സ​വ​ർ​ക്ക​റു​ടെ പ്ര​തി​മ​യി​ൽ ചെ​രു​പ്പു​മാ​ല​യി​ട്ട് എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ
Thursday, August 22, 2019 10:16 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് നേ​താ​വാ​യി​രു​ന്ന സ​വ​ർ​ക്ക​റു​ടെ പ്ര​തി​മ​യി​ൽ ചെ​രു​പ്പു​മാ​ല​യി​ട്ട് നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​എ​സ്‌​യു​ഐ) പ്ര​വ​ർ​ത്ത​ക​ർ. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗേ​റ്റി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​തി​മ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ചെ​രി​പ്പു മാ​ല​യി​ടു​ക​യും ക​രി പു​ര​ട്ടു​ക​യും ചെ​യ്തത്.

ക​ഴി​ഞ്ഞ​ദി​വ​സമാണ് സ​വ​ര്‍​ക്ക​റെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യാ​ക്കി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പു​റ​ത്ത് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​മ സ്ഥാ​പി​ച്ചി​ത്. സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​യി​രു​ന്നു എബിവിപിയുടെ ന​ട​പ​ടി. ഇ​തി​നെ​തി​രേ പ​ല വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.