യു​​​വേ​​​ഫ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫൈ​​​ന​​​​​​ല്‍; ചെ​​​ല്‍സി​​​യും മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യും നേർക്കുനേർ
യു​​​വേ​​​ഫ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫൈ​​​ന​​​​​​ല്‍;  ചെ​​​ല്‍സി​​​യും മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യും നേർക്കുനേർ
Friday, May 28, 2021 11:27 PM IST
പോ​​​ര്‍ട്ടോ: യൂ​​​റോ​​​പ്യ​​​ന്‍ ക്ല​​​ബ് ഫു​​​ട്‌​​​ബോ​​​ള്‍ മേ​​​ഖ​​​ല​​​യി​​​ലെ വ​​​മ്പ​​​ന്മാ​​​രു​​​ടെ പോ​​​രാ​​​ട്ടം ഇ​​​ന്ന്. യു​​​വേ​​​ഫ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫൈ​​​ന​​​ലി​​​ല്‍ ഇം​​​ഗ്ലീ​​​ഷ് ക്ല​​​ബ്ബു​​​ക​​​ളാ​​​യ ചെ​​​ല്‍സി​​​യും മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യും പോ​​​ര്‍ച്ചു​​​ഗ​​​ല്‍ ന​​​ഗ​​​ര​​​മാ​​​യ പോ​​​ര്‍ട്ടോ​​​യി​​​ലെ ഡ്രാ​​​ഗോ​​​യി​​​ല്‍ ഏ​​​റ്റു​​​മു​​​ട്ടും. ഒ​​​രു യൂ​​​റോ​​​പ്യ​​​ന്‍ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു ചെ​​​ല്‍സി​​​യും സി​​​റ്റി​​​യും ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത്. 1970-71ലെ ​​​ക​​​പ്പ് വി​​​ന്നേ​​​ഴ്‌​​​സ് ക​​​പ്പ് സെ​​​മി ഫൈ​​​ന​​​ലി​​​ലാ​​​ണ് ഇ​​​രു ക്ല​​​ബ്ബും ഇ​​​തി​​​നു മു​​​മ്പ് ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്.

ഗ്വാർഡിയോള x ടൂഹെൽ

യൂ​​​റോ​​​പ്പി​​​ലെ പ്ര​​​ധാ​​​ന ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​ന്‍റെ ഫൈ​​​ന​​​ലി​​​ല്‍ ആ​​​ദ്യ​​​മാ​​​യി പ്ര​​​വേ​​​ശി​​​ച്ച സിറ്റി പെ​​​പ് ഗ്വാ​​​ര്‍ഡി​​​യോ​​​ള​​​യു​​​ടെ കീ​​​ഴി​​​ല്‍ ഈ നേട്ടം അവിസ്മര ണീയമാക്കാനാണ് ഇറങ്ങുന്നത്. വി​​​ജ​​​യി​​​ക്കാ​​​നാ​​​യാ​​​ല്‍ സി​​​റ്റി​​​ക്ക് ഈ ​​​സീ​​​സ​​​ണി​​​ല്‍ ഹാ​​​ട്രി​​​ക് കി​​​രീ​​​ട​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​കും. ഈ ​​​സീ​​​സ​​​ണി​​​ലെ ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗും ലീ​​​ഗ് ക​​​പ്പും നേ​​​ടി​​​യ സി​​​റ്റി​​​ക്ക് എ​​​ഫ്എ ക​​​പ്പ് മാ​​​ത്ര​​​മേ കൈ​​​വി​​​ടേ​​​ണ്ടി​​​വ​​​ന്നു​​​ള്ളൂ. നി​​​ല​​​വി​​​ല്‍ ഫു​​​ട്‌​​​ബോ​​​ളി​​​ലെ ത​​​ന്ത്ര​​​ശാ​​​ലി​​​ക​​​ളാ​​​യ ര​​​ണ്ടു പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ പോ​​​രാ​​​ട്ട​​​ത്തി​​​നു​​​കൂ​​​ടി​​​യാ​​​കും പോ​​​ര്‍ട്ടോ​​​യി​​​ലെ മൈ​​​താ​​​നം സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ക. ഗ്വാ​​​ര്‍ഡി​​​യോ​​​ള​​​യു​​​ടെ കീ​​​ഴി​​​ല്‍ നി​​​ര​​​വ​​​ധി നേ​​​ട്ട​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യ ക്ല​​​ബ്ബാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണു സി​​​റ്റി. എ​​​ത്തി​​​യി​​​ട​​​ത്തെ​​​ല്ലാം കി​​​രീ​​​ട​​​ങ്ങ​​​ള്‍ വാ​​​രി​​​ക്കൂ​​​ട്ടി​​​യ ഗ്വാർഡി​​​യോ​​​ള ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ട്രോ​​​ഫി​​​യി​​​ല്‍ മു​​​ത്ത​​​മി​​​ട്ടി​​​ട്ട് പ​​​ത്തു വ​​​ര്‍ഷ​​​മാ​​​യി. ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യി​​​ല്‍വ​​​ച്ച് 2011ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ഗ്വാ​​​ര്‍ഡി​​​യോ​​​ള ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് കി​​​രീ​​​ട​​​മു​​​യ​​​ര്‍ത്തി​​​യ​​​ത്. ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ക്കി​​​ല്‍ വ​​​ച്ചും ഗ്വാ​​​ർഡി​​​യോ​​​ള​​​യ്ക്കു ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് നേ​​​ടാ​​​നാ​​​യി​​​ല്ല. ചാ​​​മ്പ്യ​​​ന്‍സ് കി​​​രീ​​​ട​​​ത്തി​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണു ഗ്വാർഡി​​​യോ​​​ള ടീ​​​മി​​​നെ ഇ​​​റ​​​ക്കു​​​ക.

