ജൂണിയർ വോളി: കോഴിക്കോട് ചാന്പ്യന്മാർ
Monday, November 11, 2019 11:33 PM IST
പറവൂർ: പറവൂരിൽ നടന്ന സംസ്ഥാന ജൂണിയർ വോളിബോൾ പുരുഷവിഭാഗത്തിൽ കോഴിക്കോട് ചാന്പ്യന്മാരായി. എറണാകുളത്തെ 19-25, 25-23, 25-19, 17-25, 15-9നു തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. വിജയികൾക്ക് നഗരസഭാ കൗൺസിലർ ഡി. രാജ് കുമാർ ട്രോഫികൾ സമ്മാനിച്ചു.