leader Page

വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് ഇന്ന് 25 വയസ്

അ​​​​​​തൊ​​​​​​രു ചൊ​​​​​​വ്വാ​​​​​​ഴ്ച​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. 2001 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 11. ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ൽ സ​​​​​​മ​​​​​​യം രാ​​​​​​വി​​​​​​ലെ 8.46. ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​​ന്‍റ​​​​​​റി​​​​​​ന്‍റെ ഇ​​​​​​ര​​​​​​ട്ടഗോ​​​​​​പു​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ട​​​​​​ക്കുഭാ​​​​​​ഗ​​​​​​ത്തേ​​​​​​തി​​​​​​ലേ​​​​​​ക്ക് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സി​​​​​​ന്‍റെ യാ​​​​​​ത്രാ​​​​​​വി​​​​​​മാ​​​​​​നം ഇ​​​​​​ടി​​​​​​ച്ചു ക​​​​​​യ​​​​​​റി. 17 മി​​​​​​നി​​​​​​റ്റി​​​​​​നു ശേ​​​​​​ഷം 9.03ന് ​​​​​​യു​​​​​​നൈ​​​​​​റ്റ​​​​​​ഡ് എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സി​​​​​​ന്‍റെ ഒ​​​​​​രു യാ​​​​​​ത്രാ​​​​​​വി​​​​​​മാ​​​​​​നം തെ​​​​​​ക്കേ ഗോ​​​​​​പു​​​​​​ര​​​​​​ത്തി​​​​​​ലും ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റി. 9.37ന് ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സി​​​​​​ന്‍റെ മ​​​​​​റ്റൊ​​​​​​രു വി​​​​​​മാ​​​​​​നം 380 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ വി​​​​​​ർ​​​​​​ജീ​​​​​​നി​​​​​​യ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ആ​​​​​​ർ​​​​​​ലിം​​​​​​ഗ്ട​​​​​​ണി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​തി​​​​​​രോ​​​​​​ധ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ പെ​​​​​ന്‍റ​​​​​ഗ​​​​​​ണി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ചു.

10.03ന് 370 ​​​​​​കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​ലെ വൈ​​​​​​റ്റ് ഹൗ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ക്യാ​​​​​​പി​​​​​​റ്റോ​​​​​​ൾ മ​​​​​​ന്ദി​​​​​​രം ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടു ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത യു​​​​​​നൈ​​​​​​റ്റ​​​​​​ഡ് എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സ് യാ​​​​​​ത്രാ​​​​​​വി​​​​​​മാ​​​​​​നം യാ​​​​​​ത്ര​​​​​​ക്കാ​​​​​​രും ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രുംകൂ​​​​​​ടി വി​​​​​​മാ​​​​​​ന​​​​​​യാ​​​​​​ത്രി​​​​​​ക​​​​​​രെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ പെ​​​​​​ൻ​​​​​​സി​​​​​​ൽ​​​​​​വാ​​​​​​നി​​​​​​യ​​​​​​യി​​​​​​ലെ ഷാ​​​​​​ങ്ക്സ് വീ​​​​​​ലി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​വീ​​​​​​ണു. അ​​​​​​തി​​​​​​നു മു​​​​മ്പ് 9.59ന് ​​​​​​ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ൽ വ​​​​​​ട​​​​​​ക്കേ ഗോ​​​​​​പു​​​​​​ര​​​​​​വും താ​​​​​​മ​​​​​​സി​​​​​​യാ​​​​​​തെ 10.28ന് ​​​​​​തെ​​​​​​ക്കേ ഗോ​​​​​​പു​​​​​​ര​​​​​​വും നി​​​​​​ലം​​​​​​പ​​​​​​തി​​​​​​ച്ചു.

ഇ​​​​​​രു​​​​​​പ​​​​​​ത്തൊ​​​​​​ന്നാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ ത​​​​​​ല​​​​​​വ​​​​​​ര തി​​​​​​രു​​​​​​ത്തി​​​​​​യ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണം. ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ, സൈ​​​​​​നി​​​​​​ക, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ മാ​​​​​​റി​​​​മ​​​​​​റി​​​​​​ഞ്ഞു. സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ആ​​​​​​കെ​​​​​​യും വ്യ​​​​​​ക്തി​​​​​​ജീ​​​​​​വി​​​​​​ത​​​​​​ങ്ങ​​​​​​ളെ​​​​​​യും മാ​​​​​​റ്റി​​​​​​മ​​​​​​റി​​​​​​ച്ച സം​​​​​​ഭ​​​​​​വം. ഇ​​​​​​ന്നും പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ല​​​​​​യൊ​​​​​​ടു​​​​​​ങ്ങു​​​​​​ന്നി​​​​​​ല്ല.

ഏ​​​​​​ക​​​​​​ധ്രു​​​​​​വ ലോ​​​​​​ക​​​​​​വും ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്ത്യ​​​​​​വും

ര​​​​​​ണ്ടാം ലോ​​​​​​ക​​​​​​യു​​​​​​ദ്ധം ക​​​​​​ഴി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ ലോ​​​​​​കം ര​​​​​​ണ്ടു വ​​​​​​ൻ​​​​​​ശ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ ശീ​​​​​​ത​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ലേ​​​​​​ക്കാ​​​​​​ണ് എ​​​​​​ത്തി​​​​​​പ്പെ​​​​​​ട്ട​​​​​​ത്. 1990ക​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ സോ​​​​​​വ്യ​​​​​​റ്റ് യൂ​​​​​​ണി​​​​​​യ​​​​​​ൻ ത​​​​​​ക​​​​​​ർ​​​​​​ന്നു. ശീ​​​​​​ത​​​​​​യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു. ഇ​​​​​​തോ​​​​​​ടെ അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​ധി​​​​​​പ​​​​​​ത്യം പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്ന ഒ​​​​​​രു ഏ​​​​​​ക​​​​​​ധ്രു​​​​​​വ ലോ​​​​​​ക​​​​​​ക്ര​​​​​​മം (Unipolar World Order) നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന​​​​​​താ​​​​​​യി ചാ​​​​​​ൾ​​​​​​സ് ക്രൗ​​​​​​ഥാ​​​​​​മ​​​​​​ർ 1990ലെ ​​​​​​ഒ​​​​​​രു പ്ര​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ൽ എ​​​​​​ഴു​​​​​​തി. മാ​​​​​​ന​​​​​​വ പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​യു​​​​​​ടെ സം​​​​​​ഘ​​​​​​ർ​​​​​​ഷാ​​​​​​ത്മ​​​​​​ക ച​​​​​​രി​​​​​​ത്രം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു, ലി​​​​​​ബ​​​​​​റ​​​​​​ൽ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം വെ​​​​​​ന്നി​​​​​​ക്കൊ​​​​​​ടി പാ​​​​​​റി​​​​​​ച്ചു എ​​​​​​ന്ന​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ട്ടു ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് ഫു​​​​​​ക്കു​​​​​​യാ​​​​​​മ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്ത്യം (The End of History and The Last Man) എ​​​​​​ന്ന പു​​​​​​സ്ത​​​​​​കം ര​​​​​​ചി​​​​​​ച്ചു.

ച​​​​​​രി​​​​​​ത്രം ഒ​​​​​​രി​​​​​​ക്ക​​​​​​ലും പ്ര​​​​​​ശാ​​​​​​ന്ത​​​​​​മാ​​​​​​യ കാ​​​​​​ലം ന​​​​​​ൽ​​​​​​കു​​​​​​ന്നി​​​​​​ല്ല. ജ​​​​​​ർ​​​​​​മ​​​​​​ൻ ചി​​​​​​ന്ത​​​​​​ക​​​​​​ൻ ഹെ​​​​​​ഗ​​​​​​ലി​​​​​ന്‍റെ വൈ​​​​​​രു​​​​​​ധ്യാ​​​​​​ത്മ​​​​​​ക ആ​​​​​​ശ​​​​​​യ​​​​​​വാ​​​​​​ദം (Dialectical Idealism) ആ​​​​​​ശ​​​​​​യസം​​​​​​ഘ​​​​​​ട്ട​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണു ച​​​​​​രി​​​​​​ത്രം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്നു സ​​​​​​മ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ന്നു. ആ ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ഗ​​​​​​തി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചെ​​​​​​ന്നാ​​​​​​ണു ഫു​​​​​​ക്കു​​​​​​യാ​​​​​​മ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. പ​​​​​​ക്ഷേ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ -സൈ​​​​​​നി​​​​​​ക ശ​​​​​​ക്തി​​​​​​യോ ആ​​​​​​ശ​​​​​​യ​​​​​​സം​​​​​​ഹി​​​​​​ത​​​​​​യോ ലോ​​​​​​ക​​​​​​ത്തെ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ലം അ​​​​​​ട​​​​​​ക്കി​​​​​​വാ​​​​​​ഴു​​​​​​ക​​​​​​യി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണു ച​​​​​​രി​​​​​​ത്ര​​​​​​പാ​​​​​​ഠം. ആ ​​​​​​പാ​​​​​​ഠം ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ച​​​​​​താ​​​​​​യി 9/11.

അ​​​​​​ഫ്ഗാ​​​​​​നി​​​​​​ൽ തു​​​​​​ട​​​​​​ക്കം

ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക ജി​​​​​​ഹാ​​​​​​ദി പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​യ അ​​​​​​ൽ ക്വയ്ദ ആ​​​​​​ണ് 9/11 ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ നീ​​​​​​ണ്ടു​​​​​നി​​​​​​ന്ന ആ​​​​​​സൂ​​​​​​ത്ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഫ​​​​​​ലം. അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലെ സോ​​​​​​വ്യ​​​​​​റ്റ് അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ന് എ​​​​​​തി​​​​​​രേ പൊ​​​​​​രു​​​​​​താ​​​​​​ൻ രൂ​​​​​​പം​​​​​കൊ​​​​​​ണ്ട പ​​​​​​ല പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​യ മ​​​​​​ക്ത​​​​​​ബ് അ​​​​​​ൽ ഖി​​​​​​ദാ​​​​​​മ​​​​​​തി (എം​​​​​​എ​​​​​​കെ)​ ലാ​​​​​​ണ് തു​​​​​​ട​​​​​​ക്കം. സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ​​​​​​യി​​​​​​ലെ റി​​​​​​യ​​​​​​ൽ എ​​​​​​സ്റ്റേ​​​​​​റ്റ് വ്യ​​​​​​വ​​​​​​സാ​​​​​​യി ഉ​​​​​​സാ​​​​​​മ ബി​​​​​​ൻ ലാ​​​​​​ദ​​​​​​നും പ​​​​​​ല​​​​​​സ്തീ​​​​​​ൻ പ​​​​​​ണ്ഡി​​​​​​ത​​​​​​ൻ അ​​​​​​ബ്ദു​​​​​​ള്ള അ​​​​​​സ​​​​​​മും കൂ​​​​​​ടി രൂ​​​​​​പം കൊ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​ണ് എം​​​​​​എ​​​​​​കെ. അ​​​​​​ൽ കി​​​​​​ഫ എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ത് സോ​​​​​​വ്യ​​​​​​റ്റ് പ​​​​​​ട​​​​​​യ്ക്കെ​​​​​​തി​​​​​​രേ പോ​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളെ ഒ​​​​​​രു​​​​​​ക്കി. പ​​​​​​ണം പി​​​​​​രി​​​​​​ച്ചു. ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ൾ സ​​​​​​മ്പാ​​​​​​ദി​​​​​​ച്ചു. 1988ൽ ​​​​​​ബി​​​​​​ൻ ലാ​​​​​​ദ​​​​​​ൻ ആ​​​​​​ഗോ​​​​​​ള ഇ​​​​​​സ്‌​​​​​ലാ​​​​​​മി​​​​​​ക കാ​​​​​​ലി​​​​​​ഫേ​​​​​​റ്റ് സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നാ​​​​​​യി അ​​​​​​ൽ ക്വ​​​​​​യ്ദ എ​​​​​​ന്ന വേ​​​​​​റൊ​​​​​​രു സം​​​​​​ഘമു​​​​​​ണ്ടാ​​​​​​ക്കി.

