സിബിഎസ്ഇ 10, 12: മികച്ച നേട്ടവുമായി തിരുവനന്തപുരം റീജൺ
Tuesday, May 13, 2025 6:23 PM IST
തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ ഫലപ്രഖ്യാപനത്തിൽ മികച്ച നേട്ടവുമായി തിരുവനന്തപുരം റീജൺ.
കേരളം, ലക്ഷദ്വീപ് എന്നിവയാണ് തിരുവനന്തപുരം റീജണിന്റെ ഭാഗമായി വരുന്നത്. 10-ാം ക്ലാസിലെ വിജയശതമാനത്തിൽ തിരുവനന്തപുരം റീജണ്‍ രാജ്യത്ത് ഒന്നാമതും 12-ാം പന്ത്രണ്ടാംക്ലാസിലെ വിജയശതമാനത്തിൽ രണ്ടാമതുമെത്തി. കഴിഞ്ഞ 10 വർഷമായി 12-ാം ക്ലാസിൽ തിരുവനന്തപുരമായിരുന്നു രാജ്യത്ത് ഒന്നാമത്. അതാണ് ഇക്കുറി രണ്ടാം സ്ഥാനത്തേക്കു മാറിയത്.
തിരുവനന്തപുരം റീജണിൽ പത്താം പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 63938 വിദ്യാർഥികളിൽ 63705 പേർ വിജയിച്ചു. 99.79 ആണ് വിജയശതമാനം.
ഇതിൽ കേരളത്തിൽനിന്നു മാത്രം പരീക്ഷയെഴുതിയ 63387 വിദ്യാർഥികളിൽ 63296 വിദ്യാർഥികൾ (99.86 ശതമാനം) വിജയിച്ചു ലക്ഷദ്വീപിൽ നിന്നു 451 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ 409 പേർ വിജയിച്ചു. തിരുവനന്തപുരം റീജണിൽ പെണ്‍കുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. പെണ്‍കുട്ടികൾ 99.84 ശതമാനം വിജയം നേടിയപ്പോൾ ആണ്‍കുട്ടികളുടേത് 99.74 ശതമാനമാണ്.
12-ാം ക്ലാസിൽ ഈ വർഷത്തെ തിരുവനന്തപുരം റീജണിന്റെ വിജയശതമാനം 99.32 ആണ്. ആകെ പരീക്ഷയെഴുതിയ 41218 വിദ്യാർഥികളിൽ 40937 വിദ്യാർഥികൾ വിജയിച്ചു. കേരളത്തിൽനിന്നു മാത്രം പരീക്ഷയെഴുതിയ 41199 വിദ്യാർഥികളിൽ 40918 പേർ വിജയിച്ചു. വിജയശതമാനം 99.32.
ലക്ഷദ്വീപിൽ നിന്ന് പരീക്ഷയെഴുതിയ 19 വിദ്യാർഥികളിൽ എല്ലാവരും വിജയിച്ചു. പരീക്ഷ എഴുതിയ പെണ്‍കുട്ടികളിൽ 99.56 ശതമാനം വിജയം നേടിയപ്പോൾ ആണ്‍കുട്ടികളുടേത് 99.06 ശതമാനമാണ്.