വെസ്റ്റ് ഇൻഡീസിനു ജയം
Monday, June 20, 2022 12:55 AM IST
നോർത്ത് സൗണ്ട് (ആന്റ്വിഗ): പേസർ കെമർ റോച്ചിന്റെ തകർപ്പൻ ബൗളിംഗിൽ ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ഏഴു വിക്കറ്റ് ജയം. രണ്ടു ടെസ്റ്റുകളുടെ പരന്പരയിൽ ഇതോടെ വിൻഡീസ് 1-0ന് മുന്നിലെത്തി.
ബംഗ്ലാദേശ് മുന്നോട്ടുവച്ച 84 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇൻഡീസ് മൂന്നു വിക്കറ്റിന് 88 റണ്‍സ് നേടി ലക്ഷ്യം കടന്നു. പുറത്താകാതെ നിന്ന ജോണ്‍ കംപ്ബെൽ (58), ജെർമെയ്ൻ ബ്ലാക്ക്വുഡ് (26) എന്നിവരുടെ പ്രകടനമാണു വിൻഡീസിനെ അനായാസ ജയത്തിലെത്തിച്ചത്. റോച്ചാണ് കളിയിലെ താരം
ബംഗ്ലാദേശ്: 103, 245. വെസ്റ്റ് ഇൻഡീസ് 265, 88/3