1989ൽ ​​​​​​അ​​​​​​സം വ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. സോ​​​​​​വ്യ​​​​​​റ്റ് സേ​​​​​​ന അ​​​​​​ഫ്ഗാ​​​​​​നി​​​​​​ൽ​​​​​നി​​​​​​ന്നു മാ​​​​​​റി​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​ൽ കി​​​​​​ഫ​​​​​​യെ ബി​​​​​​ൻ ലാ​​​​​​ദ​​​​​​ൻ അ​​​​​​ൽ ക്വയ്ദ​​​​​​യി​​​​​​ൽ ല​​​​​​യി​​​​​​പ്പി​​​​​​ച്ചു. അ​​​​​​യ്മാ​​​​​​ൻ അ​​​​​​ൽ സ​​​​​​വാ​​​​​​ഹി​​​​​​രി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ഇ​​​​​​തി​​​​​​നു സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​ൽ ക്വയ്ദ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ല അ​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ശ്ര​​​​​​ദ്ധ പി​​​​​​ടി​​​​​​ച്ചു​​​​​പ​​​​​​റ്റി. 1993ൽ ​​​​​​ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ലെ വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​ന്‍റ​​​​​​റി​​​​​​ൽ ബോം​​​​​​ബ് വ​​​​​​ച്ച് ഏ​​​​​​ഴു പേ​​​​​​രെ വ​​​​​​ധി​​​​​​ച്ചു. 1998ൽ ​​​​​​കെ​​​​​​നി​​​​​​യ​​​​​​യി​​​​​​ലും ടാ​​​​​​ൻ​​​​​​സാ​​​​​​നി​​​​​​യ​​​​​​യി​​​​​​ലും യു​​​​​​എ​​​​​​സ് എം​​​​​​ബ​​​​​​സി​​​​​​ക​​​​​​ളെ ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു. 2000ൽ ​​​​​​യെ​​​​​​മ​​​​​​നി​​​​​​ലെ എ​​​​​​ഡ​​​​​​നി​​​​​​ൽ കോ​​​​​​ൾ എ​​​​​​ന്ന യു​​​​​​എ​​​​​​സ് പ​​​​​​ട​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​ൽ ബോം​​​​​​ബ് വ​​​​​​ച്ചു.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു

വി​​​​​​മാ​​​​​​നം ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ ആ​​​​​​ക്ര​​​​​​മി​​​​​​ക്കാ​​​​​​ൻ ഇ​​​​​​രു​​​​​​പ​​​​​​തു പേ​​​​​​രെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത് പ​​​​​​രി​​​​​​ശീ​​​​​​ലി​​​​​​പ്പി​​​​​​ച്ചു. നാ​​​​​​ലു പേ​​​​​​ർ​​​​​​ക്ക് പൈ​​​​​​ല​​​​​​റ്റ് പ​​​​​​ണി​​​​​​യി​​​​​​ൽ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ൽ​​​​​​കി. നാ​​​​​​ലു ടീ​​​​​​മാ​​​​​​യി തി​​​​​​രി​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ക്ര​​​​​​മ​​​​​​ണം. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ബി​​​​​​സി​​​​​​ന​​​​​​സ്- ധ​​​​​​ന​​​​​​കാ​​​​​​ര്യ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ലെ വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​​ന്‍റ​​​​​റി​​​​​ന്‍റെ ഇ​​​​​​ര​​​​​​ട്ടഗോ​​​​​​പു​​​​​​ര​​​​​​ങ്ങ​​​​​​ൾ, സൈ​​​​​​നി​​​​​​ക ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ പെ​​​​​​ന്‍റ​​​​​​ഗ​​​​​​ൺ, ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ വൈ​​​​​​റ്റ് ഹൗ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യ ക്യാ​​​​​​പി​​​​​​റ്റോ​​​​​​ൾ - ഇ​​​​​​വ​​​​​​യാ​​​​​​ണ് ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട​​​​​​ത്. വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​ലെ ല​​​​​​ക്ഷ്യം മാ​​​​​​ത്രം സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

എ​​​​​​ങ്കി​​​​​​ലും ബി​​​​​​ൻ ലാ​​​​​​ദ​​​​​​നും അ​​​​​​ൽ ക്വയ്ദയും അ​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രും ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട​​​​​​തു സാ​​​​​​ധി​​​​​​ച്ചു. അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ആ​​​​​​ദ്യ​​​​​​ത്തെ സം​​​​​​ഭ​​​​​​വം. അ​​​​​​തും ഏ​​​​​​ക വ​​​​​​ൻ​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​യി അ​​​​​​മേ​​​​​​രി​​​​​​ക്ക വാ​​​​​​ഴ്ത്ത​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ട് ഒ​​​​​​രു ദ​​​​​​ശ​​​​​​കം ആ​​​​​​കു​​​​​​മ്പോ​​​​​​ൾ. അ​​​​​​ന്ന് നൂ​​​​​​റു ക​​​​​​ണ​​​​​​ക്കി​​​​​​നു പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​രും അ​​​​​​ഗ്‌​​​​​​നി-ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രും അ​​​​​​ട​​​​​​ക്കം 2977 പേ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. ചാ​​​​​​വേ​​​​​​റാ​​​​​​യ 19 ഭീ​​​​​​ക​​​​​​ര​​​​​​രും. മൊ​​​​​​ത്തം 90 രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നു​​​​​​ള്ള​​​​​​വ​​​​​​ർ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ചു.
ഒ​​​​​​റ്റ​​​​​​യാ​​​​​​ന്മാ​​​​​​ർ തു​​​​​​ട​​​​​​രു​​​​​​ന്നു

ആ​​​​​​സൂ​​​​​​ത്ര​​​​​​ക​​​​​​നാ​​​​​​യ ബി​​​​​​ൻ ലാ​​​​​​ദ​​​​​​നെ ഒ​​​​​​ളി​​​​​​വി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ അ​​​​​​ബോ​​​​​​ട്ടാബാ​​​​​​ദി​​​​​​ൽ 2011 മേ​​​​​​യ് ര​​​​​​ണ്ടി​​​​​​നു യു​​​​​​എ​​​​​​സ് സ്പെ​​​​​​ഷ​​​​​​ൽ ഫോ​​​​​​ഴ്‌​​​​​​സ​​​​​​സ് വെ​​​​​​ടി​​​​​​വ​​​​​​ച്ചു കൊ​​​​​​ന്നു. ശ​​​​​​രീ​​​​​​രം ക​​​​​​ട​​​​​​ലി​​​​​​ലൊ​​​​​​ഴു​​​​​​ക്കി എ​​​​​​ന്നാ​​​​​​ണു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. പി​​​​​​ന്നീ​​​​​​ട് അ​​​​​​ൽ ക്വയ്ദ ത​​​​​​ല​​​​​​വ​​​​​​നാ​​​​​​യ അ​​​​​​ൽ സ​​​​​​വാ​​​​​​ഹി​​​​​​രി​​​​​​യെ 2022ൽ ​​​​​​അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലെ കാ​​​​​​ബൂ​​​​​​ളി​​​​​​ൽ യു​​​​​​എ​​​​​​സ് ദൂ​​​​​​ത​​​​​​ന്മാ​​​​​​ർ വ​​​​​​ധി​​​​​​ച്ചു.

അ​​​​​​ൽ ക്വയ്ദ ഇ​​​​​​ന്നു വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​ര്യ​​​​​​മാ​​​​​​യി വ​​​​​​രു​​​​​​ന്നി​​​​​​ല്ല. ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത നേ​​​​​​തൃ​​​​​​ത്വം ഇ​​​​​​ല്ലെ​​​​​​ന്നാ​​​​​​ണു വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ. സൈ​​​​​​ഫ് അ​​​​​​ൽ ആ​​​​​​ദ​​​​​​ൽ എ​​​​​​ന്ന​​​​​​യാ​​​​​​ളാ​​​​​​ണു നേ​​​​​​താ​​​​​​വ്. ഇ​​​​​​റാ​​​​​​നി​​​​​​ലാ​​​​​​ണ് ആ​​​​​​സ്ഥാ​​​​​​നം. അ​​​​​​ൽ ഷ​​​​​​ബാ​​​​​​ബ് ഭീ​​​​​​ക​​​​​​രപ്ര​​​​​​സ്ഥാ​​​​​​നം വ​​​​​​ഴി സൊ​​​​​​മാ​​​​​​ലി​​​​​​യ​​​​​​യി​​​​​​ലും മാ​​​​​​ലി​​​​​​യി​​​​​​ലും ചി​​​​​​ല ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​വ​​​​​​ർ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​ണ്.

അ​​​​​​ൽ ക്വയ്ദ ഇ​​​​​​ൻ ദ ​​​​​​അ​​​​​​റേ​​​​​​ബ്യ​​​​​​ൻ പെ​​​​​​നി​​​​​​ൻ​​​​​​സു​​​​​​ല എ​​​​​​ന്നൊ​​​​​​രു സം​​​​​​ഘം യെ​​​​​​മ​​​​​​നി​​​​​​ലും സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ​​​​​​യി​​​​​​ലും മ​​​​​​റ്റും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. 28,000 പേ​​​​​​ർ ഈ ​​​​​​പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഉ​​​​​​ണ്ടെ​​​​​​ന്ന് യു​​​​​​എ​​​​​​സ് ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്നു. എ​​​​​​ങ്കി​​​​​​ലും സം​​​​​​ഘ​​​​​​ടി​​​​​​ത നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ല്ലെ​​​​​​ന്നു പ​​​​​​റ​​​​​​യാം. ഇ​​​​​​വ​​​​​​രി​​​​​​ൽ​​​നി​​​​​​ന്ന് ഒ​​​​​​റ്റ​​​​​​യാ​​​​​​ൻ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഇ​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ൾ പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പ​​​​​​ക്ഷേ, അ​​​​​​ൽ ക്വയ്ദ​​​​​​യു​​​​​​ടെ ആ​​​​​​ശ​​​​​​യ​​​​​​സം​​​​​​ഹി​​​​​​ത ഇ​​​​​​ന്നും ശ​​​​​​ക്ത​​​​​​മാ​​​​​​ണ്. ഇ​​​​​​സ്‌ലാ​​​​​​മി​​​​​​ക കാ​​​​​​ലി​​​​​​ഫേ​​​​​​റ്റി​​​​​​നു കീ​​​​​​ഴി​​​​​​ൽ ലോ​​​​​​ക​​​​​​ത്തെ കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മം ഇ​​​​​​വ​​​​​​രും ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​രും തു​​​​​​ട​​​​​​രു​​​​​​ന്നു. 9/11 നു ​​​​​​ശേ​​​​​​ഷ​​​​​​മു​​​​​​ള്ള സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പാ​​​​​​ശ്ചാ​​​​​​ത്യ​​​​​​വി​​​​​​രു​​​​​​ദ്ധ, ഇ​​​​​​സ്‌ലാമി​​​​​​ക് ജി​​​​​​ഹാ​​​​​​ദി ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ക​​​​​​രു​​​​​​ത്തു പ​​​​​​ക​​​​​​രു​​​​​​ക​​​​​​യാ​​​​​​ണു ചെ​​​​​​യ്ത​​​​​​ത്.

