കടുത്ത സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാന്‍ ധനമന്ത്രി രാജിവച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാന്‍ ധനമന്ത്രി രാജിവച്ചു
Monday, September 26, 2022 4:29 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ തു​ട​രു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ ധ​ന​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് മി​ഫ്താ​ഹ് ഇ​സ്മാ​യി​ല്‍. വാ​ക്കാ​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ശ​രീ​ഫി​നെ തീ​രു​മാ​നം അ​റി​യി​ച്ചെ​ന്നും മി​ഫ്താ​ഹ് ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ വി​ദേ​ശ​ത്താ​യ മി​ഫ്താ​ഹ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ട്വീറ്റിൽ കുറിച്ചു. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ​യാ​ണ് ഷ​ഹ​ബാ​സ് മ​ന്ത്രി​സ​ഭ​യി​ലെ ധ​ന​മ​ന്ത്രി​യാ​യി മി​ഫ്താ​ഹ് ചു​മ​ത​ല​യേ​റ്റ​ത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പു​റ​മേ വെ​ള്ള​പ്പൊ​ക്ക​വും രാ​ജ്യ​ത്തെ ധ​ന​സ്ഥി​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ രാ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<