മൂ​​​ന്നു ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് കി​​​രീ​​​ട​​​ങ്ങ​​​ള്‍ നേ​​​ടു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ പ​​​രി​​​ശീ​​​ല​​​ക​​​നെ​​​ന്ന നേ​​​ട്ട​​​ത്തി​​​ലെ​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു ഗ്വാർഡി​​​യോ​​​ള​​​യ്ക്ക്. ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യി​​​ല്‍ ര​​ണ്ടു ത​​​വ​​​ണ (2009, 2011) ഗ്വാ​​​ര്‍ഡി​​​യോ​​​ള നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി. കാ​​​ര്‍ലോ ആ​​​ന്‍സി​​​ലോ​​​ട്ടി (2003, 2007, 2014), സി​​​ന​​​ദി​​​ന്‍ സി​​​ദാ​​​ന്‍ (2016, 2017, 2018) എന്നിവർ മാ​​​ത്ര​​​മാ​​​ണു മൂ​​​ന്നു ത​​​വ​​​ണ ചാ​​​മ്പ്യ​​​ന്‍സ് ലീ​​ഗ് നേ​​​ടി​​​യ പ​​​രി​​​ശീ​​​ല​​​ക​​​ര്‍.

2012ലെ ​​​ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് നേ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു ചെ​​​ല്‍സി ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. 2008ല്‍ ​​​ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. ജ​​​നു​​​വ​​​രി 26ന് ​​​ചെ​​​ല്‍സി​​​യു​​​ടെ മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി സ്ഥാ​​​ന​​​മേ​​​റ്റ തോ​​​മ​​​സ് ടൂഹെല്‍ ടീ​​​മി​​​നെ അ​​​ടി​​​മു​​​ടി മാ​​​റ്റി. ഫ്രാ​​​ങ്ക് ലാം​​​പാ​​​ര്‍ഡി​​​നു കീ​​​ഴി​​​ല്‍ ത​​​ക​​​ര്‍ന്ന​​​ടി​​​ഞ്ഞ ചെ​​​ല്‍സി​​​യെ ടു​​​ഹേ​​​ല്‍ ക​​​ര​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ടീ​​​മി​​​നെ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫൈ​​​ന​​​ലി​​​ലേ​​​ക്കും എ​​​ഫ്എ ക​​​പ്പ് ഫൈ​​​ന​​​ലി​​​ലേ​​​ക്കും ന​​​യി​​​ച്ചു. എ​​​ഫ്എ ക​​​പ്പ് സെ​​​മി ഫൈ​​​ന​​​ലി​​​ല്‍ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യെ തോ​​​ല്‍പ്പി​​​ച്ചാ​​​ണു ചെ​​​ല്‍സി ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ​​​ത്. ഫൈ​​​നലി​​​ല്‍ ലെ​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യോ​​​ടു തോ​​​റ്റു.


ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ ന​​​ഷ്ട​​​പ്പെ​​​ട്ട ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് കി​​​രീ​​​ടം പി​​​ടി​​​ക്കാ​​​നാ​​​ണ് ടു​​​ഹേ​​​ല്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. തു​​​ട​​​ര്‍ച്ച​​​യാ​​​യ ര​​​ണ്ടു സീ​​​സ​​​ണി​​​ല്‍ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത ക്ല​​​ബ്ബു​​​ക​​​ളെ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​ച്ച പ​​​രി​​​ശീ​​​ല​​​ക​​​നെ​​​ന്ന റി​​​ക്കാ​​​ര്‍ഡ് ടൂഹെല്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​യാ​​​ണ്. 2019-20ല്‍ ​​​ടൂഹെ​​​ലി​​​നു കീ​​​ഴി​​​ല്‍ പാ​​​രി സാ​​​ന്‍ ഷെ​​​ര്‍മ​​​യി​​​ന്‍ ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഫൈ​​​ന​​​ലി​​​ല്‍ ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ക്കി​​​നോ​​​ടു തോ​​​റ്റു.

ആക്രമണം x പ്രതിരോധം

ഇ​​​രു​​​ടീ​​​മി​​​ലെ​​​യും ഗോ​​​ള്‍കീ​​​പ്പ​​​ര്‍മാ​​​രു​​​ടെ പോ​​​രാ​​​ട്ടം കൂ​​​ടി​​​യാ​​​കും ഈ ​​​മ​​​ത്സ​​​രം. സി​​​റ്റി ഗോ​​​ളി എ​​​ഡേ​​​ഴ്‌​​​സ​​​ണ്‍ ഈ ​​​പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് സീ​​​സ​​​ണി​​​ല്‍ 19 ക്ലീ​​​ന്‍ഷീ​​​റ്റു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ചെ​​​ല്‍സി​​​യു​​​ടെ എ​​​ഡ്വോ​​​ര്‍ഡ് മെ​​​ന്‍ഡി​​​ക്ക് 16 ക്ലീ​​​ന്‍ഷീ​​​റ്റു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​രോ​​​ധ​​​നി​​​ര മു​​​ത​​​ല്‍ മു​​​ന്നേ​​​റ്റ​​​നി​​​ര വ​​​രെ​​​യു​​​ള്ള ക​​​ളി​​​ക്കാ​​​രെ​​​ല്ലാം ഈ ​​​സീ​​​സ​​​ണി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​ണു ന​​​ട​​​ത്തി​​​യ​​​ത്.

ആ​ക്ര​മ​ണ​ത്തി​ലാ​ണ് സി​റ്റി​ക്ക് കൂ​ടു​ത​ൽ ക​രു​ത്തെ​ങ്കി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ണ് ചെ​ൽ​സി​യു​ടെ ക​രു​ത്ത്. കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂടെയാണ് ചെ​ൽ​സി ഗോ​ൾ മു​ഖം വി​റ​പ്പി​ക്കു​ക.സി​​​റ്റി​​​യു​​​ടെ ഓ​​​രോ ക​​​ളി​​​ക്കാ​​​രും ഈ ​​​സീ​​​സ​​​ണി​​​ല്‍ മി​​​ക​​​ച്ച ഫോ​​​മി​​​ലാ​​​ണ്.

സി​​​റ്റി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ന്‍ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്നാ​​​യ തി​​​യാ​​​ഗോ സി​​​ല്‍വ​​​യുടെ നേ തൃത്വ ത്തിലുള്ള പ്രതിരോധവും മ​​​ധ്യ​​​നി​​​ര​​​യി​​​ല്‍ എ​​​ന്‍ഗോ​​​ളോ കാ​​ന്‍റെ​​​യു​​​ടെ ഫോ​​​മും ചെൽസിക്കു നിർണായകമാണ്.

കണക്കുകളിൽ ചെൽസി

അ​​​വ​​​സാ​​​നം ന​​​ട​​​ന്ന അ​​​ഞ്ച് ക​​​ളി​​​യി​​​ല്‍ സി​​​റ്റി​​​യും ചെ​​​ല്‍സി​​​യും ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ള്‍ മൂ​​​ന്നു ജ​​​യം നീ​​​ല​​​ക്കു​​പ്പാ​​​യ​​​ക്കാ​​​ര്‍ക്കാ​​​യി​​​രു​​​ന്നു. ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​ല്‍ സി​​​റ്റി​​​യും ജ​​​യി​​​ച്ചു. ഈ ​​​പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് സീ​​​സ​​​ണി​​​ലും ഇ​​​രു ടീ​​​മും ഓ​​​രോ ജ​​​യം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.