തു​​​​​​ട​​​​​​ർ​​​​​​യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ൾ

അ​​​​​​ൽ ക്വയ്​​​​​​ദ​​​​​​യെ ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ അ​​​​​​മേ​​​​​​രി​​​​​​ക്ക അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലേ​​​​​​ക്കു സേ​​​​​​ന​​​​​​യെ അ​​​​​​യ​​​​​​ച്ച​​​​​​ത് 2001 ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​റി​​​​​​ലാ​​​​​​ണ്. താ​​​​​​ലി​​​​​​ബാ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ബി​​​​​​ൻ ലാ​​​​​​ദ​​​​​​നെ പി​​​​​​ടി​​​​​​ച്ചു ന​​​ൽ​​​കാ​​​ത്ത​​​​​​തി​​​​​​നെത്തുട​​​​​​ർ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. താ​​​​​​ലി​​​​​​ബാ​​​​​​നെ​​​​​​യും അ​​​​​​ൽ ക്വയ്ദയെ​​​​​​യും പു​​​​​​റ​​​​​​ത്താ​​​​​​ക്കി. യു​​​​​​എ​​​​​​സ് സേ​​​​​​ന ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ൾ പി​​​​​​ടി​​​​​​ച്ചു. പി​​​​​​ന്നീ​​​​​​ട് അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ൽ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ഭ​​​​​​ര​​​​​​ണം കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നാ​​​​​​യി ശ്ര​​​​​​മം. ജ​​​​​​ന​​​​​​കീ​​​​​​യ സ​​​ർ​​​ക്കാ​​​രു​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി. പ​​​​​​ക്ഷേ, വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​കൊ​​​​​​ണ്ടു താ​​​​​​ലി​​​​​​ബാ​​​​​​ൻ വീ​​​​​​ണ്ടും ശ​​​​​​ക്ത​​​​​​മാ​​​​​​യി. 2021ൽ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​ല കു​​​​​​നി​​​​​​ച്ചു മ​​​​​​ട​​​​​​ങ്ങി. ആ​​​​​​ഴ്ച​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​കം താ​​​​​​ലി​​​​​​ബാ​​​​​​ൻ അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​ന്‍റെ ഭ​​​​​​ര​​​​​​ണം ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തു.

ഇ​​​​​​തി​​​​​​നി​​​​​​ടെ, ഇ​​​​​​റാ​​​​​​ക്കി​​​​​​ൽ സ​​​​​​ദ്ദാം ഹു​​​​​​സൈ​​​​​​നെ​​​​​​യും ലി​​​​​​ബി​​​​​​യ​​​​​​യി​​​​​​ൽ മു​​​​​​അ​​​​​​മ​​​​​​ർ ഖ​​​​​​ദ്ദാ​​​​​​ഫി​​​​​​യെ​​​​​​യും സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ലൂ​​​​​​ടെ അ​​​​​​മേ​​​​​​രി​​​​​​ക്ക കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ര​​​​​​ണ്ടു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ലം ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ക​​​​​​ലാ​​​​​​പ​​​​​​ത്തി​​​​​​ലാ​​​​​​യി. 2014ൽ ​​​​​​ഇ​​​​​​റാ​​​​​​ക്കി​​​ലും സി​​​​​​റി​​​​​​യ​​​​​​യി​​​​​​ലും അ​​​​​​ബൂ​​​​​​ബ​​​​​​ക്ക​​​​​​ർ അ​​​​​​ൽ ബാ​​​​​​ഗ്ദാ​​​​​​ദി​​​​​​യു​​​​​​ടെ ഇ​​​​​​സ്‌​​​ലാ​​​​​​മി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ച് ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക് കാ​​​​​​ലി​​​​​​ഫേ​​​​​​റ്റ് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ എ​​​​​​ടു​​​​​​ത്തു, അ​​​​​​വ​​​​​​രെ തു​​​​​​ര​​​​​​ത്താ​​​​​​ൻ. 2019ൽ ​​​​​​അ​​​​​​ൽ ബാ​​​​​​ഗ്ദാ​​​​​​ദി കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. സി​​​​​​റി​​​​​​യ​​​​​​യി​​​​​​ൽ ബാ​​​​​​ഷ​​​​​​ർ അ​​​​​​ൽ അ​​​​​​സ​​​​​​ദി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​നും അ​​​​​​മേ​​​​​​രി​​​​​​ക്ക ഇ​​​​​​ട​​​​​​പെ​​​​​​ട്ടു. ബാ​​​​​​ഷ​​​​​​ർ റ​​​​​​ഷ്യ​​​​​​യി​​​​​​ൽ അ​​​​​​ഭ​​​​​​യം തേ​​​​​​ടി. ഇ​​​​​​റാ​​​​​​ക്കി​​​​​​ലും സി​​​​​​റി​​​​​​യ​​​​​​യി​​​​​​ലും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​ള്ള ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ളെ അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന വി​​​​​​മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴും ശ​​​​​​ക്ത​​​​​​മാ​​​​​​ണ്. ഇ​​​​​​റാ​​​​​​നും റ​​​​​​ഷ്യ​​​​​​യു​​​​​​മൊ​​​​​​ക്കെ വി​​​​​​മ​​​​​​ത​​​​​​ർ​​​​​​ക്കു സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കു​​​​​​ന്നു. ഇ​​​​​​സ്‌​​​ലാ​​​​​​മി​​​​​​ക് സ്റ്റേ​​​​​​റ്റി​​​​​​ന്‍റെ ചെ​​​​​​റി​​​​​​യ സം​​​​​​ഘ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴും ഈ ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഉ​​​​​​ണ്ട്. 

International

ലോ​ക​ക്ര​മം മാ​റ്റി​മ​റി​ച്ച ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് കാ​ൽ​ നൂ​റ്റാ​ണ്ട്

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ആ​​​​ധു​​​​നി​​​​ക​​​​ ച​​​​രി​​​​ത്ര​​​​ത്തെ ‘9/11ന് ​​​​മു​​​​മ്പും പി​​​​മ്പും’​​​​എ​​​​ന്ന് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നി​​​​ട്ട് ഇ​​​​ന്ന് കാ​​​​ൽ​​​​ നൂ​​​​റ്റാ​​​​ണ്ട് തി​​​​ക​​​​യു​​​​ന്നു.

2001 സെ​​​​പ്റ്റം​​​​ബ​​​​ർ 11ന് ​​​​ന​​​​ട​​​​ന്ന ആ ​​​​ദു​​​​ര​​​​ന്തം അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മാ​​​​ത്രം ന​​​​ടു​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല; മ​​​​റി​​​​ച്ച് ആ​​​​ഗോ​​​​ള രാ​​​​ഷ്‌​​​​ട്രീ​​​​യ, സാ​​​​മൂ​​​​ഹി​​​​ക, സാ​​​​മ്പ​​​​ത്തി​​​​ക സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളെ​​​​യാ​​​​കെ മാ​​​​റ്റി​​​​മ​​​​റി​​​​ച്ച വ​​​​ലി​​​​യൊ​​​​രു വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യി​​​​രു​​​​ന്നു.

അ​​​​ൽ ക്വ​​​​യ്ദ​​​​യു​​​​ടെ 19 ഭീ​​​​ക​​​​ര​​​​ർ നാ​​​​ല് യാ​​​​ത്രാ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റാ​​​​ഞ്ചി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന​​​​സ്തം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ നി​​​​മി​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​ലെ ഇ​​​​ര​​​​ട്ട​​​​ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഇ​​​​ടി​​​​ച്ചി​​​​റ​​​​ക്കി. മ​​​​റ്റൊ​​​​രു വി​​​​മാ​​​​നം സൈ​​​​നി​​​​ക ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ പെ​​​​ന്‍റ​​​​ഗ​​​​ണി​​​​ലാ​​​​ണു ഇ​​​​ടി​​​​ച്ചി​​​​റ​​​​ക്കി​​​​യ​​​​ത്.

നാ​​​​ലാ​​​​മ​​​​ത്തെ വി​​​​മാ​​​​നം കോ​​​​ക്പി​​​​റ്റി​​​​ല്‍ ഭീ​​​​ക​​​​ര​​​​രും യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ന്ന സം​​​​ഘ​​​​ര്‍​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് പെ​​​​ന്‍​സി​​​​ല്‍​വാ​​​​നി​​​​യ​​​​യി​​​​ലെ പി​​​​റ്റ്ട്‌​​​​സ്ബ​​​​ര്‍​ഗി​​​​ല്‍ പാ​​​​ട​​​​ത്ത് ത​​​​ക​​​​ര്‍​ന്നു​​​​വീ​​​​ണു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഹൃ​​​ദ​​​യം ത​​​ക​​​ർ​​​ത്ത ഈ ​​​ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങലിൽ 77 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 2,977 പേ​​​​ർ​​​​ക്കു ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ക​​​​യും ആ​​​​റാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

തു​​​​ട​​​​ർ​​​​ന്ന് ‘ഭീ​​​​ക​​​​ര​​​​ത​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള യു​​​​ദ്ധം’ പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​മേ​​​​രി​​​​ക്ക, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലും ഇ​​​​റാ​​​​ക്കി​​​​ലും ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും നാ​​​​ല​​​​ര ട്രി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ല​​​​ധി​​​​കം ചെ​​​​ല​​​​വി​​​​ട്ട യു​​​​ദ്ധ​​​​ങ്ങ​​​​ൾ​​​​ക്കും ലോ​​​​കം സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ച്ചു.

സോ​​​​വ്യ​​​​റ്റ് യൂ​​​​ണി​​​​യ​​​​നെ​​​​തി​​​​രേ ഒ​​​​രു​​​​കാ​​​​ല​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​ത​​​​ന്നെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ത്ത ഒ​​​​സാ​​​​മ ബി​​​​ൻ ലാ​​​​ദ​​​​നും ഭീ​​​​ക​​​​ര​​​​ഗ്രൂ​​​​പ്പു​​​​ക​​​​ളും പി​​​​ന്നീ​​​​ട് സ്വ​​​​ന്തം യ​​​​ജ​​​​മാ​​​​ന​​​​ന്മാ​​​​ർ​​​​ക്കു​​​​ നേ​​​​രേ​​​​ത​​​​ന്നെ തി​​​​രി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു വിരോധാഭാസമാ​​​​യി.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട നീ​​​​തി​​​​ക്കാ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ, 2011 മേ​​​​യ് ര​​​​ണ്ടി​​​​ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ അ​​​​ബോ​​​​ട്ടാ​​​​ബാ​​​​ദി​​​​ൽ വ​​​​ച്ച് മി​​​​ന്ന​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ബി​​​​ൻ ലാ​​​​ദ​​​​നെ വ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ട് ‘നീ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​യി’ എ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക ലോ​​​​ക​​​​ത്തോ​​​​ട് വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​ഞ്ഞു.

