കോ​ണ്‍​ഗ്ര​സ് ചെ​ല​വി​ൽ മോ​ദി സ്തു​തി വേ​ണ്ട; ശ​ശി ത​രൂ​രി​നോ​ടു കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, August 25, 2019 6:16 PM IST
കോ​ഴി​ക്കോ​ട്: മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി രം​ഗ​ത്ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ചെ​ല​വി​ൽ ആ​രും മോ​ദി​യെ സ്തു​തി​ക്കേ​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കു കോ​ണ്‍​ഗ്ര​സി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മോ​ദി സ്തു​തി​ക്കാ​ർ​ക്കു വേ​ണ​മെ​ങ്കി​ൽ ബി​ജെ​പി​യി​ലേ​ക്കു പോ​കാ​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

മോ​ദി​യെ എ​പ്പോ​ഴും കു​റ്റം പ​റ​യു​ന്ന​തു ന​ല്ല​ത​ല്ലെ​ന്നും ന​ല്ല​തു ചെ​യ്താ​ൽ അം​ഗീ​ക​രി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ർ​ശം. മോ​ദി അ​നു​കൂ​ല പ​രാ​മ​ർ​ശ​വു​മാ​യി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. മോ​ദി അ​ത്ര മോ​ശ​ക്കാ​ര​ന​ല്ലെ​ന്നും മോ​ദി​യെ എ​പ്പോ​ഴും കു​റ്റം പ​റ​യു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​യി​രു​ന്നു ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന. ഇ​തി​നു പി​ന്നാ​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി​യും ശ​ശി ത​രൂ​രും ഇ​തേ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു.

ഞാ​യ​റാ​ഴ്ച ത​രൂ​രി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി. ആ​രു പ​റ​ഞ്ഞാ​ലും മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ലെ​ന്നും ആ​യി​രം തെ​റ്റു​ക​ൾ ചെ​യ്തി​ട്ട് ഒ​രു ശ​രി ചെ​യ്തു​വെ​ന്നു പ​റ​ഞ്ഞു മോ​ദി​യെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പി​ന്നാ​ലെ ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി ശ​ശി ത​രൂ​ർ രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സി​ൽ മ​റ്റാ​രേ​ക്കാ​ളും മോ​ദി​യെ എ​തി​ർ​ത്തി​ട്ടു​ള്ള​തു താ​നാ​ണെ​ണെ​ന്നും ത​ന്നെ പ​ഠി​പ്പി​ക്കാ​ൻ ആ​രും വ​രേ​ണ്ടെ​ന്നും ത​രൂ​ർ തി​രി​ച്ച​ടി​ച്ചു. മോ​ദി​യെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു പു​സ്ത​കം എ​ഴു​തി​യ ആ​ളാ​ണു താ​ൻ. വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.