അശ്വിനു കോവിഡ്
Wednesday, June 22, 2022 12:04 AM IST
ബംഗളുരു: ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിന് കോവിഡ്. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചപ്പോൾ അശ്വിൻ ഒപ്പം പോയില്ല.
ജൂണ്‍ 16ന് മറ്റംഗങ്ങളെല്ലാം ഇംഗ്ലണ്ടിലേക്കു പോയിരുന്നു. നിലവിൽ അശ്വിൻ ക്വാറന്റൈനിലാണ്. പ്രോട്ടോക്കോളുകൾ പാലിച്ച് അശ്വിൻ പിന്നീടു ടീമിനൊപ്പം ചേരും. കോവിഡ് കാരണം കഴിഞ്ഞവർഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരം മാറ്റിവച്ചിരുന്നു.