സൗ​​​​ദി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളും മു​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​നാ​​​​യ ഖാ​​​​ലി​​​​ദ് ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ 2028ലെ ​​​​വി​​​​ചാ​​​​ര​​​​ണാ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മെ​​​​ല്ലാം നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു.

എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും, ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ ‘ഗ്രൗ​​​​ണ്ട് സീ​​​​റോ’​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​രു​​​​ത്തോ​​​​ടെ ത​​​​ല​​​​യു​​​​യ​​​​ർ​​​​ത്തി​​​​നി​​​​ൽ​​​​ക്കു​​​​ന്ന പു​​​​തി​​​​യ വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ സ​​​​മു​​​​ച്ച​​​​യം ഇ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ഗോ​​​​പു​​​​ര​​​​മാ​​​​ണ്.

Kerala

കടം വാങ്ങിയ പണം ചോദിച്ചതിലെ വൈരാഗ്യം; വീട്ടമ്മയെ ആക്രമിച്ച് മകന്‍റെ സുഹൃത്തുക്കള്‍

വൈപ്പിന്‍: വീട്ടമ്മയെ മകന്‍റെ സുഹൃത്തുക്കളായ രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പില്‍പറമ്പില്‍ അംബികയെ (60) ആണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടര്‍ന്ന് മുന്‍വശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവര്‍ എറണാകുളം ജനറല്‍ ചികിത്സയിലാണ്.

വീടിന്‍റെ ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും തന്നെ തള്ളിയിടുകയും കുറ്റകരമായ രീതിയില്‍ ബലമായി പിടിക്കുകയും ചെയ്തതായി ഇവര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ കടമായി വാങ്ങിയ 20,000 രൂപ തിരികെ ചോദിച്ചിട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യമാണ് ആക്രമത്തിന് കാരണം. സംഭവത്തില്‍ മുളവുകാട് സ്വദേശികളായ അനു ആന്‍റണി (45), ജോസ് മൈജോ (36) എന്നിവര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു.

Kerala

രാ​ത്രി​യി​ൽ കാ​റു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി യു​വ​തി​യു​ടെ പ​രാ​ക്ര​മം; ത​ട​യാ​ൻ ശ്ര​മി​ച്ച എ​എ​സ്ഐ​ക്കു ക​ടി​യേ​റ്റു

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ൽ കാ​റു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു യു​വ​തി​യു​ടെ പ​രാ​ക്ര​മം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​നി​താ എ​എ​സ്ഐ​യെ യു​വ​തി മ​ർ​ദി​ക്കു​ക​യും ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ചാ​ഴൂ​ർ സ്വ​ദേ​ശി റ​ഹ്മ​ത്തി​നെ (21) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബുധനാഴ്ച രാ​ത്രി​ 11നു രാ​ഗം തി​യ​റ്റ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ത​ട​ഞ്ഞു​നി​ർ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ കൈ​കൊ​ണ്ട​ടി​ച്ചാ​ണു യു​വ​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു യു​വ​തി എ​എ​സ്ഐ​യു​ടെ കൈ​യി​ൽ ക​ടി​ച്ച​ത്. സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ടെ​യും യു​വ​തി പ​രാ​ക്ര​മം തു​ട​ർ​ന്നു.

യു​വ​തി ജോ​ലി​തേ​ടി ന​ഗ​ര​ത്തി​ൽ എ​ത്തി​യ​താ​ണെ​ന്നു പ​റ​യു​ന്നു. പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൺ​സു​ഹൃ​ത്ത് യു​വ​തി​യെ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

ഈരാറ്റുപേട്ടയിലേക്കു കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തു, പോലീസിനെ കാർ ഇടിപ്പിച്ചു

പാലാ: പാലായിൽ കഞ്ചാവ് വേട്ടയ്ക്കിടെ പോലീസിനെ കാർ ഇടിപ്പിച്ചു. മൂന്നു പേർ പിടിയിൽ. വാഹനം തടഞ്ഞ പോലീസുകാരെയാണ് കാർ ഇടിപ്പിച്ചത്. സംഭവത്തിൽ ഒരു പോലീസുദ്യോഗസ്ഥനു പരിക്കേറ്റു. പ്രതികളിൽനിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായിൽ ആർവി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത്.

ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്.. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയിൽ കച്ചവടം നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നു പോലീസ് പറഞ്ഞു.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ എം.എസ്. അഭിലാഷ് പാലായിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. പ്രതികൾ മുമ്പും ലഹരിക്കേസിൽ ഉൾപ്പെട്ടവരാണ്.

Kerala

കാ​ര്‍ ത​ട​ഞ്ഞ് ഭീ​ഷ​ണി, പൊ​ലി​സി​നെ​തി​രെ ആ​ക്ര​മ​ണം; സ്വ​കാ​ര്യ ബ​സ് ക്ലീ​ന​ര്‍​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തും

കൊ​ച്ചി: കാ​ര്‍ യാ​ത്രി​ക​രെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പൊ​ലി​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ മു​ഹ​മ്മ​ദ് അ​ന്‍​സാ​റി​നെ​തി​രെ കാ​പ്പ ചു​മ​ത്തും. റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ക​ല​ക്ട​ര്‍​ക്ക് കൈ​മാ​റും. മോ​ഷ​ണം അ​ട​ക്കം ഏ​ഴോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

ഓ​ഗ​സ്റ്റ് 9ന് ​ക​ച്ചേ​രി​പ്പ​ടി​യി​ല്‍ കാ​ര്‍ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ നോ​ര്‍​ത്ത് പൊ​ലി​സ് എ​ടു​ത്ത കേ​സി​ല്‍ നി​സാ​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​ന്‍​സാ​റി​ന് സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. നോ​ര്‍​ത്ത് എ​എ​സ്ഐ സു​നി​ലി​നെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ ആ​ക്ര​മി​ച്ചി​ട്ടും പ്ര​തി​യോ​ട് പൊ​ലി​സ് മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ച്ച​തി​ല്‍ സേ​ന​യ്ക്കു​ള്ളി​ല്‍ വ​ലി​യ അ​മ​ര്‍​ഷ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നി​രു​ന്നു.

പി​ന്നാ​ലെ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് മു​ഹ​മ്മ​ദ് അ​ന്‍​സാ​റി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ന്‍​സാ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ഓ​ഗ​സ്റ്റ് 22ന് ​വൈ​കു​ന്നേ​രം പ​ട​മു​ഗ​ളി​ല്‍ കാ​ര്‍ യാ​ത്രി​ക​രെ ത​ട​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ തൃ​ക്കാ​ക്ക​ര പൊ​ലി​സും അ​ന്‍​സാ​റി​നെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. അ​ല​ങ്കാ​ര്‍ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​ക്കെ​തി​രെ 2024ല്‍ ​ബൈ​ക്ക് മോ​ഷ​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണം തു​ട​ങ്ങി ഏ​ഴു ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

 

International

ലബനനിൽ ഇസ്രേലി ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

ബെ​​യ്റൂ​​​ട്ട്: തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ര​​​ണ്ടു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഒ​​ട്ടേ​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​ദ്യ​​​ത്തെ ആ​​​ക്ര​​​മ​​​ണം ഒ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​നു നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ഇ​​​വി​​​ടെ ഒ​​​രു കു​​​ട്ടി​​​യും ര​​​ണ്ടു സ്ത്രീ​​​ക​​​ളും ഉ​​​ൾ​​പ്പടെ 11 പേ​​രാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​ത്.

കാ​​​റി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​സ്രേ​​ലി സേ​​ന​​യെ ല​​ക്ഷ്യ​​മി​​ട്ട് ഹി​​സ്ബു​​ള്ള ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ക​​ര​​മാ​​ണ് വ്യോ​​മാ​​ക്ര​​മ​​ണ​​മെ​​ന്ന് ഇ​​സ്രേ​​ലി സേ​​ന പ​​റ​​ഞ്ഞു.

ഞാ​​യ​​റാ​​ഴ്ച തെ​​ക്ക​​ൻ ല​​ബ​​ന​​നി​​ൽ ഇ​​സ്രേ​​ലി ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ഴു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

National

ബം​ഗ​ളൂ​രു​വി​ൽ ജ​യി​ൽ വാ​ർ​ഡ​നെ ത​ട​വു​കാ​ർ ആ​ക്ര​മി​ച്ചു

ബം​​​​ഗ​​​​ളൂ​​​​രു: പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ വാ​​​​ർ​​​​ഡ​​​​നു നേ​​​​ർ​​​​ക്ക് വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. വാ​​​​ർ​​​​ഡ​​​​ൻ മ​​​​ഞ്ജു​​​​നാ​​​​ഥ് ഹ​​​​വേ​​​​ലി​​ (32)യെ​​ ​​ആ​​​​ണ് ത​​​​ട​​​​വു​​​​കാ​​​​ർ ആ​​​​ക്ര​​​​മി​​​​ച്ച്ക​​​​ഴു​​​​ത്തു​​​​ഞെ​​​​രി​​​​ച്ച് കൊ​​​​ല്ലാ​​​​നും ശ്ര​​​​മി​​​​ച്ച​​​​ത്.

ത​​​​ട​​​​വു​​​​കാ​​​​രാ​​​​യ അ​​​​ഞ്ചു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ശ്ര​​​​മം, ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ബ​​​​ജ്‌രം​​​​ഗ്ദ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന സു​​​​ഹാ​​​​സ് ഷെ​​​​ട്ടി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ജ​​​​യി​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ളെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ക്ര​​​​മം.

കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ട ത​​​​ട​​​​വു​​​​കാ​​​​ര​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മ​​​​ഞ്ജു​​​​നാ​​​​ഥ് ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​രു​​ന്നു ആ​​​​ക്ര​​​​മ​​​​ണം. പ്ര​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷാ​​​​മി​​​​ർ വാ​​​​ർ​​​​ഡ​​​​നെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും കൊ​​​​ല്ലു​​​​മെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​ വാ​​​​ർ​​​​ഡ​​​​ന്‍റെ മു​​​​ഖ​​​​ത്തി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​തി​​​​നി​​​​ടെ അ​​​​ബ്ദു​​​​ൾ ഷ​​​​ഫ്ഗാ​​​​ൻ, മു​​​​ഹ​​​​മ്മ​​​​ദ് റി​​​​സ്വാ​​​​ൻ, നി​​​​യാ​​​​സ്, ക​​​​ല​​​​ന്ദ​​​​ർ ഷാ​​​​ഫി എ​​​​ന്നി​​​​വ​​​​രും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. മ​​​​ഞ്ജു​​​​നാ​​​​ഥി​​​​നെ ജ​​​​യി​​​​ലി​​​​നു​​​​ള്ളി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ചു​​​​കൊ​​​​ണ്ടു​​​​പോ​​​​യ ശേ​​​​ഷം അ​​​​ഞ്ചു​​​​പേ​​​​രും ചേ​​​​ർ​​​​ന്ന് ക​​​​ഴു​​​​ത്ത് ഞെ​​​​രി​​​​ച്ച് കൊ​​​​ല്ലാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നും ജ​​​​യി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട്ട് വാ​​​​ർ​​​​ഡ​​​​നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു.

