മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ക​​​​ണ്‍​ട്രോ​​​​ൾ ബോ​​​​ർ​​​​ഡ് (ബി​​​​സി​​​​സി​​​​ഐ) വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​ന. 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം 9,741.7 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം നേ​​​​ടി.

ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി​​​​യി​​​​ൽ അ​​​​ധി​​​​ക​​​​വും (59%) നേ​​​​ടി​​​​യ​​​​ത് ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്ന്. 5,761 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്നുമാ​​​​ത്രം ബി​​​​സി​​​​സി​​​​ഐ സ​​​​ന്പാ​​​​ദി​​​​ച്ച​​​​ത്. ഇ​​​​തി​​​​ന് പു​​​​റ​​​​മെ ഐ​​​​പി​​​​എ​​​​ൽ ഇ​​​​ത​​​​ര രാ​​​​ജ്യാ​​​​ന്ത​​​​ര മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ട​​​​ക്കം സം​​​​പ്രേ​​​​ഷ​​​​ണാ​​​​വ​​​​കാ​​​​ശം വി​​​​റ്റ​​​​തി​​​​ലൂ​​​​ടെ 361 കോ​​​​ടി രൂ​​​​പ കൂ​​​​ടി ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്ന് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​നി​​​​താ ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്ന് 378 കോ​​​​ടി രൂ​​​​പ​​​​യും ഐ​​​​സി​​​​സി വി​​​​ഹി​​​​ത​​​​മാ​​​​യി 1042 കോ​​​​ടി രൂ​​​​പ​​​​യും ടി​​​​ക്ക​​​​റ്റ്, പ​​​​ര​​​​സ്യ​​​​വ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് 361 കോ​​​​ടി രൂ​​​​പ​​​​യും 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ബി​​​​സി​​​​സി​​​​ഐ നേ​​​​ടി.

2021-22 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ ആ​​​​കെ വ​​​​രു​​​​മാ​​​​നം 4,360 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ത് 2022-23ൽ 6,820 ​​​​കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​താ​​​​ണ് 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 9741.7 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട് വ​​​​ർ​​​​ഷം കൊ​​​​ണ്ട് മാ​​​​ത്രം ആ​​​​കെ ഉ​​​​ണ്ടാ​​​​യ വ​​​​രു​​​​മാ​​​​ന വ​​​​ർ​​​​ധ​​​​ന​​​​വ് 5,000 കോ​​​​ടി​​​​ക്ക് അ​​​​ടു​​​​ത്താ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം ബി​​​​സി​​​​സി​​​​ഐ​​​​ക്ക് ആ​​​​കെ 30,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​രു​​​​ത​​​​ൽ ധ​​​​ന​​​​മു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ന്‍റെ പ​​​​ലി​​​​ശ​​​​യി​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം പ്ര​​​​തി​​​​വ​​​​ർ​​​​ഷം ആ​​​​യി​​​​രം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


ഐ​​​​പി​​​​എ​​​​ൽ പ​​​​ണ​​​​ക്കൊ​​​​ഴു​​​​പ്പ്

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ​​​​ണ​​​​ക്കൊ​​​​ഴു​​​​പ്പു​​​​ള്ള ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡ് എ​​​​ന്ന ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ പ്ര​​​​ശ​​​​സ്തി​​​​ക്ക് സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യി. 2007ൽ ​​​​ബി​​​​സി​​​​സി​​​​ഐ ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഇ​​​​ന്ന് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ട്വ​​​​ന്‍റി20 ലീ​​​​ഗാ​​​​ണ്. പ​​​​ത്ത് ടീ​​​​മു​​​​ക​​​​ൾ മാ​​​​റ്റു​​​​ര​​​​യ്ക്കുന്നു. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മൂ​​​​ല്യ​​​​മേ​​​​റി​​​​യ കാ​​​​യി​​​​ക ലീ​​​​ഗെ​​​​ന്ന നേ​​​​ട്ട​​​​വും ഐ​​​​പി​​​​എ​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​റ​​​​മേ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള വി​​​​ദേ​​​​ശ ടീ​​​​മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും താ​​​​ര​​​​ങ്ങ​​​​ൾ ഐ​​​​പി​​​​എ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡി​​​​ന്‍റെ മാ​​​​ത്ര​​​​മ​​​​ല്ല ഇ​​​​ന്ത്യ​​​​ൻ യു​​​​വ​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ക​​​​രി​​​​യ​​​​റി​​​​ൽ​​​​ത്ത​​​​ന്നെ വ​​​​ൻ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​മ​​​​രു​​​​ന്നി​​​​ട്ട ഐ​​​​പി​​​​എ​​​​ൽ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സിം​​​​ഹ​​​​ഭാ​​​​ഗ​​​​വും വ​​​​രു​​​​ന്ന​​​​ത് സം​​​​പ്രേ​​​​ഷ​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ൽ നി​​​​ന്നാ​​​​ണ്.

ഐ​​​​പി​​​​എ​​​​ല്ലി​​​​നെ പോ​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളാ​​​​യ ര​​​​ഞ്ജി ട്രോ​​​​ഫി, ദു​​​​ലീ​​​​പ് ട്രോ​​​​ഫി, സി.​​​​കെ. നാ​​​​യി​​​​ഡു ട്രോ​​​​ഫി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളെ​​​​ല്ലാം വാ​​​​ണി​​​​ജ്യ​​​​വ​​​​ത്ക​​​​രി​​​​ച്ചാ​​​​ൽ ബി​​​​സി​​​​സി​​​​ഐ​​​​ക്ക് വ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് മു​​​​ന്നി​​​​ലു​​​​ള്ള​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഐ​​​​സി​​​​സി​​​​യു​​​​ടെ ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 80 ശ​​​​ത​​​​മാ​​​​ന​​​​വും സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്യു​​​​ന്ന​​​​തും ബി​​​​സി​​​​സി​​​​ഐ​​​​യാ​​​​ണ്.