സ്കൂ​ളി​നു മു​ക​ളി​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് 50 കു​ട്ടി​ക​ൾ​ക്കു ഷോ​ക്കേ​റ്റു
Monday, July 15, 2019 11:19 PM IST
ബ​ൽ​റാം​പു​ർ: പ്രൈ​മ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് 50 കു​ട്ടി​ക​ൾ​ക്കു ഷോ​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൽ​റാം​പൂ​രി​ലാ​ണു സം​ഭ​വം.

ന​യാ​ന​ഗ​ർ വി​ഷ്ണു​പു​ർ പ്ര​ദേ​ശ​ത്തെ പ്രൈ​മ​റി സ്കൂ​ളി​നു മു​ക​ളി​ലാ​ണു ഹൈ ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. കു​ട്ടി​ക​ളെ​യെ​ല്ലാം തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ലൈ​ൻ പൊ​ട്ടി വീ​ഴു​ന്പോ​ൾ കു​ട്ടി​ക​ൾ അ​ക​ലെ​യാ​യി​രു​ന്നെ​ങ്കി​ലും മ​ഴ​യെ തു​ട​ർ​ന്ന് നി​ല​ത്ത് കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന വെ​ള്ള​മാ​ണ് കു​ട്ടി​ക​ൾ​ക്കു ഷോ​ക്കേ​ൽ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.