മു​​​​ഷാ​​​​മി​​​​ർ ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ല​​​​ധി​​​​കം സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് ഹ​​​​വേ​​​​ലി ത​​​​ട​​​​ഞ്ഞ​​​​തി​​​​ൽ പ്ര​​​​കോ​​​​പി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി പ്രി​​​​യ​​​​ങ്ക് ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു.

National

ബിജെപിയെ വെട്ടിലാക്കി അക്രമിയുടെ വെളിപ്പെടുത്തൽ; വധശ്രമം ചുമത്തണമെന്നാവശ്യം

ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷ പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛന്‍റെ തല അടിച്ചുപൊട്ടിച്ച സംഘപരിവാർ അനുകൂലിയുടെ പ്രസ്താവനയിൽ വെട്ടിലായി ബിജെപി. പെൺകുട്ടിയുടെ അച്ഛന്‍റെ തല അടിച്ചുപൊട്ടിച്ചെന്നും ബിജെപി നേതാക്കളുടെ ഉറച്ച പിന്തുണ കിട്ടിയതിനാൽ ജയിലിൽ പോകേണ്ടിവന്നില്ലെന്നുമാണ് ഇയാൾ ഒരു യു ട്യൂബ് ചാനലിൽ വീരവാദം മുഴക്കിയത്.

ജൂലൈ 20ന് ജന്തർമന്തറിൽ ഡൽഹി പോലീസിന്‍റെ ലാത്തിയും ഷൂസുമണിഞ്ഞാണ് വിദ്യാർഥികളെ നേരിടാൻ സ്വതന്ത്ര ഭരദ്വാജ് എന്ന ഇയാൾ ഇറങ്ങിയത്. ഇതുതന്നെ വിവാദമായിരുന്നു. യു ട്യൂബിൽ ഒരു മണിക്കൂർ നീളുന്ന പോഡ്കാസ്റ്റിലാണ് സമരക്കാരെ താനും കൂട്ടുകാരും കൈകാര്യം ചെയ്തതിന്‍റെ കഥകൾ ഇയാൾ വിളമ്പിയത്. തല അടിച്ചുപൊട്ടിച്ചിട്ടും തനിക്ക് ഡൽഹി ബിജെപിമന്ത്രി കപിൽ മിശ്രയുടെയും മറ്റും പിന്തുണ ഉണ്ടായിരുന്നതിനാൽ ജയിലിൽ പോകേണ്ടി വന്നില്ല എന്നാണ് ഇയാൾ പറയുന്നത്.

വെളിപ്പെടുത്തൽ വിവാദമായതോടെ ഇന്നു സിജെപിയുടെ നേതൃത്വത്തിൽ അക്രമിക്കെതിരേ വധശ്രമം ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. ഡൽഹി പോലീസിന്‍റെ ലാത്തിയും ഷൂസുമാണ് ആക്രമണം നടത്തിയപ്പോൾ താൻ ധരിച്ചിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്.

സമരത്തിനെത്തിയ നിഷു എന്ന വിദ്യാർഥിനിയുടെ പിതാവിനെയാണ് ഇയാൾ ആക്രമിച്ചത്.
നിഷുവിന്‍റെ അച്ഛന്‍റെ തല ഞാൻ അടിച്ചുപൊട്ടിച്ചു. വധശ്രമക്കുറ്റമാണിത്. അയാൾക്ക് തലയിൽ 60 തുന്നൽ ഇടേണ്ടിവന്നു. അച്ഛനു നീതിലഭിച്ചില്ലെങ്കിൽ വിഷം കഴിച്ചു മരിക്കുമെന്നു പറഞ്ഞ് മകൾ പോലീസ് സ്റ്റേഷനു മുന്നിൽ കുറെ നേരം നിന്നു. എന്നിട്ടു വല്ലതും സംഭവിച്ചോ? പിറ്റേദിവസം എന്നെ സ്റ്റേഷനിൽനിന്നു വിട്ടു. എനിക്ക് ജയിലിൽ പോലും പോകേണ്ടിവന്നില്ല. - ഭരദ്വാജ് ചിരിച്ചുകൊണ്ടു ചാനലിൽ പറഞ്ഞു.

ഞാൻ ജയിലിൽ പോയില്ലെന്ന് നിങ്ങൾ എല്ലാവരും അറിയണം. കപിൽ മിശ്ര എന്‍റെ ജ്യേഷ്ഠനെപ്പോലെയാണ്. കപിൽ മിശ്രയുടെ ഫോൺകോൾ വന്നതുകൊണ്ടാണ് എന്നെ വിട്ടയച്ചതെന്നാണ് പോലീസ് പറഞ്ഞത്. ചിരാഗ് പാസ്വാൻ എന്‍റെ ജ്യേഷ്ഠനെപ്പോലെയാണ്. മോദിജിയും എന്‍റെ ജ്യേഷ്ഠനാണ്. എനിക്ക് ഇവരുടെയെല്ലാം പിന്തുണയുണ്ട്. ഞാനിട്ട ഷൂസ് അതു ഡൽഹി പോലീസിന്‍റേതാണ്. ഒരു ഫോമും പൂരിപ്പിച്ചുനൽകിയില്ലെങ്കിലും ഡൽഹി പോലീസിനെപ്പോലെയാണ് ഞാൻ നടക്കുന്നത്. ഷൂസും ലാത്തിയുമെല്ലാം അവരുടേതാണ്. - ലാത്തി എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

അഭിമുഖം പുറത്തു വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തന്നെ രക്ഷിച്ചത് ഡൽഹിമന്ത്രി കപിൽ മിശ്രയാണെന്നു പ്രതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നു സിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. ക്രിമിനലുകൾ പോലീസ് ഒത്താശയിൽ വിദ്യാർഥികളെ മർദിച്ചെന്ന തങ്ങളുടെ വാദം ശരിവയ്ക്കുന്നതാണ് ഭരദ്വാജിന്‍റെ വെളിപ്പെടുത്തലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പ്രതിക്കെതിരേ വധശ്രമക്കേസ് ചുമത്തുംവരെ പ്രക്ഷോഭം തുടരാനാണ് സിജെപി തീരുമാനം. അതേസമയം, വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായാണ് ആക്രമിക്കേണ്ടി വന്നതെന്ന ന്യായവുമായി ഭരദ്വാജ് രംഗത്തുവന്നിട്ടുണ്ട്.

Kerala

പൊലിസുകാരെ കാറിടിപ്പിച്ച സംഭവം: എംഡിഎംഎയുമായി പിടിയിലായ യുവാവിനെ ചുറ്റിപ്പറ്റി വ്യാപക അന്വേഷണം

തിരുവനന്തപുരം: 13 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിയെ കേന്ദ്രീകരിച്ച് പൂജപ്പുര പൊലിസ് അന്വേഷണം വ്യാപകമാക്കി. വലിയതുറ സ്വദേശി സരുണ്‍ (38) ആണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളില്‍ നിന്ന് എട്ടു ഗ്രാം വൈറ്റ് എംഡിഎംഎയും അഞ്ച് ഗ്രാം ഗോള്‍ഡ് എംഡിഎംഎയും പിടികൂടിയിരുന്നു.

വലിയൊരളവ് മയക്കുമരുന്ന് പ്രതിയില്‍ നിന്നു പിടികൂടിയതോടെ സരുണിന്‍റെ കൂട്ടാളികള്‍ക്കായി അന്വേഷണം പൊലിസ് വ്യാപിപ്പിക്കുകയായിരുന്നു. സരുണ്‍ പിടിയിലായതിനു പിന്നാലെ വലിയതുറ ഭാഗത്ത് അന്വേഷണത്തിലായിരുന്ന രണ്ടു ഡാന്‍സാഫ് പൊലിസുകാരായ വിനീത്, റോജിന്‍ എന്നിവരെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു.

ഇവരില്‍ ഒരാള്‍ ഫോര്‍ട്ട് ആശുപത്രിയിലും മറ്റൊരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോഴും ചികിത്സയിലാണ്. സരുണ്‍ പിടിയിലായി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട് വലിയതുറ സ്വദേശി ടോമി ഫെര്‍ണാണ്ടസിനെ (35) വലിയതുറ പൊലിസ് അറസ്റ്റുചെയ്യുകയുണ്ടായി. സരുണിന്‍റെ കൂട്ടാളിയാണ് ടോമി എന്ന് സൂചനയുണ്ട്.

ഇതരസംസ്ഥാനത്തുനിന്ന് എംഡിഎംഎ എത്തിച്ചശേഷം മുടവന്‍മുകള്‍ ഭാഗത്തുവച്ച് ചില്ലറ വിതരണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സരുണ്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഇയാളുടെ കൂട്ടുപ്രതികള്‍ വലിയതുറ ഭാഗത്ത് ഉള്ളതായി രഹസ്യവിവരം ലഭിക്കുന്നത്.

സരുണ്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘമാണ് എംഡിഎംഎ കടത്തിനും കച്ചവടത്തിനും പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും മൂന്നുപേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം. രഹസ്യസങ്കേതത്തില്‍ എംഡിഎംഎ സൂക്ഷിച്ചശേഷം ഇടനിലക്കാര്‍ വില്‍പ്പന നടത്തുകയാണ് രീതി.

വ്യാഴാഴ്ച ഡാന്‍സാഫ് സംഘം വലിയതുറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. അതിനിടെ കുപ്രസിദ്ധ ഗുണ്ടയായ നവീന്‍ സുരേഷ് കഴിഞ്ഞദിവസം വലിയതുറയിലെ ഒരു വീട് അടിച്ചുതകര്‍ക്കുകയുണ്ടായി. സരുണിന്‍റെ എംഡിഎംഎ കച്ചവടം ചോര്‍ത്തി നല്‍കിയത് ഈ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെയും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.

റിമാന്‍ഡില്‍ കഴിയുന്ന സരുണ്‍, ടോമി ഫെര്‍ണാണ്ടസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ലഹരിസംഘത്തിന്‍റെ ചുരുളഴിക്കാന്‍ സാധിക്കുകയുള്ളൂ.

National

തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​ജ് ന​ഗ​ർ എ​ക്സ്‌​ടെ​ൻ​ഷ​നി​ലെ സ്റ്റാ​ർ രാ​മേ​ശ്വ​രം സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ തെ​രു​വ് നാ​യ കു​ട്ടി​യു​ടെ നേ​രെ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. നാ​യ കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ക​ടി​ച്ചു​വ​ലി​ച്ച് മ​റ്റ് മൂ​ന്ന് നാ​യ്ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് നാ​യ്ക്ക​ൾ കു​ട്ടി​യെ വ​ള​ഞ്ഞു​പി​ടി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. കു​ട്ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ്ക്ക​ൾ ആ​ക്ര​മ​ണം തു​ട​ർ​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ ഒ​രു സ്ത്രീ ​ഉ​ട​ൻ ത​ന്നെ ചെ​രു​പ്പ് ഉ​പ​യോ​ഗി​ച്ച് നാ​യ്ക്ക​ളെ തു​ര​ത്തി​യോ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.

