വി​വാ​ദ പ​രാ​മ​ർ​ശം: രാ​ജേ​ന്ദ്ര​നെ​തി​രെ സ​ബ്ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി
Monday, February 11, 2019 8:51 PM IST
ഇ​ടു​ക്കി: അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ത​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ സ​ബ്ക​ള​ക്ട​ർ രേ​ണു​രാ​ജ് റി​പ്പോ​ർ​ട്ട് ന​ൽ​കി. ചീഫ് സെക്രട്ടറിക്കും റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കുമാണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

എം​എ​ൽ​എ​യു​ടേ​ത് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ എം​എ​ൽ​എ ത​ന്നെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൻ​ഒ​സി ന​ൽ​കേ​ണ്ട​ത് റ​വ​ന്യൂ വ​കു​പ്പാ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​ൻ വി​ഷ‍​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും രേ​ണു​രാ​ജ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.