പഞ്ചാബിനെ കുംബ്ലെ പരിശീലിപ്പിക്കും
Saturday, October 12, 2019 12:10 AM IST
രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നയകൻ അനിൽ കുംബ്ലെ പരിശീലക വേഷത്തിൽ തിരിച്ചെത്തുന്നു. കിംഗ്സ് ഇലവൻ പഞ്ചാബിന്റെ മുഖ്യ പരിശീലക വേഷത്തിലാണ് കുംബ്ലെ തിരിച്ചെത്തുന്നത്. ഡയറക്ടർ ക്രിക്കറ്റ് ഓപ്പറേഷൻസ് തസ്തികയിലാണ് കുംബ്ലെയുടെ നിയമനം. ഇന്ത്യൻ ടീം പരിശീലകനായിരിക്കേ വിരാട് കോഹ്ലിയുമായുള്ള അസ്വാരസ്യത്തെത്തുടർന്ന് 2017ൽ കുംബ്ലെ പടിയിറങ്ങിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് പരിശീലക വേഷം അണിയുന്നത്.
ഐപിഎലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളും മെന്ററായും കുംബ്ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോർജ് ബെയ്ലിയാണ് കിംഗ്സ് ഇലവന്റെ ബാറ്റിംഗ് കോച്ച്. ജോണ്ടി റോഡ്സ് ഫീൽഡിംഗ് കോച്ചായും കോട്ട്ണി വാൽഷ് ബൗളിംഗ് കോച്ചായും ടീമിനൊപ്പമുണ്ടാകും.