സൊ​സൈ​റ്റി​യി​ലെ തെ​രു​വ് നാ​യ ശ​ല്യ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

International

റ​ഷ്യ​ൻ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: ​യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളും പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും ന​ശി​ച്ചു. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും ഇ​തി​നോ​ടു ചേ​ർ​ന്ന ബോ​റി​സ്പി​ൽ ന​ഗ​ര​ത്തി​ലു​മാ​ണു മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കീ​വി​ലാ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സൂ​ച​ന​യു​ണ്ട്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, ഗ്ലൈ​ഡ് ബോം​ബു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡേ​സ, ഖേ​ർ​സ​ൺ, സാ​പ്പോ​റി​ഷ്യ, ഖാ​ർ​കീ​വ്, ചെ​ർ​ണി​ഹീ​വ്, സു​മി, നി​പ്രോ പ്ര​ദേ​ശ​ങ്ങ​ളി​ലും റ​ഷ്യ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ജെ​റ്റ് എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ച്ച പു​തി​യ ത​രം ഡ്രോ​ണു​ക​ളും റ​ഷ്യ ഉ​പ​യോ​ഗി​ച്ച​താ​യി സെ​ല​ൻ​സ്കി അ​റി​യി​ച്ചു. വേ​ഗം കൂ​ടി​യ ഇ​ത്ത​രം ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ടു​ക ദു​ഷ്ക​ര​മാ​ണ്. യു​ക്രെ​യ്ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ദു​ർ​ബ​ല​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​തി​വി​ലും കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്. മി​ത്ര രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നു യു​ക്രെ​യ്ൻ നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

കു​ന്നം​കു​ള​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ 

തൃ​ശൂ​ര്‍: കു​ന്നം​കു​ളം ചീ​രം​കു​ള​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

കോ​ട്ട​പ്പ​ടി സ്വ​ദേ​ശി അ​ദീ​ബ് (28), ആ​ര്‍​ത്താ​റ്റ് സ്വ​ദേ​ശി നി​ധി​ന്‍ (29) ആ​ര്‍​ത്താ​റ്റ് താ​മ​ര​ശേ​രി സ്വ​ദേ​ശി സ​ജി​ത്ത് (30), കു​ന്നം​കു​ളം നെ​ഹ്‌​റൂ ന​ഗ​ര്‍ സ്വ​ദേ​ശി ഗൗ​ര​വ് (24) എ​ന്നി​വ​രെ​യാ​ണ്  പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

കാ​പ്പ നി​യ​മ​പ്ര​കാ​രം ശി​ക്ഷ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ അ​ദീ​ബി​നെ മ​റ്റൊ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് ആ​നാ​യ്ക്ക​ലി​ല്‍ പോ​ലീ​സി​നു​നേ​രെ അ​ക്ര​മം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. 

പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​കെ 10 പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ക്കി പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

District News

നാട്ടുകാർക്കു നേരേ ഗുണ്ടാ ആ​ക്ര​മ​ണം: നാലുപേർക്കു പരിക്ക്

വീടുകളും വാഹനങ്ങളും തകർത്തു,

ആക്രമിച്ചത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുടെ വീടുകൾ

ക​ഴ​ക്കൂ​ട്ടം: ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്ക് നേ​രെ ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ   ആ​ക്ര​മ​ണം. നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂ​ന്ന് പേ​രെ അ​റ​സ്‌​റ്റ് ചെയ്തു. കൈ​ലാ​ത്ത് കോ​ണം സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ , രാ​ഹു​ൽ , ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കൈ​ല​ത്ത്കോ​ണം സ്കൂ​ളി​ന് സ​മീ​പം ​വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 നാണ് സം​ഭ​വം. വ​ധ​ശ്ര​മം, അ​ക്ര​മം, വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​ണ്ടാ​ല​റി​യാ​വു​ന്ന പ​തി​ന​ഞ്ചോ​ളം പേ​ർ​ക്കെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

നാ​ട്ടു​കാ​രാ​യ ലി​ബീ​ഷ്, ഹേം​ജി​ത്ത് എ​ന്നി​വ​ർ പ്ര​ദേ​ശ​ത്തെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ അ​ക്ര​മി​സം​ഘ​ത്തി​നെ​തി​രെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ  ​വൈ​രാ​ഗ്യ​ത്തി​ൽ ഇ​രു​മ്പ് ക​മ്പി​യും വെ​ട്ടു​ക​ത്തി​യു​മ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ, ലി​ബീ​ഷ്, ഹേം​ജി​ത്ത്, കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ ക​ത​കു​ക​ളും വീ​ടു​ക​ളു​ടെ മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ത്തോ​ളം മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും ര​ണ്ട് കാ​റു​ക​ളും അ​ക്ര​മി​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്തു.

പ്ര​ദേ​ശ​വാ​സി​യാ​യ ബി​ജു​വി​ന്‍റെ  ​വീ​ടി​ന് മു​ന്നി​ലെ​ത്തി​യ സം​ഘം കൊ​ല​വി​ളി മു​ഴ​ക്കി​ക്കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ബി​ജു​വി​ന്‍റെ ​ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ച അ​നു​ജ​ൻ അ​നൂ​പി​നെ വെ​ട്ടു​ക​ത്തി കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ജ്യേ​ഷ്ഠ​ൻ ദീ​പു​രാ​ജി​ന്‍റെ കൈ​യ്ക്ക് ഇ​രു​മ്പ് ക​മ്പി കൊ​ണ്ടു​ള്ള അ​ടി​യി​ൽ അ​സ്ഥി​ക്ക് പൊ​ട്ട​ലേ​റ്റു. അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ളാ​യ ജി​ഷ്ണു​വി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ്രീ​ജു (ഡോ​ൺ), സൂ​ര​ജ് (ഹെ​യ​ർ​ബോ​യ്), ശ്രീ​രാ​ജ്, ശ്രീ​ജി​ത്ത്, ഫ​ഹ​ദ്, അ​ൽ​സ​ഹാ​ദ്, അ​മ്പാ​ടി എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടോ​ളം പേ​രു​മാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജിത​മാ​ക്കി​യി​ട്ടു​ണ്ട്.

District News

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നു സ​മീ​പം പ​ട്രോ​ളി​ങ്ങി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തൂ​ക്കു​പാ​ലം കു​രു​വി​ക്കാ​ട്ട് ആ​ന​ന്ദ് (19), ആ​ന​വി​ലാ​സം ച​പ്പാ​ത്ത് ആ​ല​ത്ത​റ​ക്ക​ൽ അ​ഭി​ഷേ​ക് (19) എ​ന്നി​വ​രെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രാ​ളെ ര​ണ്ട് പേ​ർ ചേ​ർ​ന്നു മ​ർ​ദി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നു സ​മീ​പം എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ പ്ര​തി​ക​ളാ​യ ആ​ന​ന്ദും അ​ഭി​ഷേ​കും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ അ​രു​ണി​നെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പോ​ലീ​സ് ഇ​ട​പെ​ട്ട് മ​ർ​ദ​നം ത​ട​യു​ക​യും പ്ര​തി​ക​ളോ​ട് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടതോടെ പ്ര​തി​ക​ൾ നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി​ക്കെ​തി​രേ തി​രി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

പെ​ല്ല​റ്റ് ഗ​ൺ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു, ന​ട​പ​ടി രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ

ന്യൂ​ഡ​ൽ​ഹി: പെ​ല്ല​റ്റ് ഗ​ൺ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി സാ​ഹി​ൽ ലോ​ച്ചാ​ബി​ന്‍റെ പ​രാ​തി​യി​ൽ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി.

ജൂ​ലാ​യ് 20-നു​ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ സാ​ഹി​ൽ ലോ​ച്ചാ​ബി​ന് പെ​ല്ല​റ്റേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ എ​ഫ്ഐ​ആ​ർ ഇ​ടു​ക​യോ പ​രാ​തി ല​ഭി​ച്ച​താ​യി രേ​ഖ​ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ​ഗാ​ന്ധി വി​ഷ​യം ഏ​റ്റെ​ടു​ത്ത​ത്.

പ​രാ​തി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന്യൂ​ഡ​ൽ​ഹി ഡി​സി​പി സ​ച്ചി​ൻ ശ​ർ​മ്മ​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ രാ​ഹു​ൽ അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. രേ​ഖാ​മൂ​ലം ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ൽ നേ​താ​ക്ക​ൾ ഉ​റ​ച്ചു​നി​ന്നു.

തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ പേ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​വു​ക​യും സാ​ഹി​ൽ ലോ​ച്ചാ​ബി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. നീ​തി​യി​ലേ​ക്കു​ള്ള ആ​ദ്യ കാ​ൽ​വ​യ്‌​പ്പാ​ണി​തെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും സ​മ്മ​തം ല​ഭി​ച്ച​ശേ​ഷ​മാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യ​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ചു.

National

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഡ​ല്ലൂ​രി​ൽ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ടു

ഗൂ​ഡ​ല്ലൂ​ർ: ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മേ​ലെ ഗൂ​ഡ​ല്ലൂ​ർ ഓ​വാ​ലി കോ​ക്ക​ലി​മ​ല​യി​ൽ ര​വി​ച​ന്ദ്ര​ൻ (48) ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​വാ​ലി ലോ​റി​സ്റ്റ​ൺ നാ​ലാം ന​മ്പ​ർ തോ​ട്ട​ത്തി​ന് സ​മീ​പ​ത്ത് സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​വി​ച​ന്ദ്ര​നെ ക​ടു​വ പി​ടി​കൂ​ടി​യ​ത്.

 ഈ ​പ്ര​ദേ​ശ​ത്തു  ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ര​വി​ച​ന്ദ്ര​ൻ .വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ളു​ടെ ക​ര​ച്ചി​ലും ക​ടു​വ​യു​ടെ അ​ല​ർ​ച്ച​യും കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും ര​വി​ച​ന്ദ്ര​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 

ഇ​യാ​ളു​ടെ ഒ​രു കൈ​യും ക​ടി​ച്ചെ​ടു​ത്തു​കൊ​ണ്ടാ​ണ് ക​ടു​വ പോ​യ​ത്, പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ചു. ഭാ​ര്യ -മ​ഹേ​ശ്വ​രി . മ​ക്ക​ൾ - മ​ഹാ​ല​ക്ഷ്മി (കോ​ത്ത​ഗി​രി), സം​ഗീ​ത (തി​രു​പ്പൂ​ർ ), അ​ജി​ത് കു​മാ​ർ (ഗൂ​ഡ​ല്ലൂ​ർ ), മ​രു​മ​ക​ൾ - ജ​ന​ന​ന്ദി​ത. 

Kerala

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. മ​ണ​മ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജ​യിം​സ് ഉ​ണ്ണി (36), ഒ.​എം.​ആ​ർ എ​ന്ന ലി​ജു (28), ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി ഷി​ബു (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ല്ല​മ്പ​ലം ക​ര​വാ​രം സ്വ​ദേ​ശി സു​ധീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം സു​ധീ​റി​നെ ആ​ക്ര​മി​ച്ച​ത്.

ത​ടി​ക്ക​ഷ്ണം കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ബി​യ​ർ കു​പ്പി കൊ​ണ്ട് മു​തു​കി​ൽ കു​ത്തി​പ്പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ സു​ധീ​റി​നെ ആ​ദ്യം വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ട​യ്ക്കാ​വൂ​ർ എ​സ്എ​ച്ച്ഒ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദിച്ച് തകര്‍ത്തു

തൊടുപുഴ: വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദിച്ച് തകര്‍ത്തു. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതയ്ക്ക് കാരണം.

ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്‌ടോപ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ഥി സ്ഥാപനത്തില്‍ എത്തിയത്.

വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നു പേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അധ്യപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്.

ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റു
ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. മറ്റ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തില്ല.

District News

തെ​രു​വുനാ​യ ആ​ക്ര​മ​ണം: നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്

തേ​ഞ്ഞി​പ്പ​ലം: തെ​രു​വ്‌​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ എ​ട്ടു​വ​യ​സു​കാ​ര​നും ഗ​ര്‍​ഭി​ണി​യും അ​ട​ക്കം നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. പ​ള്ളി​ക്ക​ല്‍ പു​ല്‍​പ്പ​റ​മ്പ് സ്വ​ദേ​ശി എ.​കെ. ഹൗ​സി​ല്‍ സു​ബൈ​ദ (57), ഗ​ര്‍​ഭി​ണി​യാ​യ എ​ട​ക്ക​ണ്ടി വീ​ട്ടി​ല്‍ ഫെ​ബി​ന (26), വെ​ണ്ണാ​യൂ​ര്‍ ത​റാ​ളി വീ​ട്ടി​ല്‍ പി.​ വാ​സു(70), പു​ല്‍​പ്പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​യാ​ന്‍ (​എ​ട്ട്) എ​ന്നി​വ​ര്‍​ക്കാ​ണ് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ സു​ബൈ​ദ​യെ​യും കൈ​ക്ക് ക​ടി​യേ​റ്റ വാ​സു​വി​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗ​ര്‍​ഭി​ണി​യാ​യ ഫെ​ബി​ന തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ്.

വീ​ടി​ന് പി​റ​കുവ​ശ​ത്ത് നാ​ളി​കേ​രം പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ബൈ​ദ​ക്ക് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ പി​റ​കി​ലൂ​ടെ എ​ത്തി​യ നാ​യ കൈ​വി​ര​ലു​ക​ളി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് നി​ല്‍​ക്കെ​യാ​ണ് ഫെ​ബി​ന​ക്ക് ക​ടി​യേ​റ്റ​ത്. വീ​ടി​ന് മു​ന്നി​ലെ റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു മു​ഹ​മ്മ​ദ് ശ​യാ​ന് നേ​രേ​യു​ള്ള തെ​രു​വുനാ​യ ആ​ക്ര​മ​ണം.

Kerala

മദ്യപാനത്തിനിടെ പണത്തെച്ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്.

ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന്‍ കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്‍റെ കാര്യം പറഞ്ഞ് തര്‍ക്കം നടന്നിരുന്നു.

പിന്നീട് സ്റ്റാച്യുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

District News

എ​ക്സൈ​സുകാരെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കാ​യം​കു​ളം: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ മു​മ്പ് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ശാ​സ്താ​വി​ന്‍റെ അ​യ്യ​ത്ത് ബി. ഷൈ​ജു (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 30.45 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴിന് കാ​യം​കു​ളം ദേ​വി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

മാ​രു​തി സി​യാ​സ് കാ​റി​ലാ​ണ് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ഏ​റെ നാ​ളു​ക​ളാ​യി ല​ഹ​രി​വ്യാ​പാ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഒ​രുമാ​സം മു​മ്പ് ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ശേ​ഷം ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഹ​രി​പ്പാ​ട് എ​ക്‌​സൈ​സ് സി​ഐ എം. ​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ എം. ​റെ​നി, ഗ്രേ​ഡ് പി​ഒമാ​രാ​യ വി.​കെ. രാ​ജേ​ഷ് കു​മാ​ർ, ടി. ​ജി​യേ​ഷ്, വ​നി​താ സി​ഇ​ഒ എം.​വി. ആ​ര്യ​ദേ​വി എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

International

യെ​മ​നി​ലെ ഹൂ​ത്തി ആ​ക്ര​മ​ണം: നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

സ​നാ: യെ​മ​നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ മോ​ഖ​യി​ൽ ഹൂ​ത്തി വി​മ​ത​ർ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ല് സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് യെ​മ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ആ​റ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യെ​യും തു​റ​മു​ഖ​ത്തെ​യും ഹൂ​ത്തി വി​മ​ത​ർ ആ​ക്ര​മി​ച്ച​തെ​ന്ന് യെ​മ​ൻ സ​ർ​ക്കാ​രി​ന്റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ​ബ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, സൗ​ദി സ​ഖ്യ​സേ​ന​യു​ടെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും ആ​യു​ധ​പ്പു​ര​ക​ളു​മാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ഹൂ​ത്തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​ആ​ഴ്ച ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ചെ​ങ്ക​ട​ലി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള മോ​ഖ തു​റ​മു​ഖം ഹൂ​ത്തി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത്.

Kerala

കേസ് ഏറ്റെടുത്തതില്‍ വൈരാഗ്യം; അഭിഭാഷകന്‍റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് എതിർകക്ഷികൾ

കൊച്ചി: കേസ് ഏറ്റെടുത്തതിന്‍റെ വൈരാഗ്യത്തില്‍ അഭിഭാഷകന്‍റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് എതിര്‍കക്ഷികള്‍. മുരുക്കുംപാടം തോട്ടുങ്കല്‍പറമ്പില്‍ മോഹന്‍ദാസിനെ (80) ആണ് ഗാര്‍ഹിക പീഡനക്കേസിലെ എതിര്‍കക്ഷികള്‍ കത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍, വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ എന്നിവരെ ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 5.30ന് മോഹന്‍ദാസിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. സാരമായി പരിക്കേറ്റ മോഹന്‍ദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഒന്നാം പ്രതിയായ ഡാസ്റ്ററിന്‍റെ ഭാര്യ നല്‍കിയ സ്വകാര്യ അന്യായം മോഹന്‍ദാസിന്‍റെ അഭിഭാഷകനായ മകന്‍ ഏറ്റെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് കാരണമെന്ന് മോഹന്‍ദാസിന്‍റെ ഭാര്യ ലൗലി പോലീസിന് മൊഴിനല്‍കി. അറസ്റ്റു രേഖപ്പെടുത്തി പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

National

പ​ഞ്ചാ​ബ് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണം; സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്ക്

മും​ബൈ: പ​ഞ്ചാ​ബ് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​ന് നേ​രെ ആ​ക്ര​മ​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നി​ഹാം​ഗ് വി​ഭാ​ഗ​ക്കാ​ര​നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കൈ​യ്ക്ക് പ​രി​ക്കേ​റ്റ ബാ​ദ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​ഭ​വ സ​മ​യം ബാ​ദ​ലി​ന്‍റെ ഭാ​ര്യ​യും അ​കാ​ലി​ദ​ള്‍ എം​പി​യു​മാ​യ ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബാ​ദ​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു; അ​യ​ൽ​വാ​സി ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര മൂ​ഴി​ക്കോ​ടി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. നെ​ല്ലി​വി​ള​ഭാ​ഗം സ്വ​ദേ​ശി ആ​ദ​ർ​ശ് (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​യു​ടെ വീ​ട്ടി​ൽ വ​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ർ​ക്ക​ത്തി​നി​ട​യി​ൽ പ്ര​തി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ആ​ദ​ർ​ശി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യും തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

കൊ​ല ന​ട​ത്തി​യ ശേ​ഷം പ്ര​തി ത​ന്നെ​യാ​ണ് നേ​രി​ട്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. നി​ല​വി​ൽ പ്ര​തി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

National

മണിപ്പുരിൽ നാഗാ ഗ്രാമത്തിനു നേർക്ക് ആക്രമണം; ഒന്പതു വീടുകൾ കത്തിച്ചു

കാം​​​​ഗ്പോ​​​​ക്പി: മ​​​​ണി​​​​പ്പു​​​​രി​​​​ലെ കാം​​​​ഗ്‌​​​​പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ഗ്രാ​​​​മ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണം. ഒ​​​​ന്പ​​​​തു വീ​​​​ടു​​​​ക​​​​ൾ അ​​​​ക്ര​​​​മി​​​​ക​​​​ൾ അ​​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​ത​​​ര​​​യോ​​​ടെ ലി​​​യാം​​​ഗ്‌​​​മാ​​​യി നാ​​​ഗാ ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. സാ​​​യു​​​ധ സം​​​ഘം വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം വീ​​​ടു​​​ക​​​ൾ ക​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മീ​​​പ​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ​​​ത്തി തീ ​​​അ​​​ണ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു.

കു​​​ക്കി വി​​​ഭാ​​​ഗ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.
ഒ​​​രു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​വും പ​​​ത്തു വീ​​​ടു​​​ക​​​ളും അ​​​ക്ര​​​മി​​​ക​​​ൾ ക​​​ത്തി​​​ച്ചെ​​​ന്ന് ലി​​​യാം​​​ഗ്‌​​​മാ​​​യി നാ​​​ഗാ കൗ​​​ൺ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു. പ്ര​​​ദേ​​​ശ​​​ത്തു കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ൾ ച​ര​ക്കു ക​പ്പ​ൽ ആ​ക്ര​മി​ച്ചു; ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

സ​ന: ചെ​ങ്ക​ട​ലി​ലെ ബാ​ബ് അ​ൽ-​മ​ന്ദേ​ബ് ക​ട​ലി​ടു​ക്കി​ൽ ഹൂ​തി​ക​ൾ ച​ര​ക്കു ക​പ്പ​ൽ ആ​ക്ര​മി​ച്ചു. ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഫെ​ബ്രു​വ​രി 28-ന് ​ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ഹൂ​തി​ക​ളു​ടെ ക​പ്പ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ആ​റ് പേ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട നാ​വി​ക​രി​ൽ മൂ​ന്നു പേ​ർ പാ​ക്കി​സ്ഥാ​നി​ക​ളും ഒ​രാ​ൾ ഇ​ന്തോ​നേ​ഷ്യ​ക്കാ​ര​നു​മാ​ണ്. ര​ക്ഷാ ദൗ​ത്യ​ത്തി​നെ​ത്തി​യ യെ​മ​നി സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട മ​റ്റു ര​ണ്ടു പേ​ർ. ഈ​ജി​പ്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​ഹാ​മ എ​ന്ന ച​ര​ക്കു​ക​പ്പ​ലാ​ണ് ഹൂ​തി​ക​ൾ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടി​രു​ന്ന സൗ​ദി ക​പ്പ​ലി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണെ​ന്നാ​യി​രു​ന്നു ഹൂ​തി​ക​ൾ വീ​ശ​ദീ​ക​ര​ണം.

ഹോ​ർ​മു​സ് തു​റ​ക്ക​ണ​മെ​ങ്കി​ൽ അ​മേ​രി​ക്ക ഇ​റാ​ന്‍റെ മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ൾ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​റാ​ന്‍റെ പു​തി​യ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി മൊ​ഹ്‌​സി​ൻ റെ​സാ​യി പ്ര​തി​ക​രി​ച്ചു. ഇ​റാ​ൻ വ​ഞ്ച​ക​രാ​യ വി​ല​പേ​ശ​ലു​കാ​രാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

ഇ​റാ​നെ​തി​രാ​യ നാ​വി​ക ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ച പ​നാ​മ പ​താ​ക​യു​ള്ള ച​ര​ക്ക് ക​പ്പ​ൽ ആ​ക്ര​മി​ച്ച​താ​യി യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ഹോ​ർ​മു​സ് തു​റ​ക്ക​ണ​മെ​ങ്കി​ൽ മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ൾ അ​മേ​രി​ക്ക വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​റാ​ൻ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി മൊ​ഹ്‌​സി​ൻ റെ​സാ​യി ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​യ്ക്കാ​ണെ​ന്നും താ​നാ​ണ് അ​വ​രു​ടെ ബാ​ങ്ക​റെ​ന്നും ട്രം​പി​ന്‍റെ മ​റു​പ​ടി.

 

Kerala

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; യു​വാ​വി​ന് പ​രി​ക്ക്

മു​ണ്ട​ക്ക​യം: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ നേ​രെ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ത്തു. ബൈ​ക്കി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന് പ​രി​ക്ക്. പു​ഞ്ച​വ​യ​ൽ ഇ​ഞ്ച​ക്കു​ഴി ഇ​ട​ല​പു​ര ബി​ജു​മോ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ബി​ജു​മോ​ൻ ജോ​ലി​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് തൊ​ട്ട് സ​മീ​പം യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് നേ​രെ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്കി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു.

ബൈ​ക്കി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ത​ല​നാ​രീ​ഴ​യ്ക്കാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ബി​ജു​മോ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ വ​നം വ​കു​പ്പ് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും രാ​ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ത​ന്നെ യു​വാ​വി​നെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് വ​ള​രെ വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​ത​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പാ​ക്കാ​നം ഇ​ഞ്ച​ക്കു​ഴി മേ​ഖ​ല

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന പു​ഞ്ച​വ​യ​ൽ - പാ​ക്കാ​നം, ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​വാ​സി​യു​ടെ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. വ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്ത്, കാ​ട്ടു​പ​ന്നി, ക​ര​ടി, ക​ടു​വ അ​ട​ക്ക​മു​ള്ള​വ പ​തി​വാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​റു​മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ്ര​ദേ​ശ​ത്ത് ആ​ന കി​ട​ങ്ങു​ക​ൾ നി​ർ​മി​ച്ച​തോ​ടെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യി​ൽ ആ​ന കി​ട​ങ്ങു​ക​ളി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഹോ​സി​ട്ട് വെ​ള്ം ഒ​ഴു​ക്കി ക​ള​ഞ്ഞി​രു​ന്നു. ഇ​രു​വ​ശ​ങ്ങ​ളും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്തെ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ സോ​ളാ​ർ ഫെ​ൻ​സിം​ഗ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം കു​റ​യ്ക്കു​വാ​ൻ ക​ഴി​യും.

International

റ​ഷ്യ​ൻ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം, 12 മ​ര​ണം

മോ​സ്കോ: റ​ഷ്യ​യി​ലെ ത​താ​ർ​സ്താ​ൻ മേ​ഖ​ല​യി​ലു​ള്ള എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ന്‍. ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ഷ്നെ​കാം​സ്ക് ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സി​റ്റി മേ​യ​ർ റാ​ദ്മി​ർ ബെ​ല്യാ​യേ​വ് അ​റി​യി​ച്ചു.

റ​ഷ്യ​യി​ലെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ ഒ​ന്നാ​യ ടാ​നെ​ക്കോ ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് റി​ഫൈ​ന​റി​ക്ക് മു​ക​ളി​ൽ പു​ക ഉ​യ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ടാ​റ്റ്‌​നെ​ഫ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​നെ​ക്കോ റി​ഫൈ​ന​റി റ​ഷ്യ​യു​ടെ പ്ര​ധാ​ന ഇ​ന്ധ​ന സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​ണ്. 2024-ൽ 1.7 ​കോ​ടി ട​ൺ അ​സം​സ്‌​കൃ​ത എ​ണ്ണ ശു​ദ്ധീ​ക​രി​ച്ച ഈ ​പ്ലാ​ന്‍റി​ൽ നി​ന്ന് 27 ല​ക്ഷം ട​ൺ പെ​ട്രോ​ളും 85 ല​ക്ഷം ട​ൺ ഡീ​സ​ലും ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി റ​ഷ്യ​യി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ​ക്ക് നേ​രെ യു​ക്രൈ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. റ​ഷ്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു​ക്രൈ​ന്റെ ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ൽ ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യാ​ണ് റ​ഷ്യ​ൻ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

District News

മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​ള്ളിവി​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തു​റ​വൂ​ർ: പ​ള്ളിവി​കാ​രി​യെ മ​യ​ക്കു​മ​രു​ന്ന് സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. അ​ന്ധ​കാ​ര​ന​ഴി പാ​ട്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഫെ​ർ​ണാ​ണ്ട​സി​നി​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​സം​ഘം പള്ളിമേ​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി പ​ള്ളി​യു​ടെ​യും മേ​ട​യു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലിരുന്ന് ഒ​രു സം​ഘം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മേ​ട​യു​ടെ മു​ൻ​വ​ശ​ത്തി​രു​ന്ന് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തതു ക​ണ്ട്, നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് വി​കാ​രി 112 ലേ​ക്ക് വി​ളി​ക്കു​ക​യും പോ​ലീ​സെ​ത്തി ഇ​വ​രെ തു​ര​ത്തു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തുനി​ന്ന് പോ​യ​ ശേ​ഷം ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് പ​ള്ളി​മേ​ട​യി​ൽ വ​രിക​യും അ​ട​ച്ചി​ട്ട പ​ള്ളി​മേ​ട​യു​ടെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി ഫാ. ​ഫെ​ർ​ണാ​ണ്ട​സി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​കാ​രി​യെ അ​ർ​ത്തു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ള്ളിവി​കാ​രി​യു​ടെ മൊ​ഴി​യി​ൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ​ത്തുട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച പ​ള്ളി കൈ​ക്കാ​ര​നാ​യ വ​ർ​ഗീ​സി​ന്‍റെ വീ​ടുക​യ​റി ഏ​ഴം​ഗ​സം​ഘം ആ​ക്ര​മി​ച്ചു. വ​ർ​ഗീ​സി​നെ​യും ഭാ​ര്യ​യെയും അ​മ്മ​യെ​യും അ​ച്ഛ​നെ​യും കു​ട്ടി​ക​ളെ​യും അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും വീ​ട് അ​ടി​ച്ചു​പൊ​ളി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ മാ​ർ​ട്ടി​നെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു .

കു​റ​ച്ചു നാ​ളു​ക​ളാ​യി പ​ള്ളി​വി​കാ​രി​ക്കു നേ​രേ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശം സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. മു​മ്പ് പ​ല ത​വ​ണ ഈ ​സം​ഘം വി​കാ​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ബാറിന്‍റെ വാതില്‍ ദേഹത്ത് തട്ടി; യുവാവിനെ ആക്രമിച്ച് മൂന്നംഗ സംഘം, പിടിയില്‍

കൊച്ചി: ബാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ യുവാവിനെ ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളില്‍ സിജില്‍ (52), ഈയം കുഴിയില്‍ ബൈജു (48), മാറമ്പിള്ളി പുത്തന്‍പുരയ്ക്കല്‍ ഷാനവാസ്(40) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലുള്ള ബാറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഷേക് എന്നയാളെയാണ് ആക്രമിച്ചത്.

മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങുന്ന വഴി ബാറിന്‍റെ വാതില്‍ ദേഹത്ത് തട്ടിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്‌ഐമാരായ അസിരിഫ് ഷഫീഖ്, ജോജോ ജോര്‍ജ്, കെ. ആദര്‍ശ്, പി.കെ. വിനാസ് , എഎസ്‌ഐ എം.ബി സുബൈര്‍, സിപിഒ എ.കെ. നജ്മി, എം.ബി. ജയന്തി എന്നിവരാണ് ഉണ്ടായിരുന്നത്.

Kerala

പ്ലാന്‍റേഷന്‍ ഡിവിഷന്‍ ഓഫീസിന് നേരെ കാട്ടാന ആക്രമണം; ഫര്‍ണിച്ചറുകളും വളവും നശിപ്പിച്ചു

കാലടി: അതിരപ്പിള്ളിയില്‍ പ്ലാന്‍റേഷന്‍ ഡിവിഷന്‍ ഓഫീസിന് നേരെ കാട്ടാന ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാലടി പ്ലാന്‍റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റ് ഒന്‍പതാം ബ്ലോക്കിലെ ബി 2 ഡിവിഷന്‍ ഓഫീസിന് നേരെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. ഓഫീസിനകത്തു കടന്ന കാട്ടാനകള്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ഓഫീസിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുത വേലി തകര്‍ത്താണ് കാട്ടാനക്കൂട്ടം അകത്തു കടന്നത്. ഓഫീസിനുള്ളില്‍ കയറിയ ആനകള്‍ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും തകര്‍ത്തെറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന വളവും കാട്ടാനക്കൂട്ടം നശിപ്പിച്ചു.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നത് തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്ലാന്‍റേഷന്‍ മേഖലയില്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

ജനവാസ മേഖലകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും കാട്ടാനകളെ തുരത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വനംവകുപ്പ് ഉടന്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Kerala

യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ൻ റി​ഫൈന​റി​യി​ൽ തീ​പി​ടി​ത്തം

മോ​സ്കോ: യു​ക്രെ​യ്നും റ​ഷ്യ​യും ആ​ക്ര​മ​ണം തു​ട​രു​ന്നു. റ​ഷ്യ​യി​ലെ ര​ണ്ടു പ്ര​ധാ​ന റി​ഫൈ​ന​റി​ക​ൾ ല​ക്ഷ്യ​മി​ട്ട് യു​ക്രെ​യ്ൻ സേ​ന ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. യാ​രോ​സ്‌​ലാ​വ​ലി​ലെ സ്ലാ​വ്നെ​ഫ്റ്റ്-​യാ​നോ​സ്, ബ​ഷ്ക​ർ​റ്റോ​സ്റ്റാ​നി​ലെ ബാ​ഷ്നെ​ഫ്റ്റ്-​നോ​വ്‌​ഓ​യി​ൽ റി​ഫൈ​ന​റി​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു. യാ​രോ​സ്‌​ലാ​വ​ലി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി റ​ഷ്യ​ൻ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

റ​ഷ്യ​യു​ടെ എ​ണ്ണ​വ​രു​മാ​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് സെ​ല​ൻ​സ്കി വി​ശ​ദീ​ക​രി​ച്ചു. ക​രി​ങ്ക​ട​ലി​ൽ റ​ഷ്യ​യു​ടെ പ​ട്രോ​ൾ ബോ​ട്ടു​ക​ളെ ല​ക്ഷ്യ​മി​ട്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നി​ടെ, യു​ക്രെ​യ്നി​ലെ ഖാ​ർ​കീ​വി​ലു​ണ്ടാ​യ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ധ​ന, ഊ​ർ​ജ, ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്‍റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്‍റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്‍റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.

Latest News

Corehub Up